This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗ്നേയശില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പാതാളശില)
(തരികള്‍)
വരി 17: വരി 17:
===തരികള്‍===  
===തരികള്‍===  
തരികളുടെ ആകൃതി നിര്‍ണയിക്കുന്ന അനേകം ഘടകങ്ങളുണ്ട്. തികച്ചും സ്ഫടികരൂപത്തിലുള്ള ശിലകളെ സംബന്ധിച്ചിടത്തോളം ഉദ്ഗമത്തിന്റെ തോതിനാണ് പ്രാധാന്യമുള്ളത്. പെട്ടെന്നുള്ള ഖരവത്കരണംമൂലം കണികകളുടെ വളര്‍ച്ച പ്രതിബന്ധിക്കപ്പെട്ടയിനം ശിലകളാണ് ക്രിസ്റ്റലൈറ്റുകള്‍ (crystallites); അല്പംകൂടി മുഴുത്ത് സൂചീരൂപത്തിലുള്ള പരലുകളുള്ളവ മൈക്രോലൈറ്റുകളും (microlites). ക്രിസ്റ്റലൈറ്റുകള്‍ പ്രകാശരശ്മികളെ ധ്രുവീകരിപ്പിക്കുന്നില്ല; തന്‍മൂലം അവ പ്രായേണ അദൃശ്യങ്ങളുമാണ്. എന്നാല്‍ മൈക്രോലൈറ്റുകളില്‍ പ്രകാശരശ്മികള്‍ക്കു ധ്രുവണം (polarisation) സംഭവിക്കുന്നതുമൂലം അവയിലെ ധാത്വംശങ്ങള്‍ സൂക്ഷ്മദര്‍ശിനിയിലൂടെ ദൃശ്യമാവുന്നു. മൈക്രോലൈറ്റുകളില്‍ ധാത്വംശങ്ങള്‍ ക്രമീകരണത്തിനു വിധേയമാവുന്നുവെങ്കിലും അത് വളരെ പെട്ടെന്നാകയാല്‍ പരലുകള്‍ക്ക് ശരിയായ രൂപം കൈക്കൊള്ളുവാനുള്ള സാഹചര്യം ലഭിക്കുന്നില്ല.  

-
 
+
[[Image:p.no.668a.png|right|thumb|ആഗ്നിപര്‍വതജന്യമായ ആഗ്നേയശില]]
-
മിക്കയിനം ശിലകളിലും തരികളുടെ ആകൃതിയെ സ്വാധീനിക്കുന്നത് ധാത്വംശങ്ങള്‍ പരല്‍രൂപം ധരിക്കുന്നതിലെ അനുക്രമവും (sequence) കൂട്ടുപദാര്‍ഥങ്ങളുടെ സ്വഭാവം, വൈവിധ്യം എന്നിവയുമാണ്. ഒരു തരിയുടെ എല്ലാ വശങ്ങളും സ്വതേ പരലാകൃതി പൂണ്ടു കാണുമ്പോള്‍ അവയെ പൂര്‍ണഫലകി (euhedral) എന്നു പറയുന്നു; മാഗ്മ ഉറയുന്നതിനിടയില്‍ത്തന്നെ രൂപംകൊള്ളുന്ന പരലുകള്‍ പൂര്‍ണഫലകി ആയിരിക്കും. പരല്‍രൂപവത്കരണം സാവധാനമേ നടക്കുന്നുള്ളുവെങ്കില്‍ ബാഹ്യപദാര്‍ഥങ്ങളുമായുള്ള സംബന്ധം മൂലം തരികളുടെ വശങ്ങള്‍ക്കു ജ്യാമിതീയരൂപങ്ങള്‍ ഇല്ലാതെ പോകാം: പക്ഷേ, ബാഹ്യപദാര്‍ഥങ്ങളുമായി ഉരസല്‍ ഉണ്ടാകുമ്പോള്‍ അവശ്യമായും അഫലകീയം (anhedral) ആയിക്കൊള്ളണമെന്നില്ല. ചില ധാത്വംശങ്ങളുടെ പരല്‍വളര്‍ച്ച ശീഘ്രഗതിയിലായിരിക്കുക നിമിത്തം അത്തരം പരലുകള്‍ക്കു ബാഹ്യവസ്തുക്കളുടെ സ്വാധീനത്തെ കവച്ചുവയ്ക്കുവാന്‍ കഴിയുന്നു; തന്‍മൂലം അവ പൂര്‍ണഫലകികളായിരിക്കുകയും ചെയ്യും.  

===പരലുകള്‍===  
===പരലുകള്‍===  

06:44, 22 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ആഗ്നേയശില

Igneous rock

ശിലാദ്രവം (മാഗ്മ-magma) ഖരീഭവിച്ചുണ്ടാകുന്ന വിവിധയിനം ശിലകള്‍ക്ക് കൂട്ടായുള്ള പേര്. ഏതവസ്ഥയിലാണ് രൂപംകൊള്ളുന്നതെന്നതിനെ ആശ്രയിച്ച്, ആഗ്നേയശിലകള്‍ പരലുകളായോ, സ്ഫടികംപോലെ പാളികളായോ, രണ്ടും ചേര്‍ന്നവയായോ കാണപ്പെടുന്നു. ശിലാദ്രവം ഖരീഭവിക്കുന്നത് സ്വാഭാവികമായും താപനഷ്ടത്തിന്റെ ഫലമായിട്ടാവും. അഗാധതലങ്ങളില്‍നിന്നും ഉയര്‍ന്നുപൊങ്ങുന്ന മാഗ്മ മിക്കപ്പോഴും ഭൂവല്ക്കത്തിലെ ശിഥിലശിലാപാളികളെ പിളര്‍ന്നുകൊണ്ട് ബഹിര്‍ഗമിക്കുന്നു. ഇങ്ങനെ ബഹിര്‍ഗമിച്ചൊഴുകുന്ന മാഗ്മയാണ് ലാവ. അന്തരീക്ഷവുമായുള്ള സമ്പര്‍ക്കംമൂലം ലാവാപ്രതലങ്ങളില്‍ ഖരവത്കരണം ത്വരിപ്പിക്കപ്പെടും; ഇതിന്റെ ഫലമായി സൂക്ഷ്മകണികമോ ഗ്ളാസ്-സദൃശമോ ആയ ശിലാപദാര്‍ഥങ്ങള്‍ രൂപംകൊള്ളുന്നു.

