This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിച്ചെള്ള്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അരിച്ചെള്ള്= Rice Weevil കോളിയോപ്റ്റെറ (Coleoptera) പ്രാണിഗോത്രത്തില്‍ കു...) |
(→അരിച്ചെള്ള്) |
||
വരി 1: | വരി 1: | ||
=അരിച്ചെള്ള്= | =അരിച്ചെള്ള്= | ||
- | |||
Rice Weevil | Rice Weevil | ||
- | |||
കോളിയോപ്റ്റെറ (Coleoptera) പ്രാണിഗോത്രത്തില്‍ കുര്‍ക്യുലിയോണിഡേ (Curculeonidae) കുടുംബത്തിലെ ഒരംഗം. ''ശാ.നാ. സൈറ്റോഫിലസ് ഒറൈസ (Sitophilus oryza). | കോളിയോപ്റ്റെറ (Coleoptera) പ്രാണിഗോത്രത്തില്‍ കുര്‍ക്യുലിയോണിഡേ (Curculeonidae) കുടുംബത്തിലെ ഒരംഗം. ''ശാ.നാ. സൈറ്റോഫിലസ് ഒറൈസ (Sitophilus oryza). | ||
'' | '' | ||
അരിച്ചെള്ള് ലോകത്തെവിടെയും കാണപ്പെടുന്നു. അരി, ധാന്യങ്ങള്‍, ഉണക്കിയ പയറുവര്‍ഗങ്ങള്‍ എന്നീ ഭക്ഷണപദാര്‍ഥങ്ങള്‍ ഇവ തിന്നു നശിപ്പിക്കാന്‍ ഇതിനു അസാമാന്യമായ കഴിവുണ്ട്. | അരിച്ചെള്ള് ലോകത്തെവിടെയും കാണപ്പെടുന്നു. അരി, ധാന്യങ്ങള്‍, ഉണക്കിയ പയറുവര്‍ഗങ്ങള്‍ എന്നീ ഭക്ഷണപദാര്‍ഥങ്ങള്‍ ഇവ തിന്നു നശിപ്പിക്കാന്‍ ഇതിനു അസാമാന്യമായ കഴിവുണ്ട്. | ||
- | + | [[Image:page187.png|200px|left]] | |
3-4 മീ.മീ. നീളവും തിളങ്ങുന്ന തവിട്ടുനിറവുമുള്ള ചെറിയ വണ്ടാണ് അരിച്ചെള്ള്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇത് സുലഭമായി കണ്ടുവരുന്നത്. ഇന്ത്യയാണിതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. ചരക്കുകപ്പലുകള്‍ മുഖേനയാവണം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇവ എത്തിച്ചേര്‍ന്നത്. | 3-4 മീ.മീ. നീളവും തിളങ്ങുന്ന തവിട്ടുനിറവുമുള്ള ചെറിയ വണ്ടാണ് അരിച്ചെള്ള്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇത് സുലഭമായി കണ്ടുവരുന്നത്. ഇന്ത്യയാണിതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. ചരക്കുകപ്പലുകള്‍ മുഖേനയാവണം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇവ എത്തിച്ചേര്‍ന്നത്. | ||
Current revision as of 06:01, 16 നവംബര്‍ 2009
അരിച്ചെള്ള്
Rice Weevil
കോളിയോപ്റ്റെറ (Coleoptera) പ്രാണിഗോത്രത്തില്‍ കുര്‍ക്യുലിയോണിഡേ (Curculeonidae) കുടുംബത്തിലെ ഒരംഗം. ശാ.നാ. സൈറ്റോഫിലസ് ഒറൈസ (Sitophilus oryza). അരിച്ചെള്ള് ലോകത്തെവിടെയും കാണപ്പെടുന്നു. അരി, ധാന്യങ്ങള്‍, ഉണക്കിയ പയറുവര്‍ഗങ്ങള്‍ എന്നീ ഭക്ഷണപദാര്‍ഥങ്ങള്‍ ഇവ തിന്നു നശിപ്പിക്കാന്‍ ഇതിനു അസാമാന്യമായ കഴിവുണ്ട്.
