This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തോട്ടവിളകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തോട്ടവിളകള്‍= Plantation crops തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കാര്‍ഷി...) |
(→തോട്ടവിളകള്‍) |
||
വരി 2: | വരി 2: | ||
Plantation crops | Plantation crops | ||
- | |||
തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കാര്‍ഷികവിളകള്‍. ഇവയെ വാണിജ്യവിളകള്‍ എന്നും വിളിക്കുന്നു. തോട്ടവിളകള്‍ വിപണിവിളകളാണ്. സ്വന്തം ഉപഭോഗത്തെ ലക്ഷ്യമിട്ടല്ല, മറിച്ച് വിപണിയില്‍ വിറ്റഴിക്കാനുദ്ദേശിച്ച് കൃഷിചെയ്യുന്നവയാണ് ഇവ. സാധാരണഗതിയില്‍ ഒന്നിലധികംപേര്‍ ഒന്നിച്ച് അധ്വാനിക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ വിളവെടുക്കുകയും ചെയ്യുന്ന കൃഷിരീതിയാണ് നിലവിലുള്ളത്. | തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കാര്‍ഷികവിളകള്‍. ഇവയെ വാണിജ്യവിളകള്‍ എന്നും വിളിക്കുന്നു. തോട്ടവിളകള്‍ വിപണിവിളകളാണ്. സ്വന്തം ഉപഭോഗത്തെ ലക്ഷ്യമിട്ടല്ല, മറിച്ച് വിപണിയില്‍ വിറ്റഴിക്കാനുദ്ദേശിച്ച് കൃഷിചെയ്യുന്നവയാണ് ഇവ. സാധാരണഗതിയില്‍ ഒന്നിലധികംപേര്‍ ഒന്നിച്ച് അധ്വാനിക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ വിളവെടുക്കുകയും ചെയ്യുന്ന കൃഷിരീതിയാണ് നിലവിലുള്ളത്. | ||
- | |||
വിസ്തൃതവും തനിവിള മാത്രം കൃഷിചെയ്യുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പന്നം സംസ്കരിക്കാന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതുമായ കൃഷിസ്ഥലത്തെയാണ് പൊതുവേ 'തോട്ടം' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. വീട്ടുവളപ്പിലോ സമീപത്തോ ക്രമീകരിക്കുന്ന ചെറുതോട്ടങ്ങള്‍ (അടുക്കളത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയവ) ഈ നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. പൊതുവേ ധാന്യവിളകള്‍, മേച്ചില്‍പ്പുറങ്ങള്‍ (grazing land / pasture) എന്നിവ തോട്ടവിളകളുടെ പരിധിയില്‍ വരുന്നില്ല. വിവിധ രീതികളിലാണ് തോട്ടവിളകളെ നിര്‍വചിച്ചിട്ടുള്ളത്. കാപ്പി, തേയില, റബ്ബര്‍ എന്നിവയ്ക്കു പുറമേ തെങ്ങ്, കമുക്, കൊക്കോ തുടങ്ങിയവയെക്കൂടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തോട്ടവിളകളായി നിര്‍വചിച്ചിരിക്കുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണനിയമപ്രകാരം റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമാണ് തോട്ടവിളകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റബ്ബര്‍, കാപ്പി, തേയില, കമുക്, തെങ്ങ്, കൊക്കോ, കശുമാവ് തുടങ്ങിയ ഒട്ടേറെ വിളകളെ ദേശീയാടിസ്ഥാനത്തില്‍ തോട്ടവിളകളായി പരിഗണിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമേ തോട്ടവിള എന്ന അംഗീകാരം നേടിയിട്ടുള്ളൂ. ഏലം ചിരസ്ഥായിയായ വൃക്ഷ വിളയല്ലാത്തതിനാല്‍ ചില കാര്‍ഷികവിദഗ്ധര്‍ ഇതിനെ വനവൃക്ഷങ്ങളുടെ തണലില്‍ വളരുന്ന ഒരു ഇടവിളയായി മാത്രം കണക്കാക്കുന്നു. എന്നാല്‍ പ്ളാന്റേഷന്‍ ലേബര്‍ ആക്റ്റ് അനുസരിച്ച് ഇന്നത്തെ സവിശേഷതകള്‍ കണക്കിലെടുത്ത് തെങ്ങ്, കമുക്, എണ്ണപ്പന, റബ്ബര്‍, തേയില, കാപ്പി, കൊക്കോ, കശുമാവ്, കുരുമുളക്, ഏലം, ഗ്രാമ്പൂ, വാനില, കൈതച്ചക്ക, കരിമ്പ്, മുന്തിരി, ആപ്പിള്‍, ഓറഞ്ച്, വാഴ, പുഷ്പങ്ങള്‍ എന്നിവയെ എല്ലാം തോട്ടം അടിസ്ഥാനത്തിലുള്ള കൃഷികളായി നിര്‍ണയിച്ചിട്ടുണ്ട്. മറ്റു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുകയിലയെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, മുളക് എന്നിവ പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളായി കരുതപ്പെടുന്നുവെങ്കിലും ചിലര്‍ ഇവയെ ചെറുകിട തോട്ടവിളകളായി പരിഗണിക്കുന്നു. | വിസ്തൃതവും തനിവിള മാത്രം കൃഷിചെയ്യുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പന്നം സംസ്കരിക്കാന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതുമായ കൃഷിസ്ഥലത്തെയാണ് പൊതുവേ 'തോട്ടം' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. വീട്ടുവളപ്പിലോ സമീപത്തോ ക്രമീകരിക്കുന്ന ചെറുതോട്ടങ്ങള്‍ (അടുക്കളത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയവ) ഈ നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. പൊതുവേ ധാന്യവിളകള്‍, മേച്ചില്‍പ്പുറങ്ങള്‍ (grazing land / pasture) എന്നിവ തോട്ടവിളകളുടെ പരിധിയില്‍ വരുന്നില്ല. വിവിധ രീതികളിലാണ് തോട്ടവിളകളെ നിര്‍വചിച്ചിട്ടുള്ളത്. കാപ്പി, തേയില, റബ്ബര്‍ എന്നിവയ്ക്കു പുറമേ തെങ്ങ്, കമുക്, കൊക്കോ തുടങ്ങിയവയെക്കൂടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തോട്ടവിളകളായി നിര്‍വചിച്ചിരിക്കുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണനിയമപ്രകാരം റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമാണ് തോട്ടവിളകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റബ്ബര്‍, കാപ്പി, തേയില, കമുക്, തെങ്ങ്, കൊക്കോ, കശുമാവ് തുടങ്ങിയ ഒട്ടേറെ വിളകളെ ദേശീയാടിസ്ഥാനത്തില്‍ തോട്ടവിളകളായി പരിഗണിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമേ തോട്ടവിള എന്ന അംഗീകാരം നേടിയിട്ടുള്ളൂ. ഏലം ചിരസ്ഥായിയായ വൃക്ഷ വിളയല്ലാത്തതിനാല്‍ ചില കാര്‍ഷികവിദഗ്ധര്‍ ഇതിനെ വനവൃക്ഷങ്ങളുടെ തണലില്‍ വളരുന്ന ഒരു ഇടവിളയായി മാത്രം കണക്കാക്കുന്നു. എന്നാല്‍ പ്ളാന്റേഷന്‍ ലേബര്‍ ആക്റ്റ് അനുസരിച്ച് ഇന്നത്തെ സവിശേഷതകള്‍ കണക്കിലെടുത്ത് തെങ്ങ്, കമുക്, എണ്ണപ്പന, റബ്ബര്‍, തേയില, കാപ്പി, കൊക്കോ, കശുമാവ്, കുരുമുളക്, ഏലം, ഗ്രാമ്പൂ, വാനില, കൈതച്ചക്ക, കരിമ്പ്, മുന്തിരി, ആപ്പിള്‍, ഓറഞ്ച്, വാഴ, പുഷ്പങ്ങള്‍ എന്നിവയെ എല്ലാം തോട്ടം അടിസ്ഥാനത്തിലുള്ള കൃഷികളായി നിര്‍ണയിച്ചിട്ടുണ്ട്. മറ്റു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുകയിലയെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, മുളക് എന്നിവ പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളായി കരുതപ്പെടുന്നുവെങ്കിലും ചിലര്‍ ഇവയെ ചെറുകിട തോട്ടവിളകളായി പരിഗണിക്കുന്നു. | ||
- | |||
തോട്ടവിളകള്‍ തനിവിളയായി മാത്രമേ കൃഷി ചെയ്യുകയുള്ളൂ. മിശ്രവിളകള്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ പ്രധാന വിളയ്ക്ക് ഇടവിളയായി മറ്റു വിളകള്‍ കൃഷിചെയ്യാറുണ്ട്. ഉദാ. റബ്ബര്‍ത്തോട്ടങ്ങളില്‍ നടത്തുന്ന ഇടവിളകള്‍. എന്നാല്‍ ഈ പ്രവണത ഭൂമി പരമാവധി ഉപയോഗിക്കുന്ന കര്‍ഷകതന്ത്രത്തിന്റെ ഫലമാണ്. ശാസ്ത്രീയമായി പഠനം നടത്തി, ഇടവിളകള്‍ പ്രധാന വിളയ്ക്ക് ദോഷം ചെയ്യുകയില്ലെന്നു മാത്രമല്ല അവ ഉപകാരം ചെയ്യുമെന്നുകൂടി ഉറപ്പുവരുത്തിയതിനുശേഷമാണ് കര്‍ഷകര്‍ ഇതിനു തയ്യാറാകുന്നത്. | തോട്ടവിളകള്‍ തനിവിളയായി മാത്രമേ കൃഷി ചെയ്യുകയുള്ളൂ. മിശ്രവിളകള്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ പ്രധാന വിളയ്ക്ക് ഇടവിളയായി മറ്റു വിളകള്‍ കൃഷിചെയ്യാറുണ്ട്. ഉദാ. റബ്ബര്‍ത്തോട്ടങ്ങളില്‍ നടത്തുന്ന ഇടവിളകള്‍. എന്നാല്‍ ഈ പ്രവണത ഭൂമി പരമാവധി ഉപയോഗിക്കുന്ന കര്‍ഷകതന്ത്രത്തിന്റെ ഫലമാണ്. ശാസ്ത്രീയമായി പഠനം നടത്തി, ഇടവിളകള്‍ പ്രധാന വിളയ്ക്ക് ദോഷം ചെയ്യുകയില്ലെന്നു മാത്രമല്ല അവ ഉപകാരം ചെയ്യുമെന്നുകൂടി ഉറപ്പുവരുത്തിയതിനുശേഷമാണ് കര്‍ഷകര്‍ ഇതിനു തയ്യാറാകുന്നത്. | ||
- | |||
വനംകൃഷി തോട്ടക്കൃഷിയില്‍നിന്ന് വ്യത്യസ്തമാണ്. വനംകൃഷിയില്‍ ഒരേ ഇനത്തിലുള്ള ഒന്നിലധികം വൃക്ഷങ്ങള്‍ ശാസ്ത്രീയമായി നട്ടുവളര്‍ത്തുന്നു. ഉദാ. തേക്കുവനങ്ങള്‍. ഇതിന്റെ പ്രധാന ലക്ഷ്യം പ്രായമായ തടി വെട്ടി വില്ക്കുകയെന്നതാണ്. പൊതുവേ സ്റ്റേറ്റിന്റെ വനംവകുപ്പാണ് ഇതു ചെയ്യുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ അംഗീകാരത്തോടുകൂടി സ്വകാര്യവ്യക്തികളും അവരുടെ തോട്ടങ്ങളില്‍ ചെറിയ തോതില്‍ തേക്ക് കൃഷിചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടുതാനും. ഇതില്‍ നിന്ന് വിഭിന്നമാണ് യഥാര്‍ഥത്തില്‍ തോട്ടവിളകളുടെ കൃഷി. | വനംകൃഷി തോട്ടക്കൃഷിയില്‍നിന്ന് വ്യത്യസ്തമാണ്. വനംകൃഷിയില്‍ ഒരേ ഇനത്തിലുള്ള ഒന്നിലധികം വൃക്ഷങ്ങള്‍ ശാസ്ത്രീയമായി നട്ടുവളര്‍ത്തുന്നു. ഉദാ. തേക്കുവനങ്ങള്‍. ഇതിന്റെ പ്രധാന ലക്ഷ്യം പ്രായമായ തടി വെട്ടി വില്ക്കുകയെന്നതാണ്. പൊതുവേ സ്റ്റേറ്റിന്റെ വനംവകുപ്പാണ് ഇതു ചെയ്യുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ അംഗീകാരത്തോടുകൂടി സ്വകാര്യവ്യക്തികളും അവരുടെ തോട്ടങ്ങളില്‍ ചെറിയ തോതില്‍ തേക്ക് കൃഷിചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടുതാനും. ഇതില്‍ നിന്ന് വിഭിന്നമാണ് യഥാര്‍ഥത്തില്‍ തോട്ടവിളകളുടെ കൃഷി. | ||
- | |||
ഇന്ന് വനം നശിക്കുന്നതില്‍ ആശങ്ക നിലനില്ക്കുന്നു. അതുണ്ടാക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് മനുഷ്യന്‍ ബോധവാനാണ്. വന നശീകരണത്തെ നേരിടാന്‍ 'പാരിസ്ഥിതിക തോട്ടവിളകള്‍' (Environmental plantation) എന്ന ആശയം എല്ലാ രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. | ഇന്ന് വനം നശിക്കുന്നതില്‍ ആശങ്ക നിലനില്ക്കുന്നു. അതുണ്ടാക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് മനുഷ്യന്‍ ബോധവാനാണ്. വന നശീകരണത്തെ നേരിടാന്‍ 'പാരിസ്ഥിതിക തോട്ടവിളകള്‍' (Environmental plantation) എന്ന ആശയം എല്ലാ രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. | ||
- | |||
യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഒരു ഉപോത്പന്നമായാണ് തോട്ടവിളകള്‍ എന്ന സങ്കല്പം വികസിച്ചത്. 1624-ല്‍ വെര്‍ജീനിയ ദ്വീപുകളിലും കരീബിയന്‍ ദ്വീപുകളടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പ്രദേശങ്ങളിലും മറ്റും ബ്രിട്ടീഷുകാര്‍ ആദ്യമായി പുകയില പ്ളാന്റേഷനുകള്‍ തുടങ്ങി. 19-ാം ശ.-ത്തിലെ വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ തോട്ടവിളകളുടെ കൃഷിയും വ്യാപനവും വര്‍ധിച്ചു. കാപ്പിയാണ് ആദ്യമായി കൃഷിചെയ്ത തോട്ടവിള. | യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഒരു ഉപോത്പന്നമായാണ് തോട്ടവിളകള്‍ എന്ന സങ്കല്പം വികസിച്ചത്. 1624-ല്‍ വെര്‍ജീനിയ ദ്വീപുകളിലും കരീബിയന്‍ ദ്വീപുകളടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പ്രദേശങ്ങളിലും മറ്റും ബ്രിട്ടീഷുകാര്‍ ആദ്യമായി പുകയില പ്ളാന്റേഷനുകള്‍ തുടങ്ങി. 19-ാം ശ.-ത്തിലെ വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ തോട്ടവിളകളുടെ കൃഷിയും വ്യാപനവും വര്‍ധിച്ചു. കാപ്പിയാണ് ആദ്യമായി കൃഷിചെയ്ത തോട്ടവിള. | ||
+ | |||
+ | '''1.കാപ്പി.''' ''കോഫിയ അറബിക്ക (Coffea arabica)'' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നിത്യഹരിത കുറ്റിച്ചെടിയായ കാപ്പി റൂബിയേസീ (Rubiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. കോ. റോബസ്റ്റ, കോ.ലൈബീറിക്ക, കോ. എക്സെല്‍സ എന്നിവയാണ് സാധാരണയായി കൃഷിചെയ്യുന്ന ഇനങ്ങള്‍. എ.ഡി. 1658-ല്‍ ഡച്ചുകാരാണ് ആദ്യമായി സിലോണില്‍ (ശ്രീലങ്ക) കാപ്പിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചത്. കാപ്പിക്കൃഷി 1699-ല്‍ ജാവ, സുമാത്രാ, മലയന്‍ ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ തോട്ടം അടിസ്ഥാനത്തില്‍ വ്യാപിച്ചു. 1700-ലാണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ കാപ്പിത്തോട്ടം ആരംഭിച്ചത്. 1706-ല്‍ ജാവയില്‍ നിന്നാണ് ആംസ്റ്റര്‍ഡാമില്‍ കാപ്പി എത്തുന്നത്. ഇവിടെ നിന്നാണ് പില്ക്കാലത്ത് തെക്കേ അമേരിക്കയിലേക്ക് കാപ്പിക്കൃഷി വ്യാപിച്ചത്. | ||
+ | |||
+ | കാപ്പിക്കൃഷി എ.ഡി. 675-ല്‍ അറേബ്യയില്‍ ഉദ്ഭവിച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു. 15, 16 നൂറ്റാണ്ടുകളില്‍ ഇത് യെമനിലേക്ക് വ്യാപിച്ചു. 1714-ല്‍ ഫ്രാന്‍സില്‍നിന്ന് കരീബിയന്‍ ദ്വീപുകളില്‍ കാപ്പിക്കൃഷി എത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ കാപ്പിയുടെ ഉപഭോഗം വര്‍ധിച്ചപ്പോള്‍ കാപ്പിക്കൃഷി സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം അത് വ്യാപിപ്പിക്കാന്‍ കോളനികളെ നിയന്ത്രിച്ചിരുന്നവര്‍ തീരുമാനിച്ചു. ഇപ്പോള്‍ ബ്രസീലിനാണ് കാപ്പിക്കൃഷിയില്‍ ഒന്നാം സ്ഥാനം. കൊളംബിയ, ഐവറി കോസ്റ്റ്, മെക്സിക്കോ, ഉഗാണ്ട, ഇന്തോനേഷ്യ, എത്യോപ്യ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും കാപ്പി ധാരാളമായി കൃഷി ചെയ്തുവരുന്നു. ഇന്ത്യയിലെ കാപ്പിക്കൃഷിയില്‍ പകുതിയിലേറെയും കേന്ദ്രീകരിച്ചിരിക്കുന്നത് കര്‍ണാടക സംസ്ഥാനത്തിലാണ്. തമിഴ്നാട്, കേരളം, ഒറീസ എന്നിവിടങ്ങളിലും കാപ്പി കൃഷിചെയ്യുന്നുണ്ട്. | ||
+ | |||
+ | ഏറെ വാണിജ്യ പ്രാധാന്യമുള്ള ചെടിയാണ് കാപ്പി. ഇതിന്റെ കുരുവില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന പൊടി ഉപയോഗിച്ചാണ് കാപ്പി എന്ന പാനീയം ഉണ്ടാക്കുന്നത്. ഏതാണ്ട് 40 ഇനം ചെടികളുണ്ടെങ്കിലും അറബിക്കാ, റോബസ്റ്റാ, ലൈബീരിയന്‍ എന്നീ മൂന്ന് ഇനങ്ങളാണ് വിപണിക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നത്. കാപ്പിച്ചെടി ഏതാണ്ട് 4.6-6 മീ. ഉയരത്തില്‍ വളരുന്നു. ഇതിന്റെ പച്ചനിറത്തിലുള്ള കായ്കള്‍ പാകമെത്തുമ്പോള്‍ ചുവന്നുതുടങ്ങും. ചെറിപ്പഴത്തോടു സാമ്യമുള്ള കായ്കളാണ് ഇവ. അറബിക്കാ എന്ന ഇനം 1800 മീ. ഉയരത്തിലുള്ളതും 13-26 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളതുമായ പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. റോബസ്റ്റാ ഇനം 900 മീ. ഉയരമുള്ള പ്രദേശത്തും വളരും. | ||
+ | |||
+ | കാപ്പിക്കൃഷി തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വിളവെടുപ്പ് തുടങ്ങാം. 15-20 വര്‍ഷത്തേക്ക് അത് തുടരാം. ഒരു മരം 0.9-1.3 കി.ഗ്രാം കാപ്പിക്കുരു നല്കും. എന്നാല്‍ ശരാശരി 0.45 കി.ഗ്രാം മാത്രമേ പലയിടത്തും കിട്ടുകയുള്ളൂ. കാപ്പിക്കുരു പാകമായാല്‍ കൈകൊണ്ടുതന്നെ പറിച്ചെടുക്കാം. എന്നാല്‍ ചില പ്രദേശങ്ങളില്‍ കാപ്പിമരം കുലുക്കി പഴുത്ത കായ്കള്‍ താഴെ വീഴ്ത്തി ശേഖരിക്കാറുണ്ട്. പള്‍പ്പ് നീക്കിയതിനുശേഷമാണ് ചിലയിടങ്ങളില്‍ അത് സംസ്കരിക്കുന്നത്. എന്നാലിന്ന് കാപ്പിക്കുരു ഒരു നിശ്ചിത പരിധി എത്തുന്നതുവരെ ഉണക്കിയെടുക്കുന്ന പതിവുണ്ട്. പിന്നീട് കാപ്പിക്കുരു ഗ്രേഡ് ചെയ്ത് തരം തിരിക്കുന്നു. യന്ത്രമുപയോഗിച്ചുള്ള വിളവെടുപ്പ് വന്‍കിട കാപ്പിത്തോട്ടങ്ങളില്‍ നടത്തുന്നുണ്ട്. | ||
+ | |||