ബഹിര്‍ഗമിക്കാനാവാതെ ഭൂവല്ക്കത്തിലെ അടരുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ മാഗ്മാ അന്തര്‍വേധങ്ങള്‍ (intrusions) സാവധാനം തണുത്ത് കട്ടിയാവുന്നു. ഇങ്ങനെയുണ്ടാകുന്ന ആഗ്നേയശിലകള്‍ക്ക് പരുക്കന്‍ ഘടനയാവും ഉണ്ടാവുക. അഗാധതലങ്ങളില്‍ രൂപംകൊള്ളുന്ന പാതാളശില(plutonic rock)കളുടെ ഘടന തികച്ചും പരുക്കനായിരിക്കും.

സംരചന

ഒരു പ്രത്യേക ശിലാപുഞ്ജത്തിലെ ഘടകാംശങ്ങള്‍ക്കിടയിലുള്ള പരസ്പരബന്ധത്തെയാണ് ഘടന എന്ന പദം ദ്യോതിപ്പിക്കുന്നത്. പരല്‍രൂപമുള്ളതും അല്ലാത്തതുമായ ഘടകങ്ങളുടെ ആപേക്ഷികത്തോതും അവയുടെ വലുപ്പം, ആകൃതി, ക്രമീകരണം എന്നിവയും അടിസ്ഥാനമാക്കിയാണ് ഘടന നിര്‍ണയിക്കുന്നത്. പ്രസക്തശിലയുടെ ഉദ്ഗമത്തെ സംബന്ധിച്ചും അതിനു സഹായകമായി വര്‍ത്തിച്ച സാഹചര്യങ്ങളെക്കുറിച്ചുമുള്ള അറിവുനേടാന്‍ ഘടന സഹായിക്കുന്നു.

ഒരു ആഗ്നേയശിലയിലെ പരല്‍രൂപമുള്ളതും അല്ലാത്തതുമായ ഘടകങ്ങള്‍ തമ്മിലുള്ള അനുപാതത്തെ കുറിക്കുന്ന പദമാണ് 'ക്രിസ്റ്റലിനിറ്റി' (crystallinity) അഥവാ പരല്‍സംവിധാനം. ഗ്രാനൈറ്റ് തുടങ്ങിയ ഏറിയകൂറും ആഗ്നേയശിലകള്‍ പൂര്‍ണക്രിസ്റ്റലീയങ്ങള്‍ (holo crystalline) ആണ്; ഒബ്സീഡിയന്‍ മുതലായി അപൂര്‍വം ചിലയിനങ്ങള്‍ മാത്രമാണ് പരല്‍രൂപമില്ലാതെ പൂര്‍ണകാചാഭം (hyaline) ആയുള്ളത്. റയോലൈറ്റ്, വിറ്റ്രോഫയര്‍ തുടങ്ങി ഭാഗികമായി ക്രിസ്റ്റലീയവും ഒപ്പംതന്നെ കാചാഭവും ആയയിനം ആഗ്നേയശിലകളെ അംശ-ക്രിസ്റ്റലീയം (hypo-crystalline) എന്നു വിശേഷിപ്പിക്കുന്നു.

ഘടകാണുക്കള്‍ക്കു നിയതമായ ക്രമീകരണമില്ലാത്ത പദാര്‍ഥത്തെയാണ് സ്ഫടികം (glass) ആയി വിവക്ഷിക്കുന്നത്. മാഗ്മയ്ക്കു താപനഷ്ടം സംഭവിക്കുന്നതോടൊപ്പം ഘടകാംശങ്ങളുടെ അണുക്കള്‍ ക്രമീകൃതമാവുകയും പരലുകള്‍ രൂപംകൊള്ളുകയും ചെയ്യുന്നു. എന്നാല്‍ പെട്ടെന്നു തണുക്കുമ്പോള്‍ ഈ രീതിയിലുള്ള ക്രമീകരണം സാധ്യമാവാതെ വരാം; പരലുകള്‍ ഉള്‍ക്കൊള്ളാത്ത ഗ്ലാസ് ഉണ്ടാവുകയും ചെയ്യുന്നു.

