This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ഹന്തന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അര്‍ഹന്തന്‍ ജൈനസിദ്ധന് പൊതുവേ പറയുന്ന പേര്. അര്‍ഹതയുള്ളവന്...) |
|||
വരി 1: | വരി 1: | ||
- | അര്‍ഹന്തന്‍ | + | =അര്‍ഹന്തന്‍ = |
ജൈനസിദ്ധന് പൊതുവേ പറയുന്ന പേര്. അര്‍ഹതയുള്ളവന്‍ എന്നാണ് ഈ പദത്തിനര്‍ഥം. പരമസത്യത്തെക്കുറിച്ചുള്ള ജ്ഞാനം ഉള്‍ക്കൊള്ളുന്ന തത്ത്വങ്ങള്‍ കാലാകാലങ്ങളില്‍ അര്‍ഹന്തന്മാര്‍ക്ക് വെളിപാടായി ലഭിക്കുന്നു എന്നാണ് ജൈനമതവിശ്വാസം. മറ്റു മതങ്ങളിലെ ആചാര്യന്മാരുടെയോ അവതാരങ്ങളുടെയോ സ്ഥാനമാണ് ജൈനമതം അര്‍ഹന്തനു നല്കിയിട്ടുള്ളത്. അര്‍ഹന്തന്‍ ഇന്ദ്രിയസുഖങ്ങള്‍ക്ക് അടിമയാകാതിരിക്കാന്‍ പരിശീലിക്കണം. സുന്ദരമോ വിരൂപമോ ആയ വസ്തു, ഇമ്പമുള്ളതോ കര്‍ക്കശമോ ആയ ശബ്ദം, സുഗന്ധം, ദുര്‍ഗന്ധം എന്നിവ അര്‍ഹന്തനില്‍ സന്തോഷമോ, വെറുപ്പോ ഉണ്ടാക്കാന്‍ പാടില്ല. അര്‍ഹന്തന്‍ നിസ്സംഗനായിരിക്കണം. | ജൈനസിദ്ധന് പൊതുവേ പറയുന്ന പേര്. അര്‍ഹതയുള്ളവന്‍ എന്നാണ് ഈ പദത്തിനര്‍ഥം. പരമസത്യത്തെക്കുറിച്ചുള്ള ജ്ഞാനം ഉള്‍ക്കൊള്ളുന്ന തത്ത്വങ്ങള്‍ കാലാകാലങ്ങളില്‍ അര്‍ഹന്തന്മാര്‍ക്ക് വെളിപാടായി ലഭിക്കുന്നു എന്നാണ് ജൈനമതവിശ്വാസം. മറ്റു മതങ്ങളിലെ ആചാര്യന്മാരുടെയോ അവതാരങ്ങളുടെയോ സ്ഥാനമാണ് ജൈനമതം അര്‍ഹന്തനു നല്കിയിട്ടുള്ളത്. അര്‍ഹന്തന്‍ ഇന്ദ്രിയസുഖങ്ങള്‍ക്ക് അടിമയാകാതിരിക്കാന്‍ പരിശീലിക്കണം. സുന്ദരമോ വിരൂപമോ ആയ വസ്തു, ഇമ്പമുള്ളതോ കര്‍ക്കശമോ ആയ ശബ്ദം, സുഗന്ധം, ദുര്‍ഗന്ധം എന്നിവ അര്‍ഹന്തനില്‍ സന്തോഷമോ, വെറുപ്പോ ഉണ്ടാക്കാന്‍ പാടില്ല. അര്‍ഹന്തന്‍ നിസ്സംഗനായിരിക്കണം. | ||
- | + | ഇന്ദ്രിയസുഖം, അഹങ്കാരം, സംശയം, അജ്ഞത തുടങ്ങിയ ബന്ധങ്ങളില്‍ നിന്ന് മോചനം നേടി നിര്‍വാണം ലഭിച്ച ഭിക്ഷുവിനെ ആണ് ഹീനയാനബുദ്ധമതത്തില്‍ അര്‍ഹന്തന്‍ ആയി കണക്കാക്കുന്നത്. മഹായാന ബുദ്ധമതത്തിലെ ബോധിസത്വനുമായി സാധാരണ അര്‍ഹന്തനെ താരതമ്യപ്പെടുത്താറുണ്ട്. | |
- | + | ആത്മീയവളര്‍ച്ചയ്ക്ക് 14 ഘട്ടങ്ങള്‍ (ഗുണസ്ഥാനങ്ങള്‍) ജൈനമതം നിര്‍ദേശിക്കുന്നു. 13-ാമത്തെ ഘട്ടത്തിലാണ് ജ്ഞാനി അഥവാ അര്‍ഹന്തന്‍ (സയോഗികേവലിന്‍) ആകുന്നത്. ഇവരാണ് തീര്‍ഥങ്കരന്മാര്‍. 