This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യനടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയ്യനടികള്‍ കൊല്ലം തലസ്ഥാനമാക്കി വേണാട് ഭരിച്ചിരുന്ന രാജവ...)
 
വരി 1: വരി 1:
-
അയ്യനടികള്‍  
+
=അയ്യനടികള്‍=
കൊല്ലം തലസ്ഥാനമാക്കി വേണാട് ഭരിച്ചിരുന്ന രാജവംശത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ രാജാവ്. എ.ഡി. 849-ലെ തരിസാപ്പള്ളി ശാസനത്തില്‍നിന്നും ഈ രാജ്യം കുലശേഖരസാമ്രാജ്യത്തിന്റെ സാമന്തരാജ്യമായിരുന്നുവെന്നു തെളിയുന്നു. അയ്യനടികള്‍ കൊല്ലത്തെ തരിസാപ്പള്ളിക്ക് ഒട്ടേറെ അവകാശാധികാരങ്ങളോടുകൂടി ഒരു പ്രദേശം ദാനം ചെയ്യുന്നതാണ് ശാസനത്തിന്റെ ഉള്ളടക്കം. കോയിലധികാരികളുള്‍പ്പെടെ രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥന്മാരും അഞ്ചുവണ്ണം, മണിഗ്രാമം  എന്നീ വാണിജ്യസംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിക്കുമ്പോഴാണ് ഈ ദാനകര്‍മം നിര്‍വഹിക്കപ്പെടുന്നത്. ശാസനത്തില്‍ അറുനൂറ്റുവര്‍ എന്ന കൊല്ലം നഗരസമിതിയെപ്പറ്റിയും പരാമര്‍ശമുണ്ട്. തൊഴില്‍നികുതി, വില്പനനികുതി, വാഹനനികുതി തുടങ്ങി പല നികുതികളെപ്പറ്റിയും ഈ ശാസനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മൊത്തം ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് ആയിരുന്നു നികുതി. അതിന്റെ പകുതി, അതായത് പത്തിലൊന്ന് പതിക്കും (പതിപ്പതവാരം) ബാക്കി പത്തിലൊന്ന് രാജാവിനും (കോപ്പതവാരം) ലഭിച്ചിരുന്നു. അയ്യനടികളുടെ അന്യമതസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ് ഈ ശാസനം. ക്രിസ്ത്യാനികള്‍ക്ക് പല ആനുകൂല്യങ്ങളും വിശേഷാധികാരങ്ങളും നല്കുവാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. സാമാന്യം ഭേദപ്പെട്ട ഭരണരീതിയായിരുന്നു അയ്യനടികളുടേത്. ഏതു ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് അഞ്ചുവണ്ണത്തിലും മണിഗ്രാമത്തിലും അംഗങ്ങള്‍ ആകാമായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് അടിമവ്യാപാരം നിലനിന്നിരുന്നതായി തെളിയുന്നുണ്ട്. കുറ്റം ചെയ്തവരെ അടിമകളായി വില്ക്കുവാന്‍ രാജാവിന് അവകാശമുണ്ടായിരുന്നു. അടിമകളുടെ ഉടമസ്ഥര്‍ അടിമക്കാശ് അഥവാ ആള്‍ക്കാശ് എന്ന കരം കൊടുക്കണമെന്നായിരുന്നു നിയമം. ആരാധനാസ്ഥലങ്ങള്‍ക്കു വിട്ടുകൊടുത്തിരുന്ന ഭൂമികളില്‍നിന്നും നികുതി ഈടാക്കിയിരുന്നില്ല. നോ: തരിസാപ്പള്ളി ശാസനങ്ങള്‍

(അടൂര്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍)
(അടൂര്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍)

Current revision as of 09:48, 4 ഓഗസ്റ്റ്‌ 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