This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തോണിയോസ്, വിശുദ്ധ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
സന്ന്യാസജീവിതത്തിന്റെ നിയമങ്ങളെക്കുറിച്ച് അന്തോണിയോസിന്റെ പേരില്‍ അറിയപ്പെടുന്ന രേഖകള്‍ ഇദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും അത്തനേഷ്യസ് തെരഞ്ഞെടുത്തു ക്രോഡീകരിച്ചതായിരിക്കാമെന്നു കരുതപ്പെടുന്നു. അവയെ ഇന്നും കോപ്ടിക്സിറിയന്‍-അര്‍മേനിയന്‍ സന്ന്യാസിസമൂഹങ്ങള്‍ ആദരിച്ചുവരുന്നു. 356 ജനു. 17-ന് ഇദ്ദേഹം അന്തരിച്ചു എന്ന് കരുതപ്പെടുന്നു. ജനു. 17 ഇദ്ദേഹത്തിന്റെ പെരുനാള്‍ ആയി ആഘോഷിക്കപ്പെടുന്നു. | സന്ന്യാസജീവിതത്തിന്റെ നിയമങ്ങളെക്കുറിച്ച് അന്തോണിയോസിന്റെ പേരില്‍ അറിയപ്പെടുന്ന രേഖകള്‍ ഇദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും അത്തനേഷ്യസ് തെരഞ്ഞെടുത്തു ക്രോഡീകരിച്ചതായിരിക്കാമെന്നു കരുതപ്പെടുന്നു. അവയെ ഇന്നും കോപ്ടിക്സിറിയന്‍-അര്‍മേനിയന്‍ സന്ന്യാസിസമൂഹങ്ങള്‍ ആദരിച്ചുവരുന്നു. 356 ജനു. 17-ന് ഇദ്ദേഹം അന്തരിച്ചു എന്ന് കരുതപ്പെടുന്നു. ജനു. 17 ഇദ്ദേഹത്തിന്റെ പെരുനാള്‍ ആയി ആഘോഷിക്കപ്പെടുന്നു. | ||
+ | [[Category:ജീവചരിത്രം]] |
04:03, 9 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്തോണിയോസ്, വിശുദ്ധ (250 - 356)
Anthony,Saint
പ്രഥമ ക്രൈസ്തവ സന്ന്യാസിയും ക്രൈസ്തവ സന്ന്യാസത്തിന്റെ സ്ഥാപകനും. മധ്യ-ഈജിപ്തില്‍ ഹെരാക്ളിയോപ്പോലീസിനടുത്തു ജനിച്ച ഇദ്ദേഹം 20-ാം വയസ്സില്‍ വസ്തുവകകളെല്ലാം ഉപേക്ഷിച്ച് സന്ന്യാസജീവിതം ആരംഭിച്ചു. 15 വര്‍ഷത്തിനുശേഷം നൈല്‍നദിക്കടുത്തുള്ള പിസ്വിര്‍ പര്‍വതപ്രദേശത്തേക്ക് ഏകാന്തത തേടിപ്പോയി. 4-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സന്ന്യാസജീവിതം പ്രചരിപ്പിക്കാന്‍ പുറത്തുവന്നു. സന്ന്യാസജീവിതത്തില്‍ താല്‍പ്പര്യമുള്ളവരെ സംഘടിപ്പിച്ച് ചെങ്കടല്‍തീരത്തേക്ക് മാറി താമസിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ദര്‍മാര്‍ അന്തോനിയോസ് എന്ന മഠം സ്ഥിതിചെയ്യുന്നത് അവിടെയാണ്. മരണത്തിന് അല്പകാലം മുന്‍പ് ഇദ്ദേഹം അലക്സാണ്ട്രിയയിലേക്ക് 'ആരിയൂസ് വാദം' (നോ: ആരിയൂസ്വാദം) എന്ന പാഷണ്ഡോപദേശത്തെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ഇത്തരം പല ആശയസമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
കുടുംബജീവിതത്തിന്റെ സൌഭാഗ്യങ്ങളും ആനന്ദവും സന്ന്യാസജീവിതത്തിന്റെ കഷ്ടപ്പാടുകളും വിവരിച്ചുകൊണ്ട് സാത്താന്‍ ഇദ്ദേഹത്തെ പരീക്ഷിച്ചു എന്ന് അത്തനേഷ്യസ് പറയുന്നു. ഉപവാസാവസരങ്ങളില്‍ ആഹാരവുമായി വരുന്ന സന്ന്യാസി, വന്യമൃഗങ്ങള്‍, പടയാളികള്‍, സ്ത്രീകള്‍ എന്നീ വിവിധ വേഷങ്ങളില്‍ ഇദ്ദേഹം പരീക്ഷിക്കപ്പെട്ടെന്നും അതിലെല്ലാം ഇദ്ദേഹം വിജയിച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സന്ന്യാസജീവിതത്തിന്റെ നിയമങ്ങളെക്കുറിച്ച് അന്തോണിയോസിന്റെ പേരില്‍ അറിയപ്പെടുന്ന രേഖകള്‍ ഇദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും അത്തനേഷ്യസ് തെരഞ്ഞെടുത്തു ക്രോഡീകരിച്ചതായിരിക്കാമെന്നു കരുതപ്പെടുന്നു. അവയെ ഇന്നും കോപ്ടിക്സിറിയന്‍-അര്‍മേനിയന്‍ സന്ന്യാസിസമൂഹങ്ങള്‍ ആദരിച്ചുവരുന്നു. 356 ജനു. 17-ന് ഇദ്ദേഹം അന്തരിച്ചു എന്ന് കരുതപ്പെടുന്നു. ജനു. 17 ഇദ്ദേഹത്തിന്റെ പെരുനാള്‍ ആയി ആഘോഷിക്കപ്പെടുന്നു.