+ | കാപ്പിയുടെ കൃഷിയും വിപണനവും ഉണ്ടാക്കിയ ശക്തമായ കിടമത്സരം അന്താരാഷ്ട്ര കാപ്പിക്കരാറുകളിലേക്കു നയിച്ചു. ഉദാ. 1962-ലെ കരാര്‍. ഇന്ന് കാപ്പിയുടെ വില നിയന്ത്രിക്കുന്നത് അത് കൃഷിചെയ്യുന്നവരല്ല, മറിച്ച് വിപണി കൈയടക്കിയിട്ടുള്ള വന്‍കിട കമ്പനികളാണ്. കേരളത്തില്‍ കാപ്പിക്കൃഷിയുടെ ഭൂരിഭാഗവും ചെറുകിട കൃഷിക്കാരുടെ കൈയിലാണ്. സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമായി സ്ഥാപിച്ച കോഫി ബോര്‍ഡ് കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. വിപണി ഇടപെടലാണ് അവയില്‍ പ്രധാനം. കാപ്പിയുടെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനാവശ്യമായ പരസ്യങ്ങളും പ്രോത്സാഹനവും ബോര്‍ഡ് നല്കുന്നു. 1970-71-ല്‍ ഇന്ത്യയില്‍ 1,35,000 ഹെക്ടറിലായിരുന്നു കാപ്പിക്കൃഷി ഉണ്ടായിരുന്നത്. ഉത്പാദനം 1,10,000 മെട്രിക്ക് ടണ്ണും. 1998-99-ല്‍ ഇത് യഥാക്രമം 3,29,200 ഹെക്ടറും 2,65,000 മെട്രിക്ക് ടണ്ണുമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലത്ത് കാപ്പിക്കൃഷിയിലെ ഉത്പാദനക്ഷമത ഹെക്ടറിന് 810 കി.ഗ്രാം എന്നതില്‍നിന്ന് 800 കി.ഗ്രാം ആയി കുറഞ്ഞു. കേരളത്തില്‍ 1970-71-ല്‍ 31,560 ഹെക്ടറില്‍ ഉത്പാദിപ്പിച്ചത് 12,570 മെട്രിക്ക് ടണ്ണാണ്. ഉത്പാദനക്ഷമത 430 കി.ഗ്രാം. അതായത് ഇന്ത്യന്‍ ശരാശരിയുടെ പകുതി. എന്നാല്‍ 1998-99-ല്‍ കാപ്പിക്കൃഷി 83,699 ഹെക്ടറായും ഉത്പാദനം 49,886 മെട്രിക്ക് ടണ്ണായും ഉത്പാദനക്ഷമത 596 കി.ഗ്രാം ആയും ഉയര്‍ന്നു. ഉത്പാദനക്ഷമത ഇന്ത്യയുടെ ശരാശരി നിലവാരത്തിലേക്ക് എത്തിയില്ല. 2003-04-ലെ കണക്കനുസരിച്ച് കേരളത്തിലെ കാപ്പിക്കൃഷി 84,684 ഹെക്ടറിലാണ്. ഉത്പാദനം 63,850 മെട്രിക്ക് ടണ്ണും ഉത്പാദനക്ഷമത 754 കി.ഗ്രാമും ആയി. നോ: കാപ്പി | ||
+ | |||
+ | '''2. തേയില.''' ''കമേലിയ സൈനെന്‍സിസ് (Camellia Sinensis)'' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തേയില ടേണ്‍സ്ട്രോമിയേസീ (Ternstroemiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. കാപ്പി കഴിഞ്ഞാല്‍ പാനീയവിളകളില്‍ രണ്ടാം സ്ഥാനം തേയിലയ്ക്കാണ്. ലോകത്തില്‍ കൃഷിയുടെ വൈപുല്യത്തിലും ഉത്പാദനത്തിന്റെ അളവിലും തേയില കാപ്പിയുടെ പത്തിലൊന്നേ വരൂ. എന്നാല്‍ പാനീയവിളകളുടെ ചരിത്രത്തില്‍ തേയിലയ്ക്ക് കാപ്പിയെക്കാള്‍ ഏറെ പഴക്കമുണ്ട്. തേയിലയുടെ പാനീയഗുണം കണ്ടെത്തിയത് ചൈനക്കാരാണ്. ഇന്ത്യയില്‍നിന്ന് തേയിലച്ചെടി ചൈനയിലെത്തിച്ചത് ബുദ്ധമതസന്ന്യാസിമാരാണെന്നു കരുതപ്പെടുന്നു. | ||
+ | |||
+ | ഇന്ന് ഇന്ത്യ, ശ്രീലങ്ക, ചൈന, കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ തേയില കൃഷിചെയ്യുന്നു. ഇന്ത്യയില്‍ത്തന്നെ അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. ത്രിപുരയിലും ഹിമാചല്‍ പ്രദേശിലും തേയിലക്കൃഷി ആരംഭിച്ചിട്ടുണ്ട്. 3,58,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന തേയിലവിള ഇന്ന് പത്തുലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്നു. | ||
+ | |||
+ | തേയിലച്ചെടിയുടെ തളിരിലയും പാകമെത്തി വിടരാന്‍ പ്രായത്തിലുള്ള മൊട്ടുകളും ആണ് പറിച്ചെടുക്കുക. കുറ്റിച്ചെടികളുടെ രൂപത്തിലുള്ള തേയിലച്ചെടിക്ക് താപനില കുറഞ്ഞ പ്രത്യേക കാലാവസ്ഥ വേണം. ചെറിയ ഇലയുള്ള 'ചൈന' (Sinensis), വലിയ ഇലയുള്ള 'അസം' (Assamiea) എന്നീ രണ്ടുതരം ചെടികളാണ് പ്രചാരത്തിലുള്ളത്. വന്‍കിട തോട്ടങ്ങളില്‍ തേയിലച്ചെടികള്‍ യഥാകാലം പ്രൂണ്‍ ചെയ്യാറുണ്ട്. 40-50 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ തേയിലച്ചെടികള്‍ റീപ്ളാന്റ് ചെയ്യേണ്ടതാണ്. എന്നാല്‍ തേയിലവിളയിലുണ്ടായിട്ടുള്ള കടുത്ത പ്രതിസന്ധികാരണം ഇതുണ്ടാകുന്നില്ല. ഇതിന്റെ ഫലമായി ഉത്പാദനവും ഉത്പാദനക്ഷമതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. | ||
+ | |||
+ | ഒരു ഹെക്ടറില്‍ 10,000 ചെടികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. വിത്തുപാകിയും 1-1 ½വര്‍ഷം പ്രായമായ തൈകള്‍ ശേഖരിച്ചും കൃഷി തുടങ്ങാം. ഇന്ന് നഴ്സറികള്‍ വഴി ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള തേയിലച്ചെടികള്‍ ലഭ്യമാണ്. സാധാരണ വളര്‍ച്ച പ്രാപിച്ച ചെടികളില്‍നിന്ന് 'രണ്ടിലയും ഒരു മൊട്ടും' എന്ന തോതില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ പറിച്ചെടുക്കുന്നു. ദക്ഷിണ ഇന്ത്യയില്‍ ഇത് ഡിസംബര്‍-മാര്‍ച്ച് കാലത്താണ് നടത്തുക. കേരളത്തില്‍ വണ്ടിപ്പെരിയാര്‍, പീരുമേട്, മുണ്ടക്കയം, മൂന്നാര്‍, മേപ്പാടി എന്നിവിടങ്ങളിലാണ് പ്രധാനമായും തേയിലക്കൃഷിയുള്ളത്. തമിഴ്നാട്ടില്‍ കൂണൂര്‍, നീലഗിരി എന്നിവിടങ്ങളും കര്‍ണാടകത്തില്‍ കൊപ്പ, ചിക്കമഗല്ലൂര്‍ എന്നീ പ്രദേശങ്ങളും തേയിലക്കൃഷിക്ക് പേരുകേട്ടിരിക്കുന്നു. ഡാര്‍ജിലിങ് തേയിലയും അസം തേയിലയും ആഗോളവിപണിയില്‍ വളരെ പേരുകേട്ടവയാണ്. 2003-ല്‍ ഇന്ത്യയുടെ തേയില ഉത്പാദനം ഏതാണ്ട് 8,50,490 മെട്രിക്ക് ടണ്ണായിരുന്നു. കേരളത്തിന്റേത് 57,553 ടണ്ണും. | ||
+ | |||