3-4 മീ.മീ. നീളവും തിളങ്ങുന്ന തവിട്ടുനിറവുമുള്ള ചെറിയ വണ്ടാണ് അരിച്ചെള്ള്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇത് സുലഭമായി കണ്ടുവരുന്നത്. ഇന്ത്യയാണിതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. ചരക്കുകപ്പലുകള്‍ മുഖേനയാവണം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇവ എത്തിച്ചേര്‍ന്നത്.
മനുഷ്യന് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്ന പ്രാണികളില്‍ ഒന്നാണിത്. നെല്ലറകളിലും കളപ്പുരകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ധാന്യങ്ങള്‍ മുഴുവനായും നശിപ്പിക്കാന്‍ ഇവയ്ക്കു കഴിയും; ചീത്തയാകുന്ന ധാന്യങ്ങള്‍ കുതിര്‍ന്നിട്ട് പലപ്പോഴും മുളയ്ക്കുകയും ചെയ്യും. ധാന്യങ്ങളുടെ പരിപ്പുകള്‍ ഇവ തിന്നു തീര്‍ക്കുന്നു. ധാന്യമാവോ മുഴുവന്‍ ധാന്യങ്ങളോ പ്രായമെത്തിയ വണ്ടുകള്‍ തിന്നുതീര്‍ക്കുമ്പോള്‍ അവയുടെ ലാര്‍വകള്‍ ധാന്യങ്ങള്‍ക്കുള്ളില്‍ ജീവിക്കുകയാണ് ചെയ്യുന്നത്. ധാന്യമാവ് കട്ടപിടിച്ചാല്‍ മാത്രമേ ലാര്‍വകള്‍ക്ക് ഇതിനുള്ളില്‍ കഴിയാന്‍ സാധിക്കൂ.
പെണ്‍വണ്ടുകള്‍ ധാന്യത്തിന്റെ പരിപ്പിനുള്ളില്‍ കരണ്ടുണ്ടാക്കുന്ന ചെറിയ കുഴികളില്‍ ഓരോരോ മുട്ടകളിടുന്നു. മുട്ടകള്‍ വെളുത്തതും വലുപ്പം കുറഞ്ഞതുമാണ്. മുട്ടയിട്ടശേഷം പശപോലെയുള്ള ഒരു സ്രവത്താല്‍ കുഴികള്‍ മൂടിവയ്ക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടവിരിഞ്ഞു വെളുത്തുതടിച്ച കാലില്ലാത്ത പുഴുക്കള്‍ പുറത്തുവരും. ധാന്യം ഭക്ഷിച്ചുവളരുന്ന ഇവ വളരെ വേഗം പ്യൂപ്പയും(pupa) വണ്ടുമായി മാറുന്നു. അനുകൂല പരിതഃസ്ഥിതികളില്‍ 4-7 ആഴ്ചയാണ് ഇതിന്റെ ജീവിതചക്ര (life cycle) ദൈര്‍ഘ്യം. 2-3 ആഴ്ചവരെ ഈ വണ്ടുകള്‍ക്ക് ആഹാരമില്ലാതെ ജീവിക്കാന്‍ സാധിക്കും. സാധാരണ 7-8 മാസമാണ് ഇതിന്റെ ആയുഷ്കാലം. എന്നാല്‍ രണ്ടു വര്‍ഷത്തിലേറെ ജീവിക്കുന്നവയും ഉണ്ട്. പൂര്‍ണവികസിതമായ ചിറകുകളുള്ള അരിച്ചെള്ള് ഉഷ്ണകാലത്തു മിക്കപ്പോഴും പറന്നുകൊണ്ടിരിക്കും.