This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദസ്തയെവ്സ്കി, ഫയദോര്‍ മിഖയിലോവിച്ച് (1821 - 81)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
റഷ്യന്‍ സാഹിത്യകാരന്‍. മനുഷ്യമനസ്സിന്റെ ആഴങ്ങളെ സദാ ഇളക്കിമറിക്കുന്ന കുറ്റബോധവും ആത്മപീഡകളും അന്തഃക്ഷോഭങ്ങളും സന്ത്രാസങ്ങളും ആകുലതകളും ഉദ്വേഗങ്ങളും ഇരുണ്ട ഭാവങ്ങളും ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിച്ച് ലോകസാഹിത്യത്തിലെ നിത്യവിസ്മയമായിത്തീര്‍ന്ന എഴുത്തുകാരനാണ് ഫയദോര്‍ ദസ്തയെവ്സ്കി. കുറ്റബോധം കൊണ്ടിടറുന്ന കഥാപാത്രങ്ങള്‍ ഉപബോധമനസ്സിന്റെ ധ്രുവസീമകളില്‍ നിതാന്തമായ ആകുലതയോടെ അലയുന്ന കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് അവര്‍ അനുഭവിക്കുന്ന വൈകാരികമായ പ്രക്ഷുബ്ധതകള്‍ ലൗകികമായ ഭാവമൂര്‍ച്ഛയോടും ആത്മീയമായ ഉള്‍ക്കാഴ്ചയോടുംകൂടി ആവിഷ്കരിച്ചുകൊണ്ട് ദസ്തയെവ്സ്കി തന്റെ സര്‍ഗാത്മക ജീവിതത്തെ സമാനതകളില്ലാത്ത ഒന്നാക്കിത്തീര്‍ത്തു. | റഷ്യന്‍ സാഹിത്യകാരന്‍. മനുഷ്യമനസ്സിന്റെ ആഴങ്ങളെ സദാ ഇളക്കിമറിക്കുന്ന കുറ്റബോധവും ആത്മപീഡകളും അന്തഃക്ഷോഭങ്ങളും സന്ത്രാസങ്ങളും ആകുലതകളും ഉദ്വേഗങ്ങളും ഇരുണ്ട ഭാവങ്ങളും ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിച്ച് ലോകസാഹിത്യത്തിലെ നിത്യവിസ്മയമായിത്തീര്‍ന്ന എഴുത്തുകാരനാണ് ഫയദോര്‍ ദസ്തയെവ്സ്കി. കുറ്റബോധം കൊണ്ടിടറുന്ന കഥാപാത്രങ്ങള്‍ ഉപബോധമനസ്സിന്റെ ധ്രുവസീമകളില്‍ നിതാന്തമായ ആകുലതയോടെ അലയുന്ന കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് അവര്‍ അനുഭവിക്കുന്ന വൈകാരികമായ പ്രക്ഷുബ്ധതകള്‍ ലൗകികമായ ഭാവമൂര്‍ച്ഛയോടും ആത്മീയമായ ഉള്‍ക്കാഴ്ചയോടുംകൂടി ആവിഷ്കരിച്ചുകൊണ്ട് ദസ്തയെവ്സ്കി തന്റെ സര്‍ഗാത്മക ജീവിതത്തെ സമാനതകളില്ലാത്ത ഒന്നാക്കിത്തീര്‍ത്തു. | ||
- | + | [[Image:dostoevskyB.jpg|190px|left|thumb|ഫയദോര്‍ മിഖയിലോവിച്ച് ദസ്തയെവ്സ്കി]] | |
+ | [[Image:dostoevsky manuscript.jpg|190px|left|thumb|ദസ്തയെവ്സ്കിയുടെ നോവലിന്റെ കയ്യെഴുത്തുപ്രതിയുടെ ഒരു പുറം]] | ||
+ | [[Image:Dostoevsky-s-Tomb-0.jpg|190px|left|thumb|ദസ്തയെവ്സ്കിയുടെ ശവകുടീരം : മോസ്കോ]] | ||
പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു. | പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു. | ||