അദൃശ്യ ക്രിസ്റ്റലീയ(aphanitic)ങ്ങളായ ശിലകളിലെ ഘടകാംശങ്ങളെ സൂക്ഷ്മദര്‍ശിനികളുടെ സഹായത്തോടുകൂടി മാത്രമേ തിരിച്ചറിയാനാവു. ഇവയെ സൂക്ഷ്മക്രിസ്റ്റലീയം (micro crystalline) എന്നു പറയുന്നു. സാധാരണസൂക്ഷ്മദര്‍ശിനികളിലൂടെപ്പോലും കണ്ടെത്താനാവാത്ത അതിസൂക്ഷ്മകണങ്ങളായി ഘടകാംശങ്ങളെ ഉള്‍ക്കൊള്ളുന്നയിനം ശിലകളുമുണ്ട്; ഇവയെ ഗൂഢക്രിസ്റ്റലീയം (crypto crystalline) എന്നാണ് പറയുന്നത്. സ്ഫടികസദൃശങ്ങളായ എല്ലായിനം ശിലകളും അദൃശ്യക്രിസ്റ്റലീയ വിഭാഗത്തില്‍പ്പെടും; ഇവയില്‍ ഇളം നിറത്തിലുള്ള ധാത്വംശങ്ങളുടെ ബാഹുല്യമുള്ളവയെ ഫെല്‍സിറ്റിക് (felsitic) ആയി ഇനം തിരിക്കാറുണ്ട്.

തരികള്‍

തരികളുടെ ആകൃതി നിര്‍ണയിക്കുന്ന അനേകം ഘടകങ്ങളുണ്ട്. തികച്ചും സ്ഫടികരൂപത്തിലുള്ള ശിലകളെ സംബന്ധിച്ചിടത്തോളം ഉദ്ഗമത്തിന്റെ തോതിനാണ് പ്രാധാന്യമുള്ളത്. പെട്ടെന്നുള്ള ഖരവത്കരണംമൂലം കണികകളുടെ വളര്‍ച്ച പ്രതിബന്ധിക്കപ്പെട്ടയിനം ശിലകളാണ് ക്രിസ്റ്റലൈറ്റുകള്‍ (crystallites); അല്പംകൂടി മുഴുത്ത് സൂചീരൂപത്തിലുള്ള പരലുകളുള്ളവ മൈക്രോലൈറ്റുകളും (microlites). ക്രിസ്റ്റലൈറ്റുകള്‍ പ്രകാശരശ്മികളെ ധ്രുവീകരിപ്പിക്കുന്നില്ല; തന്‍മൂലം അവ പ്രായേണ അദൃശ്യങ്ങളുമാണ്. എന്നാല്‍ മൈക്രോലൈറ്റുകളില്‍ പ്രകാശരശ്മികള്‍ക്കു ധ്രുവണം (polarisation) സംഭവിക്കുന്നതുമൂലം അവയിലെ ധാത്വംശങ്ങള്‍ സൂക്ഷ്മദര്‍ശിനിയിലൂടെ ദൃശ്യമാവുന്നു. മൈക്രോലൈറ്റുകളില്‍ ധാത്വംശങ്ങള്‍ ക്രമീകരണത്തിനു വിധേയമാവുന്നുവെങ്കിലും അത് വളരെ പെട്ടെന്നാകയാല്‍ പരലുകള്‍ക്ക് ശരിയായ രൂപം കൈക്കൊള്ളുവാനുള്ള സാഹചര്യം ലഭിക്കുന്നില്ല.

ആഗ്നിപര്‍വതജന്യമായ ആഗ്നേയശില

മിക്കയിനം ശിലകളിലും തരികളുടെ ആകൃതിയെ സ്വാധീനിക്കുന്നത് ധാത്വംശങ്ങള്‍ പരല്‍രൂപം ധരിക്കുന്നതിലെ അനുക്രമവും (sequence) കൂട്ടുപദാര്‍ഥങ്ങളുടെ സ്വഭാവം, വൈവിധ്യം എന്നിവയുമാണ്. ഒരു തരിയുടെ എല്ലാ വശങ്ങളും സ്വതേ പരലാകൃതി പൂണ്ടു കാണുമ്പോള്‍ അവയെ പൂര്‍ണഫലകി (euhedral) എന്നു പറയുന്നു; മാഗ്മ ഉറയുന്നതിനിടയില്‍ത്തന്നെ രൂപംകൊള്ളുന്ന പരലുകള്‍ പൂര്‍ണഫലകി ആയിരിക്കും. പരല്‍രൂപവത്കരണം സാവധാനമേ നടക്കുന്നുള്ളുവെങ്കില്‍ ബാഹ്യപദാര്‍ഥങ്ങളുമായുള്ള സംബന്ധം മൂലം തരികളുടെ വശങ്ങള്‍ക്കു ജ്യാമിതീയരൂപങ്ങള്‍ ഇല്ലാതെ പോകാം: പക്ഷേ, ബാഹ്യപദാര്‍ഥങ്ങളുമായി ഉരസല്‍ ഉണ്ടാകുമ്പോള്‍ അവശ്യമായും അഫലകീയം (anhedral) ആയിക്കൊള്ളണമെന്നില്ല. ചില ധാത്വംശങ്ങളുടെ പരല്‍വളര്‍ച്ച ശീഘ്രഗതിയിലായിരിക്കുക നിമിത്തം അത്തരം പരലുകള്‍ക്കു ബാഹ്യവസ്തുക്കളുടെ സ്വാധീനത്തെ കവച്ചുവയ്ക്കുവാന്‍ കഴിയുന്നു; തന്‍മൂലം അവ പൂര്‍ണഫലകികളായിരിക്കുകയും ചെയ്യും.

