This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധങ്കാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ധങ്കാര്‍ ഉവമിസമൃ ഇന്ത്യയിലെ ഒരു ജനവര്‍ഗം. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഉ...)
 
വരി 1: വരി 1:
-
ധങ്കാര്‍
+
=ധങ്കാര്‍=
-
 
+
Dhankar
-
ഉവമിസമൃ
+
ഇന്ത്യയിലെ ഒരു ജനവര്‍ഗം. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വസിക്കുന്നു. 'ധങ്കാര്‍' എന്ന വാക്ക് 'പശു' എന്ന് അര്‍ഥം വരുന്ന സംസ്കൃതപദമായ ധേനുവില്‍നിന്ന് ഉദ്ഭവിച്ചതാണ്. ധങ്കാര്‍ മാസി, ധങ്കാര്‍ ഗായ് എന്നീ പേരുകളിലറിയപ്പെടുന്ന പ്രത്യേക ഇനം എരുമകളെയും പശുക്കളെയും ഇവര്‍ വളര്‍ത്തുന്നു. ഇവരില്‍ ചിലര്‍ കമ്പിളിനെയ്ത്തുകാരാണ്.

  മഹാരാഷ്ട്രയിലുടനീളം ഇവരുടെ വിവിധ വിഭാഗങ്ങളുണ്ട്. മറാഠി സംസാരിക്കുന്ന ഇവരുടെ ലിപി ദേവനാഗരിയാണ്. ശരാശരി ഏഴംഗങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വലിയ ഭവനങ്ങളാണ് ഇവരുടേത്. കുടുംബപ്പേരിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ച് വിഭാഗങ്ങള്‍ ഇവിടെയുണ്ട്. ഹല്‍ക്കേ, കാലേ, ഗയിക്വാഡ്, കൂള്‍മൂള്‍, സോളാങ്കര്‍, സാരക്, പട്ടീല്‍, ചൌരെ, ഭൈര്‍, ധേരി, ഖാന്‍ഡേക്കര്‍, കാരറ്റ്, നായിക്കാവര്‍, ഷെഡ്ജ് എന്നിവയാണ് അവ. ഇവരുടെ സമൂഹത്തെ ബാന്‍ഡി, അസല്‍, ഫുലേക്കര്‍, ഗവാത്തി, ഗുല്‍ക്കര്‍, ഹട്കാര്‍, ഹോല്‍ക്കന്‍, ലാട്സി, മറാത്തേ, വര്‍ഹാഡേ, സാഡേ എന്നീ വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങള്‍ തമ്മില്‍ വിവാഹം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഒരേ കുടുംബപ്പേരിലുള്ളവര്‍ തമ്മില്‍ വിവാഹം അനുവദിച്ചിട്ടില്ല. സഹോദരീസഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം, മരിച്ചുപോയ ഭാര്യയുടെ സഹോദരിമാരുമായുള്ള വിവാഹം എന്നിവ അനുവദനീയമാണ്. പെണ്‍പണം കൊടുക്കല്‍, സ്ത്രീധനം കൊടുക്കല്‍ എന്നീ ആചാരങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവും ജാതിപഞ്ചായത്തിന്റെ സമ്മതത്തോടെ നടത്താം. കുഞ്ഞ് ജനിച്ചതിനുശേഷമുള്ള 'പുല' ഏഴുദിവസം വരെ ആചരിക്കുന്നു. കുട്ടിക്ക് മുന്‍ഗാമികളുടെയോ ദേവീദേവന്മാരുടെയോ പേരാണ് ഇടുന്നത്. മരിച്ചവരെ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു.  
+
മഹാരാഷ്ട്രയിലുടനീളം ഇവരുടെ വിവിധ വിഭാഗങ്ങളുണ്ട്. മറാഠി സംസാരിക്കുന്ന ഇവരുടെ ലിപി ദേവനാഗരിയാണ്. ശരാശരി ഏഴംഗങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വലിയ ഭവനങ്ങളാണ് ഇവരുടേത്. കുടുംബപ്പേരിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ച് വിഭാഗങ്ങള്‍ ഇവിടെയുണ്ട്. ഹല്‍ക്കേ, കാലേ, ഗയിക്വാഡ്, കൂള്‍മൂള്‍, സോളാങ്കര്‍, സാരക്, പട്ടീല്‍, ചൗരെ, ഭൈര്‍, ധേരി, ഖാന്‍ഡേക്കര്‍, കാരറ്റ്, നായിക്കാവര്‍, ഷെഡ്ജ് എന്നിവയാണ് അവ. ഇവരുടെ സമൂഹത്തെ ബാന്‍ഡി, അസല്‍, ഫുലേക്കര്‍, ഗവാത്തി, ഗുല്‍ക്കര്‍, ഹട്കാര്‍, ഹോല്‍ക്കന്‍, ലാട്സി, മറാത്തേ, വര്‍ഹാഡേ, സാഡേ എന്നീ വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങള്‍ തമ്മില്‍ വിവാഹം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഒരേ കുടുംബപ്പേരിലുള്ളവര്‍ തമ്മില്‍ വിവാഹം അനുവദിച്ചിട്ടില്ല. സഹോദരീസഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം, മരിച്ചുപോയ ഭാര്യയുടെ സഹോദരിമാരുമായുള്ള വിവാഹം എന്നിവ അനുവദനീയമാണ്. പെണ്‍പണം കൊടുക്കല്‍, സ്ത്രീധനം കൊടുക്കല്‍ എന്നീ ആചാരങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവും ജാതിപഞ്ചായത്തിന്റെ സമ്മതത്തോടെ നടത്താം. കുഞ്ഞ് ജനിച്ചതിനുശേഷമുള്ള 'പുല' ഏഴുദിവസം വരെ ആചരിക്കുന്നു. കുട്ടിക്ക് മുന്‍ഗാമികളുടെയോ ദേവീദേവന്മാരുടെയോ പേരാണ് ഇടുന്നത്. മരിച്ചവരെ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു.  
-
  മുന്‍കാലങ്ങളില്‍ പാലും പാലുത്പന്നങ്ങളും വില്പന നടത്തി ഉപജീവനം നടത്തിപ്പോന്ന ഇവര്‍ ഇന്ന് പണം പലിശയ്ക്കു കൊടുക്കല്‍, ചെറിയ കച്ചവടം, കൃഷി എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടുവരുന്നു. ഇതോടൊപ്പം പാരമ്പര്യ തൊഴിലായ കന്നുകാലി വളര്‍ത്തലും നടത്തിവരുന്നു. 'കാന്‍ഡോബ', 'ബിധോബ' എന്നീ ദൈവങ്ങളെയാണ് ഇവര്‍ ആരാധിക്കുന്നത്.

