This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനറാഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആനറാഞ്ചി)
 
വരി 4: വരി 4:
ഡൈക്രൂറിഡേ (Dicruridae) കുടുംബത്തില്‍​പ്പെട്ട പക്ഷി. കാക്കത്തമ്പുരാട്ടി, കാതാന്‍, ചാത്തന്‍, കാക്കക്കുയില്‍ എന്നൊക്കെ ഇവയ്ക്ക് പേരുകളുണ്ട്. ശാ.നാ: ''ഡൈക്രൂറസ് മാക്രോസെര്‍ക്കസ് (Dicrurus macrocercus)''. നല്ല മെഴുക്കുള്ള കറുത്ത ശരീരവും അഗ്രം രണ്ടായി പിരിഞ്ഞ നീണ്ട വാലും ഇതിന്റെ പ്രത്യേകതകളാണ്. വാലിന്റെ ഈ പ്രത്യേകത കാരണം 'ഇരട്ടവാലന്‍' എന്നും ഇവയെ വിളിക്കാറുണ്ട്. ആണും പെണ്ണും കാഴ്ചയില്‍ വ്യത്യസ്തമല്ല.  

-
 
+
[[Image:Black Drongo.jpg|200px|right|thumb|ആനറാഞ്ചി]]
തുറന്ന പറമ്പുകളിലും വയലുകളിലും അവയ്ക്കരികെയുള്ള കുറ്റിക്കാടുകളിലും സാധാരണ കാണപ്പെടുന്ന ഒരു പക്ഷിയാണ് ആനറാഞ്ചി. ഇതിന് ഒരു ബുള്‍ബുളിനോളം വലുപ്പമേ വരൂ. എന്നാല്‍ വാലിന്റെ നീളം താരതമ്യേന വളരെ കൂടുതലായിരിക്കും. വൈദ്യുതക്കമ്പികള്‍, ഇലകളില്ലാത്ത ശാഖാഗ്രങ്ങള്‍, പട്ടവെട്ടിയ പനങ്കയ്യുകള്‍ ഇവയില്‍ ഈ പക്ഷി തനിച്ചിരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.  

Current revision as of 03:38, 19 നവംബര്‍ 2009

ആനറാഞ്ചി

Block Drongo

ഡൈക്രൂറിഡേ (Dicruridae) കുടുംബത്തില്‍​പ്പെട്ട പക്ഷി. കാക്കത്തമ്പുരാട്ടി, കാതാന്‍, ചാത്തന്‍, കാക്കക്കുയില്‍ എന്നൊക്കെ ഇവയ്ക്ക് പേരുകളുണ്ട്. ശാ.നാ: ഡൈക്രൂറസ് മാക്രോസെര്‍ക്കസ് (Dicrurus macrocercus). നല്ല മെഴുക്കുള്ള കറുത്ത ശരീരവും അഗ്രം രണ്ടായി പിരിഞ്ഞ നീണ്ട വാലും ഇതിന്റെ പ്രത്യേകതകളാണ്. വാലിന്റെ ഈ പ്രത്യേകത കാരണം 'ഇരട്ടവാലന്‍' എന്നും ഇവയെ വിളിക്കാറുണ്ട്. ആണും പെണ്ണും കാഴ്ചയില്‍ വ്യത്യസ്തമല്ല.

ആനറാഞ്ചി

തുറന്ന പറമ്പുകളിലും വയലുകളിലും അവയ്ക്കരികെയുള്ള കുറ്റിക്കാടുകളിലും സാധാരണ കാണപ്പെടുന്ന ഒരു പക്ഷിയാണ് ആനറാഞ്ചി. ഇതിന് ഒരു ബുള്‍ബുളിനോളം വലുപ്പമേ വരൂ. എന്നാല്‍ വാലിന്റെ നീളം താരതമ്യേന വളരെ കൂടുതലായിരിക്കും. വൈദ്യുതക്കമ്പികള്‍, ഇലകളില്ലാത്ത ശാഖാഗ്രങ്ങള്‍, പട്ടവെട്ടിയ പനങ്കയ്യുകള്‍ ഇവയില്‍ ഈ പക്ഷി തനിച്ചിരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.

