This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഗാര്‍ = അഴമൃ ചില ഇനം കടല്‍പ്പായലുകളില്‍നിന്നു ഉത്പാദിപ്പിക്കാവുന്...) |
|||
വരി 1: | വരി 1: | ||
= അഗാര്‍ = | = അഗാര്‍ = | ||
- | + | Agar | |
- | ചില ഇനം കടല്‍പ്പായലുകളില്‍നിന്നു ഉത്പാദിപ്പിക്കാവുന്ന ജെലാറ്റിന്‍ - സദൃശമായ ഒരു പദാര്‍ഥം. ഇത് സങ്കീര്‍ണമായ ഒരു ഗാലക്ടോസ് - പോളിസാക്കറൈഡിന്റെ ( | + | ചില ഇനം കടല്‍പ്പായലുകളില്‍നിന്നു ഉത്പാദിപ്പിക്കാവുന്ന ജെലാറ്റിന്‍ - സദൃശമായ ഒരു പദാര്‍ഥം. ഇത് സങ്കീര്‍ണമായ ഒരു ഗാലക്ടോസ് - പോളിസാക്കറൈഡിന്റെ (Galactose polysaccharide) സല്‍ഫൂരിക്ആസിഡ് എസ്റ്റര്‍ ആണ്. മണവും രുചിയുമില്ല. കട്ടകള്‍, ശല്കങ്ങള്‍, തരികള്‍, പൊടി എന്നിങ്ങനെ വിവിധ രൂപത്തില്‍ ഇത് വിപണിയിലെത്തുന്നു. |
- | തണുത്ത വെള്ളത്തില്‍ അഗാര്‍ ലയിക്കുകയില്ല. പക്ഷേ ആ പരിതഃസ്ഥിതിയില്‍ ഇരുപതിരട്ടി ജലം വലിച്ചെടുത്ത് നല്ലപോലെ ചീര്‍ക്കുന്നു. തിളയ്ക്കുന്ന വെള്ളത്തില്‍ അലിയും. ലായനി തണുപ്പിക്കുമ്പോള്‍ ഉറച്ചു ജെല്‍-രൂപത്തില്‍ ( | + | തണുത്ത വെള്ളത്തില്‍ അഗാര്‍ ലയിക്കുകയില്ല. പക്ഷേ ആ പരിതഃസ്ഥിതിയില്‍ ഇരുപതിരട്ടി ജലം വലിച്ചെടുത്ത് നല്ലപോലെ ചീര്‍ക്കുന്നു. തിളയ്ക്കുന്ന വെള്ളത്തില്‍ അലിയും. ലായനി തണുപ്പിക്കുമ്പോള്‍ ഉറച്ചു ജെല്‍-രൂപത്തില്‍ (jel-form) ആകുന്നു. വളരെ നേര്‍ത്ത (0.5 ശ.മാ.) ലായനിപോലും ഈ സ്വഭാവം പ്രകടമാക്കും. ഒരു ശ.മാ. അഗാര്‍-ലായനി 40ത്ഥഇ-ല്‍ ഉറച്ചു ജെല്‍ ആകുമെങ്കിലും പിന്നീട് അത് ഉരുകുവാന്‍ 95ത്ഥഇ-വരെ ചൂടാക്കേണ്ടിവരും. |
- | അഗാറിന്റെ പ്രാധാന്യം ബാക്റ്റീരിയ, ഫംഗസ് എന്നിവയുടെ സംവര്‍ധനമാധ്യമം ( | + | അഗാറിന്റെ പ്രാധാന്യം ബാക്റ്റീരിയ, ഫംഗസ് എന്നിവയുടെ സംവര്‍ധനമാധ്യമം (culture medium) എന്ന നിലയിലാണ്. ഭക്ഷ്യവസ്തുവായും സൂപ്പ്, ജെല്ലി, മിഠായി, ഐസ്ക്രീം, ക്ഷീരോത്പന്നങ്ങള്‍, സാലഡ് എന്നിവയിലെ ചേരുവയായും ഇതു വിപുലമായി ഉപയോഗിച്ചുവരുന്നു. ഔഷധഗുളികകള്‍, കാപ്സ്യൂളുകള്‍, സൌന്ദര്യവര്‍ധകങ്ങളായ കുഴമ്പുകള്‍ മുതലായവ തയ്യാറാക്കുന്നതിലും ഇതു പ്രയോജനപ്പെടുത്തുന്നു. മലബന്ധം ഒഴിവാക്കുന്നതിനുള്ള ഔഷധങ്ങളില്‍ ഇതു ചേര്‍ക്കാറുണ്ട്. കൃത്രിമപ്പല്ലുകള്‍ വയ്ക്കുന്നതിന് അളവെടുക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന മൂശ(mould)യില്‍ അഗാര്‍ ഒരു മുഖ്യഘടകമാണ്. |