+ | തേയിലക്കൃഷി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. 1835-ല്‍ ആദ്യത്തെ തേയിലത്തോട്ടം സ്ഥാപിച്ചതുമുതല്‍ പല ഘട്ടങ്ങളിലായി ഇതുണ്ടായിട്ടുണ്ട്. 1860-കളില്‍ വന്‍തോതില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇതിന് ഉത്തേജനം നല്കിയത് ബ്രിട്ടിഷ് കമ്പനികളാണ്. തോട്ടങ്ങളുടെ സാമീപ്യംമൂലം തേയില സംസ്കരിക്കാനുള്ള ഫാക്റ്ററികളും സ്ഥാപിക്കപ്പെട്ടു. ഇലത്തേയില, പൊടിത്തേയില എന്നീ രണ്ട് പ്രധാന ഇനങ്ങളാണ് ഇന്ന് കമ്പോളത്തില്‍ വിറ്റഴിയുന്നത്. 1930-ലെ ആഗോള സാമ്പത്തികമാന്ദ്യം തേയിലക്കൃഷിയെയും വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. വന്‍തോതിലുള്ള കിടമത്സരം മറ്റ് ഉത്പാദക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ നേരിട്ടത് 1940-കള്‍ക്കു ശേഷമാണ്. തേയില ഉത്പാദകരുടെ താത്പര്യം സംരക്ഷിക്കാനായി അന്താരാഷ്ട്ര തലത്തില്‍ സംഘടനയുണ്ടാക്കി. ഇന്ത്യയിലും അധികം താമസിയാതെ ഇത്തരം സംഘടനകള്‍ നിലവില്‍വന്നു. ദക്ഷിണേന്ത്യയിലെ തേയില ഉത്പാദകരുടെ സംഘടനയാണ് 'ഉപാസി' (United Planters Association of South India-UPASI). 40 ശതമാനം തേയിലച്ചെടികളും ശരാശരി 50 വര്‍ഷത്തിലേറെ പ്രായം ചെന്നവയായതിനാല്‍ അവയുടെ റീപ്ളാന്റിങ് ആവശ്യമായിവന്നിരിക്കുന്നു. എല്ലാ തോട്ടങ്ങളിലും റീപ്ളാന്റിങ്ങിനു വേണ്ടിവരുന്ന ഏതാണ്ട് 48,500 കോടി രൂപയുടെ ചെലവ് ചെറുകിട ഉത്പാദകര്‍ക്കും എസ്റ്റേറ്റുകള്‍ക്കും താങ്ങാന്‍ കഴിയുന്നതിലധികമാണ്. തേയില ഉത്പാദനത്തിലും വില്പനയിലും ചുമത്തുന്ന നികുതിപിരിവ് ഖജനാവിലെത്തുന്നുണ്ടെങ്കിലും അതിന്റെ വിനിയോഗം തേയില ഉത്പാദകര്‍ക്ക് ഗുണം ചെയ്യാറില്ല. തേയില സാധാരണ ലേല കമ്പോളം വഴിയാണ് വില്പന നടത്തുക. ഈ സമ്പ്രദായം യഥാര്‍ഥ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നില്ല എന്ന് ആക്ഷേപമുണ്ട്. ''നോ: തേയില'' |
05:16, 16 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
തോട്ടവിളകള്‍
Plantation crops
തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കാര്‍ഷികവിളകള്‍. ഇവയെ വാണിജ്യവിളകള്‍ എന്നും വിളിക്കുന്നു. തോട്ടവിളകള്‍ വിപണിവിളകളാണ്. സ്വന്തം ഉപഭോഗത്തെ ലക്ഷ്യമിട്ടല്ല, മറിച്ച് വിപണിയില്‍ വിറ്റഴിക്കാനുദ്ദേശിച്ച് കൃഷിചെയ്യുന്നവയാണ് ഇവ. സാധാരണഗതിയില്‍ ഒന്നിലധികംപേര്‍ ഒന്നിച്ച് അധ്വാനിക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ വിളവെടുക്കുകയും ചെയ്യുന്ന കൃഷിരീതിയാണ് നിലവിലുള്ളത്.
വിസ്തൃതവും തനിവിള മാത്രം കൃഷിചെയ്യുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പന്നം സംസ്കരിക്കാന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതുമായ കൃഷിസ്ഥലത്തെയാണ് പൊതുവേ 'തോട്ടം' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. വീട്ടുവളപ്പിലോ സമീപത്തോ ക്രമീകരിക്കുന്ന ചെറുതോട്ടങ്ങള്‍ (അടുക്കളത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയവ) ഈ നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. പൊതുവേ ധാന്യവിളകള്‍, മേച്ചില്‍പ്പുറങ്ങള്‍ (grazing land / pasture) എന്നിവ തോട്ടവിളകളുടെ പരിധിയില്‍ വരുന്നില്ല. വിവിധ രീതികളിലാണ് തോട്ടവിളകളെ നിര്‍വചിച്ചിട്ടുള്ളത്. കാപ്പി, തേയില, റബ്ബര്‍ എന്നിവയ്ക്കു പുറമേ തെങ്ങ്, കമുക്, കൊക്കോ തുടങ്ങിയവയെക്കൂടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തോട്ടവിളകളായി നിര്‍വചിച്ചിരിക്കുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണനിയമപ്രകാരം റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമാണ് തോട്ടവിളകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റബ്ബര്‍, കാപ്പി, തേയില, കമുക്, തെങ്ങ്, കൊക്കോ, കശുമാവ് തുടങ്ങിയ ഒട്ടേറെ വിളകളെ ദേശീയാടിസ്ഥാനത്തില്‍ തോട്ടവിളകളായി പരിഗണിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമേ തോട്ടവിള എന്ന അംഗീകാരം നേടിയിട്ടുള്ളൂ. ഏലം ചിരസ്ഥായിയായ വൃക്ഷ വിളയല്ലാത്തതിനാല്‍ ചില കാര്‍ഷികവിദഗ്ധര്‍ ഇതിനെ വനവൃക്ഷങ്ങളുടെ തണലില്‍ വളരുന്ന ഒരു ഇടവിളയായി മാത്രം കണക്കാക്കുന്നു. എന്നാല്‍ പ്ളാന്റേഷന്‍ ലേബര്‍ ആക്റ്റ് അനുസരിച്ച് ഇന്നത്തെ സവിശേഷതകള്‍ കണക്കിലെടുത്ത് തെങ്ങ്, കമുക്, എണ്ണപ്പന, റബ്ബര്‍, തേയില, കാപ്പി, കൊക്കോ, കശുമാവ്, കുരുമുളക്, ഏലം, ഗ്രാമ്പൂ, വാനില, കൈതച്ചക്ക, കരിമ്പ്, മുന്തിരി, ആപ്പിള്‍, ഓറഞ്ച്, വാഴ, പുഷ്പങ്ങള്‍ എന്നിവയെ എല്ലാം തോട്ടം അടിസ്ഥാനത്തിലുള്ള കൃഷികളായി നിര്‍ണയിച്ചിട്ടുണ്ട്. മറ്റു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുകയിലയെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, മുളക് എന്നിവ പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളായി കരുതപ്പെടുന്നുവെങ്കിലും ചിലര്‍ ഇവയെ ചെറുകിട തോട്ടവിളകളായി പരിഗണിക്കുന്നു.