  ഗോവയില്‍ ധങ്കാറുകള്‍ വനാന്തരങ്ങളിലാണ് വസിക്കുന്നത്. ഭവനങ്ങളില്‍ കൊങ്കണിയും പുറത്തുള്ളവരോട് മറാഠിയും ആണ് സംസാരഭാഷ. ലിപി ദേവനാഗരിയാണ്. കന്നുകാലികളെ മേയ്ക്കലാണ് മുഖ്യ തൊഴില്‍. ഇവര്‍ ഏഴ് കുടുംബപ്പേരുകളിലറിയപ്പെടുന്നു. ചൌഗൂള്‍, വാരെക്, ഝോറോ, ഭാവ്ദന്‍, റ്റാറ്റോ, ഗാംഗ്ളോ, യെംകാര്‍ എന്നിവയാണ് അവ. ബഹുഭാര്യാത്വം നിലവിലുണ്ട്. വിധവാവിവാഹം അനുവദനീയമാണ്. ഇത് രാത്രിയിലാണ് നടത്തുന്നത്. പെണ്‍പണം കൊടുക്കുന്ന പതിവുണ്ട്. കൃഷ്ണനാണ് പ്രധാന ദൈവം. വിദ്യാഭ്യാസത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. മരിച്ചവരെ അടക്കം ചെയ്യുകയാണ് പതിവ്.
+
ഗോവയില്‍ ധങ്കാറുകള്‍ വനാന്തരങ്ങളിലാണ് വസിക്കുന്നത്. ഭവനങ്ങളില്‍ കൊങ്കണിയും പുറത്തുള്ളവരോട് മറാഠിയും ആണ് സംസാരഭാഷ. ലിപി ദേവനാഗരിയാണ്. കന്നുകാലികളെ മേയ്ക്കലാണ് മുഖ്യ തൊഴില്‍. ഇവര്‍ ഏഴ് കുടുംബപ്പേരുകളിലറിയപ്പെടുന്നു. ചൗഗൂള്‍, വാരെക്, ഝോറോ, ഭാവ്ദന്‍, റ്റാറ്റോ, ഗാംഗ്ളോ, യെംകാര്‍ എന്നിവയാണ് അവ. ബഹുഭാര്യാത്വം നിലവിലുണ്ട്. വിധവാവിവാഹം അനുവദനീയമാണ്. ഇത് രാത്രിയിലാണ് നടത്തുന്നത്. പെണ്‍പണം കൊടുക്കുന്ന പതിവുണ്ട്. കൃഷ്ണനാണ് പ്രധാന ദൈവം. വിദ്യാഭ്യാസത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. മരിച്ചവരെ അടക്കം ചെയ്യുകയാണ് പതിവ്.
-
  കര്‍ണാടകയിലുള്ളവരുടെ മുഖ്യ തൊഴില്‍ ചെമ്മരിയാടുകളെ വളര്‍ത്തലാണ്. പ്രധാനമായും ബെല്‍ഗാം, ബീജാപ്പൂര്‍, ഗുല്‍ബര്‍ഗ, ബീദാര്‍ ജില്ലകളില്‍ വസിക്കുന്നു. മറാഠിയും കന്നഡ കലര്‍ന്ന മറാഠിയുമാണ് സംസാരിക്കുന്നത്. ദേവനാഗരിയാണ് ലിപി. ഭൈസ്, ഭൂല്‍, ചാര്‍മുള്‍, ധേബ്, ഗഡേക്കര്‍, ഹോല്‍ക്കര്‍, ജാധവ്, ഘോട്വേ, ഗവാന്‍ഡേ, കാംബ്ളെ, കട്ടോട്ട്, കട്ടേക്കര്‍, കൊലീക്കര്‍,  മാനി, മോര്‍, ഷിന്‍ഡേ, റ്റാംപിള്‍ തുടങ്ങിയ കുടുംബപ്പേരുകളിലറിയപ്പെടുന്നവരാണ് ഇവിടെയുള്ളത്. വിധോബ, മഹാദേവ, കാന്‍ഡോബ, യെല്ലമ്മ, മരുതി, ബഹിരോബ  എന്നിവയാണ് ആരാധനാമൂര്‍ത്തികള്‍. ദസറ, ദീപാവലി, ഗണേശചതുര്‍ഥി എന്നിവയ്ക്കുപുറമേ മറ്റു ചില ഹിന്ദുസ്ഥാനി ഉത്സവങ്ങളും ആഘോഷിക്കുന്നു. വിദ്യാഭ്യാസത്തിനും കുടുംബക്ഷേമ പരിപാടികള്‍ക്കും പ്രാധാന്യം നല്കുന്നവരാണ് ഇവര്‍.