കാല്‍സിയം ലവണമായോ, കാല്‍സിയം മഗ്നീഷ്യം ലവണങ്ങളുടെ മിശ്രിതമായോ ആണ് സസ്യങ്ങളിലെ (അഗാര്‍ സസ്യങ്ങള്‍) കോശഭിത്തികളില്‍ അഗാര്‍ സാധാരണമായി സ്ഥിതി ചെയ്യുന്നത്. ഈ ലോഹങ്ങള്‍ അഗാര്‍ തന്‍മാത്രയിലെ സല്‍ഫൂരിക് ആസിഡ്-ഗ്രൂപ്പുകളോടു ചേര്‍ന്നു കാണപ്പെടുന്നു. ജെല്‍-അവസ്ഥ പ്രാപിക്കുന്നതിന് ഈ ലോഹാംശങ്ങള്‍ സഹായകമാണ്. | കാല്‍സിയം ലവണമായോ, കാല്‍സിയം മഗ്നീഷ്യം ലവണങ്ങളുടെ മിശ്രിതമായോ ആണ് സസ്യങ്ങളിലെ (അഗാര്‍ സസ്യങ്ങള്‍) കോശഭിത്തികളില്‍ അഗാര്‍ സാധാരണമായി സ്ഥിതി ചെയ്യുന്നത്. ഈ ലോഹങ്ങള്‍ അഗാര്‍ തന്‍മാത്രയിലെ സല്‍ഫൂരിക് ആസിഡ്-ഗ്രൂപ്പുകളോടു ചേര്‍ന്നു കാണപ്പെടുന്നു. ജെല്‍-അവസ്ഥ പ്രാപിക്കുന്നതിന് ഈ ലോഹാംശങ്ങള്‍ സഹായകമാണ്. | ||
- | അഗാര്‍ വന്‍തോതിലുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന ഇനം പായലുകള്‍ ജെല്ലീഡിയം ( | + | അഗാര്‍ വന്‍തോതിലുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന ഇനം പായലുകള്‍ ജെല്ലീഡിയം (jelidium), ഗ്രാസിലാരിയാ (Gracilaria) എന്നിവയാണ്. ഉണങ്ങിയ പായല്‍ വെള്ളത്തിലിട്ടു തിളപ്പിച്ചു പിഴിഞ്ഞെടുത്തു ശുദ്ധീകരിച്ച് ഉണക്കിയാണ് അതു ലഭ്യമാക്കുന്നത്. ഇന്ന് ഇന്ത്യയുള്‍പ്പെടെ അനേകം രാജ്യങ്ങളില്‍ അഗാര്‍വ്യവസായം നിലവിലുണ്ട്. |
- | അസംസ്കൃതമായ അഗാറില്‍ കാല്‍സിയം, മഗ്നീഷ്യം എന്നിവയുടെ ഇനോര്‍ഗാനിക് ലവണങ്ങള്‍, ചില പ്രോട്ടീന്‍ സദൃശപദാര്‍ഥങ്ങള്‍, ചില ദീര്‍ഘശൃംഖല-ഫാറ്റി അമ്ളങ്ങള്‍ ( | + | അസംസ്കൃതമായ അഗാറില്‍ കാല്‍സിയം, മഗ്നീഷ്യം എന്നിവയുടെ ഇനോര്‍ഗാനിക് ലവണങ്ങള്‍, ചില പ്രോട്ടീന്‍ സദൃശപദാര്‍ഥങ്ങള്‍, ചില ദീര്‍ഘശൃംഖല-ഫാറ്റി അമ്ളങ്ങള്‍ (long chain fatty acids) എന്നീ അപദ്രവ്യങ്ങള്‍ (impurities) പ്രായേണ ഉണ്ടായിരിക്കും. ഉചിതവിധികള്‍കൊണ്ട് അവ നീക്കംചെയ്തു അഗാര്‍ ശുദ്ധീകരിക്കാം. |
06:52, 11 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗാര്‍
Agar
ചില ഇനം കടല്‍പ്പായലുകളില്‍നിന്നു ഉത്പാദിപ്പിക്കാവുന്ന ജെലാറ്റിന്‍ - സദൃശമായ ഒരു പദാര്‍ഥം. ഇത് സങ്കീര്‍ണമായ ഒരു ഗാലക്ടോസ് - പോളിസാക്കറൈഡിന്റെ (Galactose polysaccharide) സല്‍ഫൂരിക്ആസിഡ് എസ്റ്റര്‍ ആണ്. മണവും രുചിയുമില്ല. കട്ടകള്‍, ശല്കങ്ങള്‍, തരികള്‍, പൊടി എന്നിങ്ങനെ വിവിധ രൂപത്തില്‍ ഇത് വിപണിയിലെത്തുന്നു.