തോട്ടവിളകള്‍ തനിവിളയായി മാത്രമേ കൃഷി ചെയ്യുകയുള്ളൂ. മിശ്രവിളകള്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ പ്രധാന വിളയ്ക്ക് ഇടവിളയായി മറ്റു വിളകള്‍ കൃഷിചെയ്യാറുണ്ട്. ഉദാ. റബ്ബര്‍ത്തോട്ടങ്ങളില്‍ നടത്തുന്ന ഇടവിളകള്‍. എന്നാല്‍ ഈ പ്രവണത ഭൂമി പരമാവധി ഉപയോഗിക്കുന്ന കര്‍ഷകതന്ത്രത്തിന്റെ ഫലമാണ്. ശാസ്ത്രീയമായി പഠനം നടത്തി, ഇടവിളകള്‍ പ്രധാന വിളയ്ക്ക് ദോഷം ചെയ്യുകയില്ലെന്നു മാത്രമല്ല അവ ഉപകാരം ചെയ്യുമെന്നുകൂടി ഉറപ്പുവരുത്തിയതിനുശേഷമാണ് കര്‍ഷകര്‍ ഇതിനു തയ്യാറാകുന്നത്.
വനംകൃഷി തോട്ടക്കൃഷിയില്‍നിന്ന് വ്യത്യസ്തമാണ്. വനംകൃഷിയില്‍ ഒരേ ഇനത്തിലുള്ള ഒന്നിലധികം വൃക്ഷങ്ങള്‍ ശാസ്ത്രീയമായി നട്ടുവളര്‍ത്തുന്നു. ഉദാ. തേക്കുവനങ്ങള്‍. ഇതിന്റെ പ്രധാന ലക്ഷ്യം പ്രായമായ തടി വെട്ടി വില്ക്കുകയെന്നതാണ്. പൊതുവേ സ്റ്റേറ്റിന്റെ വനംവകുപ്പാണ് ഇതു ചെയ്യുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ അംഗീകാരത്തോടുകൂടി സ്വകാര്യവ്യക്തികളും അവരുടെ തോട്ടങ്ങളില്‍ ചെറിയ തോതില്‍ തേക്ക് കൃഷിചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടുതാനും. ഇതില്‍ നിന്ന് വിഭിന്നമാണ് യഥാര്‍ഥത്തില്‍ തോട്ടവിളകളുടെ കൃഷി.
ഇന്ന് വനം നശിക്കുന്നതില്‍ ആശങ്ക നിലനില്ക്കുന്നു. അതുണ്ടാക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് മനുഷ്യന്‍ ബോധവാനാണ്. വന നശീകരണത്തെ നേരിടാന്‍ 'പാരിസ്ഥിതിക തോട്ടവിളകള്‍' (Environmental plantation) എന്ന ആശയം എല്ലാ രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഒരു ഉപോത്പന്നമായാണ് തോട്ടവിളകള്‍ എന്ന സങ്കല്പം വികസിച്ചത്. 1624-ല്‍ വെര്‍ജീനിയ ദ്വീപുകളിലും കരീബിയന്‍ ദ്വീപുകളടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പ്രദേശങ്ങളിലും മറ്റും ബ്രിട്ടീഷുകാര്‍ ആദ്യമായി പുകയില പ്ളാന്റേഷനുകള്‍ തുടങ്ങി. 19-ാം ശ.-ത്തിലെ വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ തോട്ടവിളകളുടെ കൃഷിയും വ്യാപനവും വര്‍ധിച്ചു. കാപ്പിയാണ് ആദ്യമായി കൃഷിചെയ്ത തോട്ടവിള.
1.കാപ്പി. കോഫിയ അറബിക്ക (Coffea arabica) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നിത്യഹരിത കുറ്റിച്ചെടിയായ കാപ്പി റൂബിയേസീ (Rubiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. കോ. റോബസ്റ്റ, കോ.ലൈബീറിക്ക, കോ. എക്സെല്‍സ എന്നിവയാണ് സാധാരണയായി കൃഷിചെയ്യുന്ന ഇനങ്ങള്‍. എ.ഡി. 1658-ല്‍ ഡച്ചുകാരാണ് ആദ്യമായി സിലോണില്‍ (ശ്രീലങ്ക) കാപ്പിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചത്. കാപ്പിക്കൃഷി 1699-ല്‍ ജാവ, സുമാത്രാ, മലയന്‍ ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ തോട്ടം അടിസ്ഥാനത്തില്‍ വ്യാപിച്ചു. 1700-ലാണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ കാപ്പിത്തോട്ടം ആരംഭിച്ചത്. 1706-ല്‍ ജാവയില്‍ നിന്നാണ് ആംസ്റ്റര്‍ഡാമില്‍ കാപ്പി എത്തുന്നത്. ഇവിടെ നിന്നാണ് പില്ക്കാലത്ത് തെക്കേ അമേരിക്കയിലേക്ക് കാപ്പിക്കൃഷി വ്യാപിച്ചത്.
കാപ്പിക്കൃഷി എ.ഡി. 675-ല്‍ അറേബ്യയില്‍ ഉദ്ഭവിച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു. 15, 16 നൂറ്റാണ്ടുകളില്‍ ഇത് യെമനിലേക്ക് വ്യാപിച്ചു. 1714-ല്‍ ഫ്രാന്‍സില്‍നിന്ന് കരീബിയന്‍ ദ്വീപുകളില്‍ കാപ്പിക്കൃഷി എത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ കാപ്പിയുടെ ഉപഭോഗം വര്‍ധിച്ചപ്പോള്‍ കാപ്പിക്കൃഷി സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം അത് വ്യാപിപ്പിക്കാന്‍ കോളനികളെ നിയന്ത്രിച്ചിരുന്നവര്‍ തീരുമാനിച്ചു. ഇപ്പോള്‍ ബ്രസീലിനാണ് കാപ്പിക്കൃഷിയില്‍ ഒന്നാം സ്ഥാനം. കൊളംബിയ, ഐവറി കോസ്റ്റ്, മെക്സിക്കോ, ഉഗാണ്ട, ഇന്തോനേഷ്യ, എത്യോപ്യ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും കാപ്പി ധാരാളമായി കൃഷി ചെയ്തുവരുന്നു. ഇന്ത്യയിലെ കാപ്പിക്കൃഷിയില്‍ പകുതിയിലേറെയും കേന്ദ്രീകരിച്ചിരിക്കുന്നത് കര്‍ണാടക സംസ്ഥാനത്തിലാണ്. തമിഴ്നാട്, കേരളം, ഒറീസ എന്നിവിടങ്ങളിലും കാപ്പി കൃഷിചെയ്യുന്നുണ്ട്.
