This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരവണപ്പായസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അരവണപ്പായസം= ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനുവേണ്ടിയുണ്ടാക്...)
 
വരി 3: വരി 3:
ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനുവേണ്ടിയുണ്ടാക്കുന്ന കട്ടിപ്പായസം. ശേഷശയന(അരവണ)ന്റെ പൂജയ്ക്കായി നിവേദിക്കുന്നത് എന്ന അര്‍ഥത്തിലായിരിക്കണം പായസത്തിന് ഈ പേരു ലഭിച്ചത്. അരവണയ്ക്കു സാധാരണ കട്ടിപ്പായസത്തില്‍ നിന്നുള്ള പ്രധാന വ്യത്യാസം ഇതിന് നെയ്യും ശര്‍ക്കരയും വളരെ കൂടുതല്‍ ചേര്‍ക്കുകയും തന്മൂലം മധുരവും ഗുരുത്വവും കൂടുതലുണ്ടായിരിക്കുകയും ചെയ്യുമെന്നതാണ്. ഇതു വളരെനാള്‍ കേടുകൂടാതെയിരിക്കും. മറ്റു പായസങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറച്ചു മാത്രമേ ഭക്ഷിക്കാന്‍ സാധിക്കുകയുള്ളു.  

-
പാകം ചെയ്യുന്നവിധം. വേകാന്‍ പാകത്തിനു വെള്ളത്തില്‍ പച്ചരി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ശര്‍ക്കര ചേര്‍ത്തിളക്കുക. ഒരു ലി. അരിക്ക് 2 കി.ഗ്രാം ശര്‍ക്കര എന്നാണ് കണക്ക്. വെള്ളം വറ്റി വരളാന്‍ തുടങ്ങുമ്പോള്‍ പശുവിന്‍ നെയ്യ്, കല്ക്കണ്ടം, മുന്തിരിങ്ങ എന്നിവ ചേര്‍ത്തിളക്കണം. വെള്ളം നിശ്ശേഷം വറ്റിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റണം.  
+
'''പാകം ചെയ്യുന്നവിധം.''' വേകാന്‍ പാകത്തിനു വെള്ളത്തില്‍ പച്ചരി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ശര്‍ക്കര ചേര്‍ത്തിളക്കുക. ഒരു ലി. അരിക്ക് 2 കി.ഗ്രാം ശര്‍ക്കര എന്നാണ് കണക്ക്. വെള്ളം വറ്റി വരളാന്‍ തുടങ്ങുമ്പോള്‍ പശുവിന്‍ നെയ്യ്, കല്ക്കണ്ടം, മുന്തിരിങ്ങ എന്നിവ ചേര്‍ത്തിളക്കണം. വെള്ളം നിശ്ശേഷം വറ്റിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റണം.  
ശബരിമലക്ഷേത്രത്തിലെ അരവണപ്പായസം പ്രസിദ്ധമാണ്. ഹരിപ്പാട്ടുക്ഷേത്രത്തില്‍ ഉണ്ടാക്കുന്ന അരവണയ്ക്ക് 'തുലാപ്പായസ'മെന്നും തിരുവാര്‍പ്പ് ക്ഷേത്രത്തിലേതിന് 'ഉഷപ്പായസം' എന്നും പറഞ്ഞുവരുന്നു.  

Current revision as of 05:08, 3 ഒക്ടോബര്‍ 2009

അരവണപ്പായസം

ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനുവേണ്ടിയുണ്ടാക്കുന്ന കട്ടിപ്പായസം. ശേഷശയന(അരവണ)ന്റെ പൂജയ്ക്കായി നിവേദിക്കുന്നത് എന്ന അര്‍ഥത്തിലായിരിക്കണം പായസത്തിന് ഈ പേരു ലഭിച്ചത്. അരവണയ്ക്കു സാധാരണ കട്ടിപ്പായസത്തില്‍ നിന്നുള്ള പ്രധാന വ്യത്യാസം ഇതിന് നെയ്യും ശര്‍ക്കരയും വളരെ കൂടുതല്‍ ചേര്‍ക്കുകയും തന്മൂലം മധുരവും ഗുരുത്വവും കൂടുതലുണ്ടായിരിക്കുകയും ചെയ്യുമെന്നതാണ്. ഇതു വളരെനാള്‍ കേടുകൂടാതെയിരിക്കും. മറ്റു പായസങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറച്ചു മാത്രമേ ഭക്ഷിക്കാന്‍ സാധിക്കുകയുള്ളു.

പാകം ചെയ്യുന്നവിധം. വേകാന്‍ പാകത്തിനു വെള്ളത്തില്‍ പച്ചരി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ശര്‍ക്കര ചേര്‍ത്തിളക്കുക. ഒരു ലി. അരിക്ക് 2 കി.ഗ്രാം ശര്‍ക്കര എന്നാണ് കണക്ക്. വെള്ളം വറ്റി വരളാന്‍ തുടങ്ങുമ്പോള്‍ പശുവിന്‍ നെയ്യ്, കല്ക്കണ്ടം, മുന്തിരിങ്ങ എന്നിവ ചേര്‍ത്തിളക്കണം. വെള്ളം നിശ്ശേഷം വറ്റിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റണം.

ശബരിമലക്ഷേത്രത്തിലെ അരവണപ്പായസം പ്രസിദ്ധമാണ്. ഹരിപ്പാട്ടുക്ഷേത്രത്തില്‍ ഉണ്ടാക്കുന്ന അരവണയ്ക്ക് 'തുലാപ്പായസ'മെന്നും തിരുവാര്‍പ്പ് ക്ഷേത്രത്തിലേതിന് 'ഉഷപ്പായസം' എന്നും പറഞ്ഞുവരുന്നു.

പച്ചരിയോടൊപ്പം വറുത്തെടുത്ത ചെറുപയറിന്റെ പരിപ്പും ചേര്‍ത്ത് അരവണപ്പായസം ഉണ്ടാക്കുന്നുണ്ട്. പരിപ്പ് പകുതി വേവാകുമ്പോള്‍ മാത്രമേ അരി ചേര്‍ക്കാറുള്ളു.

(മിസിസ് കെ.എം. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