തണുത്ത വെള്ളത്തില്‍ അഗാര്‍ ലയിക്കുകയില്ല. പക്ഷേ ആ പരിതഃസ്ഥിതിയില്‍ ഇരുപതിരട്ടി ജലം വലിച്ചെടുത്ത് നല്ലപോലെ ചീര്‍ക്കുന്നു. തിളയ്ക്കുന്ന വെള്ളത്തില്‍ അലിയും. ലായനി തണുപ്പിക്കുമ്പോള്‍ ഉറച്ചു ജെല്‍-രൂപത്തില്‍ (jel-form) ആകുന്നു. വളരെ നേര്‍ത്ത (0.5 ശ.മാ.) ലായനിപോലും ഈ സ്വഭാവം പ്രകടമാക്കും. ഒരു ശ.മാ. അഗാര്‍-ലായനി 40ത്ഥഇ-ല്‍ ഉറച്ചു ജെല്‍ ആകുമെങ്കിലും പിന്നീട് അത് ഉരുകുവാന്‍ 95ത്ഥഇ-വരെ ചൂടാക്കേണ്ടിവരും.
അഗാറിന്റെ പ്രാധാന്യം ബാക്റ്റീരിയ, ഫംഗസ് എന്നിവയുടെ സംവര്‍ധനമാധ്യമം (culture medium) എന്ന നിലയിലാണ്. ഭക്ഷ്യവസ്തുവായും സൂപ്പ്, ജെല്ലി, മിഠായി, ഐസ്ക്രീം, ക്ഷീരോത്പന്നങ്ങള്‍, സാലഡ് എന്നിവയിലെ ചേരുവയായും ഇതു വിപുലമായി ഉപയോഗിച്ചുവരുന്നു. ഔഷധഗുളികകള്‍, കാപ്സ്യൂളുകള്‍, സൌന്ദര്യവര്‍ധകങ്ങളായ കുഴമ്പുകള്‍ മുതലായവ തയ്യാറാക്കുന്നതിലും ഇതു പ്രയോജനപ്പെടുത്തുന്നു. മലബന്ധം ഒഴിവാക്കുന്നതിനുള്ള ഔഷധങ്ങളില്‍ ഇതു ചേര്‍ക്കാറുണ്ട്. കൃത്രിമപ്പല്ലുകള്‍ വയ്ക്കുന്നതിന് അളവെടുക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന മൂശ(mould)യില്‍ അഗാര്‍ ഒരു മുഖ്യഘടകമാണ്.
കാല്‍സിയം ലവണമായോ, കാല്‍സിയം മഗ്നീഷ്യം ലവണങ്ങളുടെ മിശ്രിതമായോ ആണ് സസ്യങ്ങളിലെ (അഗാര്‍ സസ്യങ്ങള്‍) കോശഭിത്തികളില്‍ അഗാര്‍ സാധാരണമായി സ്ഥിതി ചെയ്യുന്നത്. ഈ ലോഹങ്ങള്‍ അഗാര്‍ തന്‍മാത്രയിലെ സല്‍ഫൂരിക് ആസിഡ്-ഗ്രൂപ്പുകളോടു ചേര്‍ന്നു കാണപ്പെടുന്നു. ജെല്‍-അവസ്ഥ പ്രാപിക്കുന്നതിന് ഈ ലോഹാംശങ്ങള്‍ സഹായകമാണ്.
അഗാര്‍ വന്‍തോതിലുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന ഇനം പായലുകള്‍ ജെല്ലീഡിയം (jelidium), ഗ്രാസിലാരിയാ (Gracilaria) എന്നിവയാണ്. ഉണങ്ങിയ പായല്‍ വെള്ളത്തിലിട്ടു തിളപ്പിച്ചു പിഴിഞ്ഞെടുത്തു ശുദ്ധീകരിച്ച് ഉണക്കിയാണ് അതു ലഭ്യമാക്കുന്നത്. ഇന്ന് ഇന്ത്യയുള്‍പ്പെടെ അനേകം രാജ്യങ്ങളില്‍ അഗാര്‍വ്യവസായം നിലവിലുണ്ട്.
അസംസ്കൃതമായ അഗാറില്‍ കാല്‍സിയം, മഗ്നീഷ്യം എന്നിവയുടെ ഇനോര്‍ഗാനിക് ലവണങ്ങള്‍, ചില പ്രോട്ടീന്‍ സദൃശപദാര്‍ഥങ്ങള്‍, ചില ദീര്‍ഘശൃംഖല-ഫാറ്റി അമ്ളങ്ങള്‍ (long chain fatty acids) എന്നീ അപദ്രവ്യങ്ങള്‍ (impurities) പ്രായേണ ഉണ്ടായിരിക്കും. ഉചിതവിധികള്‍കൊണ്ട് അവ നീക്കംചെയ്തു അഗാര്‍ ശുദ്ധീകരിക്കാം.