This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയനെസ്കൊ, യൂജീന്‍ (1909 - 94)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അയനെസ്കൊ, യൂജീന്‍ (1909 - 94) കീിലരീെ, ൠഴലില റുമാനിയന്‍ നാടകകൃത്ത്. 1...) |
|||
വരി 1: | വരി 1: | ||
- | അയനെസ്കൊ, യൂജീന്‍ (1909 - 94) | + | =അയനെസ്കൊ, യൂജീന്‍ (1909 - 94)= |
- | + | Ionesco,Eugene | |
- | + | ||
റുമാനിയന്‍ നാടകകൃത്ത്. 1909 ന. 26-ന് റുമാനിയയിലെ സ്ളാറ്റിനായില്‍ ജനിച്ചു. പിതാവ് റുമാനിയക്കാരനും മാതാവ് ഫ്രഞ്ച് വനിതയുമായിരുന്നു. ഫ്രാന്‍സില്‍ വിദ്യാഭ്യാസം നേടിയ അയനെസ്കൊ അധികകാലവും അവിടെത്തന്നെയാണ് ജീവിതം ചെലവഴിച്ചത്. 1925 മുതല്‍ 38 വരെ റുമാനിയയില്‍ താമസിച്ചിരുന്നു. ആദ്യകാലത്ത് റുമാനിയന്‍ കവിതകളും നിരൂപണങ്ങളും രചിച്ചിരുന്ന അയനെസ്കൊ 1948-നു ശേഷമാണ് നാടകരചനയിലേക്ക് തിരിഞ്ഞത്. | റുമാനിയന്‍ നാടകകൃത്ത്. 1909 ന. 26-ന് റുമാനിയയിലെ സ്ളാറ്റിനായില്‍ ജനിച്ചു. പിതാവ് റുമാനിയക്കാരനും മാതാവ് ഫ്രഞ്ച് വനിതയുമായിരുന്നു. ഫ്രാന്‍സില്‍ വിദ്യാഭ്യാസം നേടിയ അയനെസ്കൊ അധികകാലവും അവിടെത്തന്നെയാണ് ജീവിതം ചെലവഴിച്ചത്. 1925 മുതല്‍ 38 വരെ റുമാനിയയില്‍ താമസിച്ചിരുന്നു. ആദ്യകാലത്ത് റുമാനിയന്‍ കവിതകളും നിരൂപണങ്ങളും രചിച്ചിരുന്ന അയനെസ്കൊ 1948-നു ശേഷമാണ് നാടകരചനയിലേക്ക് തിരിഞ്ഞത്. | ||
- | + | അസംബന്ധ നാടകവേദിയിലേക്ക് ആകര്‍ഷിക്കപ്പെട്ട അയനെസ്കൊ 1950-ല്‍ ഹാസ്യപ്രധാനമായ ''ദ് ബാള്‍ഡ് പ്രിമഡോണ'' എന്ന നാടകം പ്രസിദ്ധീകരിച്ചു. ഫ്രാന്‍സിലെ ബുക്കാറസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയ അയനെസ്കൊ അവിടെത്തന്നെ താമസമുറപ്പിച്ചു. തുടര്‍ന്ന് അനേകം നാടകങ്ങള്‍ രചിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചു. 1960-ല്‍ പ്രസിദ്ധീകരിച്ച റിനോസറസ് എന്ന നാടകം ഇദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. ''ദ് കില്ലര്‍'' എന്ന നാടകത്തില്‍ മരണത്തെ ഒരു തരംതാണ കോമാളിയായി അവതരിപ്പിച്ചിരിക്കുന്നു. | |
- | + | ''ദ് ലസണ്‍'' (1951), ''ദ് ചെയേഴ്സ് (''1952), ''ദ് ന്യൂ ടെനന്റ്'' (1955) എന്നിവയും ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടകങ്ങളാണ്. 1954-ല്‍ പ്രസിദ്ധീകരിച്ച ''അമേദെ'' അസംബന്ധനാടകങ്ങളിലെ ഒരു മികച്ച രചനയായി കരുതപ്പെടുന്നു. വീട്ടിനകത്തു കിടന്നു വളരുന്ന ശവശരീരത്തെ തെരുവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഒരു കാല്പനിക സാഹിത്യകാരനെയാണ് ഈ നാടകത്തില്‍ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്. പില്ക്കാലത്തു രചിച്ച നാടകങ്ങളില്‍ ''എക്സിറ്റ് ദ് കിങ്'' (1962), ''എ സ്ട്രോള്‍ ഇന്‍ ദി എയര്‍'' (1963), ''കില്ലിങ് ഗെയിം'' (1970), ''മക്ബെത്ത്'' (1972), ''എ ഹെല്‍ ഒഫ് എ മെസ്'' (1973) എന്നിവ പ്രധാന്യമര്‍ഹിക്കുന്നവയാണ്. നാടകങ്ങള്‍ക്കു പുറമേ അനേകം ഉപന്യാസങ്ങളും അയനെസ്കൊ രചിക്കുകയുണ്ടായി. ദ് ഹെര്‍മിറ്റ് (1973) എന്നൊരു നോവലും പ്രസിദ്ധീകരിച്ചു. | |
