This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആട്ടപ്രകാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ആട്ടപ്രകാരം കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയദൃശ്യക...) |
|||
വരി 1: | വരി 1: | ||
- | ആട്ടപ്രകാരം | + | =ആട്ടപ്രകാരം= |
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയദൃശ്യകലാരൂപങ്ങള് രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതി. അഭിനയത്തില്‍ ഉപയോഗിക്കപ്പെട്ടുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ഇത്തരം കൃതികളില്‍ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടന് അഥവാ നടി പ്രദര്‍ശിപ്പിക്കേണ്ട മനോധര്‍മങ്ങളെയും ആട്ടപ്രകാരഗ്രന്ഥങ്ങള്‍ സന്ദര്‍ഭാനുസരണം വിവരിക്കുന്നു. | കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയദൃശ്യകലാരൂപങ്ങള് രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതി. അഭിനയത്തില്‍ ഉപയോഗിക്കപ്പെട്ടുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ഇത്തരം കൃതികളില്‍ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടന് അഥവാ നടി പ്രദര്‍ശിപ്പിക്കേണ്ട മനോധര്‍മങ്ങളെയും ആട്ടപ്രകാരഗ്രന്ഥങ്ങള്‍ സന്ദര്‍ഭാനുസരണം വിവരിക്കുന്നു. | ||
- | + | മലയാളസാഹിത്യചരിത്രത്തില്‍ ആദ്യമായുണ്ടായ ഗദ്യകൃതികള്‍ ആട്ടപ്രകാരങ്ങള്‍ ആണെന്നു കരുതപ്പെടുന്നു. ആദ്യകാലത്തെ ആട്ടപ്രകാരങ്ങള്‍ മിക്കതും-''മന്ത്രാങ്കം, മത്തവിലാസം, ശൂര്‍പ്പണഖാങ്കം, അശോകവനികാങ്കം'' തുടങ്ങിയവ-എ.ഡി. 10-ാം ശ.-ത്തിനടുത്ത് ജീവിച്ചിരുന്നു എന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന തോലകവി രചിച്ചതാണെന്ന് സാഹിത്യചരിത്രകാരന്മാര് കരുതുന്നു. അക്കാലത്തെ മറ്റു മലയാളസാഹിത്യസൃഷ്ടികളില്, ചെന്തമിഴിന്റെയോ സംസ്കൃതത്തിന്റെയോ രണ്ടിന്റെയുംകൂടിയോ അതിപ്രസരം പൊതുവേ ദൃശ്യമാണെന്നിരിക്കെ, സ്വതന്ത്രമായ ഒരു വ്യവഹാരഭാഷ സൃഷ്ടിക്കാനുള്ള യത്നം ഈ ആട്ടപ്രകാരങ്ങളില്‍ കാണുന്നു എന്നത് എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്. | |
- | + | പഴയകാലം മുതല്‍ പ്രചാരത്തിലിരുന്നതും പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നവയുമായ പല ആട്ടക്കഥകള്‍ക്കും പുതിയ ആട്ടപ്രകാരങ്ങള്‍ എഴുതിച്ചേര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ കേരളകലാമണ്ഡലംപോലെയുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്. |
Current revision as of 10:36, 16 സെപ്റ്റംബര്‍ 2009
ആട്ടപ്രകാരം
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയദൃശ്യകലാരൂപങ്ങള് രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതി. അഭിനയത്തില്‍ ഉപയോഗിക്കപ്പെട്ടുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ഇത്തരം കൃതികളില്‍ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടന് അഥവാ നടി പ്രദര്‍ശിപ്പിക്കേണ്ട മനോധര്‍മങ്ങളെയും ആട്ടപ്രകാരഗ്രന്ഥങ്ങള്‍ സന്ദര്‍ഭാനുസരണം വിവരിക്കുന്നു.
മലയാളസാഹിത്യചരിത്രത്തില്‍ ആദ്യമായുണ്ടായ ഗദ്യകൃതികള്‍ ആട്ടപ്രകാരങ്ങള്‍ ആണെന്നു കരുതപ്പെടുന്നു. ആദ്യകാലത്തെ ആട്ടപ്രകാരങ്ങള്‍ മിക്കതും-മന്ത്രാങ്കം, മത്തവിലാസം, ശൂര്‍പ്പണഖാങ്കം, അശോകവനികാങ്കം തുടങ്ങിയവ-എ.ഡി. 10-ാം ശ.-ത്തിനടുത്ത് ജീവിച്ചിരുന്നു എന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന തോലകവി രചിച്ചതാണെന്ന് സാഹിത്യചരിത്രകാരന്മാര് കരുതുന്നു. അക്കാലത്തെ മറ്റു മലയാളസാഹിത്യസൃഷ്ടികളില്, ചെന്തമിഴിന്റെയോ സംസ്കൃതത്തിന്റെയോ രണ്ടിന്റെയുംകൂടിയോ അതിപ്രസരം പൊതുവേ ദൃശ്യമാണെന്നിരിക്കെ, സ്വതന്ത്രമായ ഒരു വ്യവഹാരഭാഷ സൃഷ്ടിക്കാനുള്ള യത്നം ഈ ആട്ടപ്രകാരങ്ങളില്‍ കാണുന്നു എന്നത് എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്.
പഴയകാലം മുതല്‍ പ്രചാരത്തിലിരുന്നതും പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നവയുമായ പല ആട്ടക്കഥകള്‍ക്കും പുതിയ ആട്ടപ്രകാരങ്ങള്‍ എഴുതിച്ചേര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ കേരളകലാമണ്ഡലംപോലെയുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.