This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തൊപ്പിക്കുരങ്ങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തൊപ്പിക്കുരങ്ങ് ആീിില ാീിസല്യ ഒരിനം കുരങ്ങ്. സസ്തനികളിലെ സെര്‍ക്കോ...) |
|||
വരി 1: | വരി 1: | ||
- | തൊപ്പിക്കുരങ്ങ് | + | =തൊപ്പിക്കുരങ്ങ്= |
- | + | Bonnet monkey | |
- | ഒരിനം കുരങ്ങ്. സസ്തനികളിലെ സെര്‍ക്കോപൈതീസിഡെ ( | + | ഒരിനം കുരങ്ങ്. സസ്തനികളിലെ സെര്‍ക്കോപൈതീസിഡെ (Cercopithecinae) കുടുംബത്തിന്റെ ഉപകുടുംബമായ സെര്‍ക്കോപൈതീസിനെ(Cercopithecinae)യില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രനാമം: മക്കാക്ക റേഡിയേറ്റ (Macaca radiata). വെള്ളമന്തി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പടിഞ്ഞാറ് മുംബൈ മുതല്‍ കിഴക്ക് ഗോദാവരി വരെയുള്ള വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മക്കാക്ക ഇനത്തില്‍പ്പെട്ട കുരങ്ങുകളില്‍ ഏറ്റവും നീളം കൂടിയ വാലുള്ളത് തൊപ്പിക്കുരങ്ങിനാണ്. വാലിന് 45-70 സെ.മീ. നീളമുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുരങ്ങിന് 6-10 കി.ഗ്രാമും പെണ്കുരങ്ങിന് 3-4 കി.ഗ്രാമും തൂക്കമുണ്ടായിരിക്കും. ഇതിന്റെ തലയില്‍ ഒരു ചെറിയ തൊപ്പിപോലെ രോമങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതിനാലാണ് തൊപ്പിക്കുരങ്ങ് എന്ന പേര് ലഭിച്ചത്. നെറ്റിഭാഗം മറയ്ക്കാതെ വളര്ന്നുനില്ക്കുന്ന ഈ രോമത്തൊപ്പിയുടെ മധ്യഭാഗം നെടുകെ പകുത്തതുപോലെ തോന്നും. ഇവയുടെ ശരീരത്തിന്റെ നിറം ഋതുഭേദങ്ങള്‍ക്കനുസൃതമായി മാറുന്നു; ശൈത്യകാലത്ത് തിളങ്ങുന്ന തവിട്ടുനിറവും ഉഷ്ണകാലത്ത് മങ്ങിയ ചാരനിറവുമായിരിക്കും. |
- | + | [[Image:thoppi kurang01.png|200px|left|thumb|തൊപ്പിക്കുരങ്ങ്]] | |
- | + | 20 മുതല്‍ 25 വരെ കുരങ്ങുകള്‍ കൂട്ടമായി ശബ്ദമുണ്ടാക്കിക്കൊണ്ട് തറയിലും വൃക്ഷങ്ങളിലും ചാടിച്ചാടി സഞ്ചരിക്കുന്നു. ഇത്തരം കുരങ്ങുകള്‍ തെക്കെ ഇന്ത്യയിലെ നാട്ടിന്‍പുറത്തെയും കാട്ടുപ്രദേശങ്ങളിലെയും സാധാരണ കാഴ്ചയാണ്. കുരങ്ങുകളുടെ ഓരോ കൂട്ടവും അവയുടെ സഞ്ചാരപരിധി ഒരു കിലോമീറ്ററിനുള്ളിലായി പരിമിതപ്പെടുത്തുന്നു. തളിരിലകളും ഫലങ്ങളും ചെറുപ്രാണികളുമാണ് ഇവയുടെ ഭക്ഷണം. പട്ടണങ്ങളിലെ വീടുകളിലും മറ്റും കയറിക്കൂടുന്ന ഇത്തരം കുരങ്ങുകള്‍ മനുഷ്യരുടെ ആഹാരാവശിഷ്ടങ്ങളാണ് ഭക്ഷിക്കുക. ക്ഷേത്രങ്ങളുടെയും മറ്റും പരിസരവും വഴിയരികുകളും താവളമാക്കുന്നവ മനുഷ്യരെ ഭയപ്പെടാറില്ല. ചിലപ്പോള്‍ ഇവ കൃഷിയിടങ്ങളിലെ ധാന്യങ്ങളും ഫലങ്ങളും മറ്റും തിന്നുനശിപ്പിക്കാറുണ്ട്. കുരങ്ങിനങ്ങളില് ഏറ്റവുമധികം കുസൃതിത്തരങ്ങളും അനുകരണഭ്രമവും പ്രകടമാക്കുന്നത് തൊപ്പിക്കുരങ്ങുകളാണ്. കുരങ്ങുകളിക്കാര്‍ സാധാരണ കൊണ്ടുനടക്കുന്നത് ഇത്തരം കുരങ്ങുകളെയാണ്. ഇവയുടെ ഇണങ്ങുന്ന സ്വഭാവ സവിശേഷതയാണ് ഇതിനു കാരണം. |
