This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ട്ടീസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അര്‍ട്ടീസീ= Urticeae അര്‍ട്ടിക്കേസീ സസ്യകുടുംബത്തിന്റെ ഒരു ഉപകു...) |
(→അര്‍ട്ടീസീ) |
||
വരി 1: | വരി 1: | ||
=അര്‍ട്ടീസീ= | =അര്‍ട്ടീസീ= | ||
- | |||
Urticeae | Urticeae | ||
വരി 6: | വരി 5: | ||
സസ്യങ്ങള്‍ ഭൂരിപക്ഷവും ഓഷധികളാണ്. ജലമയസസ്യരസത്തോടുകൂടിയ ഇവയുടെ ഇലകള്‍ സരളങ്ങളും ഇലയുടെ അരിക് ദന്തുരവുമാണ്. പത്രവിന്യാസം ഏകാന്തരമോ, സമ്മുഖമോ ആയിരിക്കും. മിക്കവാറും എല്ലാ സസ്യങ്ങളിലും അനുപര്‍ണങ്ങള്‍ (stipules) കാണപ്പെടുന്നു. ഇലയും തണ്ടും ദംശനരോമങ്ങളാല്‍ ആവൃതമാണ്. ആനച്ചൊറിതണം പോലുള്ള ചിലതില്‍നിന്നും നാരുകള്‍ എടുക്കുന്നു. | സസ്യങ്ങള്‍ ഭൂരിപക്ഷവും ഓഷധികളാണ്. ജലമയസസ്യരസത്തോടുകൂടിയ ഇവയുടെ ഇലകള്‍ സരളങ്ങളും ഇലയുടെ അരിക് ദന്തുരവുമാണ്. പത്രവിന്യാസം ഏകാന്തരമോ, സമ്മുഖമോ ആയിരിക്കും. മിക്കവാറും എല്ലാ സസ്യങ്ങളിലും അനുപര്‍ണങ്ങള്‍ (stipules) കാണപ്പെടുന്നു. ഇലയും തണ്ടും ദംശനരോമങ്ങളാല്‍ ആവൃതമാണ്. ആനച്ചൊറിതണം പോലുള്ള ചിലതില്‍നിന്നും നാരുകള്‍ എടുക്കുന്നു. | ||
- | + | [[Image:Arnose Pathiri.png|200px|right|thumb|അര്‍ണോസുപാതിരി]] | |
സസ്യങ്ങള്‍ ഉഭയലിംഗികളോ (monoecious), ഏകലിംഗികളോ (dioecious) ആണ്. പുഷ്പങ്ങള്‍ വളരെ ചെറുതും സമമിതങ്ങളും (regular) ആണ്. അസീമാക്ഷിരീതിയിലുള്ള പുഷ്പക്രമമാണുള്ളത്. കൂട്ടമായി മുണ്ഡകരൂപത്തില്‍ (capitulate) കാണപ്പെടുന്ന പുഷ്പങ്ങള്‍ ഏകലിംഗികളാണ്. ബാഹ്യദളങ്ങള്‍ നാലോ അഞ്ചോ കാണും. ആണ്‍പൂക്കളില്‍ ബാഹ്യദളങ്ങളുടെ എണ്ണത്തോളം കേസരങ്ങള്‍ ഉണ്ട്. ഇവ ഉള്ളിലേക്കു വളഞ്ഞിരിക്കുന്നു. പരാഗകോശം ഉള്ളിലേക്കാണു പൊട്ടുന്നത്. പുഷ്പങ്ങള്‍ കാറ്റുമൂലമുള്ള പരാഗണത്തിന് അനുകൂലപ്പെട്ടവയാണ്. പെണ്‍പൂവില്‍ ഒരു അണ്ഡാശയം മാത്രമേയുള്ളു. അണ്ഡാശയത്തിന്റെ മുകളില്‍ ബ്രഷ്പോലെയുള്ള അഗ്രത്തോടുകൂടിയ ഒരു വര്‍ത്തിക (style) കാണാം. അണ്ഡാശയത്തില്‍ ഒരു അണ്ഡം മാത്രം കാണുന്നു. കായയ്ക്കുള്ളില്‍ എണ്ണമയമുള്ള ബീജാന്നം (endosperm) ഉള്‍ക്കൊള്ളുന്ന ഒരു വിത്തുണ്ട്. കൊഴിയാത്ത പരിദളങ്ങള്‍കൊണ്ട് കായ് ആവൃതമായിരിക്കും. | സസ്യങ്ങള്‍ ഉഭയലിംഗികളോ (monoecious), ഏകലിംഗികളോ (dioecious) ആണ്. പുഷ്പങ്ങള്‍ വളരെ ചെറുതും സമമിതങ്ങളും (regular) ആണ്. അസീമാക്ഷിരീതിയിലുള്ള പുഷ്പക്രമമാണുള്ളത്. കൂട്ടമായി മുണ്ഡകരൂപത്തില്‍ (capitulate) കാണപ്പെടുന്ന