This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മു സ്വാമിനാഥന്‍ (1894 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമ്മു സ്വാമിനാഥന്‍ (1894 - 1978))
വരി 1: വരി 1:
=അമ്മു സ്വാമിനാഥന്‍ (1894 - 1978)=
=അമ്മു സ്വാമിനാഥന്‍ (1894 - 1978)=
-
 
+
[[Image:P.no.99.png|200px|right|thumb|അമ്മു സ്വാമിനാഥന്‍]]
സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തക. ദക്ഷിണ മലബാറിലെ ആനക്കരയില്‍ 1894 ഏ. 22-നു ജനിച്ചു. ബാല്യകാല വിദ്യാഭ്യാസം സ്വഗൃഹത്തില്‍വച്ചു നടത്തി. 1908-ല്‍ പാലക്കാടു സ്വദേശിയും ചെന്നൈയിലെ ഒരു അഭിഭാഷകനുമായിരുന്ന ഡോ. സ്വാമിനാഥനെ വിവാഹം കഴിച്ചു. ചെന്നൈയില്‍ താമസമാക്കിയതോടെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇന്ത്യയിലെ ആദ്യകാല വനിതാസംഘടനകളിലൊന്നായ 'മദ്രാസ് വിമന്‍സ് ഇന്ത്യാ അസോസിയേഷ'ന്റെ സജീവ പ്രവര്‍ത്തകയും, വൈസ് പ്രസിഡന്റും, പ്രസിഡന്റുമായി ഇവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഖിലേന്ത്യാ വനിതാസംഘടനയുടെ സ്ഥാപകാംഗങ്ങളില്‍ പ്രമുഖയായ അമ്മു സ്വാമിനാഥന്‍ ആ സംഘടനയുടെ കാര്യദര്‍ശി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. 1930-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്നതോടെയാണ് ഇവരുടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1934 മുതല്‍ 1939 വരെ ചെന്നൈ സിറ്റി കോര്‍പ്പറേഷന്‍ അംഗമായിരുന്നു. അക്കാലത്ത് കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി സേവനം അനുഷ്ഠിച്ചു. 1940-ല്‍ യു.എസ്സിലെ പല സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റു ചെയ്യപ്പെടുകയും 1944 വരെ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 1945-ല്‍ മദ്രാസ് സിറ്റി നിയോജകമണ്ഡലത്തില്‍നിന്നു കേന്ദ്ര അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷംതന്നെ റെയില്‍വേയിലെ കേന്ദ്ര ഉപദേശകസമിതിയംഗവുമായി. ഭരണഘടനാനിര്‍മാണസമിതിയിലേക്ക് 1946 ന.- ല്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. കേന്ദ്ര അസംബ്ലിയിലെയും ഇന്ത്യന്‍ പാര്‍ലമെന്റിലെയും വിവിധ കമ്മിറ്റികളില്‍ അംഗമായി ഇവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൌഹാര്‍ദസംഘത്തിലെ ഒരു അംഗമായി എത്യോപ്യയില്‍ സന്ദര്‍ശനം നടത്തി. 1949 ജൂല.-ല്‍ ജനീവയില്‍വച്ചു നടന്ന യുനെസ്കോ (UNESCO) സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1949 ആഗ.-ല്‍ കോപ്പന്‍ഹേഗനില്‍ വച്ചു നടന്ന അന്താരാഷ്ട്രവനിതാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. 1952-ല്‍ ദിണ്ഡിഗലില്‍നിന്ന് ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1953-ല്‍ ജപ്പാനും 1954-ല്‍ ചൈനയും സന്ദര്‍ശിച്ചു. 1957 ന. മുതല്‍ 1960 ഏ. വരെ രാജ്യസഭാംഗമായിരുന്നു. ഫാമിലി പ്ലാനിങ് അസോസിയേഷന്‍, കേന്ദ്രഫിലിം സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയ പല വിദഗ്ധ സമിതികളിലും അംഗമായ അമ്മു സ്വാമിനാഥന്‍, ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ പ്രസിഡന്റായി (1960-63) പ്രവര്‍ത്തിച്ചിരുന്നു. 1978-ല്‍ ഇവര്‍ അന്തരിച്ചു.

06:24, 14 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മു സ്വാമിനാഥന്‍ (1894 - 1978)

അമ്മു സ്വാമിനാഥന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