- | + | 1994 മാ. 28-ന് പാരിസില്‍ അയനെസ്കൊ അന്തരിച്ചു. |
06:38, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അയനെസ്കൊ, യൂജീന്‍ (1909 - 94)
Ionesco,Eugene
റുമാനിയന്‍ നാടകകൃത്ത്. 1909 ന. 26-ന് റുമാനിയയിലെ സ്ളാറ്റിനായില്‍ ജനിച്ചു. പിതാവ് റുമാനിയക്കാരനും മാതാവ് ഫ്രഞ്ച് വനിതയുമായിരുന്നു. ഫ്രാന്‍സില്‍ വിദ്യാഭ്യാസം നേടിയ അയനെസ്കൊ അധികകാലവും അവിടെത്തന്നെയാണ് ജീവിതം ചെലവഴിച്ചത്. 1925 മുതല്‍ 38 വരെ റുമാനിയയില്‍ താമസിച്ചിരുന്നു. ആദ്യകാലത്ത് റുമാനിയന്‍ കവിതകളും നിരൂപണങ്ങളും രചിച്ചിരുന്ന അയനെസ്കൊ 1948-നു ശേഷമാണ് നാടകരചനയിലേക്ക് തിരിഞ്ഞത്.
അസംബന്ധ നാടകവേദിയിലേക്ക് ആകര്‍ഷിക്കപ്പെട്ട അയനെസ്കൊ 1950-ല്‍ ഹാസ്യപ്രധാനമായ ദ് ബാള്‍ഡ് പ്രിമഡോണ എന്ന നാടകം പ്രസിദ്ധീകരിച്ചു. ഫ്രാന്‍സിലെ ബുക്കാറസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയ അയനെസ്കൊ അവിടെത്തന്നെ താമസമുറപ്പിച്ചു. തുടര്‍ന്ന് അനേകം നാടകങ്ങള്‍ രചിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചു. 1960-ല്‍ പ്രസിദ്ധീകരിച്ച റിനോസറസ് എന്ന നാടകം ഇദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. ദ് കില്ലര്‍ എന്ന നാടകത്തില്‍ മരണത്തെ ഒരു തരംതാണ കോമാളിയായി അവതരിപ്പിച്ചിരിക്കുന്നു.
ദ് ലസണ്‍ (1951), ദ് ചെയേഴ്സ് (1952), ദ് ന്യൂ ടെനന്റ് (1955) എന്നിവയും ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടകങ്ങളാണ്. 1954-ല്‍ പ്രസിദ്ധീകരിച്ച അമേദെ അസംബന്ധനാടകങ്ങളിലെ ഒരു മികച്ച രചനയായി കരുതപ്പെടുന്നു. വീട്ടിനകത്തു കിടന്നു വളരുന്ന ശവശരീരത്തെ തെരുവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഒരു കാല്പനിക സാഹിത്യകാരനെയാണ് ഈ നാടകത്തില്‍ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്. പില്ക്കാലത്തു രചിച്ച നാടകങ്ങളില്‍ എക്സിറ്റ് ദ് കിങ് (1962), എ സ്ട്രോള്‍ ഇന്‍ ദി എയര്‍ (1963), കില്ലിങ് ഗെയിം (1970), മക്ബെത്ത് (1972), എ ഹെല്‍ ഒഫ് എ മെസ് (1973) എന്നിവ പ്രധാന്യമര്‍ഹിക്കുന്നവയാണ്. നാടകങ്ങള്‍ക്കു പുറമേ അനേകം ഉപന്യാസങ്ങളും അയനെസ്കൊ രചിക്കുകയുണ്ടായി. ദ് ഹെര്‍മിറ്റ് (1973) എന്നൊരു നോവലും പ്രസിദ്ധീകരിച്ചു.
1994 മാ. 28-ന് പാരിസില്‍ അയനെസ്കൊ അന്തരിച്ചു.