പരലുകള്‍

ആഗ്നേയശിലകളില്‍ ഏറിയകൂറും തരികളോ ധാന്യമണികളോ പോലുള്ള സംരചനയുള്ളവയായിരിക്കും; ഇവയില്‍ ഭൂരിഭാഗം പരലുകളുടെയും പരിമാണങ്ങള്‍ തുല്യമാണ്. അപൂര്‍വമായി പൂര്‍ണഫലകികളായ പരലുകളുടെ ആധിക്യമുണ്ടാകുമ്പോള്‍ ശിലകള്‍ക്കു മൊത്തത്തില്‍ സ്വരൂപിക-കണികാസംരചന (idiomorphic structure) സിദ്ധിക്കുന്നു. എന്നാല്‍ സാധാരണ ശിലകള്‍ക്ക്, ഒട്ടുമുക്കാലും തരികള്‍ അഫലകീയമായിരിക്കുക നിമിത്തം ഏര്‍പ്പെടുന്ന അപരൂപകത്വം (allotrimorphism) ആണുണ്ടായിരിക്കുക; രണ്ടിനും ഇടയ്ക്കായുള്ള മധ്യവര്‍ത്തി സംരചനകളും അപൂര്‍വമല്ല.

സാമാന്യം വലുപ്പമുള്ള പരലുകള്‍ സ്ഫടികരൂപത്തിലുള്ള ഏതെങ്കിലും ആധാത്രി(matrix)യില്‍ പതിപ്പിക്കപ്പെട്ട നിലയിലുള്ള ആഗ്നേയശിലകളെ ദീര്‍ഘക്രിസ്റ്റലീയം (porphyritie) എന്നു വിശേഷിപ്പിക്കുന്നു. ഇവയിലെ മുഴുത്ത പരലുകളെ ലക്ഷ്യക്രിസ്റ്റലുകള്‍ (phenocrysts) എന്നു വിളിക്കുന്നു. സാമാന്യത്തിലേറെ ലക്ഷ്യക്രിസ്റ്റലുകള്‍ ഉള്‍ക്കൊണ്ട ദീര്‍ഘക്രിസ്റ്റലീയശിലകളാണ് വിട്രോഫയര്‍ (vitrophyre). ദീര്‍ഘക്രിസ്റ്റലീയശിലകള്‍ വിവിധരീതിയില്‍ രൂപംകൊള്ളും; അഗാധതലങ്ങളിലായിരിക്കുമ്പോള്‍ തന്നെ രൂപംകൊള്ളുന്ന ലക്ഷ്യക്രിസ്റ്റലുകള്‍, മാഗ്മാ-ഉദ്ഗമനത്തിന്റെ മറ്റൊരു ഘട്ടത്തില്‍ പ്രതലത്തിന് അധികം താഴെയല്ലാതെ പെട്ടെന്നുള്ള താപക്കുറവിലൂടെയുണ്ടാവുന്ന ആധാത്രിയില്‍ പതിപ്പിക്കപ്പെടാം; ആധാത്രിക്കു ശേഷം രൂപംപ്രാപിക്കുന്ന പരലുകളും അനുകൂല സാഹചര്യങ്ങളില്‍ വളര്‍ച്ചയുടെ തോതു കൂടുതലാവുമ്പോള്‍ വലുപ്പം കൂടിയവയാവാം; തണുത്തുറയുന്ന മാഗ്മയിലെ അവശിഷ്ടദ്രവങ്ങളെ ആശ്രയിച്ച് നേരത്തേയുള്ള പരലുകള്‍ വീണ്ടും വളര്‍ന്ന് വലുതായിത്തീരാം; മാഗ്മയുടെ അന്തര്‍വേധനത്തിനിടയില്‍ കടന്നുകൂടുന്ന ബാഹ്യവസ്തുക്കളുടെ പരലുകളും ദീര്‍ഘക്രിസ്റ്റലീയശിലകള്‍ക്കു കാരണമായിത്തീരാം; മാഗ്മ അതിസാന്ദ്രിത(supersaturated)മായ അവസ്ഥയില്‍, നിവേശന(inoculation) പ്രക്രിയയിലൂടെ രൂപംകൊള്ളുന്ന ലക്ഷ്യക്രിസ്റ്റലുകളും ദീര്‍ഘക്രിസ്റ്റലീയശിലകള്‍ ഉണ്ടാവുന്നതിനു കാരണമാവുന്നു.

ഏതെങ്കിലുമൊരു ധാതുവിന്റെ നന്നേ ചെറിയ കണങ്ങള്‍ മറ്റൊരു ധാതുവിന്റെ വലിയ പരലിന്നുള്ളില്‍ അവിടവിടെയായി കടന്നുകൂടി ഉറച്ചിരിക്കുന്നയിനം സംരചനയെ പോയ്കിലിറ്റിക് (poikilitic) എന്നു വിശേഷിപ്പിക്കുന്നു. ഈയിനം സംരചനയ്ക്കുള്ള പ്രത്യേക സാഹചര്യങ്ങള്‍ സൂക്ഷ്മമായി അറിവായിട്ടില്ല. നേരിട്ടും ആവര്‍ത്തിച്ചുമുള്ള പരല്‍ രൂപവത്കരണം ഇത്തരം സംരചനയ്ക്കു സഹായകമാവാം. പോയ്കിലിറ്റിക്കിലെ ഒരു സവിശേഷരൂപമാണ് ഒഫിറ്റിക് (ophytic) സംരചന. ഡയാബേസ് (Diabase) ശിലകള്‍ക്ക് ഒഫിറ്റിക് സംരചനയാണുള്ളത്. പ്ലാജിയോക്ളേസ്-ഫെല്‍സ്പാറിന്റെ ലാത്ത് (lath) രൂപത്തിലുള്ള പരലുകളുടെ സംരചന പൈറോക്സിന്‍ തരികളിലോ പാളികളിലോ ഉള്‍ക്കൊണ്ടിരിക്കുന്ന രീതിയിലാണ്. ഫെല്‍സ്പാര്‍ പരലുകള്‍ താരതമ്യേന നീളം കൂടിയവയാവുമ്പോള്‍ അവയെ സബ് ഒഫിറ്റിക് (sub ophitic) സംരചനയായി വിശേഷിപ്പിക്കാറുണ്ട്. ഒഫിറ്റിക്കിനോടു സാദൃശ്യം പുലര്‍ത്തുന്ന വിവിധയിനം സംരചനകള്‍ ബസാള്‍ട്ട് സംഘടന(composition)യുള്ള കാചാഭമോ നന്നേ നനുത്ത തരികളുള്ളതോ ആയ ശിലകളില്‍ കണ്ടുവരുന്നു.

