This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപായോന്‍മുഖത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
= അപായോന്‍മുഖത = | = അപായോന്‍മുഖത = | ||
- | |||
അപായങ്ങളില്‍ ചെന്നുപെടുവാന്‍ കാരണമാകുന്ന ഒരു മാനസിക സവിശേഷത (Accident proneness). ചിലരില്‍ ഈ സവിശേഷത താരതമ്യേന അധികമായും മിക്കവാറും സ്ഥിരമായും കാണപ്പെടുന്നു. ഒരുവന് ബോധേന്ദ്രിയങ്ങളും ശാരീരികചലനങ്ങളും തമ്മില്‍ യഥാതഥമായ ബന്ധം ഇല്ലെങ്കില്‍ പലപ്പോഴും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. അപകടത്തെ അഭിമുഖീകരിക്കുമ്പോള്‍ സന്ദര്‍ഭത്തെ അവലോകനം ചെയ്യുകയും തദനുസരണം ശാരീരികമായി പ്രതിപ്രവര്‍ത്തനം നടത്തുകയുമാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ യഥായോഗ്യമായ അവലോകനം നടത്താതെ പ്രവൃത്തിക്കുന്നവരില്‍ അപായോന്‍മുഖത കൂടിയിരിക്കും. ഒരു പ്രവൃത്തിയില്‍ അതിവൈദഗ്ധ്യം സമ്പാദിച്ചതുകൊണ്ട് അപകടസാധ്യത കുറഞ്ഞിരിക്കും എന്നു കരുതുവാന്‍ സാധ്യമല്ല. അതിവിദഗ്ധര്‍ അമിതമായ ആത്മവിശ്വാസംമൂലം സാഹസങ്ങള്‍ കാട്ടുകയും തന്മൂലം അപകടത്തില്‍പ്പെട്ടുപോവുകയും ചെയ്യാറുണ്ട്. | അപായങ്ങളില്‍ ചെന്നുപെടുവാന്‍ കാരണമാകുന്ന ഒരു മാനസിക സവിശേഷത (Accident proneness). ചിലരില്‍ ഈ സവിശേഷത താരതമ്യേന അധികമായും മിക്കവാറും സ്ഥിരമായും കാണപ്പെടുന്നു. ഒരുവന് ബോധേന്ദ്രിയങ്ങളും ശാരീരികചലനങ്ങളും തമ്മില്‍ യഥാതഥമായ ബന്ധം ഇല്ലെങ്കില്‍ പലപ്പോഴും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. അപകടത്തെ അഭിമുഖീകരിക്കുമ്പോള്‍ സന്ദര്‍ഭത്തെ അവലോകനം ചെയ്യുകയും തദനുസരണം ശാരീരികമായി പ്രതിപ്രവര്‍ത്തനം നടത്തുകയുമാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ യഥായോഗ്യമായ അവലോകനം നടത്താതെ പ്രവൃത്തിക്കുന്നവരില്‍ അപായോന്‍മുഖത കൂടിയിരിക്കും. ഒരു പ്രവൃത്തിയില്‍ അതിവൈദഗ്ധ്യം സമ്പാദിച്ചതുകൊണ്ട് അപകടസാധ്യത കുറഞ്ഞിരിക്കും എന്നു കരുതുവാന്‍ സാധ്യമല്ല. അതിവിദഗ്ധര്‍ അമിതമായ ആത്മവിശ്വാസംമൂലം സാഹസങ്ങള്‍ കാട്ടുകയും തന്മൂലം അപകടത്തില്‍പ്പെട്ടുപോവുകയും ചെയ്യാറുണ്ട്. | ||
- | |||
സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഒരുവന്റെ അപായോന്മുഖതയെ കുറയ്ക്കുന്നു. പൊരുത്തപ്പെടുവാന്‍ ഒരുവനെ അശക്തനാക്കുന്ന ന്യൂറോട്ടിസിസം (Neuroticism) എന്ന പേഴ്സണാലിറ്റി ഘടകം അപായോന്‍മുഖതയെ വര്‍ധിപ്പിക്കുന്നു. ബഹിര്‍മുഖത (Extroversion) പ്രകടമാക്കുന്ന ന്യൂറോട്ടിക് പ്രവണതയുള്ളവരില്‍ അപായോന്മുഖതയുടെ അളവ് കൂടിയിരിക്കും എന്നതിന് എച്ച്.