This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്വക്കേറ്റ് ജനറല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
ഇതേ സ്വഭാവത്തോടുകൂടി യൂണിയന് ഗവണ്മെന്റിനെ ഉപദേശിക്കുന്നതിനും മറ്റുമായി കേന്ദ്രത്തില്‍ 'അറ്റോര്‍ണി ജനറല്‍ ഒഫ് ഇന്ത്യ' എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥന് ഉണ്ട്. നോ: അറ്റോര്‍ണി ജനറല്‍ | ഇതേ സ്വഭാവത്തോടുകൂടി യൂണിയന് ഗവണ്മെന്റിനെ ഉപദേശിക്കുന്നതിനും മറ്റുമായി കേന്ദ്രത്തില്‍ 'അറ്റോര്‍ണി ജനറല്‍ ഒഫ് ഇന്ത്യ' എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥന് ഉണ്ട്. നോ: അറ്റോര്‍ണി ജനറല്‍ | ||
+ | |||
(പി.എസ്. അച്ചുതന്‍പിള്ള) | (പി.എസ്. അച്ചുതന്‍പിള്ള) |
05:25, 10 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഡ്വക്കേറ്റ് ജനറല്‍
Advocate General
ഇന്ത്യന്‍ ബാര്‍കൌണ്‍സില്‍ നിയമമനുസരിച്ച് അഭിഭാഷകരുടെ ഔദ്യോഗികമേധാവി. ഇന്ത്യന്‍ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറല്‍ ഉണ്ട്. ഈ ഉദ്യോഗസ്ഥനെ അതതു സംസ്ഥാനത്തെ ഗവര്‍ണറാണ് നിയമിക്കുന്നത്. സംസ്ഥാന ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിക്കപ്പെടുവാന്‍ യോഗ്യതയുള്ളവര്‍ക്കു മാത്രമേ അഡ്വക്കേറ്റ് ജനറലാകാന്‍ അര്‍ഹതയുള്ളൂ. ഓരോ സംസ്ഥാനത്തിലെയും ഗവര്‍ണറുടെ നിയമോപദേഷ്ടാവാണ് അഡ്വക്കേറ്റ് ജനറല്‍. ഗവര്‍ണര്‍ നിശ്ചയിക്കുന്ന ശമ്പളത്തില്‍, അദ്ദേഹത്തിന് വിശ്വാസമുള്ളിടത്തോളം കാലം, ഒരാള്‍ക്ക് ഈ ഉദ്യോഗം വഹിക്കാവുന്നതാണ്. ഗവര്‍ണറുടെ വിശ്വാസമെന്നു പറയുന്നത് അതതുകാലത്ത് അധികാരത്തില്‍ വരുന്ന ഗവണ്മെന്റിന്റെ വിശ്വാസമാണ്.
അതതു സംസ്ഥാനനിയമസഭയില് ഹാജരാകുന്നതിനും ആവശ്യാനുസരണം പ്രത്യേക നിയമകാര്യങ്ങളെ സംബന്ധിച്ച് സഭയെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിന് അധികാരമുണ്ട്. എന്നാല്‍ നിയമസഭയില്‍ ഇദ്ദേഹത്തിന് വോട്ടവകാശമുണ്ടായിരിക്കുന്നതല്ല.
ഇതേ സ്വഭാവത്തോടുകൂടി യൂണിയന് ഗവണ്മെന്റിനെ ഉപദേശിക്കുന്നതിനും മറ്റുമായി കേന്ദ്രത്തില്‍ 'അറ്റോര്‍ണി ജനറല്‍ ഒഫ് ഇന്ത്യ' എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥന് ഉണ്ട്. നോ: അറ്റോര്‍ണി ജനറല്‍
(പി.എസ്. അച്ചുതന്‍പിള്ള)