  ഉത്തര്‍പ്രദേശിലുള്ള ധങ്കാറുകള്‍ പട്ടികജാതിക്കാരാണ്. ഹിന്ദിയാണ് മാതൃഭാഷ. ഇവിടെ ഇവരുടെ പത്ത് വിഭാഗങ്ങളുണ്ട്. ബാരാ, ബാക്ലാ, എക്ക, കാജുര്‍, ഖേക്ല, ലാക്റ, മിംഗ, ടൈഗ, ടിരിക്കിയ, ടോപ്പ  എന്നിവയാണ് അവ. കാര്‍ഷികസമൂഹമാണ് ഇവരുടേത്. ഹൈന്ദവ വിശ്വാസികളാണ് ഇവര്‍. വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കുന്നവരുമാണ്.

  ബിഹാറിലെ ധങ്കാറുകള്‍ പ്രബല സമൂഹമല്ല. മധുബാനി, ദര്‍ബംഗ, സഹാര്‍സ, സംഷ്ടിപൂര്‍, പാറ്റ്ന എന്നിവിടങ്ങളില്‍ വസിക്കുന്നു. മൈഥിലിയും ഹിന്ദിയും സംസാരഭാഷയായി ഉപയോഗിക്കുന്നു. ലിപി ദേവനാഗരിയാണ്. ഇവര്‍ക്കിടയില്‍ വിവിധ ഗോത്രങ്ങളുണ്ട്. ഒരേ ഗ്രോതത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം നിഷേധിച്ചിരിക്കുന്നു. വിധവാവിവാഹം അനുവദിച്ചിട്ടുണ്ട്. മുളകൊണ്ടുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നതാണ് മുഖ്യ തൊഴില്‍. ഇവരില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. പരമ്പരാഗതമായി കരകൌശലപ്പണിക്കാരാണ് ഇവര്‍. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബാസൂത്രണം എന്നീ മേഖലകളില്‍ ധങ്കാറുകള്‍ മുന്നിലാണ്.  