വര്‍ഗീകരണം

ആഗ്നേയശിലകളെ പല അടിസ്ഥാനത്തിലും വര്‍ഗീകരിച്ചിട്ടുണ്ട്. സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവത്തിനു (1870) മുന്‍പ് ഭൌതികസ്വഭാവങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥൂലവര്‍ഗീകരണമാണ് സ്വീകരിക്കപ്പെട്ടിരുന്നത്. ഇത്തരം വര്‍ഗീകരണങ്ങളില്‍ ചില വൈകല്യങ്ങള്‍ അനുഭവപ്പെട്ടു. രാസികവിശ്ലേഷണം സാധിതമായതിനെത്തുടര്‍ന്ന് രാസികസ്വഭാവങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണം നിലവില്‍വന്നു. വിഭജനക്രമങ്ങളെ പൊതുവേ മൂന്നിനങ്ങളില്‍പ്പെടുത്താം: (1) നഗ്നനേത്രങ്ങളോ സാധാരണ ലെന്‍സോ ഉപയോഗിച്ചും കൈകൊണ്ട് എടുത്തു പെരുമാറിയും ശിലകളെ തരംതിരിക്കുന്ന സ്ഥൂലവര്‍ഗീകരണം-(megascopic classification) (സ്ഥലീയ പഠന-field study-ങ്ങളില്‍ ഈ രീതിക്കാണ് പ്രാമുഖ്യം); (2) പരീക്ഷണശാലകളില്‍ ശിലകളുടെ ധാതുപരമായ വിശകലനം നടത്തി വര്‍ഗീകരിക്കുന്ന രീതി; (3) രാസികവിശ്ളേഷണത്തിലൂടെയുള്ള വര്‍ഗീകരണം. ഈ രീതി വളരെ പ്രയോജനകരമാണെങ്കിലും ഏറെക്കുറെ അപ്രായോഗികമാണ്. ശിലകളുടെ ഉദ്ഗമത്തെ സംബന്ധിച്ച വിവരം ലഭിക്കുന്നതിന് രാസികവിശ്ലേഷണത്തെക്കാളേറെ ധാത്വംശങ്ങളുടെ തോതും സംരചനയും പരിഗണിക്കുന്നതാണ് ആവശ്യം. ഉദാഹരണത്തിന് ഗ്രാനൈറ്റ്, ക്വാര്‍ട്ട്സ്, പോര്‍ഫിറി, റയോലൈറ്റ്, ഒബ്സീഡിയന്‍ എന്നീയിനം ശിലകള്‍ക്കെല്ലാംതന്നെ ഒരേ രാസഘടനയാണുള്ളതെങ്കിലും അവ രൂപംപ്രാപിക്കുന്ന ഭൂഗര്‍ഭീയസാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. അഗാധതലത്തില്‍ വളരെ കൂടിയ മര്‍ദത്തില്‍ മാഗ്മ ഖരീഭവിച്ചാണ് ഗ്രാനൈറ്റ് ഉത്പാദിതമാവുന്നത്; അഗാധതലത്തിലും ഉപരിതലത്തോടടുത്തുമായി രണ്ടു ഘട്ടങ്ങളില്‍ പരല്‍രൂപം പ്രാപിച്ചാണ് പോര്‍ഫിറിയുടെ ഉദ്ഗമം; റയോലൈറ്റും ഒബ്സീഡിയനും ഉപരിതലത്തിലെ പ്രക്രിയകള്‍വഴി ഉണ്ടാകുന്നു; ഒബ്സീഡിയന്‍ സ്ഫടികപദാര്‍ഥങ്ങളെന്നപോലെ തിടുക്കത്തില്‍ ഖരീഭവിച്ചുണ്ടാവുന്നതാണ്.

ആഗ്നേയശിലകളില്‍ ഓരോയിനവും രാസികമായും ധാത്വംശപരമായും സംരചനാപരമായും സംഘടനയിലും സ്വകീയമായ സവിശേഷതകള്‍ പൂണ്ടു കാണുന്നു. ഈ രീതിയിലുള്ള ബൃഹത്തായ വൈവിധ്യം നിമിത്തം ആഗ്നേയശിലകള്‍ക്കു സര്‍വസമ്മതമായ ഒരു വര്‍ഗീകരണം ഏര്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. ആഗ്നേയശിലകളെ ഉദ്ഗമമേഖലകളെ ആധാരമാക്കി പാതാളശില (plutonic rock), അഗ്നിപര്‍വതജന്യശില (volcanic rock), അധിവിതലശില (hypabyssal rock) എന്നിങ്ങനെ വിഭജിക്കാം.

