This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയര്‍ട്ടണ്‍, ഹെര്‍ത്ത (1854 - 1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അയര്‍ട്ടണ്‍, ഹെര്‍ത്ത (1854 - 1923))
 
വരി 7: വരി 7:
1902-ല്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പിനു ഹെര്‍ത്തയുടെ പേരു നിര്‍ദേശിക്കപ്പെട്ടെങ്കിലും വിവാഹിതയാണെന്ന കാരണത്താല്‍ ലഭിക്കുകയുണ്ടായില്ല. റോയല്‍ സൊസൈറ്റിയില്‍ പ്രബന്ധം അവതരിപ്പിച്ച ആദ്യത്തെ വനിത എന്ന ഖ്യാതി ഇവര്‍ക്കുണ്ട്. 1906-ല്‍ ഹെര്‍ത്തയ്ക്ക് 'ഹ്യൂസ്' (Hughes) മെഡല്‍ ലഭിക്കുകയുണ്ടായി. 1923-ല്‍ ഇവര്‍ അന്തരിച്ചു.

 +
 +
(ഡോ. എന്‍. ബാബു)

Current revision as of 11:30, 14 നവംബര്‍ 2014

അയര്‍ട്ടണ്‍, ഹെര്‍ത്ത (1854 - 1923)

Ayrton,Hertha

ബ്രിട്ടീഷ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍. പോളിഷ് ജൂത ദമ്പതികളുടെ മകളായി 1854-ല്‍ ജനിച്ചു; ആദ്യനാമം സാറാ മാര്‍ക്സ് എന്നായിരുന്നു. ഹെര്‍ത്തയുടെ 7-ാമത്തെ വയസ്സില്‍ പിതാവ് അന്തരിച്ചു. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും ഉള്ള ഒരു സ്ത്രീയായിരുന്നു ഹെര്‍ത്തയുടെ മാതാവ്; മകളിലേക്കും ഈ കഴിവ് പകര്‍ന്നു നല്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

1876-ല്‍ ഹെര്‍ത്ത കേംബ്രിഡ്ജിലെ ഗിര്‍ട്ടണ്‍ കോളജില്‍ ചേര്‍ന്നു. അക്കാലത്തു പെണ്‍കുട്ടികളെ അനൌദ്യോഗികമായി മാത്രമേ പരീക്ഷ എഴുതുവാന്‍ അനുവദിച്ചിരുന്നുള്ളു; അവരുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുകയോ ബിരുദം നല്കുകയോ ചെയ്തിരുന്നില്ല. കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു രേഖ അനേകം സമഭാഗങ്ങളായി ഖണ്ഡിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം ഹെര്‍ത്ത കണ്ടുപിടിക്കുകയുണ്ടായി. പിന്നീട് ഭര്‍ത്താവിന്റെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചിരുന്ന ഹെര്‍ത്ത വൈദ്യുത ആര്‍ക്കുകളില്‍ സ്വതന്ത്ര ഗവേഷണം നടത്തി ഇലക്ട്രീഷ്യന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു; ഇത് ഈ വിഷയത്തിലെ ഒരു ആധികാരിക ഗ്രന്ഥമായിത്തീര്‍ന്നു.

1902-ല്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പിനു ഹെര്‍ത്തയുടെ പേരു നിര്‍ദേശിക്കപ്പെട്ടെങ്കിലും വിവാഹിതയാണെന്ന കാരണത്താല്‍ ലഭിക്കുകയുണ്ടായില്ല. റോയല്‍ സൊസൈറ്റിയില്‍ പ്രബന്ധം അവതരിപ്പിച്ച ആദ്യത്തെ വനിത എന്ന ഖ്യാതി ഇവര്‍ക്കുണ്ട്. 1906-ല്‍ ഹെര്‍ത്തയ്ക്ക് 'ഹ്യൂസ്' (Hughes) മെഡല്‍ ലഭിക്കുകയുണ്ടായി. 1923-ല്‍ ഇവര്‍ അന്തരിച്ചു.

(ഡോ. എന്‍. ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