This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയൂബ്ഖാന്‍, മുഹമ്മദ് (1907 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അയൂബ്ഖാന്‍, മുഹമ്മദ് (1907 - 74))
 
വരി 3: വരി 3:
പാകിസ്താനിലെ മുന്‍ പ്രസിഡന്റ്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ ഹസാറാ ജില്ലയില്‍ റിഹാനാ ഗ്രാമത്തില്‍ 1907 മേയ് 14-ന് സൈനികോദ്യോഗസ്ഥനായിരുന്ന മീര്‍ദാദ്ഖാന്റെ പുത്രനായി ജനിച്ചു. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പഠനം നടത്തിയ ശേഷം സൈന്യത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് സാന്‍ഡേഴ്സ്റ്റിലെ ബ്രിട്ടീഷ് റോയല്‍ മിലിറ്ററി അക്കാദമിയില്‍നിന്ന് സൈനികവിദ്യാഭ്യാസം നേടുകയും 14-ാം പഞ്ചാബ് റെജിമെന്റില്‍ ചേര്‍ന്നു സൈനികസേവനം ആരംഭിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ബര്‍മാ മുന്നണിയിലെ ഒരു സേനാവിഭാഗത്തിന്റെ അധിപനും പിന്നീട് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന്റെ അധ്യക്ഷനുമായി സേവനം അനുഷ്ഠിച്ചു. 1947-ല്‍ പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ട ശേഷം വസീറിസ്താനിലുണ്ടായ കലാപങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് അയൂബ്ഖാന്‍ വഹിച്ചു. പ്രശസ്ത സേവനങ്ങളെ പുരസ്കരിച്ച് ഇദ്ദേഹം മേജര്‍ ജനറലായി ഉയര്‍ത്തപ്പെട്ടു. പാകിസ്താനിലെ ആദ്യത്തെ സര്‍വസൈന്യാധിപനായതിനുശേഷം (1951) അവിടത്തെ സൈനികസംവിധാനം പുനഃസംഘടിപ്പിക്കുന്നതില്‍ അയൂബ് മുന്‍കൈയെടുത്തു.  

-
 
+
[[Image:p.no.126 a.png|150px|left|thumb|മുഹമ്മദ്  അയൂബ്ഖാന്‍]]
പ്രസിഡന്റ് ഇസ്കന്ദര്‍ മിഴ്സ 1958 ഒ. 7-ന് പാക് ഭരണഘടന റദ്ദാക്കിയപ്പോള്‍ അയൂബ്ഖാന്‍ സൈനികത്തലവനും സൈനിക ഭരണാധികാരി (Martial Law Administration) യും ആയി. 1958 ഒ. 27-ന് പാകിസ്താന്‍ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം കൈയേറ്റു. അടിസ്ഥാന ജനാധിപത്യ(ആമശെര റലാീരൃമര്യ)ത്തില്‍ അധിഷ്ഠിതമായ ചില ഭരണപരിഷ്കാരങ്ങള്‍ ഇദ്ദേഹം നടപ്പിലാക്കി. 1965-ല്‍ അയൂബ്ഖാന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്തായിരുന്നു ഇന്ത്യ-പാക് സംഘര്‍ഷം വര്‍ധിച്ചതും അതൊരു യുദ്ധത്തില്‍ എത്തിച്ചേര്‍ന്നതും. ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ഈ യുദ്ധം താഷ്ക്കെന്റ് കരാറോടെ അവസാനിച്ചു. കമ്യൂണിസ്റ്റ് ചൈന-പാകിസ്താന്‍ അതിര്‍ത്തിനിര്‍ണയം സമാധാനപരമായി നടന്നത് അയൂബിന്റെ ശ്രമഫലമായിട്ടായിരുന്നു. പഷ്തൂണിസ്താന്‍ വാദവും പൂര്‍വപാകിസ്താന്റെ (ബാംഗ്ലാദേശ്) സ്വയംഭരണവാദവും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയക്കുഴപ്പങ്ങളും കാരണം 1969 മാ. 26-ന് അയൂബിന് പ്രസിഡന്റുസ്ഥാനം ഒഴിയേണ്ടി വന്നു. പകരം ജനറല്‍ യാഹ്യാഖാന്‍ അധികാരമേറ്റു. അയൂബ്ഖാന്‍ രചിച്ച ഫ്രണ്ട്സ്, നോട്ട് മാസ്റ്റേഴ്സ് എന്ന ആത്മകഥ(1967) പ്രസിദ്ധമാണ്. ''നോ: ഇന്ത്യ-പാക് യുദ്ധങ്ങള്‍, താഷ്ക്കെന്റ് കരാര്‍, പാകിസ്താന്‍''