(ഷേര്‍ളി ജോര്‍ജ്)
(ഷേര്‍ളി ജോര്‍ജ്)

Current revision as of 06:49, 5 മാര്‍ച്ച് 2009

ധങ്കാര്‍

Dhankar

ഇന്ത്യയിലെ ഒരു ജനവര്‍ഗം. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വസിക്കുന്നു. 'ധങ്കാര്‍' എന്ന വാക്ക് 'പശു' എന്ന് അര്‍ഥം വരുന്ന സംസ്കൃതപദമായ ധേനുവില്‍നിന്ന് ഉദ്ഭവിച്ചതാണ്. ധങ്കാര്‍ മാസി, ധങ്കാര്‍ ഗായ് എന്നീ പേരുകളിലറിയപ്പെടുന്ന പ്രത്യേക ഇനം എരുമകളെയും പശുക്കളെയും ഇവര്‍ വളര്‍ത്തുന്നു. ഇവരില്‍ ചിലര്‍ കമ്പിളിനെയ്ത്തുകാരാണ്.

മഹാരാഷ്ട്രയിലുടനീളം ഇവരുടെ വിവിധ വിഭാഗങ്ങളുണ്ട്. മറാഠി സംസാരിക്കുന്ന ഇവരുടെ ലിപി ദേവനാഗരിയാണ്. ശരാശരി ഏഴംഗങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വലിയ ഭവനങ്ങളാണ് ഇവരുടേത്. കുടുംബപ്പേരിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ച് വിഭാഗങ്ങള്‍ ഇവിടെയുണ്ട്. ഹല്‍ക്കേ, കാലേ, ഗയിക്വാഡ്, കൂള്‍മൂള്‍, സോളാങ്കര്‍, സാരക്, പട്ടീല്‍, ചൗരെ, ഭൈര്‍, ധേരി, ഖാന്‍ഡേക്കര്‍, കാരറ്റ്, നായിക്കാവര്‍, ഷെഡ്ജ് എന്നിവയാണ് അവ. ഇവരുടെ സമൂഹത്തെ ബാന്‍ഡി, അസല്‍, ഫുലേക്കര്‍, ഗവാത്തി, ഗുല്‍ക്കര്‍, ഹട്കാര്‍, ഹോല്‍ക്കന്‍, ലാട്സി, മറാത്തേ, വര്‍ഹാഡേ, സാഡേ എന്നീ വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങള്‍ തമ്മില്‍ വിവാഹം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഒരേ കുടുംബപ്പേരിലുള്ളവര്‍ തമ്മില്‍ വിവാഹം അനുവദിച്ചിട്ടില്ല. സഹോദരീസഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം, മരിച്ചുപോയ ഭാര്യയുടെ സഹോദരിമാരുമായുള്ള വിവാഹം എന്നിവ അനുവദനീയമാണ്. പെണ്‍പണം കൊടുക്കല്‍, സ്ത്രീധനം കൊടുക്കല്‍ എന്നീ ആചാരങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവും ജാതിപഞ്ചായത്തിന്റെ സമ്മതത്തോടെ നടത്താം. കുഞ്ഞ് ജനിച്ചതിനുശേഷമുള്ള 'പുല' ഏഴുദിവസം വരെ ആചരിക്കുന്നു. കുട്ടിക്ക് മുന്‍ഗാമികളുടെയോ ദേവീദേവന്മാരുടെയോ പേരാണ് ഇടുന്നത്. മരിച്ചവരെ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു.

മുന്‍കാലങ്ങളില്‍ പാലും പാലുത്പന്നങ്ങളും വില്പന നടത്തി ഉപജീവനം നടത്തിപ്പോന്ന ഇവര്‍ ഇന്ന് പണം പലിശയ്ക്കു കൊടുക്കല്‍, ചെറിയ കച്ചവടം, കൃഷി എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടുവരുന്നു. ഇതോടൊപ്പം പാരമ്പര്യ തൊഴിലായ കന്നുകാലി വളര്‍ത്തലും നടത്തിവരുന്നു. 'കാന്‍ഡോബ', 'ബിധോബ' എന്നീ ദൈവങ്ങളെയാണ് ഇവര്‍ ആരാധിക്കുന്നത്.

ഗോവയില്‍ ധങ്കാറുകള്‍ വനാന്തരങ്ങളിലാണ് വസിക്കുന്നത്. ഭവനങ്ങളില്‍ കൊങ്കണിയും പുറത്തുള്ളവരോട് മറാഠിയും ആണ് സംസാരഭാഷ. ലിപി ദേവനാഗരിയാണ്. കന്നുകാലികളെ മേയ്ക്കലാണ് മുഖ്യ തൊഴില്‍. ഇവര്‍ ഏഴ് കുടുംബപ്പേരുകളിലറിയപ്പെടുന്നു. ചൗഗൂള്‍, വാരെക്, ഝോറോ, ഭാവ്ദന്‍, റ്റാറ്റോ, ഗാംഗ്ളോ, യെംകാര്‍ എന്നിവയാണ് അവ. ബഹുഭാര്യാത്വം നിലവിലുണ്ട്. വിധവാവിവാഹം അനുവദനീയമാണ്. ഇത് രാത്രിയിലാണ് നടത്തുന്നത്. പെണ്‍പണം കൊടുക്കുന്ന പതിവുണ്ട്. കൃഷ്ണനാണ് പ്രധാന ദൈവം. വിദ്യാഭ്യാസത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. മരിച്ചവരെ അടക്കം ചെയ്യുകയാണ് പതിവ്.

