This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്ലമഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമ്ലമഴ)
 
വരി 6: വരി 6:
അന്തരീക്ഷവായുവില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം അടങ്ങിയിരിക്കുന്നതിനാല്‍, അന്തരീക്ഷ ഈര്‍പ്പവുമായി ചേര്‍ന്ന് കാര്‍ബോണിക് അമ്ലം ഉണ്ടാകുന്നു. മഴ പെയ്യുമ്പോള്‍ മഴവെള്ളത്തില്‍ ഇതു ചേര്‍ന്നു സ്വമേധയാ അതിന്റെ PH 5-നും 6-നും ഇടയിലാകും (PH 7-ല്‍ കുറയുമ്പോള്‍ അത് അമ്ളം എന്ന് അറിയപ്പെടുന്നു).  

-
കോടിക്കണക്കിനു ടണ്‍ കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ സള്‍ഫറും നൈട്രജനും ഓക്സൈഡുകളായി (SO<sub>2</sub> , NO<sub>2</sub>) അന്തരീക്ഷത്തില്‍ കലരുന്നു. ഓക്സൈഡുകളില്‍ ഒരു ഭാഗം ഉദ്ഭവസ്ഥാനത്തേക്കു തന്നെ നേരിട്ടു പതിക്കുന്നു. എന്നാല്‍ വലിയൊരു ഭാഗം ഓക്സീകരണം വഴി അമ്ലമായി (H<sub>2</sub>SO<sub>4</sub> , HNO<sub>3</sub>) മാറുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന അമോണിയ മുതലായ വാതകങ്ങള്‍, ഫോട്ടോ ഓക്സീകാരികള്‍ (Photo Oxidants), കടല്‍വെള്ളത്തില്‍ നിന്നും തെറിക്കുന്ന സല്‍ഫേറ്റുകള്‍, ക്ലോറൈഡുകള്‍ എന്നിവയൊക്കെ ഈ രാസപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. അന്തരീക്ഷത്തിലെ അമ്ലത കലര്‍ന്ന ജലാംശം മൂടല്‍മഞ്ഞ്, മഞ്ഞുപാളി, മഴ എന്നീ രൂപങ്ങളില്‍ ഭൂമിയിലേക്ക് പതിക്കുന്നു. ഇത് പലപ്പോഴും ഉദ്ഭവസ്ഥാനത്തു നിന്നും അനേകം കി.മീ. അകലെയായിരിക്കും ചെന്നു വീഴുക.  
+
കോടിക്കണക്കിനു ടണ്‍ കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ സള്‍ഫറും നൈട്രജനും ഓക്സൈഡുകളായി (SO<sub>2</sub> , NO<sub>2</sub>) അന്തരീക്ഷത്തില്‍ കലരുന്നു. ഓക്സൈഡുകളില്‍ ഒരു ഭാഗം ഉദ്ഭവസ്ഥാനത്തേക്കു തന്നെ നേരിട്ടു പതിക്കുന്നു. എന്നാല്‍ വലിയൊരു ഭാഗം ഓക്സീകരണം വഴി അമ്ലമായി (H<sub>2</sub>SO<sub>4</sub> , HNO<sub>3</sub>) മാറുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന അമോണിയ മുതലായ വാതകങ്ങള്‍, ഫോട്ടോ ഓക്സീകാരികള്‍ (Photo Oxidants), കടല്‍വെള്ളത്തില്‍ നിന്നും തെറിക്കുന്ന സള്‍ഫേറ്റുകള്‍, ക്ലോറൈഡുകള്‍ എന്നിവയൊക്കെ ഈ രാസപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. അന്തരീക്ഷത്തിലെ അമ്ലത കലര്‍ന്ന ജലാംശം മൂടല്‍മഞ്ഞ്, മഞ്ഞുപാളി, മഴ എന്നീ രൂപങ്ങളില്‍ ഭൂമിയിലേക്ക് പതിക്കുന്നു. ഇത് പലപ്പോഴും ഉദ്ഭവസ്ഥാനത്തു നിന്നും അനേകം കി.മീ. അകലെയായിരിക്കും ചെന്നു വീഴുക.  
അമ്ലമഴ വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. തുടര്‍ച്ചയായുള്ള അമ്ലമഴ ജലമലിനീകരണത്തിനിടയാക്കുന്നു. കുടിവെള്ളത്തിന്റെ അമ്ലത വര്‍ധിക്കുകയും ചെമ്പ് മുതലായ മൂലകങ്ങള്‍ വലിയ തോതില്‍ ലയിച്ചുചേരുകയും ചെയ്താല്‍ വൃക്കയുടെ തകരാറ്, എല്ലുകളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുന്നു. കുട്ടികളുടെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നു.  