ജെ. ഐസങ്ക് എന്ന മനഃശാസ്ത്രജ്ഞന്‍ തെളിവു നല്കുന്നു. അന്തര്‍മുഖത (Introversion) ഉള്ളവര്‍ താരതമ്യേന പരിസരബോധമുള്ളവരും ശ്രദ്ധയും ഏകാഗ്രതയും കൂടുതല്‍ ഉള്ളവരും ആകയാല്‍ ഈ പ്രത്യേകത അവരില്‍ കുറഞ്ഞിരിക്കും. കൂടാതെ ധാരാളംപേര്‍ ഇഷ്ടപ്പെടുന്ന സ്വഭാവമുള്ളവരും വിശ്വസ്തരും സാമൂഹികപ്രവര്‍ത്തനത്തില്‍ ഉത്സുകരും പൊതുവേ അപായോന്മുഖത കുറവുള്ളവരാണെന്ന് സമര്‍ഥിക്കപ്പെട്ടിരിക്കുന്നു. പ്രവൃത്തി ചെയ്യുന്നതിനുള്ള സാമാന്യബുദ്ധി ഉണ്ടായിരുന്നാല്‍ അപകടസാധ്യത കുറഞ്ഞിരിക്കുമെങ്കിലും ബുദ്ധിശക്തി കൂടുന്തോറും അപായോന്മുഖത കുറയുമെന്നു പറയുവാന്‍ സാധ്യമല്ല. | സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഒരുവന്റെ അപായോന്മുഖതയെ കുറയ്ക്കുന്നു. പൊരുത്തപ്പെടുവാന്‍ ഒരുവനെ അശക്തനാക്കുന്ന ന്യൂറോട്ടിസിസം (Neuroticism) എന്ന പേഴ്സണാലിറ്റി ഘടകം അപായോന്‍മുഖതയെ വര്‍ധിപ്പിക്കുന്നു. ബഹിര്‍മുഖത (Extroversion) പ്രകടമാക്കുന്ന ന്യൂറോട്ടിക് പ്രവണതയുള്ളവരില്‍ അപായോന്മുഖതയുടെ അളവ് കൂടിയിരിക്കും എന്നതിന് എച്ച്.ജെ. ഐസങ്ക് എന്ന മനഃശാസ്ത്രജ്ഞന്‍ തെളിവു നല്കുന്നു. അന്തര്‍മുഖത (Introversion) ഉള്ളവര്‍ താരതമ്യേന പരിസരബോധമുള്ളവരും ശ്രദ്ധയും ഏകാഗ്രതയും കൂടുതല്‍ ഉള്ളവരും ആകയാല്‍ ഈ പ്രത്യേകത അവരില്‍ കുറഞ്ഞിരിക്കും. കൂടാതെ ധാരാളംപേര്‍ ഇഷ്ടപ്പെടുന്ന സ്വഭാവമുള്ളവരും വിശ്വസ്തരും സാമൂഹികപ്രവര്‍ത്തനത്തില്‍ ഉത്സുകരും പൊതുവേ അപായോന്മുഖത കുറവുള്ളവരാണെന്ന് സമര്‍ഥിക്കപ്പെട്ടിരിക്കുന്നു. പ്രവൃത്തി ചെയ്യുന്നതിനുള്ള സാമാന്യബുദ്ധി ഉണ്ടായിരുന്നാല്‍ അപകടസാധ്യത കുറഞ്ഞിരിക്കുമെങ്കിലും ബുദ്ധിശക്തി കൂടുന്തോറും അപായോന്മുഖത കുറയുമെന്നു പറയുവാന്‍ സാധ്യമല്ല. | ||
- | |||
അപകടം സംഭവിക്കുന്നതിന് മുഖ്യകാരണമായി അപായോന്മുഖത കഴിഞ്ഞ കാലങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നു. 20 ശ.മാ. മുതല്‍ 40 ശ.മാ. വരെ മാത്രമേ ഇതു കാരണമാകുന്നുള്ളു എന്നാണ് ആധുനികഗവേഷകരുടെ നിഗമനം. പ്രായാധിക്യം, വൈദഗ്ധ്യക്കുറവ്, ക്ഷീണം, മാനസികക്ളേശം, അതിമദ്യാസക്തി, രോഗം, ജോലിസ്ഥലത്തെ അസൌകര്യങ്ങള്‍ എന്നിവ അപകടസാധ്യത വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങളാകുന്നു. | അപകടം സംഭവിക്കുന്നതിന് മുഖ്യകാരണമായി അപായോന്മുഖത കഴിഞ്ഞ കാലങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നു. 20 ശ.മാ. മുതല്‍ 40 ശ.മാ. വരെ മാത്രമേ ഇതു കാരണമാകുന്നുള്ളു എന്നാണ് ആധുനികഗവേഷകരുടെ നിഗമനം. പ്രായാധിക്യം, വൈദഗ്ധ്യക്കുറവ്, ക്ഷീണം, മാനസികക്ളേശം, അതിമദ്യാസക്തി, രോഗം, ജോലിസ്ഥലത്തെ അസൌകര്യങ്ങള്‍ എന്നിവ അപകടസാധ്യത വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങളാകുന്നു. |
