This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തെസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 7: വരി 7:
(ഡോ. ജോസ് കെ. മംഗലി)
(ഡോ. ജോസ് കെ. മംഗലി)
 +
[[Category:സസ്യശാസ്ത്രം]]

Current revision as of 04:03, 9 ഏപ്രില്‍ 2008

അന്തെസിസ്

Anthesis

പുഷ്പങ്ങളിലെ കേസരങ്ങള്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ ആന്തര്‍പാളികള്‍ പൊട്ടി പരാഗരേണുക്കള്‍ വിതരണം ചെയ്യുന്ന പ്രക്രിയ. തന്തു, സംയോജകം, ആന്തര്‍ എന്നീ മൂന്നു ഭാഗങ്ങളാണ് ഒരു കേസരത്തിനുള്ളത്. ഓരോ ആന്തറിനും രണ്ടു പാളികള്‍ വീതമുണ്ട്. (ഒരു പാളി മാത്രമുള്ള ആന്തറുകളും ഉണ്ട്.) ഈ രണ്ടു പാളികളും സംയോജകംകൊണ്ട് ബന്ധിച്ചിരിക്കുന്നു.

ആന്തറിന്റെ വളര്‍ച്ചയില്‍ ഓരോ ആന്തര്‍പാളിയിലും ഈരണ്ടു പരാഗസഞ്ചികള്‍ അഥവാ സൂക്ഷ്മസ്പൊറാഞ്ചിയ (microsporangia)ങ്ങളും ഓരോ പരാഗസഞ്ചിയും ധാരാളം പരാഗകണങ്ങളും (സൂക്ഷമസ്പോര്‍) ഉദ്ഭവിക്കുന്നു. അന്തെസിസിന് മുമ്പായി, ഓരോ ആന്തര്‍പാളിയിലുമുള്ള രണ്ടു പരാഗസഞ്ചികളും അവയ്ക്കിടയിലുള്ള കലകള്‍ ക്ഷയിച്ചുപോകുന്നതുകൊണ്ട് ഒന്നിക്കുന്നു. പരാഗധൂളികള്‍ പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഓരോ ആന്തര്‍പാളിയും നെടുകെയോ കുറുകെയോ അല്ലെങ്കില്‍ ചില സുഷിരങ്ങളില്‍ക്കൂടിയോ പൊട്ടുകയും അതില്‍ക്കൂടി പരാഗധൂളി അഥവാ പൂമ്പൊടി പുറത്തുവരികയും ചെയ്യുന്നു. ആന്തറിന്റെ ഈ സ്ഫോടനം നടക്കുന്നത് അതിന്റെ ഭിത്തിയിലെ ചില കോശങ്ങളുടെ പ്രത്യേക പ്രവര്‍ത്തനം മൂലമാണ്.

(ഡോ. ജോസ് കെ. മംഗലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