ഏറെ വാണിജ്യ പ്രാധാന്യമുള്ള ചെടിയാണ് കാപ്പി. ഇതിന്റെ കുരുവില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന പൊടി ഉപയോഗിച്ചാണ് കാപ്പി എന്ന പാനീയം ഉണ്ടാക്കുന്നത്. ഏതാണ്ട് 40 ഇനം ചെടികളുണ്ടെങ്കിലും അറബിക്കാ, റോബസ്റ്റാ, ലൈബീരിയന്‍ എന്നീ മൂന്ന് ഇനങ്ങളാണ് വിപണിക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നത്. കാപ്പിച്ചെടി ഏതാണ്ട് 4.6-6 മീ. ഉയരത്തില്‍ വളരുന്നു. ഇതിന്റെ പച്ചനിറത്തിലുള്ള കായ്കള്‍ പാകമെത്തുമ്പോള്‍ ചുവന്നുതുടങ്ങും. ചെറിപ്പഴത്തോടു സാമ്യമുള്ള കായ്കളാണ് ഇവ. അറബിക്കാ എന്ന ഇനം 1800 മീ. ഉയരത്തിലുള്ളതും 13-26 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളതുമായ പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. റോബസ്റ്റാ ഇനം 900 മീ. ഉയരമുള്ള പ്രദേശത്തും വളരും.
കാപ്പിക്കൃഷി തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വിളവെടുപ്പ് തുടങ്ങാം. 15-20 വര്‍ഷത്തേക്ക് അത് തുടരാം. ഒരു മരം 0.9-1.3 കി.ഗ്രാം കാപ്പിക്കുരു നല്കും. എന്നാല്‍ ശരാശരി 0.45 കി.ഗ്രാം മാത്രമേ പലയിടത്തും കിട്ടുകയുള്ളൂ. കാപ്പിക്കുരു പാകമായാല്‍ കൈകൊണ്ടുതന്നെ പറിച്ചെടുക്കാം. എന്നാല്‍ ചില പ്രദേശങ്ങളില്‍ കാപ്പിമരം കുലുക്കി പഴുത്ത കായ്കള്‍ താഴെ വീഴ്ത്തി ശേഖരിക്കാറുണ്ട്. പള്‍പ്പ് നീക്കിയതിനുശേഷമാണ് ചിലയിടങ്ങളില്‍ അത് സംസ്കരിക്കുന്നത്. എന്നാലിന്ന് കാപ്പിക്കുരു ഒരു നിശ്ചിത പരിധി എത്തുന്നതുവരെ ഉണക്കിയെടുക്കുന്ന പതിവുണ്ട്. പിന്നീട് കാപ്പിക്കുരു ഗ്രേഡ് ചെയ്ത് തരം തിരിക്കുന്നു. യന്ത്രമുപയോഗിച്ചുള്ള വിളവെടുപ്പ് വന്‍കിട കാപ്പിത്തോട്ടങ്ങളില്‍ നടത്തുന്നുണ്ട്.
കാപ്പിയുടെ കൃഷിയും വിപണനവും ഉണ്ടാക്കിയ ശക്തമായ കിടമത്സരം അന്താരാഷ്ട്ര കാപ്പിക്കരാറുകളിലേക്കു നയിച്ചു. ഉദാ. 1962-ലെ കരാര്‍. ഇന്ന് കാപ്പിയുടെ വില നിയന്ത്രിക്കുന്നത് അത് കൃഷിചെയ്യുന്നവരല്ല, മറിച്ച് വിപണി കൈയടക്കിയിട്ടുള്ള വന്‍കിട കമ്പനികളാണ്. കേരളത്തില്‍ കാപ്പിക്കൃഷിയുടെ ഭൂരിഭാഗവും ചെറുകിട കൃഷിക്കാരുടെ കൈയിലാണ്. സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമായി സ്ഥാപിച്ച കോഫി ബോര്‍ഡ് കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. വിപണി ഇടപെടലാണ് അവയില്‍ പ്രധാനം. കാപ്പിയുടെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനാവശ്യമായ പരസ്യങ്ങളും പ്രോത്സാഹനവും ബോര്‍ഡ് നല്കുന്നു. 1970-71-ല്‍ ഇന്ത്യയില്‍ 1,35,000 ഹെക്ടറിലായിരുന്നു കാപ്പിക്കൃഷി ഉണ്ടായിരുന്നത്. ഉത്പാദനം 1,10,000 മെട്രിക്ക് ടണ്ണും. 1998-99-ല്‍ ഇത് യഥാക്രമം 3,29,200 ഹെക്ടറും 2,65,000 മെട്രിക്ക് ടണ്ണുമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലത്ത് കാപ്പിക്കൃഷിയിലെ ഉത്പാദനക്ഷമത ഹെക്ടറിന് 810 കി.ഗ്രാം എന്നതില്‍നിന്ന് 800 കി.ഗ്രാം ആയി കുറഞ്ഞു. കേരളത്തില്‍ 1970-71-ല്‍ 31,560 ഹെക്ടറില്‍ ഉത്പാദിപ്പിച്ചത് 12,570 മെട്രിക്ക് ടണ്ണാണ്. ഉത്പാദനക്ഷമത 430 കി.ഗ്രാം. അതായത് ഇന്ത്യന്‍ ശരാശരിയുടെ പകുതി. എന്നാല്‍ 1998-99-ല്‍ കാപ്പിക്കൃഷി 83,699 ഹെക്ടറായും ഉത്പാദനം 49,886 മെട്രിക്ക് ടണ്ണായും ഉത്പാദനക്ഷമത 596 കി.ഗ്രാം ആയും ഉയര്‍ന്നു. ഉത്പാദനക്ഷമത ഇന്ത്യയുടെ ശരാശരി നിലവാരത്തിലേക്ക് എത്തിയില്ല. 2003-04-ലെ കണക്കനുസരിച്ച് കേരളത്തിലെ കാപ്പിക്കൃഷി 84,684 ഹെക്ടറിലാണ്. ഉത്പാദനം 63,850 മെട്രിക്ക് ടണ്ണും ഉത്പാദനക്ഷമത 754 കി.ഗ്രാമും ആയി. നോ: കാപ്പി
2. തേയില. കമേലിയ സൈനെന്‍സിസ് (Camellia Sinensis) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തേയില ടേണ്‍സ്ട്രോമിയേസീ (Ternstroemiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. കാപ്പി കഴിഞ്ഞാല്‍ പാനീയവിളകളില്‍ രണ്ടാം സ്ഥാനം തേയിലയ്ക്കാണ്. ലോകത്തില്‍ കൃഷിയുടെ വൈപുല്യത്തിലും ഉത്പാദനത്തിന്റെ അളവിലും തേയില കാപ്പിയുടെ പത്തിലൊന്നേ വരൂ. എന്നാല്‍ പാനീയവിളകളുടെ ചരിത്രത്തില്‍ തേയിലയ്ക്ക് കാപ്പിയെക്കാള്‍ ഏറെ പഴക്കമുണ്ട്. തേയിലയുടെ പാനീയഗുണം കണ്ടെത്തിയത് ചൈനക്കാരാണ്. ഇന്ത്യയില്‍നിന്ന് തേയിലച്ചെടി ചൈനയിലെത്തിച്ചത് ബുദ്ധമതസന്ന്യാസിമാരാണെന്നു കരുതപ്പെടുന്നു.
