This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഡംസ്, ജോര്‍ജ് ബര്ട്ടന് (1851 - 1925)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =ആഡംസ്, ജോര്‍ജ് ബര്ട്ടന് (1851 - 1925)= Adams,George Burton യു.എസ്. ചരിത്രകാരനും വ...) |
(പുതിയ താള്: =ആഡംസ്, ജോര്‍ജ് ബര്ട്ടന് (1851 - 1925)= Adams,George Burton യു.എസ്. ചരിത്രകാരനും വ...) |
Current revision as of 09:44, 8 ഒക്ടോബര്‍ 2009
ആഡംസ്, ജോര്‍ജ് ബര്ട്ടന് (1851 - 1925)
Adams,George Burton
യു.എസ്. ചരിത്രകാരനും വിദ്യാഭ്യാസവിചക്ഷണനും. വെര്‍മോണ്ടിലെ ഫെയര്‍ഫീല്‍ഡില്‍ 1851 ജൂണ്‍ 3-നു ജോര്‍ജ് ബര്ട്ടന് ആഡംസ് ജനിച്ചു. ബെലോയിറ്റ് കോളജില്‍ നിന്ന് 1873-ല്‍ ബി.എ. ബിരുദവും ലൈപ്സിഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1886-ല്‍ പിഎച്ച്.ഡി. ബിരുദവും നേടി. 1888 മുതല്‍ യേല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസറായി സേവനം അനുഷ്ഠിച്ച ആഡംസ് ആണ് യു.എസ്സില്‍ മധ്യകാല ചരിത്രത്തിനു പ്രചാരം നല്കിയ അധ്യാപകന്. 1894-ല്‍ ഇദ്ദേഹത്തിന്റെ ആദ്യ കൃതിയായ സിവിലൈസേഷന് ഡ്യൂറിംഗ് ദ് മിഡില്‍ ഏജസ് പ്രസിദ്ധീകൃതമായി. ഇംഗ്ലീഷ് ഭരണഘടനാചരിത്രപണ്ഡിതനെന്ന നിലയ്ക്കാണ് ആഡംസിന്റെ പ്രശസ്തി. ദി ഒര്ജിന് ഒഫ് ദി ഇംഗ്ളീഷ് കോണ്‍സ്റ്റിറ്റ്യൂഷന്‍ (1920), കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഹിസ്റ്ററി ഓഫ് ഇംഗ്ളണ്ട് (1921) തുടങ്ങിയവ ആഡംസ് എഴുതിയ പ്രാമാണിക കൃതികളാണ്. അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ എന്ന മാസികയുടെ സ്ഥാപകനും ആദ്യത്തെ എഡിറ്ററും ഇദ്ദേഹമായിരുന്നു.
1925 മേയ് 26-ന് ന്യൂഹാവനില്‍ ആഡംസ് അന്തരിച്ചു.