This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസിനാഫ്ഥീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അസിനാഫ്ഥീന്‍)
(അസിനാഫ്ഥീന്‍)
 
വരി 2: വരി 2:
Acenaphthene
Acenaphthene
-
[[Image:page574for3.png|200px|left]]
+
[[Image:page574for3.png|150px|right]]
കോള്‍ടാറില്‍ അടങ്ങിയിട്ടുള്ള ഒരു നാഫ്ഥലീന്‍ വ്യുത്പന്നം. തന്മാത്ര ഫോര്‍മുല, C<sub>12</sub>H<sub>10</sub>. കോള്‍ടാര്‍ ആംശികസ്വേദനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന തിളനിലകളുള്ള മിഡില്‍ ഓയില്‍ (middle oil), ഹെവി ഓയില്‍ (heavy oil) എന്നീ അംശങ്ങളില്‍ നിന്ന് ഇതു കിട്ടുന്നു. കോള്‍ടാറില്‍ അസിനാഫ്ഥീന്‍ 0.3-1.5 ശതമാനത്തോളം ഉണ്ടായിരിക്കും. ഇതു നിറമില്ലാത്ത ഒരു ഖരവസ്തുവാണ്. ദ്ര. അ. 96&deg;C. തിളനില 279&deg;C. 1-ഈഥൈല്‍ നാഫ്ഥലീന്‍ ചുട്ടുപഴുത്ത കുഴലിലൂടെ പ്രവഹിപ്പിച്ചാണ് അസിനാഫ്ഥീന്‍ സാധാരണ സംശ്ലേഷണം ചെയ്യുന്നത്.

Current revision as of 08:18, 21 നവംബര്‍ 2009

അസിനാഫ്ഥീന്‍

Acenaphthene

കോള്‍ടാറില്‍ അടങ്ങിയിട്ടുള്ള ഒരു നാഫ്ഥലീന്‍ വ്യുത്പന്നം. തന്മാത്ര ഫോര്‍മുല, C12H10. കോള്‍ടാര്‍ ആംശികസ്വേദനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന തിളനിലകളുള്ള മിഡില്‍ ഓയില്‍ (middle oil), ഹെവി ഓയില്‍ (heavy oil) എന്നീ അംശങ്ങളില്‍ നിന്ന് ഇതു കിട്ടുന്നു. കോള്‍ടാറില്‍ അസിനാഫ്ഥീന്‍ 0.3-1.5 ശതമാനത്തോളം ഉണ്ടായിരിക്കും. ഇതു നിറമില്ലാത്ത ഒരു ഖരവസ്തുവാണ്. ദ്ര. അ. 96°C. തിളനില 279°C. 1-ഈഥൈല്‍ നാഫ്ഥലീന്‍ ചുട്ടുപഴുത്ത കുഴലിലൂടെ പ്രവഹിപ്പിച്ചാണ് അസിനാഫ്ഥീന്‍ സാധാരണ സംശ്ലേഷണം ചെയ്യുന്നത്.

നാഫ്ഥലീനും ഓക്സലൈല്‍ ക്ലോറൈഡും തമ്മില്‍ അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു കിട്ടുന്ന യൗഗികത്തെ അപചയിച്ചും ഇതു നിര്‍മിക്കാം. വോള്‍ഫ്-കിഷ്നര്‍ (wolff-kishner)അഭിക്രിയ എന്നാണിത് അറിയപ്പെടുന്നത്.

അസിനാഫ്ഥീന്‍ ഓക്സീകരിക്കുമ്പോള്‍ നിബന്ധനങ്ങള്‍ക്കനുസരിച്ച് വിവിധ ഉത്പന്നങ്ങള്‍ ലഭിക്കുന്നു. ലെഡ് പെര്‍ ഓക്സൈഡ് ഓക്സീകാരിയായി ഉപയോഗിച്ചാല്‍ അസിനാഫ്ഥി ലീന്‍ (1) എന്ന യൗഗികവും ഡൈക്രൊമേറ്റ്, സള്‍ഫ്യൂറിക് അമ്ലം എന്നിവയുപയോഗിച്ചാല്‍ അസിനാഫ്ഥക്വിനോണ്‍ (2) ഓക്സീകരണം തുടര്‍ന്നാല്‍ നാഫ്ഥാലിക് അമ്ല(3)വും ലഭിക്കുന്നതാണ്.

ചായങ്ങളുടെ വ്യവസായത്തിലാണ് അസിനാഫ്ഥീന്‍ പ്രധാനമായി ഉപയോഗിക്കപ്പെടുന്നത്. നോ: ആരൊമാറ്റിക് ഹൈഡ്രൊകാര്‍ബണുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