വരി 12: വരി 12:
തുടര്‍ച്ചയായുള്ള അമ്ലമഴ മൂലം അന്തരീക്ഷത്തിലെ സള്‍ഫേറ്റുകളുടെ അളവ് വര്‍ധിക്കുകയും ചെടികളുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇലകള്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്ന SO<sub>2</sub> ജലാംശവുമായി ചേര്‍ന്ന് സള്‍ഫ്യൂറസ് അമ്ലം ഉണ്ടാകുന്നു. തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ SO<sub>2</sub> വാതകം, 'S' അയോണുകള്‍ എന്നിവ ഉണ്ടാകുകയും പ്രകാശ ഫോസ്ഫോറീകരണം (Photo Phosphorylation) തകരാറിലാകുകയും ചെയ്യുന്നു. അമ്ളമഴ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്ന് പല സസ്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  

വലിയതോതിലുള്ള അമ്ലമഴ അന്തരീക്ഷമലിനീകരണം വര്‍ധിപ്പിക്കുന്നു. കാനഡ, യു.എസ്., ജര്‍മനി തുടങ്ങിയ വന്‍കിട വ്യാവസായിക രാഷ്ട്രങ്ങളിലെ ഗൗരവമേറിയ ഒരു പാരിസ്ഥിതിക ഭീഷണിയാണ് ഇത്. ഇന്ത്യയിലെ ക്ഷാരാംശം കലര്‍ന്ന മണ്ണ് അമ്ല മഴയുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന പൊടിയിലുള്ള Ca<sup>2+</sup>, Na<sup>+</sup>, Mg<sup>2+</sup> മുതലായ അയോണുകള്‍ മഴവെള്ളത്തിലെ അമ്ലതയെ സന്തുലനം ചെയ്യാന്‍ സഹായിക്കുന്നു. എങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും കല്‍ക്കരിയുടെയും ഉപഭോഗത്തിലുണ്ടായിട്ടുള്ള വന്‍വര്‍ധനമൂലം ഇന്ത്യയും അമ്ളമഴ ഭീഷണിയുടെ നിഴലിലാണ്.  
+
വലിയതോതിലുള്ള അമ്ലമഴ അന്തരീക്ഷമലിനീകരണം വര്‍ധിപ്പിക്കുന്നു. കാനഡ, യു.എസ്., ജര്‍മനി തുടങ്ങിയ വന്‍കിട വ്യാവസായിക രാഷ്ട്രങ്ങളിലെ ഗൗരവമേറിയ ഒരു പാരിസ്ഥിതിക ഭീഷണിയാണ് ഇത്. ഇന്ത്യയിലെ ക്ഷാരാംശം കലര്‍ന്ന മണ്ണ് അമ്ലമഴയുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന പൊടിയിലുള്ള Ca<sup>2+</sup>, Na<sup>+</sup>, Mg<sup>2+</sup> മുതലായ അയോണുകള്‍ മഴവെള്ളത്തിലെ അമ്ലതയെ സന്തുലനം ചെയ്യാന്‍ സഹായിക്കുന്നു. എങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും കല്‍ക്കരിയുടെയും ഉപഭോഗത്തിലുണ്ടായിട്ടുള്ള വന്‍വര്‍ധനമൂലം ഇന്ത്യയും അമ്ളമഴ ഭീഷണിയുടെ നിഴലിലാണ്.  
(എം.എന്‍. ഷീല; കെ.ജി. അനില്‍ കുമാര്‍)
(എം.എന്‍. ഷീല; കെ.ജി. അനില്‍ കുമാര്‍)

Current revision as of 11:04, 14 നവംബര്‍ 2014

അമ്ലമഴ

Acid Rain

അമ്ലം ധാരാളമായി കലര്‍ന്ന മഴ. റോബര്‍ട്ട് അംഗസ് സ്മിത്ത് (Robert Angus Smith) എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് അമ്ലമഴ ആദ്യമായി (1852) ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. അന്തരീക്ഷ മലിനീകരണം മൂലമാണു മഴയില്‍ ധാരാളം അമ്ലം കലര്‍ന്നിരിക്കുന്നത് എന്ന് അദ്ദേഹം കണ്ടുപിടിക്കുകയും ഈ പ്രതിഭാസത്തിന് അമ്ലമഴ എന്നു പേരിടുകയും ചെയ്തു. സ്വീഡീഷ് ശാസ്ത്രജ്ഞനായ സ്വിന്റെ ഓഡന്‍ (Swinte Oden) അമ്ലമഴയുടെ കാരണങ്ങളെക്കുറിച്ചും ദോഷഫലങ്ങളെക്കറിച്ചും വിശദമായ പഠനം നടത്തി.