11:33, 21 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദസ്തയെവ്സ്കി, ഫയദോര്‍ മിഖയിലോവിച്ച് (1821 - 81)
Dostoevsky,Feodor Mikhailovich
റഷ്യന്‍ സാഹിത്യകാരന്‍. മനുഷ്യമനസ്സിന്റെ ആഴങ്ങളെ സദാ ഇളക്കിമറിക്കുന്ന കുറ്റബോധവും ആത്മപീഡകളും അന്തഃക്ഷോഭങ്ങളും സന്ത്രാസങ്ങളും ആകുലതകളും ഉദ്വേഗങ്ങളും ഇരുണ്ട ഭാവങ്ങളും ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിച്ച് ലോകസാഹിത്യത്തിലെ നിത്യവിസ്മയമായിത്തീര്‍ന്ന എഴുത്തുകാരനാണ് ഫയദോര്‍ ദസ്തയെവ്സ്കി. കുറ്റബോധം കൊണ്ടിടറുന്ന കഥാപാത്രങ്ങള്‍ ഉപബോധമനസ്സിന്റെ ധ്രുവസീമകളില്‍ നിതാന്തമായ ആകുലതയോടെ അലയുന്ന കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് അവര്‍ അനുഭവിക്കുന്ന വൈകാരികമായ പ്രക്ഷുബ്ധതകള്‍ ലൗകികമായ ഭാവമൂര്‍ച്ഛയോടും ആത്മീയമായ ഉള്‍ക്കാഴ്ചയോടുംകൂടി ആവിഷ്കരിച്ചുകൊണ്ട് ദസ്തയെവ്സ്കി തന്റെ സര്‍ഗാത്മക ജീവിതത്തെ സമാനതകളില്ലാത്ത ഒന്നാക്കിത്തീര്‍ത്തു.
പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു.
ഒറ്റപ്പെട്ട ജീവിതവും നേരിടേണ്ടിവന്ന ദുരിതങ്ങളും ദസ്തയെവ്സ്കിയെ സാഹിത്യരംഗത്തേക്കു നയിച്ചു. വാള്‍ട്ടര്‍ സ്കോട്ട്, പുഷ്കിന്‍, ഷെയ്ക്സ്പിയര്‍, ഗൊഗോള്‍, ഷില്ലര്‍, വിക്ടര്‍ യൂഗോ, ഹോഫ്മാന്‍, ബാല്‍സാക്ക് തുടങ്ങിയവരുടെ കൃതികള്‍ വായിച്ചതിന്റെ സ്വാധീനം ജന്മസിദ്ധമായിരുന്ന സാഹിത്യവാസനയെ ഉദ്ദീപിപ്പിച്ചു. സാഹിത്യമാണ് തന്റെ കര്‍മ മണ്ഡലമെന്ന് തിരിച്ചറിഞ്ഞ് ദസ്തയെവ്സ്കി ഉദ്യോഗം രാജിവച്ചു. 1844-ല്‍ ഫ്രഞ്ച് നോവലിസ്റ്റ് ബാല്‍സാക്കിന്റെ ഏഴേനിഗ്രാന്ദേ എന്ന നോവല്‍ റഷ്യന്‍ ഭാഷയിലേക്ക് തര്‍ജുമ ചെയ്തു. 1845-ല്‍ 24-ാമത്തെ വയസ്സില്‍ തന്റെ ആദ്യ നോവലായ 'പാവപ്പെട്ടവര്‍' ദസ്തയെവ്സ്കി പൂര്‍ത്തിയാക്കി. സാഹിത്യവിമര്‍ശകനും ചിന്തകനുമായ ബലിന്‍സ്കി ആ നോവലിനെ മുക്തകണ്ഠം പ്രശംസിച്ചു. സമൂഹത്തിന്റെ താഴെ തട്ടുകളില്‍ ജീവിക്കുന്നവര്‍ക്കും ഹൃദയത്തെ മഥിക്കുന്ന ജീവിതവ്യസനങ്ങളുണ്ടെന്ന് ഒരു സാഹിത്യകൃതിയില്‍നിന്ന് റഷ്യന്‍ സഹൃദയര്‍ ആദ്യമായി അറിയുകയായിരുന്നു. 1846 ഫെ.-ല്‍ ദസ്തയെവ്സ്കിയുടെ രണ്ടാമത്തെ നോവല്‍ 'ദ് ഡബ്ള്‍' പുറത്തുവന്നു. മാനസികാപഗ്രഥനത്തിന്റെ അപൂര്‍വതയോടുകൂടിയ ആ നോവല്‍ ഒരു പരാജയമാണെന്ന് ബലിന്‍സ്കി അഭിപ്രായപ്പെട്ടത് ദസ്തയെവ്സ്കിയെ നിരാശപ്പെടുത്തി.
