This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ജുന അവാര്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അര്‍ജുന അവാര്‍ഡ്) |
(→അര്‍ജുന അവാര്‍ഡ്) |
||
വരി 19: | വരി 19: | ||
ടി.സി. യോഹന്നാന്, ജിമ്മി ജോര്‍ജ്, സുരേഷ് ബാബു , എം.ഡി. വത്സമ്മ, പി.ടി. ഉഷ, ഷൈനി എബ്രഹാം, സാലി ജോസഫ്, വില്സന് ചെറിയാന്, മേഴ്സി മാത്യുകുട്ടന്, ഐ.എം. വിജയന്, അഞ്ജു ബോബി ജോര്‍ജ്, കെ.എം. ബീനാമോള്‍, സെബാസ്റ്റ്യന്‍ സേവ്യര്‍, ചിത്ര കെ. സോമന് എന്നിവര്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളികളില്‍ പ്രമുഖരാണ്. | ടി.സി. യോഹന്നാന്, ജിമ്മി ജോര്‍ജ്, സുരേഷ് ബാബു , എം.ഡി. വത്സമ്മ, പി.ടി. ഉഷ, ഷൈനി എബ്രഹാം, സാലി ജോസഫ്, വില്സന് ചെറിയാന്, മേഴ്സി മാത്യുകുട്ടന്, ഐ.എം. വിജയന്, അഞ്ജു ബോബി ജോര്‍ജ്, കെ.എം. ബീനാമോള്‍, സെബാസ്റ്റ്യന്‍ സേവ്യര്‍, ചിത്ര കെ. സോമന് എന്നിവര്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളികളില്‍ പ്രമുഖരാണ്. | ||
+ | |||
+ | [[Image:page276ta1.png|300px|left]] | ||
+ | [[Image:page276ta2.png|300px|left]] |
07:01, 17 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അര്‍ജുന അവാര്‍ഡ്
കായിക പ്രതിഭകള്‍ക്ക് നല്കപ്പെടുന്ന ദേശീയ പുരസ്കാരം. കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 1961-ലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. വെള്ളത്തില്‍ പ്രതിഫലിച്ചു കണ്ട ഛായ നോക്കി വളരെ ഉയരത്തില്‍ അതിവേഗം കറങ്ങികൊണ്ടിരുന്ന മത്സ്യരൂപത്തെ ലക്ഷ്യം പിഴയ്ക്കാതെ എയ്തുവീഴ്ത്തി, ദ്രൗപദിയെ വിവാഹം ചെയ്ത വില്ലാളിവീരനായ അര്‍ജുനന്റെ നാമധേയത്തിലാണ് ഈ അവാര്‍ഡ് നല്‍കിവരുന്നത്. ഓരോ കളികള്‍ക്കുമുള്ള ദേശീയസംഘടനകളാണ് അവാര്‍ഡിന് അര്‍ഹരായവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത്. നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്ഥിരം സമിതിയുടെ പരിഗണനയ്ക്കു വിധേയമാകുന്ന പ്രസ്തുത ശുപാര്‍ശകള്‍ക്ക് അവസാനം ഗവണ്മെന്റ് അംഗീകാരം നല്കുന്നു. ഒരു വര്‍ഷം ഈ അവാര്‍ഡിന് അര്‍ഹരാകുന്നവര്‍, അതിന്റെ മുന്‍പുള്ള മൂന്നു വര്‍ഷക്കാലം കായികവിനോദരംഗത്ത് നല്ല നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയും പ്രസ്തുത വര്‍ഷം ഏതെങ്കിലും മണ്ഡലത്തില്‍ മികച്ച സ്ഥാനം കരസ്ഥമാക്കിയിരിക്കുകയും വേണം. കായികതാരങ്ങള്‍ക്ക് ഒരു ഉത്തേജനം എന്നതിനു പുറമേ നമ്മുടെ കളികളുടെയും കായികവിനോദങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ അവാര്‍ഡുകള്‍ സഹായകമാണ്. അത്ലറ്റിക്സ്, ബാഡ്മിന്റന്‍, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ബാള്‍ ബാഡ്മിന്റന്‍, ഫുട്ബോള്‍, ബില്ല്യാര്‍ഡ്സ്, ഷൂട്ടിങ്, ടെന്നിസ്, ടേബിള്‍ ടെന്നിസ്, ക്രിക്കറ്റ്, നീന്തല്‍, ഗുസ്തി, ഗോള്‍ഫ്, പോളോ, ഭാരോദ്വഹനം, ചതുരംഗം തുടങ്ങി ഇന്ത്യയില്‍ പ്രചാരമുള്ള കളികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. എന്നാല്‍ 2001 മുതല്‍ വികലാംഗരായ കായികതാരങ്ങള്ക്കുംകൂടി ഈ അവാര്‍ഡ് നല്കി വരുന്നു. ലഫ്. കമാണ്ടര്‍ എം.എസ്. കൊഹ്ലിയുടെ നേതൃത്വത്തില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യന്‍ പര്വതാരോഹണസംഘാംഗങ്ങള്ക്ക് 1965-ല്‍ ഒരു പ്രത്യേക അവാര്‍ഡ് നല്കുകയുണ്ടായി.
ടി.സി. യോഹന്നാന്, ജിമ്മി ജോര്‍ജ്, സുരേഷ് ബാബു , എം.ഡി. വത്സമ്മ, പി.ടി. ഉഷ, ഷൈനി എബ്രഹാം, സാലി ജോസഫ്, വില്സന് ചെറിയാന്, മേഴ്സി മാത്യുകുട്ടന്, ഐ.എം. വിജയന്, അഞ്ജു ബോബി ജോര്‍ജ്, കെ.എം. ബീനാമോള്‍, സെബാസ്റ്റ്യന്‍ സേവ്യര്‍, ചിത്ര കെ. സോമന് എന്നിവര്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളികളില്‍ പ്രമുഖരാണ്.