പാതാളശില

വളരെ ആഴത്തിലായി രൂപംകൊള്ളുന്ന അന്തര്‍വേധശിലകളാണിവ. ബാഥൊലിത്ത്, സ്റ്റോക്ക് (stock) തുടങ്ങിയ ഭീമാകാരങ്ങളായ ശിലകള്‍ ഈ വിഭാഗത്തിലുള്‍പ്പെടുന്നു. വലിയ മാഗ്മാപിണ്ഡങ്ങള്‍ സാവധാനം തണുത്തുറഞ്ഞുണ്ടാവുന്നവയാണ് പാതാളശിലകള്‍. സ്വാഭാവികമായും അവയ്ക്കു സ്വകീയവും സവിശേഷവുമായ ദൃശ്യക്രിസ്റ്റലീയസംരചനയുണ്ടായിരിക്കും; ഇത്തരം ശിലകളിലെ ധാത്വംശങ്ങള്‍ പൂര്‍ണമായും പരലാകൃതി പ്രാപിച്ചിട്ടുണ്ടാവും. അഗാധതലങ്ങളില്‍ അനുഭവപ്പെടുന്ന അതിമര്‍ദംമൂലം മാഗ്മയില്‍ വിലയിച്ചിട്ടുള്ള ബാഷ്പങ്ങള്‍ രക്ഷപ്പെട്ട് പരല്‍ രൂപവത്കരണത്തിന്റെ അവസാനഘട്ടം വരെ സ്വതന്ത്രമായി വര്‍ത്തിക്കുന്നു. ഇവ മൂലമുള്ള ത്വരണം ധാത്വംശങ്ങളെ സാധാരണയിലും താണ ഊഷ്മാവില്‍ പരല്‍രൂപം കൈക്കൊള്ളുവാന്‍ സഹായിക്കുന്നു.

അഗ്നിപര്‍വതജന്യശില

അഗ്നിപര്‍വതങ്ങളുടെ വിലമുഖം കവിഞ്ഞൊഴുകുന്ന ലാവയോ, ബഹിര്‍ഗമിക്കുന്ന പൈറോക്ളാസ്റ്റികപദാര്‍ഥങ്ങളോ തണുത്തുണ്ടാവുന്ന ശിലാവിഭാഗമാണിത്. ദ്രുതഗതിയിലുള്ള ഖരവത്കരണം സ്ഫടികപദാര്‍ഥങ്ങളുടെ ഉദ്ഭവത്തിനു സഹായകമാവുന്നു. വിലീനബാഷ്പങ്ങള്‍ ഉപരിതലത്തിലെത്തുന്നതോടെ സ്വതന്ത്രമായി രക്ഷപ്പെടുന്നു. തന്‍മൂലം പരല്‍ വളര്‍ച്ച താരതമ്യേന ഉയര്‍ന്ന ഊഷ്മാവിലേ നടക്കുന്നുള്ളു; ബാഷ്പങ്ങള്‍ കുമിളിച്ച് രക്ഷപ്പെടുന്നതിന്റെ ഫലമായി ശിലകള്‍ രന്ധ്രമയമായിത്തീരുകയും (porous) ചെയ്യും.

മിക്കവാറും അഗ്നിപര്‍വതജന്യശിലകള്‍ രണ്ടു ഘട്ടങ്ങളിലായാണ് ഖരീഭവിക്കുന്നത്: ഒന്ന് അഗാധതലത്തില്‍വച്ചും രണ്ടാമത്തേത് ബഹിര്‍ഗമനത്തോടനുബന്ധിച്ചും; ആദ്യത്തെ ഘട്ടത്തില്‍ മന്ദഗതിയില്‍ തണുത്ത് മുഴുത്ത പരലുകള്‍ രൂപം പ്രാപിക്കുന്നു; രണ്ടാംഘട്ടത്തില്‍ ഉത്പാദിതമാവുന്ന അദൃശ്യക്രിസ്റ്റലീയമായ ലാവാ-ആധാത്രിയില്‍ നേരത്തേയുണ്ടായ വലിയ പരലുകള്‍ പതിഞ്ഞുചേരുന്നു. അഗ്നിപര്‍വതജന്യശിലകളില്‍ ധാരാളമായി കണ്ടുവരുന്ന ദീര്‍ഘക്രിസ്റ്റലീയ സംരചനയ്ക്കു നിദാനം ഇതാണ്.

അധിവിതലശില

പാതാളശിലകളുടെയും അഗ്നിപര്‍വതശിലകളുടെയും സ്വഭാവവിശേഷങ്ങള്‍ ഭാഗികമായി ഉള്‍ക്കൊള്ളുന്നവയും, എന്നാല്‍ അവയില്‍നിന്നു വിഭിന്നവുമായ ശിലാസമൂഹങ്ങളാണ് ഇവ. അധിവിതലശിലകള്‍ അന്തര്‍വേധികളാണ്. സ്ഫടികസംരചനയോ, ശക്തമായ പൊട്ടിത്തെറിക്കലിലൂടെ വന്നുചേരുന്ന സ്വഭാവഭേദങ്ങളോ ഇവയ്ക്കില്ല; അതേയവസരംതന്നെ ഭീമാകാരങ്ങളായ പാതാളശിലകളില്‍ നിന്നു വ്യത്യസ്തമായി സില്‍ (sill), ഡൈക്ക് (dyke) തുടങ്ങിയ ലഘുരൂപങ്ങളിലോ, ഉപരിതലത്തില്‍നിന്നും അധികം ആഴത്തിലല്ലാതെ പടര്‍ന്നുകാണുന്ന ലാക്കോലിഥ് തുടങ്ങിയവയായോ കാണപ്പെടുന്നു. ഇവയുടെ സംരചന വളരെ വേഗത്തിലുള്ള ഖരവത്കരണത്തിന്റെ ലക്ഷണങ്ങള്‍ വഹിക്കുന്നു. മറ്റു രണ്ടു വിഭാഗങ്ങളില്‍നിന്നും വേര്‍തിരിക്കാനാവുന്നത് ഏറിയകൂറും അവസ്ഥിതിയിലെ സവിശേഷതകള്‍ പരിഗണിച്ചാണ്.