സാര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യത്തിനെതിരെ പെട്രോവ്സ്കിയുടെ നേതൃത്വത്തിലുള്ള ബുദ്ധിജീവികളുടെ സംഘത്തില്‍ ഉള്‍ പ്പെട്ടു പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി 1849 ഏ. 23-ന് ദസ്തയെവ്സ്കിയെ അറസ്റ്റ് ചെയ്ത് മരണശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ ആ വര്‍ഷം ഡി. 22-ന് കൊലക്കളത്തില്‍വച്ച് അവസാന നിമിഷത്തില്‍ ചക്രവര്‍ത്തി ശിക്ഷ ഇളവുചെയ്തു. സൈബീരിയായില്‍ നാല് വര്‍ഷത്തെ കഠിനതടവാക്കിക്കൊണ്ടായിരുന്നു ഈ ഇളവു നല്കല്‍. വേറെ ഒന്ന് മാറാനില്ലാതെ, ഇട്ടിരുന്ന കോട്ടുതന്നെ ധരിച്ച് ഓംസ്കിലെ ലേബര്‍ ക്യാമ്പില്‍ നാലുവര്‍ഷം നരകയാതന അനുഭവിച്ചതിനുശേഷം 1854 ഫെ. 15-ന് മോചിപ്പിക്കപ്പെട്ടു. ഒരു സാധാരണ സൈനികന്റെ ചുമതലകളോടെ മംഗോളിയന്‍ അതിര്‍ത്തിയിലുള്ള സെമിപലാറ്റിന്‍സ്കിയിലേക്ക് ദസ്തയെവ്സ്കിയെ ഗവണ്മെന്റ് നിയോഗിച്ചു. അവിടെവച്ച് 1852 ഫെ. 6-ന് വിധവയും, ഒന്‍പതുവയസ്സുള്ള ഒരാണ്‍കുട്ടിയുടെ മാതാവുമായ മരിയ ഇസയേവയെ വിവാഹം കഴിച്ചു. 1858-ല്‍ പട്ടാളത്തില്‍നിന്നു വിരമിച്ച് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ തിരിച്ചെത്തി. 1861-ല്‍ ജ്യേഷ്ഠസഹോദരന്‍ മിഖയിലുമായി ചേര്‍ന്ന് ടൈം മാസിക തുടങ്ങി. 'നിന്ദിതരും പീഡിതരും', 'മരിച്ചവീട്' എന്നീ നോവലുകള്‍ ആ മാസികയിലാണ് പ്രസിദ്ധീകരിച്ചത്. 1863-ല്‍ ലോകസാഹിത്യത്തില്‍ ആധുനികതയുടെ ആരംഭം അടയാളപ്പെടുത്തുന്ന 'അധോതലക്കുറിപ്പുകള്‍' എഴുതി. 1864 ഏ. 15-ന് മരിയ ഇസയേവ അന്തരിച്ചു. മൂന്നുമാസം കഴിഞ്ഞ് ജ്യേഷ്ഠന്‍ മിഖയിലും മരിച്ചു. ചക്രവര്‍ത്തിയെ വിമര്‍ശിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ടൈം മാസികയുടെ പ്രസിദ്ധീകരണം തടയപ്പെട്ടു. മാസിക നടത്തിയതിന്റെ നഷ്ടത്തിനു പുറമേ സഹോദരന്റെ ഭാര്യയുടെയും മക്കളുടെയും സംരക്ഷണച്ചുമതലകൂടി ദസ്തയെവ്സ്കിക്ക് ഏറ്റെടുക്കേണ്ടിവന്നു. നില്ക്കക്കള്ളിയില്ലാതെ വിദേശയാത്രയ്ക്കുപോയ ദസ്തയെവ്സ്കി കൈയില്‍ കിട്ടിയ പണം മുഴുവന്‍ ചൂതുകളിച്ച് നഷ്ടപ്പെടുത്തി. അക്കാലത്താണ് 'കുറ്റവും ശിക്ഷയും' എഴുതാന്‍ തുടങ്ങിയത്. നിലനില്പുതന്നെ പരുങ്ങലിലായ അവസ്ഥയില്‍ 1866 ന. 1-നു മുമ്പ് 160 പേജ് വരുന്ന ഒരു നോവല്‍ എഴുതികൊടുക്കാമെന്നുള്ള കരാറിന്മേല്‍ സ്റ്റെല്ലോവ്സ്കി എന്ന പ്രസാധകനില്‍നിന്ന് ദസ്തയെവ്സ്കി പണം മുന്‍കൂറായി വാങ്ങിച്ചു. ഉദ്ദേശിച്ച സമയത്തിനുള്ളില്‍ നോവല്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ചുരുക്കെഴുത്തറിയാവുന്ന ഒരാളുടെ സഹായം കൂടിയേ തീരൂ എന്ന സ്ഥിതിവന്നു. അന്ന ഗ്രിഗറിവ്നാ സ്റ്റിറ്റ്കിന്‍ എന്ന യുവതിയുടെ സഹായത്തോടെ ദസ്തയെവ്സ്കി 'ചൂതാട്ടക്കാരന്‍' എന്ന നോവലിന്റെ രചനയില്‍ ഏര്‍ പ്പെട്ടു. 1866 ഒ. 4-ന് തുടങ്ങി 26 ദിവസം കൊണ്ട് നോവല്‍ പൂര്‍ത്തിയാക്കി. 1867 ഫെ. 15-ന് ദസ്തയെവ്സ്കി അന്നയെ വിവാഹം കഴിച്ചു. ദസ്തയെവ്സ്കിയുടെ വൈരുധ്യം നിറഞ്ഞ സ്വഭാവം അറിഞ്ഞ് അത് സ്നേഹപൂര്‍വം ഉള്‍ ക്കൊണ്ട അന്ന പിന്നീട് ഇദ്ദേഹത്തിന്റെ സര്‍ഗാത്മക ജീവിതത്തിന് താങ്ങും തണലുമായി. മുടങ്ങിപ്പോയിരുന്ന 'കുറ്റവും ശിക്ഷയും' പൂര്‍ത്തിയാക്കി 1867 ഏ. 14-ന് പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസാനന്തരം സമൂഹത്തിന് നല്ലതുചെയ്യണമെന്ന ആഗ്രഹത്തോടെ നിര്‍ധനനായ ഒരു ചെറുപ്പക്കാരന്‍ (റസ്കോള്‍ നിക്കഫ്) പണം പലിശയ്ക്കു കൊടുക്കുന്ന അലീന എന്ന വൃദ്ധയെ മനഃപൂര്‍വവും അവരുടെ അനുജത്തിയെ സന്ദര്‍ഭവശാലും കൊല്ലുന്നു. പണത്തിനുവേണ്ടി ചെയ്ത കൊലപാതകത്തിനുശേഷം അതിന്റെ വ്യര്‍ഥതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന റസ്കോള്‍നിക്കഫ് അപാരമായ കുറ്റബോധംകൊണ്ട് നീറാന്‍ തുടങ്ങുന്നു. രക്ഷപ്പെടാന്‍ പഴുതുകളുണ്ടായിട്ടും അയാള്‍ അതിനു മുതിരുന്നില്ല. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ വേശ്യാവൃത്തി സ്വീകരിച്ച സോണിയ എന്ന പെണ്‍കുട്ടിയോട് അയാള്‍ തന്റെ കുറ്റം ഏറ്റുപറയുന്നു. ഒരു കുറ്റാന്വേഷണകഥയുടെ ബാഹ്യഘടനയ്ക്കുള്ളില്‍ പാപബോധത്തിന്റെയും ആത്മപീഡയുടെയും അഗാധതകള്‍ ദസ്തയെവ്സ്കി ഒളിപ്പിച്ചുവയ്ക്കുന്നു. മാനസികാപഗ്രഥനത്തിന്റെ ഉള്‍വഴികളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ആധ്യാത്മികതയുടെ തലങ്ങളിലെത്തുമ്പോള്‍ നോവല്‍ ഒരു കാവ്യാനുഭവമായിത്തീരുന്നു. ഒരു മനുഷ്യന്റെ ക്രമാനുഗതമായ നവീകരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും കഥയാണ് 'കുറ്റവും ശിക്ഷയും' എന്ന് ദസ്തയെവ്സ്കി തന്നെ പറഞ്ഞിട്ടുണ്ട്.