14-ാമത്തെ ഘട്ടത്തില്‍ അയോഗികേവലിന്‍ അഥവാ സിദ്ധന്‍ (ഭൌതികമായ എല്ലാ ബന്ധങ്ങളില്‍ നിന്നും വിമുക്തനായവന്‍) ആയിത്തീരുന്നു. ജൈനമതം 24 അര്‍ഹന്തന്മാരെ അഥവാ തീര്‍ഥങ്കരന്മാരെ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ തീര്‍ഥങ്കരന്‍ ഋഷഭദേവനും അവസാനത്തെ രണ്ടുപേര്‍ പാര്‍ശ്വനാഥനും മഹാവീരനും (വര്‍ധമാനന്‍) ആണ്. ജ്ഞാനികളും മോക്ഷപ്രാപ്തിയോടടുത്തവരും മാനവരാശിയെ അവരുടെ ചുമതലകളെപ്പറ്റി പഠിപ്പിക്കുന്നവരും ആയ അര്‍ഹന്തന്മാര്‍ ആണ് യഥാര്‍ഥത്തില്‍ ആരാധിക്കപ്പെടേണ്ട ദൈവങ്ങള്‍ എന്നാണ് ജൈനമതവിശ്വാസം. |
Current revision as of 08:59, 13 ഓഗസ്റ്റ് 2009
അര്‍ഹന്തന്‍
ജൈനസിദ്ധന് പൊതുവേ പറയുന്ന പേര്. അര്‍ഹതയുള്ളവന്‍ എന്നാണ് ഈ പദത്തിനര്‍ഥം. പരമസത്യത്തെക്കുറിച്ചുള്ള ജ്ഞാനം ഉള്‍ക്കൊള്ളുന്ന തത്ത്വങ്ങള്‍ കാലാകാലങ്ങളില്‍ അര്‍ഹന്തന്മാര്‍ക്ക് വെളിപാടായി ലഭിക്കുന്നു എന്നാണ് ജൈനമതവിശ്വാസം. മറ്റു മതങ്ങളിലെ ആചാര്യന്മാരുടെയോ അവതാരങ്ങളുടെയോ സ്ഥാനമാണ് ജൈനമതം അര്‍ഹന്തനു നല്കിയിട്ടുള്ളത്. അര്‍ഹന്തന്‍ ഇന്ദ്രിയസുഖങ്ങള്‍ക്ക് അടിമയാകാതിരിക്കാന്‍ പരിശീലിക്കണം. സുന്ദരമോ വിരൂപമോ ആയ വസ്തു, ഇമ്പമുള്ളതോ കര്‍ക്കശമോ ആയ ശബ്ദം, സുഗന്ധം, ദുര്‍ഗന്ധം എന്നിവ അര്‍ഹന്തനില്‍ സന്തോഷമോ, വെറുപ്പോ ഉണ്ടാക്കാന്‍ പാടില്ല. അര്‍ഹന്തന്‍ നിസ്സംഗനായിരിക്കണം.
ഇന്ദ്രിയസുഖം, അഹങ്കാരം, സംശയം, അജ്ഞത തുടങ്ങിയ ബന്ധങ്ങളില്‍ നിന്ന് മോചനം നേടി നിര്‍വാണം ലഭിച്ച ഭിക്ഷുവിനെ ആണ് ഹീനയാനബുദ്ധമതത്തില്‍ അര്‍ഹന്തന്‍ ആയി കണക്കാക്കുന്നത്. മഹായാന ബുദ്ധമതത്തിലെ ബോധിസത്വനുമായി സാധാരണ അര്‍ഹന്തനെ താരതമ്യപ്പെടുത്താറുണ്ട്.
ആത്മീയവളര്‍ച്ചയ്ക്ക് 14 ഘട്ടങ്ങള്‍ (ഗുണസ്ഥാനങ്ങള്‍) ജൈനമതം നിര്‍ദേശിക്കുന്നു. 13-ാമത്തെ ഘട്ടത്തിലാണ് ജ്ഞാനി അഥവാ അര്‍ഹന്തന്‍ (സയോഗികേവലിന്‍) ആകുന്നത്. ഇവരാണ് തീര്‍ഥങ്കരന്മാര്‍. 14-ാമത്തെ ഘട്ടത്തില്‍ അയോഗികേവലിന്‍ അഥവാ സിദ്ധന്‍ (ഭൌതികമായ എല്ലാ ബന്ധങ്ങളില്‍ നിന്നും വിമുക്തനായവന്‍) ആയിത്തീരുന്നു. ജൈനമതം 24 അര്‍ഹന്തന്മാരെ അഥവാ തീര്‍ഥങ്കരന്മാരെ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ തീര്‍ഥങ്കരന്‍ ഋഷഭദേവനും അവസാനത്തെ രണ്ടുപേര്‍ പാര്‍ശ്വനാഥനും മഹാവീരനും (വര്‍ധമാനന്‍) ആണ്. ജ്ഞാനികളും മോക്ഷപ്രാപ്തിയോടടുത്തവരും മാനവരാശിയെ അവരുടെ ചുമതലകളെപ്പറ്റി പഠിപ്പിക്കുന്നവരും ആയ അര്‍ഹന്തന്മാര്‍ ആണ് യഥാര്‍ഥത്തില്‍ ആരാധിക്കപ്പെടേണ്ട ദൈവങ്ങള്‍ എന്നാണ് ജൈനമതവിശ്വാസം.