ശിലാകുടുംബങ്ങള്‍

മേല്പറഞ്ഞവയില്‍ ഓരോ വിഭാഗത്തെയും ഉപവിഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഘടനയിലും സംരചനയിലുമുള്ള സാരൂപ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. ഈ ഉപവിഭാഗങ്ങളെ ശിലാകുടുംബങ്ങള്‍ (rock families) എന്നു വിശേഷിപ്പിക്കാറുണ്ട്. രാസിക സംഘടനയില്‍ സാദൃശ്യം പുലര്‍ത്തുന്ന ശിലാകുടുംബങ്ങളെ കൂട്ടായി ശിലാവര്‍ഗം (rock clan) എന്നു പറയുന്നു. ഉദാഹരണത്തിന്, പാതാളശിലകളില്‍പ്പെടുന്ന ഗാബ്രോ, അധിവിതലങ്ങളായ ഡയാബേസ്, അഗ്നിപര്‍വതജന്യങ്ങളായ ബസാള്‍ട്ട് എന്നീ ശിലാകുടുംബങ്ങള്‍ രാസികസ്വഭാവങ്ങളില്‍ സാദൃശ്യം പുലര്‍ത്തുന്നവയാകയാല്‍ അവയെ ഗാബ്രോ വര്‍ഗമായി കണക്കാക്കുന്നു; വര്‍ഗനാമം പാതാളശിലകളില്‍പ്പെടുന്ന ശിലാകുടുംബത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കും. ധാത്വംശങ്ങളുടെയോ സംരചനയുടെയോ ഘടനയുടെയോ സൂചന നല്കുന്ന വിശേഷണങ്ങള്‍ ചേര്‍ത്തു പ്രത്യേകയിനം ശിലകളെ വ്യഞ്ജിപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്; ബയോടൈറ്റ് ഗ്രാനൈറ്റ്, ഗ്രാഫിക് ഗ്രാനൈറ്റ്, വര്‍ത്തുള -ഗ്രാനൈറ്റ് (obicular granite) എന്നിങ്ങനെ. ശിലകളെ ആവര്‍ത്തിച്ചുള്ള രാസികവിശ്ലേഷണത്തിനു വിധേയമാക്കി ലഭിക്കുന്ന മാധ്യമൂല്യങ്ങള്‍ (mean values) പട്ടിക 2-ല്‍ ചേര്‍ത്തിരിക്കുന്നു.

ധാതുഘടന

ആഗ്നേയസ്വഭാവമുള്ള ശിലാകാരകധാതുക്കളെ മൂലധാതു (primary minerals), ദ്വിതീയധാതു (secondary mineral) എന്നിങ്ങനെ രണ്ടായി തിരിക്കാം. മാഗ്മ ഖരീഭവിക്കുമ്പോള്‍ നേരിട്ടു പരല്‍രൂപം ധരിക്കുന്നവയാണ് മൂലധാതുക്കള്‍; പിന്നീടുള്ള ഏതെങ്കിലും ഘട്ടങ്ങളില്‍ ഉത്പാദിതമാവുന്നവയെ ദ്വിതീയധാതുക്കളെന്നും പറയുന്നു.

മൂലധാതുക്കള്‍

പ്രമുഖ മൂലധാതുക്കളില്‍ ഇളംനിറത്തിലുള്ളവയെ ഫെല്‍സിക് (felsic) എന്നും, ഇരുണ്ട നിറമുള്ളവയെ മാഫിക് (mafic) എന്നും വിശേഷിപ്പിക്കുന്നു. ഫെല്‍സ്പാതിക് ധാതുക്കളുടെയും (ഫെല്‍സ്പാറും ഫെല്‍സ്പതോയ്ഡുകളും) സിലികയുടെയും (ക്വാര്‍ട്ട്സ്, ട്രിഡിമൈറ്റ്, ക്രിസോബലൈറ്റ് എന്നിവ) സൂചകശബ്ദമാണ് 'ഫെല്‍സിക്'. 'മാഫിക്' എന്നത് മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. ബയോടൈറ്റ്, ആംഫിബോള്‍, പൈറോക്സിന്‍, ഒലിവിന്‍ എന്നിവ ഇരുമ്പിന്റെ അംശം ധാരാളമായി ഉള്‍ക്കൊള്ളുന്നതിനാല്‍ മാഫിക് ഇനത്തില്‍പ്പെടുന്നു. ഇരുമ്പ്, മഗ്നീഷ്യം എന്നിവയോടൊപ്പം കാല്‍സിയത്തിന്റെ അളവും ഇവയില്‍ കൂടുതലായിരിക്കും. ഫെല്‍സിക് ധാതുക്കളില്‍ സിലിക, അലുമിന, ആല്‍ക്കലിലോഹങ്ങള്‍ എന്നീ ഘടകങ്ങള്‍ക്കാണ് പ്രാമുഖ്യം.

ശിലകളില്‍ നന്നേ ചെറിയ അളവില്‍മാത്രം അടങ്ങിക്കാണുന്ന ധാതുക്കളെയാണ് ഉപധാതു (accessory mineral) എന്നു പറയുന്നത്. നേരിയ കണങ്ങളായോ ചെറിയ പരലുകളായോ ശിലാപിണ്ഡത്തിന്റെ എല്ലാ ഭാഗത്തുമായി വിതരണം ചെയ്യപ്പെട്ട നിലയിലാണ് ഇവ കണ്ടുവരുന്നത്. മാഗ്നട്ടൈറ്റ്, ഇല്‍മനൈറ്റ്, പൈറ്റൈറ്റ്, ഹേമട്ടൈറ്റ്, അപട്ടൈറ്റ്, സിര്‍ക്കണ്‍, റൂട്ടൈല്‍, സ്ഫീന്‍ എന്നിവയാണ് സാധാരണയായുള്ള ഉപധാതുക്കള്‍.

