This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗര്‍കര്‍, ഗോപാല്‍ ഗണേശ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗര്‍കര്‍, ഗോപാല്‍ ഗണേശ് (1856 - 95) = മറാഠി എഴുത്തുകാരനും വിദ്യാഭ്യാസചിന്ത...)
 
വരി 6: വരി 6:
(പ്രഭാകര്‍ മാച്വേ)
(പ്രഭാകര്‍ മാച്വേ)
 +
[[Category:ജീവചരിത്രം]]

Current revision as of 11:10, 7 ഏപ്രില്‍ 2008

അഗര്‍കര്‍, ഗോപാല്‍ ഗണേശ് (1856 - 95)

മറാഠി എഴുത്തുകാരനും വിദ്യാഭ്യാസചിന്തകനും. ബാലഗംഗാധരതിലകന്റെ സമകാലികനായിരുന്ന അഗര്‍കര്‍ സാമൂഹികപരിഷ്കര്‍ത്താവ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തി ആര്‍ജിച്ചിട്ടുണ്ട്. കേസരിയുടെ പത്രാധിപരായിരിക്കവേ എഴുതിയ ഒരു മുഖപ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരായി ഗവണ്‍മെന്റ് കേസെടുത്ത് തടവുശിക്ഷയ്ക്ക് വിധിച്ചു (1883). 101 ദിവസം നീണ്ടുനിന്ന കാരാഗൃഹവാസത്തിനിടയില്‍ ഇദ്ദേഹം ഷേക്സ്പിയറുടെ ഹാംലറ്റ് മറാഠിയിലേക്ക് വിവര്‍ത്തനം ചെയ്തു.

കേസരി വിട്ടതിനുശേഷം (1887) അഗര്‍കര്‍ കുറച്ചുകാലം സുധാരക് എന്ന ഒരു ആഴ്ചപ്പതിപ്പ് തുടങ്ങി; അതിന്റെ സര്‍വചുമതലയും വഹിച്ചു. ഇദ്ദേഹം പൂണെയില്‍ ഒരു ഇംഗ്ളീഷ്സ്കൂള്‍ സ്ഥാപിക്കുകയും 1892-ല്‍ അവിടത്തെ ഫെര്‍ഗുസ്സണ്‍ കോളജിന്റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. സാമൂഹിക പരിഷ്കരണ സംബന്ധമായ നിരവധി ഉപന്യാസങ്ങള്‍ക്ക് പുറമേ ഒരു മറാഠി വ്യാകരണഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1895-ല്‍ നിര്യാതനായി.

(പ്രഭാകര്‍ മാച്വേ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