ഇന്ന് ഇന്ത്യ, ശ്രീലങ്ക, ചൈന, കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ തേയില കൃഷിചെയ്യുന്നു. ഇന്ത്യയില്‍ത്തന്നെ അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. ത്രിപുരയിലും ഹിമാചല്‍ പ്രദേശിലും തേയിലക്കൃഷി ആരംഭിച്ചിട്ടുണ്ട്. 3,58,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന തേയിലവിള ഇന്ന് പത്തുലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്നു.
തേയിലച്ചെടിയുടെ തളിരിലയും പാകമെത്തി വിടരാന്‍ പ്രായത്തിലുള്ള മൊട്ടുകളും ആണ് പറിച്ചെടുക്കുക. കുറ്റിച്ചെടികളുടെ രൂപത്തിലുള്ള തേയിലച്ചെടിക്ക് താപനില കുറഞ്ഞ പ്രത്യേക കാലാവസ്ഥ വേണം. ചെറിയ ഇലയുള്ള 'ചൈന' (Sinensis), വലിയ ഇലയുള്ള 'അസം' (Assamiea) എന്നീ രണ്ടുതരം ചെടികളാണ് പ്രചാരത്തിലുള്ളത്. വന്‍കിട തോട്ടങ്ങളില്‍ തേയിലച്ചെടികള്‍ യഥാകാലം പ്രൂണ്‍ ചെയ്യാറുണ്ട്. 40-50 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ തേയിലച്ചെടികള്‍ റീപ്ളാന്റ് ചെയ്യേണ്ടതാണ്. എന്നാല്‍ തേയിലവിളയിലുണ്ടായിട്ടുള്ള കടുത്ത പ്രതിസന്ധികാരണം ഇതുണ്ടാകുന്നില്ല. ഇതിന്റെ ഫലമായി ഉത്പാദനവും ഉത്പാദനക്ഷമതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഒരു ഹെക്ടറില്‍ 10,000 ചെടികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. വിത്തുപാകിയും 1-1 ½വര്‍ഷം പ്രായമായ തൈകള്‍ ശേഖരിച്ചും കൃഷി തുടങ്ങാം. ഇന്ന് നഴ്സറികള്‍ വഴി ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള തേയിലച്ചെടികള്‍ ലഭ്യമാണ്. സാധാരണ വളര്‍ച്ച പ്രാപിച്ച ചെടികളില്‍നിന്ന് 'രണ്ടിലയും ഒരു മൊട്ടും' എന്ന തോതില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ പറിച്ചെടുക്കുന്നു. ദക്ഷിണ ഇന്ത്യയില്‍ ഇത് ഡിസംബര്‍-മാര്‍ച്ച് കാലത്താണ് നടത്തുക. കേരളത്തില്‍ വണ്ടിപ്പെരിയാര്‍, പീരുമേട്, മുണ്ടക്കയം, മൂന്നാര്‍, മേപ്പാടി എന്നിവിടങ്ങളിലാണ് പ്രധാനമായും തേയിലക്കൃഷിയുള്ളത്. തമിഴ്നാട്ടില്‍ കൂണൂര്‍, നീലഗിരി എന്നിവിടങ്ങളും കര്‍ണാടകത്തില്‍ കൊപ്പ, ചിക്കമഗല്ലൂര്‍ എന്നീ പ്രദേശങ്ങളും തേയിലക്കൃഷിക്ക് പേരുകേട്ടിരിക്കുന്നു. ഡാര്‍ജിലിങ് തേയിലയും അസം തേയിലയും ആഗോളവിപണിയില്‍ വളരെ പേരുകേട്ടവയാണ്. 2003-ല്‍ ഇന്ത്യയുടെ തേയില ഉത്പാദനം ഏതാണ്ട് 8,50,490 മെട്രിക്ക് ടണ്ണായിരുന്നു. കേരളത്തിന്റേത് 57,553 ടണ്ണും.
തേയിലക്കൃഷി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. 1835-ല്‍ ആദ്യത്തെ തേയിലത്തോട്ടം സ്ഥാപിച്ചതുമുതല്‍ പല ഘട്ടങ്ങളിലായി ഇതുണ്ടായിട്ടുണ്ട്. 1860-കളില്‍ വന്‍തോതില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇതിന് ഉത്തേജനം നല്കിയത് ബ്രിട്ടിഷ് കമ്പനികളാണ്. തോട്ടങ്ങളുടെ സാമീപ്യംമൂലം തേയില സംസ്കരിക്കാനുള്ള ഫാക്റ്ററികളും സ്ഥാപിക്കപ്പെട്ടു. ഇലത്തേയില, പൊടിത്തേയില എന്നീ രണ്ട് പ്രധാന ഇനങ്ങളാണ് ഇന്ന് കമ്പോളത്തില്‍ വിറ്റഴിയുന്നത്. 1930-ലെ ആഗോള സാമ്പത്തികമാന്ദ്യം തേയിലക്കൃഷിയെയും വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. വന്‍തോതിലുള്ള കിടമത്സരം മറ്റ് ഉത്പാദക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ നേരിട്ടത് 1940-കള്‍ക്കു ശേഷമാണ്. തേയില ഉത്പാദകരുടെ താത്പര്യം സംരക്ഷിക്കാനായി അന്താരാഷ്ട്ര തലത്തില്‍ സംഘടനയുണ്ടാക്കി. ഇന്ത്യയിലും അധികം താമസിയാതെ ഇത്തരം സംഘടനകള്‍ നിലവില്‍വന്നു. ദക്ഷിണേന്ത്യയിലെ തേയില ഉത്പാദകരുടെ സംഘടനയാണ് 'ഉപാസി' (United Planters Association of South India-UPASI). 40 ശതമാനം തേയിലച്ചെടികളും ശരാശരി 50 വര്‍ഷത്തിലേറെ പ്രായം ചെന്നവയായതിനാല്‍ അവയുടെ റീപ്ളാന്റിങ് ആവശ്യമായിവന്നിരിക്കുന്നു. എല്ലാ തോട്ടങ്ങളിലും റീപ്ളാന്റിങ്ങിനു വേണ്ടിവരുന്ന ഏതാണ്ട് 48,500 കോടി രൂപയുടെ ചെലവ് ചെറുകിട ഉത്പാദകര്‍ക്കും എസ്റ്റേറ്റുകള്‍ക്കും താങ്ങാന്‍ കഴിയുന്നതിലധികമാണ്. തേയില ഉത്പാദനത്തിലും വില്പനയിലും ചുമത്തുന്ന നികുതിപിരിവ് ഖജനാവിലെത്തുന്നുണ്ടെങ്കിലും അതിന്റെ വിനിയോഗം തേയില ഉത്പാദകര്‍ക്ക് ഗുണം ചെയ്യാറില്ല. തേയില സാധാരണ ലേല കമ്പോളം വഴിയാണ് വില്പന നടത്തുക. ഈ സമ്പ്രദായം യഥാര്‍ഥ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നില്ല എന്ന് ആക്ഷേപമുണ്ട്. നോ: തേയില