സര്‍വസാധാരണമായി അവസ്ഥിതിയുള്ള പാതാളശിലകളുടെ ശ.ശ. ഘടന പട്ടിക 3-ല്‍ സംഗ്രഹിക്കുന്നു. പട്ടികയിലെ മാധ്യമൂല്യങ്ങള്‍ പ്രത്യേകശിലാമാതൃകകളുടേതില്‍നിന്നു വ്യത്യസ്തമായെന്നുവരാം; ഇവ താരതമ്യപഠനത്തിനു വളരെയേറെ സഹായകമാണ്. അതതു കുടുംബത്തില്‍പ്പെടുന്ന അഗ്നിപര്‍വതജന്യശിലകള്‍ക്കും ഈ മാധ്യമൂല്യങ്ങള്‍ ഒരു പരിധിവരെ ബാധകമാണ്.

ദ്വിതീയധാതുക്കള്‍

ഖരീഭവിക്കലിന്റെ ഫലമായി ഉത്പാദിതമാകുന്ന ധാതുപദാര്‍ഥങ്ങള്‍ മറ്റു പദാര്‍ഥങ്ങളുമായി സംയോജിച്ചോ, സ്വയം പരിവര്‍ത്തനവിധേയമായോ പുതിയ ധാതുക്കള്‍ക്കു രൂപം നല്കുന്നു; ഇങ്ങനെയുണ്ടാവുന്ന വസ്തുക്കളാണ് ദ്വിതീയധാതുക്കള്‍. മാഗ്മീയദ്രവങ്ങളില്‍ സാന്ദ്രീകൃതമാവുന്ന ഫ്ളൂറിന്‍, ബോറോണ്‍ എന്നിവ നേരത്തേ രൂപം പ്രാപിച്ചിട്ടുള്ള പരലുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഫ്ളൂറൈറ്റ്, ടോപാസ്, ടൂര്‍മലൈന്‍ എന്നിവയുടെ നന്നേ ചെറിയ പരലുകള്‍ ഉത്പാദിപ്പിക്കുന്നു. മാഗ്മീയപ്രക്രിയകളുടെ അവസാനഘട്ടങ്ങളില്‍ നടക്കുന്ന ധാതുപരിവര്‍ത്തനം വ്യാപകവും സാധാരണവുമാണ്. ഉദാഹരണത്തിന് ജലാംശം വാര്‍ന്നു നഷ്ടപ്പെട്ട് ധാതുക്കള്‍ ജലീയ (hydrous) അവസ്ഥയില്‍നിന്നും നിര്‍ജലീയ (anhydrous) രൂപങ്ങളിലേക്കു പരിവര്‍ത്തിതമാവുന്നു. താപ-ജലീയ (hydro-thermal) പ്രക്രിയകളുടെ തീവ്രതമൂലം ചിലപ്പോള്‍ ശിലകളുടെ ആഗ്നേയസ്വഭാവംതന്നെ നഷ്ടപ്പെടുന്നു. പ്രത്യേകയിനം മൂലധാതുക്കളില്‍നിന്നും ഉത്പാദിതമാവുന്ന ശിലകളുടെ ഇനവിവരം താഴെ ചേര്‍ക്കുന്നു.

സാന്ദ്രത

Density

ധാതുപരമായ ഘടനയെയും സരന്ധ്രത(porosity)യെയും ആശ്രയിച്ചിരിക്കുന്നു. സാധാരണമായിക്കാണുന്ന പാതാളശിലകളുടെ ശ.ശ. സാന്ദ്രതയും വിവിധ സാമ്പിളുകളിലുള്ള വിതരണപരിധികളും പട്ടിക 4-ല്‍ ചേര്‍ത്തിരിക്കുന്നു.

രാസികഘടന ഒന്നുകൊണ്ടു മാത്രം സാന്ദ്രത നിര്‍ണയിക്കാന്‍ കഴിയുകയില്ല. വ്യത്യസ്ത സാന്ദ്രതയുള്ള ധാതുക്കള്‍ സംഘടിച്ചുണ്ടാകുന്ന ശിലകളില്‍ വെവ്വേറെ മാതൃകകള്‍ക്കു തനതായ സാന്ദ്രതയും ഉണ്ടാകാവുന്നതാണ്. ഒരേ ശിലാകുടുംബത്തെ സംബന്ധിച്ചിടത്തോളം അതിലെ അംഗങ്ങളില്‍ അഗ്നിപര്‍വതശിലകള്‍ക്ക് പാതാളശിലകളുടേതിനെ അപേക്ഷിച്ച് കുറഞ്ഞ സാന്ദ്രതയാവും ഉണ്ടായിരിക്കുക. അവ കൂടുതല്‍ സരന്ധ്രമയവും കാചാരപദാര്‍ഥങ്ങള്‍ അടങ്ങിയതുമായിരിക്കുകമൂലമാണ് സാന്ദ്രതക്കുറവ് അനുഭവപ്പെടുന്നത്. സ്ഫടികരൂപത്തിലുള്ള ഒരു പദാര്‍ഥത്തിന് അത് പൂര്‍ണമായും പരല്‍രൂപത്തിലായിരിക്കുമ്പോള്‍ ഉള്ള സാന്ദ്രതയുടെ 60 ശ.മാ.മേ ഉണ്ടായിരിക്കുകയുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