കേരളത്തില്‍ സമുദ്രനിരപ്പില്‍നിന്നും സു. 150 മീ. വരെ ഉയരമുള്ള എല്ലാ സ്ഥലങ്ങളിലും ധാരാളമായി ഇവയെ കണ്ടെത്താം. പ്ലാവ്, കശുമാവ് തുടങ്ങിയ ഉയരംകൂടിയ വൃക്ഷങ്ങളോട് ഇവയ്ക്ക് പ്രത്യേക പ്രതിപത്തിയുണ്ടെന്നുതന്നെ പറയാം. മേഞ്ഞുനടക്കുന്ന പശുക്കളുടെയും മറ്റും പുറത്തു സവാരിചെയ്യുന്നതും ഇവയ്ക്കു പ്രിയങ്കരമാണ്. നീണ്ട വാല്‍ തൂക്കിയിടുവാനും, ചുറ്റുമുള്ള അന്തരീക്ഷത്തെ നിരീക്ഷണവിധേയമാക്കി വിട്ടില്‍ പോലെയുള്ള ചെറുപ്രാണികളെ അകത്താക്കുവാനും ഉള്ള സൗകര്യത്തിനുവേണ്ടി ഇവ നിവൃത്തിയുള്ളിടത്തോളം തറയില്‍ നിന്നും കുറച്ചു പൊക്കത്തില്‍ മാത്രമേ ഇരിക്കാറുള്ളു. എന്നാല്‍ തറയില്‍ ഇരിക്കാനും തത്തിനടക്കാനും ഇവയ്ക്കു വലിയ പ്രയാസമില്ല.

'കാക്കരാജാവ്' (King Crow) എന്നും പേരുള്ള ആനറാഞ്ചി വടക്കേ ഇന്ത്യയിലും ഹിമാലയന്‍ താഴ്വാരങ്ങളിലും ശ്രീലങ്കയിലും ധാരാളമായി കാണപ്പെടുന്നു. ചൈനയിലും മലേഷ്യയിലും ഇതിന്റെ മറ്റൊരു ഇനത്തെ കണ്ടെത്താം.

പരിപൂര്‍ണമായും മാംസാഹാരിയാണ് ആനറാഞ്ചി. പാറ്റകള്‍, ഈച്ചവര്‍ഗത്തില്‍​പ്പെട്ട കൃമികള്‍, വിട്ടിലുകള്‍, തുമ്പികള്‍ ഇവയാണ് പ്രധാനാഹാരം. വിഴുങ്ങാന്‍ വിഷമമുള്ള പ്രാണികളെ കാലിനടിയിലാക്കി കൊത്തിക്കീറി ഭക്ഷിക്കുകയാണ് ഇവയുടെ പതിവ്. കൃഷിക്ക് ഉപദ്രവമുണ്ടാക്കുന്ന മിക്ക കൃമികീടങ്ങളെയും നശിപ്പിക്കുന്നതില്‍ ആനറാഞ്ചി കൃഷിക്കാരന്റെ ഉത്തമബന്ധുവാണെന്നു പറയാം.

കാക്കയും ആനറാഞ്ചിയും, കീരിയും പാമ്പുമെന്നപോലെ ശത്രുക്കളാണ്. തന്റെ കണ്ണില്‍പ്പെടുന്ന കാക്കകളെ യാതൊരു കാരണവും കൂടാതെ കൊത്തിയോടിക്കുവാന്‍ ആനറാഞ്ചിക്ക് ഒരു മടിയുമില്ല. പരുന്തുകളെയും പ്രാപ്പിടിയന്‍മാരെയും ഇത് പിന്തുടര്‍ന്നു കൊത്തിയോടിക്കാറുണ്ട്.