പുഷ്പങ്ങള്‍ ഏകലിംഗികളാണ്. ബാഹ്യദളങ്ങള്‍ നാലോ അഞ്ചോ കാണും. ആണ്‍പൂക്കളില്‍ ബാഹ്യദളങ്ങളുടെ എണ്ണത്തോളം കേസരങ്ങള്‍ ഉണ്ട്. ഇവ ഉള്ളിലേക്കു വളഞ്ഞിരിക്കുന്നു. പരാഗകോശം ഉള്ളിലേക്കാണു പൊട്ടുന്നത്. പുഷ്പങ്ങള്‍ കാറ്റുമൂലമുള്ള പരാഗണത്തിന് അനുകൂലപ്പെട്ടവയാണ്. പെണ്‍പൂവില്‍ ഒരു അണ്ഡാശയം മാത്രമേയുള്ളു. അണ്ഡാശയത്തിന്റെ മുകളില്‍ ബ്രഷ്പോലെയുള്ള അഗ്രത്തോടുകൂടിയ ഒരു വര്‍ത്തിക (style) കാണാം. അണ്ഡാശയത്തില്‍ ഒരു അണ്ഡം മാത്രം കാണുന്നു. കായയ്ക്കുള്ളില്‍ എണ്ണമയമുള്ള ബീജാന്നം (endosperm) ഉള്‍ക്കൊള്ളുന്ന ഒരു വിത്തുണ്ട്. കൊഴിയാത്ത പരിദളങ്ങള്‍കൊണ്ട് കായ് ആവൃതമായിരിക്കും. | ||
(പ്രൊഫ. മാത്യു താമരക്കോട്) | (പ്രൊഫ. മാത്യു താമരക്കോട്) |
07:24, 17 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അര്‍ട്ടീസീ
Urticeae
അര്‍ട്ടിക്കേസീ സസ്യകുടുംബത്തിന്റെ ഒരു ഉപകുടുംബം. ആവൃത ബീജിസസ്യവിഭാഗത്തില്‍പ്പെടുന്നു. ഇവയില്‍ തെക്കേ ഇന്ത്യയില്‍ കാണുന്ന സസ്യങ്ങള്‍ ചൊറിതണം, ആനച്ചൊറിതണം, ജിറാര്‍ഡീനിയ, പ്ലൂറിയാ, പൈലിയ, പൗസോള്‍സിയ എന്നിവയാണ്.
സസ്യങ്ങള്‍ ഭൂരിപക്ഷവും ഓഷധികളാണ്. ജലമയസസ്യരസത്തോടുകൂടിയ ഇവയുടെ ഇലകള്‍ സരളങ്ങളും ഇലയുടെ അരിക് ദന്തുരവുമാണ്. പത്രവിന്യാസം ഏകാന്തരമോ, സമ്മുഖമോ ആയിരിക്കും. മിക്കവാറും എല്ലാ സസ്യങ്ങളിലും അനുപര്‍ണങ്ങള്‍ (stipules) കാണപ്പെടുന്നു. ഇലയും തണ്ടും ദംശനരോമങ്ങളാല്‍ ആവൃതമാണ്. ആനച്ചൊറിതണം പോലുള്ള ചിലതില്‍നിന്നും നാരുകള്‍ എടുക്കുന്നു.
സസ്യങ്ങള്‍ ഉഭയലിംഗികളോ (monoecious), ഏകലിംഗികളോ (dioecious) ആണ്. പുഷ്പങ്ങള്‍ വളരെ ചെറുതും സമമിതങ്ങളും (regular) ആണ്. അസീമാക്ഷിരീതിയിലുള്ള പുഷ്പക്രമമാണുള്ളത്. കൂട്ടമായി മുണ്ഡകരൂപത്തില്‍ (capitulate) കാണപ്പെടുന്ന പുഷ്പങ്ങള്‍ ഏകലിംഗികളാണ്. ബാഹ്യദളങ്ങള്‍ നാലോ അഞ്ചോ കാണും. ആണ്‍പൂക്കളില്‍ ബാഹ്യദളങ്ങളുടെ എണ്ണത്തോളം കേസരങ്ങള്‍ ഉണ്ട്. ഇവ ഉള്ളിലേക്കു വളഞ്ഞിരിക്കുന്നു. പരാഗകോശം ഉള്ളിലേക്കാണു പൊട്ടുന്നത്. പുഷ്പങ്ങള്‍ കാറ്റുമൂലമുള്ള പരാഗണത്തിന് അനുകൂലപ്പെട്ടവയാണ്. പെണ്‍പൂവില്‍ ഒരു അണ്ഡാശയം മാത്രമേയുള്ളു. അണ്ഡാശയത്തിന്റെ മുകളില്‍ ബ്രഷ്പോലെയുള്ള അഗ്രത്തോടുകൂടിയ ഒരു വര്‍ത്തിക (style) കാണാം. അണ്ഡാശയത്തില്‍ ഒരു അണ്ഡം മാത്രം കാണുന്നു. കായയ്ക്കുള്ളില്‍ എണ്ണമയമുള്ള ബീജാന്നം (endosperm) ഉള്‍ക്കൊള്ളുന്ന ഒരു വിത്തുണ്ട്. കൊഴിയാത്ത പരിദളങ്ങള്‍കൊണ്ട് കായ് ആവൃതമായിരിക്കും.
(പ്രൊഫ. മാത്യു താമരക്കോട്)