അന്തരീക്ഷവായുവില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം അടങ്ങിയിരിക്കുന്നതിനാല്‍, അന്തരീക്ഷ ഈര്‍പ്പവുമായി ചേര്‍ന്ന് കാര്‍ബോണിക് അമ്ലം ഉണ്ടാകുന്നു. മഴ പെയ്യുമ്പോള്‍ മഴവെള്ളത്തില്‍ ഇതു ചേര്‍ന്നു സ്വമേധയാ അതിന്റെ PH 5-നും 6-നും ഇടയിലാകും (PH 7-ല്‍ കുറയുമ്പോള്‍ അത് അമ്ളം എന്ന് അറിയപ്പെടുന്നു).

കോടിക്കണക്കിനു ടണ്‍ കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ സള്‍ഫറും നൈട്രജനും ഓക്സൈഡുകളായി (SO2 , NO2) അന്തരീക്ഷത്തില്‍ കലരുന്നു. ഓക്സൈഡുകളില്‍ ഒരു ഭാഗം ഉദ്ഭവസ്ഥാനത്തേക്കു തന്നെ നേരിട്ടു പതിക്കുന്നു. എന്നാല്‍ വലിയൊരു ഭാഗം ഓക്സീകരണം വഴി അമ്ലമായി (H2SO4 , HNO3) മാറുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന അമോണിയ മുതലായ വാതകങ്ങള്‍, ഫോട്ടോ ഓക്സീകാരികള്‍ (Photo Oxidants), കടല്‍വെള്ളത്തില്‍ നിന്നും തെറിക്കുന്ന സള്‍ഫേറ്റുകള്‍, ക്ലോറൈഡുകള്‍ എന്നിവയൊക്കെ ഈ രാസപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. അന്തരീക്ഷത്തിലെ അമ്ലത കലര്‍ന്ന ജലാംശം മൂടല്‍മഞ്ഞ്, മഞ്ഞുപാളി, മഴ എന്നീ രൂപങ്ങളില്‍ ഭൂമിയിലേക്ക് പതിക്കുന്നു. ഇത് പലപ്പോഴും ഉദ്ഭവസ്ഥാനത്തു നിന്നും അനേകം കി.മീ. അകലെയായിരിക്കും ചെന്നു വീഴുക.

അമ്ലമഴ വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. തുടര്‍ച്ചയായുള്ള അമ്ലമഴ ജലമലിനീകരണത്തിനിടയാക്കുന്നു. കുടിവെള്ളത്തിന്റെ അമ്ലത വര്‍ധിക്കുകയും ചെമ്പ് മുതലായ മൂലകങ്ങള്‍ വലിയ തോതില്‍ ലയിച്ചുചേരുകയും ചെയ്താല്‍ വൃക്കയുടെ തകരാറ്, എല്ലുകളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുന്നു. കുട്ടികളുടെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

തുടര്‍ച്ചയായുള്ള അമ്ലമഴ മൂലം അന്തരീക്ഷത്തിലെ സള്‍ഫേറ്റുകളുടെ അളവ് വര്‍ധിക്കുകയും ചെടികളുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇലകള്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്ന SO2 ജലാംശവുമായി ചേര്‍ന്ന് സള്‍ഫ്യൂറസ് അമ്ലം ഉണ്ടാകുന്നു. തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ SO2 വാതകം, 'S' അയോണുകള്‍ എന്നിവ ഉണ്ടാകുകയും പ്രകാശ ഫോസ്ഫോറീകരണം (Photo Phosphorylation) തകരാറിലാകുകയും ചെയ്യുന്നു. അമ്ളമഴ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്ന് പല സസ്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

വലിയതോതിലുള്ള അമ്ലമഴ അന്തരീക്ഷമലിനീകരണം വര്‍ധിപ്പിക്കുന്നു. കാനഡ, യു.എസ്., ജര്‍മനി തുടങ്ങിയ വന്‍കിട വ്യാവസായിക രാഷ്ട്രങ്ങളിലെ ഗൗരവമേറിയ ഒരു പാരിസ്ഥിതിക ഭീഷണിയാണ് ഇത്. ഇന്ത്യയിലെ ക്ഷാരാംശം കലര്‍ന്ന മണ്ണ് അമ്ലമഴയുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന പൊടിയിലുള്ള Ca2+, Na+, Mg2+ മുതലായ അയോണുകള്‍ മഴവെള്ളത്തിലെ അമ്ലതയെ സന്തുലനം ചെയ്യാന്‍ സഹായിക്കുന്നു. എങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും കല്‍ക്കരിയുടെയും ഉപഭോഗത്തിലുണ്ടായിട്ടുള്ള വന്‍വര്‍ധനമൂലം ഇന്ത്യയും അമ്ളമഴ ഭീഷണിയുടെ നിഴലിലാണ്.

(എം.എന്‍. ഷീല; കെ.ജി. അനില്‍ കുമാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B5%8D%E0%B4%B2%E0%B4%AE%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