അന്നയുമായുള്ള വിവാഹത്തിനുശേഷം ദസ്തയെവ്സ്കിയുടെ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടായി. 1868-ല്‍ 'ഇഡിയറ്റും', 1872-ല്‍ 'ഭൂതാവിഷ്ടരും', 1880-ല്‍ 'കാരമസോവ് സഹോദരന്മാരും' പ്രസിദ്ധീകരിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിലെ ചിത്തരോഗാശുപത്രിയില്‍ ചുഴലിരോഗത്തിന് നാലുവര്‍ഷത്തെ ചികിത്സയ്ക്കുശേഷം റഷ്യയിലെത്തുന്ന പ്രിന്‍സ് മിഷ്കിന്‍ ഒരു വര്‍ഷത്തിനുശേഷം ചിത്തരോഗാശുപത്രിയിലേക്കുതന്നെ തിരിച്ചു പോകുന്നതാണ് 'ഇഡിയറ്റി'ന്റെ കഥാബീജം. ആത്മീയമായ തൃഷ്ണകള്‍കൊണ്ടു പ്രക്ഷുബ്ധമായ വ്യക്തി അധികാര വ്യവസ്ഥകളോട് സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദുരന്തം 'ഇഡിയറ്റി'ല്‍ ദസ്തയെവ്സകി ചിത്രീകരിക്കുന്നു. നിഷ്കളങ്കതകൊണ്ട്, ക്രിസ്തുവിനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമാണ് മിഷ്കിന്‍.
റഷ്യയിലെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ ചിത്തഭ്രമത്തിന്റെ രൂപത്തില്‍ ആവിഷ്കരിച്ചുകൊണ്ട് രാഷ്ട്രീയത്തിലെ അധാര്‍മികതയെ വിമര്‍ശിക്കുകയാണ് 'ഭൂതാവിഷ്ടരി'ല്‍ ദസ്തയെവ്സ്കി ചെയ്തത്. രാഷ്ട്രീയമായ പ്രശ്നങ്ങളില്‍നിന്നു വളര്‍ന്ന് നോവല്‍ പിന്നീട് ധാര്‍മികതയുടെയും ആധ്യാത്മികതയുടെയും വിചാരങ്ങളായിത്തീരുന്നു.
ദസ്തയെവ്സ്കിയുടെ സര്‍വോത്കൃഷ്ട നോവലായ 'കാരമസോവ് സഹോദരന്മാര്‍' ഒറ്റനോട്ടത്തില്‍ 'കുറ്റവും ശിക്ഷയും' പോലെ ഒരു അപസര്‍പ്പക നോവലായി തോന്നുമെങ്കിലും അതല്ല, വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി മനുഷ്യപ്രകൃതിയുടെ വിഭ്രാമകമായ അവസ്ഥാഭേദങ്ങള്‍ കാട്ടിത്തരികയാണ്. പാപത്തിന്റെ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട കാരമസോവ് കുടുംബത്തിന്റെ കഥ സൂക്ഷ്മമായ അര്‍ഥത്തില്‍ പാപപുണ്യങ്ങളുടെ വിചാരണയായി മാറുന്നു. അഭൗമമായ ദുരന്തബോധം ഈ നോവലിന്റെ ഭാവാന്തരീക്ഷമായി നില്ക്കുന്നു. മധ്യകാല വഴക്കങ്ങളുടെ ഇരുട്ടില്‍ കഴിയുന്ന ഒരു റഷ്യന്‍ ജന്മികുടുംബത്തിന്റെ കഥയുടെ പശ്ചാത്തലത്തില്‍ ധാര്‍മിക ജീവിതത്തിന്റെ തകര്‍ച്ച വ്യക്തികളില്‍ സൃഷ്ടിക്കുന്ന ആത്മീയ വ്യസനങ്ങളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ ദസ്തയെവ്സ്കി ചിത്രീകരിച്ചു.