നീണ്ടുകൂര്‍ത്ത ചിറകുകള്‍ ശക്തിയായി പറക്കാനുപകരിക്കുന്നു. അഞ്ചാറുപ്രാവശ്യം തുരുതുരെ ചിറകടിച്ചശേഷം ചിറകുകളെ ദേഹത്തോടമര്‍ത്തി മുന്നോട്ടു കുതിച്ചാണ് ഈ പക്ഷി പറക്കുന്നത്. കുറേ ഉയരത്തില്‍നിന്ന് പെട്ടെന്നു താഴോട്ടിറങ്ങുവാന്‍ ചിറകുകള്‍ ചുരുക്കി കല്ലു വീഴുന്നതുപോലെ വീഴുകയാണ് പതിവ്. ഒരു ബാണംപോലെ താഴോട്ടിറങ്ങി ഇരയെ പിടിച്ചശേഷം പെട്ടെന്നു തിരിഞ്ഞ് അതേ വേഗതയോടെ ചിറകടിക്കാതെ മേല്പോട്ടു പൊങ്ങും. ഇതേവിധത്തില്‍ത്തന്നെയാണ് താഴെ കാണുന്ന ശത്രുക്കളെ എതിര്‍ക്കുന്നതും. ഒരാനയെക്കൂടി റാഞ്ചിയെടുക്കാമെന്ന മട്ടിലുള്ള പക്ഷിയുടെ പറക്കലാണ് ഈ പേരിനു കാരണം.

മാര്‍ച്ചുമാസം തുടങ്ങി ജൂണ്‍-ജൂലായ് വരെയാണ് സന്താനോത്പാദന കാലം. പനകളില്‍ മുറിച്ചുപോയ പട്ടക്കൈ തടിയോടു ചേരുന്ന സ്ഥലത്തും, പനകളില്ലാത്ത പ്രദേശങ്ങളില്‍ കാറ്റാടിപോലെയുള്ള വൃക്ഷങ്ങളുടെ ഉയര്‍ന്ന കൊമ്പുകളിലുമാണ് കൂടുകെട്ടുന്നത്. ചെറിയ ചുള്ളികള്‍, പുല്‍ത്തണ്ടുകള്‍, വേരുകള്‍, പനനാരുകള്‍ എന്നിവ ചിലന്തിവലകൊണ്ടു ബന്ധിച്ചാണ് കൂടുണ്ടാക്കുന്നത്. മരക്കൊമ്പുകളില്‍ കെട്ടുന്ന കൂടുകള്‍ക്ക് ചുവട്ടില്‍ യാതൊരു താങ്ങും കാണുകയില്ല. കൂടിന് ഒരു ചെറിയ കപ്പിന്റെ ആകൃതിയാണ്. തറയില്‍നിന്നും 6-9 മീ. ഉയരത്തിലാവും കൂടുകെട്ടുക. കൂടുകെട്ടുന്നതിനും മറ്റെല്ലാ കുടുംബകാര്യങ്ങള്‍ക്കും ആണ്‍പക്ഷിയും പിടയും ഒരേപോലെ പ്രയത്നിക്കും.

പെണ്‍പക്ഷി ഒരുപ്രാവശ്യം 3 മുതല്‍ 5 വരെ മുട്ടകള്‍ ഇടുന്നു. വെള്ളയോ റോസ് നിറമോ ആയ ഈ മുട്ടകളില്‍ കടുംതവിട്ടുനിറത്തില്‍ കുറേ കുത്തുകളും പുള്ളികളും കാണാം. സന്താനോത്പാദനകാലത്ത് പ്രത്യേകതരത്തിലുള്ള ഒരു ചൂളംവിളി ആനറാഞ്ചിയുടെ ഒരു സവിശേഷതയാണ്. കൂടും മുട്ടകളും സംരക്ഷിക്കുന്നതില്‍ ഇവ അതീവ ശ്രദ്ധാലുക്കളാണ്. മുട്ടകള്‍ കവര്‍ന്നുതിന്നുന്ന കാക്കകളെയും പരുന്തുകളെയും മറ്റും പിന്തുടര്‍ന്ന് ഇവ തുരത്തിയോടിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