This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോ ഹ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദോഹ ഉീവമ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സ്ഥിതിചെയ്യുന്ന ഖത്തറിന്റെ ...)
വരി 1: വരി 1:
-
ദോഹ  
+
=ദോഹ =
ഉീവമ   
ഉീവമ   

11:40, 4 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദോഹ

ഉീവമ

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സ്ഥിതിചെയ്യുന്ന ഖത്തറിന്റെ തലസ്ഥാനവും സാമ്പത്തിക-വാണിജ്യ കേന്ദ്രവും. വിസ്തീര്‍ണം: 132 ച.കി.മീ.; ജനസംഖ്യ : 4,00,051 (2005). എണ്ണ, പ്രകൃതിവാതകം, സമുദ്രോത്പന്നങ്ങള്‍ എന്നിവയിലൂടെ വന്‍ സാമ്പത്തികാഭിവൃദ്ധി കൈവരിച്ച നഗരമാണിത്.

  ആധുനിക ദോഹാനഗരം അല്‍-ബിദ (മഹആശറമ) എന്ന മത്സ്യബന്ധന-പേള്‍ തുറമുഖത്തില്‍നിന്നു വളര്‍ന്നുവികസിച്ചതാണ്. അദ്-ദൌഹ (മററമംവമ: വേല യശഴ ൃലല) എന്ന അറബിപദത്തില്‍ നിന്നാണ് ദോഹ എന്ന പേരിന്റെ നിഷ്പത്തി. 1850-ല്‍ ദോഹാ സിറ്റി സ്ഥാപിതമായി. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ 12,000 താമസക്കാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ ദോഹയിലെ ജനങ്ങളുടെ വരുമാനം മുത്തുച്ചിപ്പിശേഖരണത്തെ ആശ്രയിച്ചുള്ളതായിരുന്നു. ഖത്തര്‍ പെനിന്‍സുലയുടെ കിഴക്കന്‍തീരത്തെ മത്സ്യബന്ധനഗ്രാമമായിരുന്ന ദോഹ 1916-ല്‍ ബ്രിട്ടിഷ് പ്രൊട്ടക്റ്ററേറ്റിന്റെ തലസ്ഥാനമായി. 1971-ല്‍ ഖത്തര്‍ സ്വാതന്ത്യ്രം പ്രാപിച്ചപ്പോഴും ദോഹ തലസ്ഥാനമായി തുടര്‍ന്നു.
   1960-കളില്‍ വന്‍തോതില്‍ എണ്ണയുത്പാദനം ആരംഭിച്ചതോടെയാണ് ദോഹാനഗരം അഭിവൃദ്ധി പ്രാപിച്ചത്. രാജ്യത്തിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക കമ്പനികളുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. തദ്ദേശീയരെക്കാള്‍ വളരെക്കൂടുതല്‍ വിദേശീയര്‍ ഉള്ള നഗരമാണ് ദോഹ. അതിനനുസരിച്ചുള്ള കച്ചവടകേന്ദ്രങ്ങളും മറ്റു സൌകര്യങ്ങളും ഇവിടെയുണ്ട്. വളരെ പെട്ടെന്ന് ആധുനികതയിലേക്കു മാറിക്കഴിഞ്ഞ ദോഹാനഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. പുതിയ കെട്ടിടങ്ങളുടെ നിര്‍മിതിക്കായി അന്താരാഷ്ട്ര-ആര്‍ക്കിടെക്ചറല്‍ കമ്പനികളെ ഇവിടേക്കു ക്ഷണിക്കാറുണ്ട്. നഗരം വളര്‍ന്നതോടെ ഗതാഗതം സുഗമമാക്കാനായി റോഡുകള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്തിരിക്കുന്നു. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഖത്തറിന്റെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ദോഹ. ഖത്തര്‍ യൂണിവേഴ്

സിറ്റിയുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. 2006-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമേകിയ ദോഹയില്‍ അതോടനുബന്ധിച്ച് ധാരാളം സ്റ്റേഡിയങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 1975-ല്‍ തുറന്ന നാഷണല്‍ മ്യൂസിയം ഇവിടത്തെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ്. ചിപ്പി, മുത്ത് എന്നിവ പ്രതീകങ്ങളായുള്ള ധാരാളം ശില്പങ്ങള്‍ നഗരത്തില്‍ ഉടനീളമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%8B_%E0%B4%B9" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