This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നട്ട്ക്രാക്കര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നട്ട്ക്രാക്കര്‍)
 
വരി 5: വരി 5:
1. കാക്കകള്‍ ഉള്‍പ്പെടുന്ന കോര്‍വിഡെ (Corvidae) കുടുംബത്തില്‍പ്പെടുന്ന ഒരിനം പക്ഷി. പ്രധാനമായും രണ്ട് സ്പീഷീസില്‍പ്പെട്ട നട്ട്ക്രാക്കറുകളാണ് കണ്ടുവരുന്നത്-വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ന്യൂസിഫ്രാഗാ കൊളംബിയാനയും യൂറോപ്പിലും ഏഷ്യയിലും കണ്ടുവരുന്ന ''ന്യൂസിഫ്രാഗാ കാരിയോകറ്റേക്റ്റെസും (ഓള്‍ഡ് വേള്‍ഡ് നട്ട് ക്രാക്കര്‍)''.

-
 
+
[[Image:2209 nutcracker  .png|200px|left|thumb|ക്ലാര്‍ക്സ് നട്ട്ക്രാക്കര്‍]]
 +
[[Image:2209Nutcracker..nu.. caryocatactes.png|200px|left|thumb|ഓള്‍ഡ് വേള്‍ഡ് നട്ട്ക്രാക്കര്‍]]
അമേരിക്കന്‍ വര്‍ഗത്തില്‍പ്പെട്ട നട്ട് ക്രാക്കറുകള്‍ ക്ലാര്‍ക്സ് നട്ട്ക്രാക്കര്‍ എന്നാണ് പൊതുവായി അറിയപ്പെടുന്നത്. കാരണം, 19-ാം ശ.-ത്തില്‍ ലൂയീസും ക്ളാര്‍ക്കുമാണ് ഇവയെ തങ്ങളുടെ പര്യവേക്ഷണത്തിനിടയില്‍ കണ്ടെത്തിയത്. ഒരടിയോളം വരുന്ന ഈ പക്ഷികള്‍ക്ക് ബലമുള്ള കൊക്കുകളും നീളം കൂടിയ ചിറകുകളുമാണുള്ളത്. ഉയരം കൂടിയ മരച്ചില്ലകളില്‍ കൂടുകൂട്ടുന്ന ഈ പക്ഷികള്‍ റോക്കി പര്‍വത നിരകളിലും മിസ്സിസിപ്പി താഴ്വരകളിലും ധാരാളമായി കണ്ടുവരുന്നു.

Current revision as of 05:31, 16 മാര്‍ച്ച് 2009

നട്ട്ക്രാക്കര്‍

Nutcracker

നട്ട്ക്രാക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരിനം പക്ഷിയും ബാലെയും ഉണ്ട്.

1. കാക്കകള്‍ ഉള്‍പ്പെടുന്ന കോര്‍വിഡെ (Corvidae) കുടുംബത്തില്‍പ്പെടുന്ന ഒരിനം പക്ഷി. പ്രധാനമായും രണ്ട് സ്പീഷീസില്‍പ്പെട്ട നട്ട്ക്രാക്കറുകളാണ് കണ്ടുവരുന്നത്-വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ന്യൂസിഫ്രാഗാ കൊളംബിയാനയും യൂറോപ്പിലും ഏഷ്യയിലും കണ്ടുവരുന്ന ന്യൂസിഫ്രാഗാ കാരിയോകറ്റേക്റ്റെസും (ഓള്‍ഡ് വേള്‍ഡ് നട്ട് ക്രാക്കര്‍).

ക്ലാര്‍ക്സ് നട്ട്ക്രാക്കര്‍
ഓള്‍ഡ് വേള്‍ഡ് നട്ട്ക്രാക്കര്‍

അമേരിക്കന്‍ വര്‍ഗത്തില്‍പ്പെട്ട നട്ട് ക്രാക്കറുകള്‍ ക്ലാര്‍ക്സ് നട്ട്ക്രാക്കര്‍ എന്നാണ് പൊതുവായി അറിയപ്പെടുന്നത്. കാരണം, 19-ാം ശ.-ത്തില്‍ ലൂയീസും ക്ളാര്‍ക്കുമാണ് ഇവയെ തങ്ങളുടെ പര്യവേക്ഷണത്തിനിടയില്‍ കണ്ടെത്തിയത്. ഒരടിയോളം വരുന്ന ഈ പക്ഷികള്‍ക്ക് ബലമുള്ള കൊക്കുകളും നീളം കൂടിയ ചിറകുകളുമാണുള്ളത്. ഉയരം കൂടിയ മരച്ചില്ലകളില്‍ കൂടുകൂട്ടുന്ന ഈ പക്ഷികള്‍ റോക്കി പര്‍വത നിരകളിലും മിസ്സിസിപ്പി താഴ്വരകളിലും ധാരാളമായി കണ്ടുവരുന്നു.

ഏഷ്യയിലും യൂറോപ്പിലും കണ്ടുവരുന്ന നട്ട് ക്രാക്കറുകള്‍ക്ക് തവിട്ടുനിറമാണുള്ളത്. ശൈത്യകാലത്തേക്കാവശ്യമായ ഭക്ഷണം ഇവ നേരത്തേ കരുതിവയ്ക്കാറുണ്ട്. കാട് മൂടിയ മലനിരകളിലാണ് ഇവ കൂട് കൂട്ടാറുള്ളത്. മധ്യയൂറോപ്പും ഏഷ്യയുമാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍.

2. ഇ.ടി.എ. ഹോഫ്മാന്റെ കഥയെ ഇതിവൃത്തമാക്കി പീറ്റര്‍ തായ്കോവ്സ്കി രൂപംകൊടുത്ത ഒരു ബാലെ. 1892-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മാരിന്‍സ്കി തിയെറ്ററിലാണ് നട്ട്ക്രാക്കര്‍ ആദ്യമായി അവതരിപ്പിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