Current revision as of 08:05, 14 നവംബര്‍ 2009

അയൂബ്ഖാന്‍, മുഹമ്മദ് (1907 - 74)

Ayub Khan,Mohamed

പാകിസ്താനിലെ മുന്‍ പ്രസിഡന്റ്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ ഹസാറാ ജില്ലയില്‍ റിഹാനാ ഗ്രാമത്തില്‍ 1907 മേയ് 14-ന് സൈനികോദ്യോഗസ്ഥനായിരുന്ന മീര്‍ദാദ്ഖാന്റെ പുത്രനായി ജനിച്ചു. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പഠനം നടത്തിയ ശേഷം സൈന്യത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് സാന്‍ഡേഴ്സ്റ്റിലെ ബ്രിട്ടീഷ് റോയല്‍ മിലിറ്ററി അക്കാദമിയില്‍നിന്ന് സൈനികവിദ്യാഭ്യാസം നേടുകയും 14-ാം പഞ്ചാബ് റെജിമെന്റില്‍ ചേര്‍ന്നു സൈനികസേവനം ആരംഭിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ബര്‍മാ മുന്നണിയിലെ ഒരു സേനാവിഭാഗത്തിന്റെ അധിപനും പിന്നീട് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന്റെ അധ്യക്ഷനുമായി സേവനം അനുഷ്ഠിച്ചു. 1947-ല്‍ പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ട ശേഷം വസീറിസ്താനിലുണ്ടായ കലാപങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് അയൂബ്ഖാന്‍ വഹിച്ചു. പ്രശസ്ത സേവനങ്ങളെ പുരസ്കരിച്ച് ഇദ്ദേഹം മേജര്‍ ജനറലായി ഉയര്‍ത്തപ്പെട്ടു. പാകിസ്താനിലെ ആദ്യത്തെ സര്‍വസൈന്യാധിപനായതിനുശേഷം (1951) അവിടത്തെ സൈനികസംവിധാനം പുനഃസംഘടിപ്പിക്കുന്നതില്‍ അയൂബ് മുന്‍കൈയെടുത്തു.

മുഹമ്മദ് അയൂബ്ഖാന്‍

പ്രസിഡന്റ് ഇസ്കന്ദര്‍ മിഴ്സ 1958 ഒ. 7-ന് പാക് ഭരണഘടന റദ്ദാക്കിയപ്പോള്‍ അയൂബ്ഖാന്‍ സൈനികത്തലവനും സൈനിക ഭരണാധികാരി (Martial Law Administration) യും ആയി. 1958 ഒ. 27-ന് പാകിസ്താന്‍ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം കൈയേറ്റു. അടിസ്ഥാന ജനാധിപത്യ(ആമശെര റലാീരൃമര്യ)ത്തില്‍ അധിഷ്ഠിതമായ ചില ഭരണപരിഷ്കാരങ്ങള്‍ ഇദ്ദേഹം നടപ്പിലാക്കി. 1965-ല്‍ അയൂബ്ഖാന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്തായിരുന്നു ഇന്ത്യ-പാക് സംഘര്‍ഷം വര്‍ധിച്ചതും അതൊരു യുദ്ധത്തില്‍ എത്തിച്ചേര്‍ന്നതും. ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ഈ യുദ്ധം താഷ്ക്കെന്റ് കരാറോടെ അവസാനിച്ചു. കമ്യൂണിസ്റ്റ് ചൈന-പാകിസ്താന്‍ അതിര്‍ത്തിനിര്‍ണയം സമാധാനപരമായി നടന്നത് അയൂബിന്റെ ശ്രമഫലമായിട്ടായിരുന്നു. പഷ്തൂണിസ്താന്‍ വാദവും പൂര്‍വപാകിസ്താന്റെ (ബാംഗ്ലാദേശ്) സ്വയംഭരണവാദവും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയക്കുഴപ്പങ്ങളും കാരണം 1969 മാ. 26-ന് അയൂബിന് പ്രസിഡന്റുസ്ഥാനം ഒഴിയേണ്ടി വന്നു. പകരം ജനറല്‍ യാഹ്യാഖാന്‍ അധികാരമേറ്റു. അയൂബ്ഖാന്‍ രചിച്ച ഫ്രണ്ട്സ്, നോട്ട് മാസ്റ്റേഴ്സ് എന്ന ആത്മകഥ(1967) പ്രസിദ്ധമാണ്. നോ: ഇന്ത്യ-പാക് യുദ്ധങ്ങള്‍, താഷ്ക്കെന്റ് കരാര്‍, പാകിസ്താന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