This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ഡോത്സര്‍ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 7: വരി 7:
(ഡോ. എസ്. രാമചന്ദ്രന്‍)
(ഡോ. എസ്. രാമചന്ദ്രന്‍)
 +
[[Category:ജന്തുശാസ്ത്രം]]

Current revision as of 08:43, 8 ഏപ്രില്‍ 2008

അണ്ഡോത്സര്‍ഗം

Ovulation

അണ്ഡാശയങ്ങളില്‍നിന്നും അണ്ഡം സ്വതന്ത്രമാകുന്ന പ്രക്രിയ. അണ്ഡം വളര്‍ച്ചയെത്തി ബീജസങ്കലനയോഗ്യമായിത്തീരുമ്പോഴാണ് ഇത് നടക്കുന്നത്. അണ്ഡാശയത്തിന്റെ ഒരു പ്രവര്‍ത്തനമാണ് അണ്ഡോത്സര്‍ഗം എന്നിരിക്കിലും ഈ പ്രക്രിയയുടെ പൊരുളറിയാനുള്ള ശ്രമങ്ങള്‍ വളരെ കുറച്ചു ജീവികളില്‍ മാത്രമേ നടന്നിട്ടുള്ളു. 'അനലിഡുകള്‍', 'മൊളസ്കകള്‍' തുടങ്ങി പലതിലും ഇതിനെക്കുറിച്ച് അനുമാനങ്ങള്‍ മാത്രമേയുള്ളു. പക്ഷികളിലും, സസ്തനികളിലും കുറേക്കൂടെ വിപുലമായ രീതിയില്‍ പഠനങ്ങളുണ്ടായിട്ടുണ്ട്. പ്രാവ് മുതലായ പക്ഷികളിലും, മുയല്‍, എലി, അണ്ണാന്‍, പൂച്ച മുതലായ സസ്തനികളിലും ചില പ്രാണികളിലും ഇണചേരലിനോട് അനുബന്ധമായാണ് അണ്ഡോത്സര്‍ഗം നടക്കുന്നത്. ഇണചേരലുണ്ടാക്കുന്ന അനുഭൂതികള്‍ നാഡീവ്യൂഹത്തിലൂടെ ഉയര്‍ന്ന തലങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ചലനങ്ങള്‍ മൂലമുണ്ടാകുന്ന അന്തഃസ്രവങ്ങളാണ് അണ്ഡോത്സര്‍ഗത്തിന് കാരണമാകുന്നതെന്നൊരു പക്ഷമുണ്ട്. പെണ്‍പക്ഷികളെ ലൈംഗികമായി ആകര്‍ഷിക്കുന്നതിന് ആണ്‍പക്ഷികള്‍ കാണിക്കുന്ന പല ചേഷ്ടകളും അണ്ഡോത്സര്‍ഗത്തിന് പ്രചോദനമാകാവുന്നതാണ്.

തലച്ചോറിന്റെ കീഴ്ഭാഗത്തുള്ള പിറ്റ്യൂട്ടറി എന്ന ഗ്രന്ഥിക്ക് അണ്ഡവളര്‍ച്ച, അണ്ഡോത്സര്‍ഗം എന്നീ ആവര്‍ത്തനസ്വഭാവമുള്ള പ്രക്രിയകളില്‍ അതിപ്രധാനമായ പങ്കുണ്ട്. പക്ഷികളിലും സസ്തനികളിലും അണ്ഡം മൂന്നു കോശചര്‍മങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പിറ്റ്യൂട്ടറിയില്‍നിന്നും പ്രവഹിക്കുന്ന ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (FSH) എന്ന ഒരു അന്തഃസ്രവമാണ് ഈ ആവരണചര്‍മങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നത്. ലൂട്ടിനൈസിങ്ങ് ഹോര്‍മോണ്‍ (LH) എന്ന മറ്റൊരു സ്രവം പിറ്റ്യൂട്ടറിയില്‍ നിന്നും ലഭ്യമാകുമ്പോഴാണ് അണ്ഡം പക്വമാകുന്നതും അണ്ഡോത്സര്‍ഗം നടക്കുന്നതും. ബാഹ്യമായും, ആന്തരികമായുമുള്ള പല ഘടകങ്ങളും ഈ അന്തഃസ്രവങ്ങളെ നിയന്ത്രിക്കുന്നുണ്ട്. ഇണചേരലിനുശേഷം മാത്രം അണ്ഡോത്സര്‍ഗം നടക്കുന്ന ജീവികളില്‍ എല്‍.എച്ചി-ന്റെ സ്രവം നാഡീപരമായ ചലനങ്ങളെ വളരെയേറെ ആശ്രയിച്ചിരിക്കുന്നുവെന്ന് കാണിക്കുന്നു. അണ്ഡോത്സര്‍ഗത്തിന് ഇണചേരല്‍ ആവശ്യമില്ലാത്ത ഇതര ജീവികളില്‍ ആന്തരികമായ മറ്റു ഘടകങ്ങള്‍ ആയിരിക്കണം പ്രസ്തുത പ്രക്രിയയ്ക്കു കാരണം. അണ്ഡത്തെ ചുറ്റിയുള്ള ആവരണചര്‍മം പൊട്ടിയാണ് അണ്ഡോത്സര്‍ഗം നടക്കുന്നത്. ആ പൊട്ടലിനു കാരണമായ ശക്തി എന്താണ് എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ഭിന്നാഭിപ്രായക്കാരാണ്. ആവരണചര്‍മങ്ങള്‍ക്കകത്ത് തിങ്ങിവരുന്ന ദ്രവപദാര്‍ഥത്തിന്റെ സമ്മര്‍ദശക്തിയാണ് ഇതിനു കാരണമെന്ന് ഒരഭിപ്രായമുണ്ട്. പക്ഷേ, ഇത് പൂര്‍ണമായും ശരിയാണെന്നു തോന്നുന്നില്ല. ചില സസ്തനികളില്‍ അണ്ഡോത്സര്‍ഗത്തിനു മുമ്പായി ഈ സമ്മര്‍ദം കുറയുന്നതായാണ് കാണുന്നത്. അണ്ഡാശയത്തിലുള്ള മാംസപേശികളുടെ സങ്കോചമാണ് മറ്റൊരു കാരണമായി പറയുന്നത്. അന്തഃസ്രവങ്ങളുടെ ശക്തിയോ അണ്ഡാവരണചര്‍മത്തെ രാസപരമായി ദഹിപ്പിക്കുവാന്‍ കഴിവുള്ള എന്‍സൈമുകളുടെ പ്രവര്‍ത്തനമോ അണ്ഡോത്സര്‍ഗത്തിന് കാരണമായിക്കൂടെന്നില്ല. പല സസ്തനികള്‍ക്കും ഇണചേരലിന് ആഗ്രഹം തോന്നുന്ന ഒരു സമയമുണ്ട്. ഈ ഘട്ടത്തിന്റെ അന്ത്യത്തിലാണ് ചിലതില്‍ അണ്ഡോത്സര്‍ഗം നടക്കുന്നത്; മറ്റു ചിലതില്‍ തുടക്കത്തിലും. ബാഹ്യലോകത്തിലെ ഇരുട്ടും വെളിച്ചവും വരെ ഈ പ്രക്രിയയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പക്ഷികളിലും എലികളിലും നടത്തിയ ചില പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

(ഡോ. എസ്. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