കര്‍ണാടകയിലുള്ളവരുടെ മുഖ്യ തൊഴില്‍ ചെമ്മരിയാടുകളെ വളര്‍ത്തലാണ്. പ്രധാനമായും ബെല്‍ഗാം, ബീജാപ്പൂര്‍, ഗുല്‍ബര്‍ഗ, ബീദാര്‍ ജില്ലകളില്‍ വസിക്കുന്നു. മറാഠിയും കന്നഡ കലര്‍ന്ന മറാഠിയുമാണ് സംസാരിക്കുന്നത്. ദേവനാഗരിയാണ് ലിപി. ഭൈസ്, ഭൂല്‍, ചാര്‍മുള്‍, ധേബ്, ഗഡേക്കര്‍, ഹോല്‍ക്കര്‍, ജാധവ്, ഘോട്വേ, ഗവാന്‍ഡേ, കാംബ്ളെ, കട്ടോട്ട്, കട്ടേക്കര്‍, കൊലീക്കര്‍, മാനി, മോര്‍, ഷിന്‍ഡേ, റ്റാംപിള്‍ തുടങ്ങിയ കുടുംബപ്പേരുകളിലറിയപ്പെടുന്നവരാണ് ഇവിടെയുള്ളത്. വിധോബ, മഹാദേവ, കാന്‍ഡോബ, യെല്ലമ്മ, മരുതി, ബഹിരോബ എന്നിവയാണ് ആരാധനാമൂര്‍ത്തികള്‍. ദസറ, ദീപാവലി, ഗണേശചതുര്‍ഥി എന്നിവയ്ക്കുപുറമേ മറ്റു ചില ഹിന്ദുസ്ഥാനി ഉത്സവങ്ങളും ആഘോഷിക്കുന്നു. വിദ്യാഭ്യാസത്തിനും കുടുംബക്ഷേമ പരിപാടികള്‍ക്കും പ്രാധാന്യം നല്കുന്നവരാണ് ഇവര്‍.

ഉത്തര്‍പ്രദേശിലുള്ള ധങ്കാറുകള്‍ പട്ടികജാതിക്കാരാണ്. ഹിന്ദിയാണ് മാതൃഭാഷ. ഇവിടെ ഇവരുടെ പത്ത് വിഭാഗങ്ങളുണ്ട്. ബാരാ, ബാക്ലാ, എക്ക, കാജുര്‍, ഖേക്ല, ലാക്റ, മിംഗ, ടൈഗ, ടിരിക്കിയ, ടോപ്പ എന്നിവയാണ് അവ. കാര്‍ഷികസമൂഹമാണ് ഇവരുടേത്. ഹൈന്ദവ വിശ്വാസികളാണ് ഇവര്‍. വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കുന്നവരുമാണ്.

ബിഹാറിലെ ധങ്കാറുകള്‍ പ്രബല സമൂഹമല്ല. മധുബാനി, ദര്‍ബംഗ, സഹാര്‍സ, സംഷ്ടിപൂര്‍, പാറ്റ്ന എന്നിവിടങ്ങളില്‍ വസിക്കുന്നു. മൈഥിലിയും ഹിന്ദിയും സംസാരഭാഷയായി ഉപയോഗിക്കുന്നു. ലിപി ദേവനാഗരിയാണ്. ഇവര്‍ക്കിടയില്‍ വിവിധ ഗോത്രങ്ങളുണ്ട്. ഒരേ ഗ്രോതത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം നിഷേധിച്ചിരിക്കുന്നു. വിധവാവിവാഹം അനുവദിച്ചിട്ടുണ്ട്. മുളകൊണ്ടുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നതാണ് മുഖ്യ തൊഴില്‍. ഇവരില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. പരമ്പരാഗതമായി കരകൌശലപ്പണിക്കാരാണ് ഇവര്‍. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബാസൂത്രണം എന്നീ മേഖലകളില്‍ ധങ്കാറുകള്‍ മുന്നിലാണ്.

(ഷേര്‍ളി ജോര്‍ജ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