11:02, 14 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപായോന്‍മുഖത
അപായങ്ങളില്‍ ചെന്നുപെടുവാന്‍ കാരണമാകുന്ന ഒരു മാനസിക സവിശേഷത (Accident proneness). ചിലരില്‍ ഈ സവിശേഷത താരതമ്യേന അധികമായും മിക്കവാറും സ്ഥിരമായും കാണപ്പെടുന്നു. ഒരുവന് ബോധേന്ദ്രിയങ്ങളും ശാരീരികചലനങ്ങളും തമ്മില്‍ യഥാതഥമായ ബന്ധം ഇല്ലെങ്കില്‍ പലപ്പോഴും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. അപകടത്തെ അഭിമുഖീകരിക്കുമ്പോള്‍ സന്ദര്‍ഭത്തെ അവലോകനം ചെയ്യുകയും തദനുസരണം ശാരീരികമായി പ്രതിപ്രവര്‍ത്തനം നടത്തുകയുമാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ യഥായോഗ്യമായ അവലോകനം നടത്താതെ പ്രവൃത്തിക്കുന്നവരില്‍ അപായോന്‍മുഖത കൂടിയിരിക്കും. ഒരു പ്രവൃത്തിയില്‍ അതിവൈദഗ്ധ്യം സമ്പാദിച്ചതുകൊണ്ട് അപകടസാധ്യത കുറഞ്ഞിരിക്കും എന്നു കരുതുവാന്‍ സാധ്യമല്ല. അതിവിദഗ്ധര്‍ അമിതമായ ആത്മവിശ്വാസംമൂലം സാഹസങ്ങള്‍ കാട്ടുകയും തന്മൂലം അപകടത്തില്‍പ്പെട്ടുപോവുകയും ചെയ്യാറുണ്ട്.
സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഒരുവന്റെ അപായോന്മുഖതയെ കുറയ്ക്കുന്നു. പൊരുത്തപ്പെടുവാന്‍ ഒരുവനെ അശക്തനാക്കുന്ന ന്യൂറോട്ടിസിസം (Neuroticism) എന്ന പേഴ്സണാലിറ്റി ഘടകം അപായോന്‍മുഖതയെ വര്‍ധിപ്പിക്കുന്നു. ബഹിര്‍മുഖത (Extroversion) പ്രകടമാക്കുന്ന ന്യൂറോട്ടിക് പ്രവണതയുള്ളവരില്‍ അപായോന്മുഖതയുടെ അളവ് കൂടിയിരിക്കും എന്നതിന് എച്ച്.ജെ. ഐസങ്ക് എന്ന മനഃശാസ്ത്രജ്ഞന്‍ തെളിവു നല്കുന്നു. അന്തര്‍മുഖത (Introversion) ഉള്ളവര്‍ താരതമ്യേന പരിസരബോധമുള്ളവരും ശ്രദ്ധയും ഏകാഗ്രതയും കൂടുതല്‍ ഉള്ളവരും ആകയാല്‍ ഈ പ്രത്യേകത അവരില്‍ കുറഞ്ഞിരിക്കും. കൂടാതെ ധാരാളംപേര്‍ ഇഷ്ടപ്പെടുന്ന സ്വഭാവമുള്ളവരും വിശ്വസ്തരും സാമൂഹികപ്രവര്‍ത്തനത്തില്‍ ഉത്സുകരും പൊതുവേ അപായോന്മുഖത കുറവുള്ളവരാണെന്ന് സമര്‍ഥിക്കപ്പെട്ടിരിക്കുന്നു. പ്രവൃത്തി ചെയ്യുന്നതിനുള്ള സാമാന്യബുദ്ധി ഉണ്ടായിരുന്നാല്‍ അപകടസാധ്യത കുറഞ്ഞിരിക്കുമെങ്കിലും ബുദ്ധിശക്തി കൂടുന്തോറും അപായോന്മുഖത കുറയുമെന്നു പറയുവാന്‍ സാധ്യമല്ല.
അപകടം സംഭവിക്കുന്നതിന് മുഖ്യകാരണമായി അപായോന്മുഖത കഴിഞ്ഞ കാലങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നു. 20 ശ.മാ. മുതല്‍ 40 ശ.മാ. വരെ മാത്രമേ ഇതു കാരണമാകുന്നുള്ളു എന്നാണ് ആധുനികഗവേഷകരുടെ നിഗമനം. പ്രായാധിക്യം, വൈദഗ്ധ്യക്കുറവ്, ക്ഷീണം, മാനസികക്ളേശം, അതിമദ്യാസക്തി, രോഗം, ജോലിസ്ഥലത്തെ അസൌകര്യങ്ങള്‍ എന്നിവ അപകടസാധ്യത വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങളാകുന്നു.