ജീവിതത്തിലെ കഷ്ടപ്പാടുകളെയും തിരസ്കാരങ്ങളെയും തോല്‍വികളെയും ഒരുതരം ഹര്‍ഷോന്മാദത്തോടെ ദസ്തയെവ്സ്കി ഉള്‍ ക്കൊണ്ടു. തന്റെ ആന്തരികമായ കുരിശുമരണങ്ങളെ സ്നേഹിച്ച് ദസ്തയെവ്സ്കി ക്രിസ്തുവിനോട് കൂടുതല്‍ കൂടുതല്‍ അടുത്തു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാത്മാവിന്റെ പീഡാനുഭവങ്ങളും സഹനങ്ങളുമായിരുന്നു ദസ്തയെവ്സ്കിയുടെ എല്ലാ കൃതികളുടെയും പ്രമേയം. തന്റെ എല്ലാ കൃതികളിലൂടെയും മനുഷ്യന്റെ സീമാതീതമായ യാതനകളും ദുരന്തങ്ങളും ആത്മപീഡകളും സഹനങ്ങളും ആവിഷ്കരിക്കാന്‍ പ്രാപ്തമാകത്തക്ക തരത്തില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ വിധിതന്നെ ഈ എഴുത്തുകാരന്റെ ജീവിതം ഒരുക്കിവച്ചതുപോലെ തോന്നും.
തന്റെ കൃതികളിലൂടെ മാനസികാപഗ്രഥനത്തിന്റെയും ബോധ ധാരയുടെയും മാതൃകകള്‍ ആദ്യം ആവിഷ്കരിച്ചത് ദസ്തയെവ്സ്കിയാണ്. ഫ്രോയ്ഡിന് തന്റെ മനഃശാസ്ത്ര തത്ത്വങ്ങള്‍ ആവിഷ്കരിക്കാന്‍ അവലംബമായി തീര്‍ന്നത് ദസ്തയെവ്സ്കിയുടെ കഥാപാത്രങ്ങളുടെ ചിത്തവൃത്തികളായിരുന്നു. മനുഷ്യനിലെ ദ്വന്ദ്വഭാവങ്ങളെക്കുറിച്ച് ലോകം ആദ്യം അറിയുന്നത് ദസ്തയെവ്സ്കിയുടെ 'ദ് ഡബ്ള്‍' വായിച്ചിട്ടാണ്. ദൈവശാസ്ത്രത്തിന്റെ സൂചനകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് ദസ്തയെവ്സ്കിയുടെ കൃതികളിലാണ്.
ദസ്തയെവ്സ്കിയുടെ പ്രധാനപ്പെട്ട നോവലുകള്‍ക്കെല്ലാം മലയാളത്തില്‍ തര്‍ജുമകളുണ്ടായിട്ടുണ്ട്. ഇടപ്പള്ളി കരുണാകാര മേനോന്‍ (കുറ്റവും ശിക്ഷയും, ഇഡിയറ്റ്), എന്‍.കെ. ദാമോദരന്‍ (കുടുംബ സുഹൃത്ത്, ഭൂതാവിഷ്ടര്‍, കാരമസോവ് സഹോദരന്മാര്‍), ടി.ആര്‍. രാമന്‍ നമ്പൂതിരിപ്പാട് (അധോതലക്കുറിപ്പുകള്‍) എന്നിവരുടെ തര്‍ജുമകള്‍ ദസ്തയെവ്സ്കിയെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാക്കിത്തീര്‍ത്തു. കെ.സുരേന്ദ്രന്‍, പി.കെ. ബാലകൃഷ്ണന്‍, എസ്. ഗുപ്തന്‍ നായര്‍, ജി.എന്‍. പണിക്കര്‍, കെ.പി. അപ്പന്‍, എം.എം. ബഷീര്‍ എന്നിവരുടെ പഠനങ്ങളും ദസ്തയെവ്സ്കിയെ അറിയാന്‍ മലയാളികളെ സഹായിച്ചു. 'ചൂതാട്ടക്കാരന്‍' എഴുതുന്ന ദിവസങ്ങളില്‍ ദസ്തയെവ്സ്കി അനുഭവിച്ച വന്യവും ഭ്രാന്തവുമായ ആത്മസംഘര്‍ഷങ്ങളെയും സര്‍ഗാത്മക വ്യഥയെയും കഥാവസ്തുവാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ മലയാളത്തില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്.
1881 ജനു. 28-ന് ദസ്തയെവ്സ്കി അന്തരിച്ചു.
(പെരുമ്പടവം ശ്രീധരന്‍; സ.പ.)