Current revision as of 10:52, 9 ഫെബ്രുവരി 2009
തൊപ്പിക്കുരങ്ങ്
Bonnet monkey
ഒരിനം കുരങ്ങ്. സസ്തനികളിലെ സെര്‍ക്കോപൈതീസിഡെ (Cercopithecinae) കുടുംബത്തിന്റെ ഉപകുടുംബമായ സെര്‍ക്കോപൈതീസിനെ(Cercopithecinae)യില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രനാമം: മക്കാക്ക റേഡിയേറ്റ (Macaca radiata). വെള്ളമന്തി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പടിഞ്ഞാറ് മുംബൈ മുതല്‍ കിഴക്ക് ഗോദാവരി വരെയുള്ള വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മക്കാക്ക ഇനത്തില്‍പ്പെട്ട കുരങ്ങുകളില്‍ ഏറ്റവും നീളം കൂടിയ വാലുള്ളത് തൊപ്പിക്കുരങ്ങിനാണ്. വാലിന് 45-70 സെ.മീ. നീളമുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുരങ്ങിന് 6-10 കി.ഗ്രാമും പെണ്കുരങ്ങിന് 3-4 കി.ഗ്രാമും തൂക്കമുണ്ടായിരിക്കും. ഇതിന്റെ തലയില്‍ ഒരു ചെറിയ തൊപ്പിപോലെ രോമങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതിനാലാണ് തൊപ്പിക്കുരങ്ങ് എന്ന പേര് ലഭിച്ചത്. നെറ്റിഭാഗം മറയ്ക്കാതെ വളര്ന്നുനില്ക്കുന്ന ഈ രോമത്തൊപ്പിയുടെ മധ്യഭാഗം നെടുകെ പകുത്തതുപോലെ തോന്നും. ഇവയുടെ ശരീരത്തിന്റെ നിറം ഋതുഭേദങ്ങള്‍ക്കനുസൃതമായി മാറുന്നു; ശൈത്യകാലത്ത് തിളങ്ങുന്ന തവിട്ടുനിറവും ഉഷ്ണകാലത്ത് മങ്ങിയ ചാരനിറവുമായിരിക്കും.
20 മുതല്‍ 25 വരെ കുരങ്ങുകള്‍ കൂട്ടമായി ശബ്ദമുണ്ടാക്കിക്കൊണ്ട് തറയിലും വൃക്ഷങ്ങളിലും ചാടിച്ചാടി സഞ്ചരിക്കുന്നു. ഇത്തരം കുരങ്ങുകള്‍ തെക്കെ ഇന്ത്യയിലെ നാട്ടിന്‍പുറത്തെയും കാട്ടുപ്രദേശങ്ങളിലെയും സാധാരണ കാഴ്ചയാണ്. കുരങ്ങുകളുടെ ഓരോ കൂട്ടവും അവയുടെ സഞ്ചാരപരിധി ഒരു കിലോമീറ്ററിനുള്ളിലായി പരിമിതപ്പെടുത്തുന്നു. തളിരിലകളും ഫലങ്ങളും ചെറുപ്രാണികളുമാണ് ഇവയുടെ ഭക്ഷണം. പട്ടണങ്ങളിലെ വീടുകളിലും മറ്റും കയറിക്കൂടുന്ന ഇത്തരം കുരങ്ങുകള്‍ മനുഷ്യരുടെ ആഹാരാവശിഷ്ടങ്ങളാണ് ഭക്ഷിക്കുക. ക്ഷേത്രങ്ങളുടെയും മറ്റും പരിസരവും വഴിയരികുകളും താവളമാക്കുന്നവ മനുഷ്യരെ ഭയപ്പെടാറില്ല. ചിലപ്പോള്‍ ഇവ കൃഷിയിടങ്ങളിലെ ധാന്യങ്ങളും ഫലങ്ങളും മറ്റും തിന്നുനശിപ്പിക്കാറുണ്ട്. കുരങ്ങിനങ്ങളില് ഏറ്റവുമധികം കുസൃതിത്തരങ്ങളും അനുകരണഭ്രമവും പ്രകടമാക്കുന്നത് തൊപ്പിക്കുരങ്ങുകളാണ്. കുരങ്ങുകളിക്കാര്‍ സാധാരണ കൊണ്ടുനടക്കുന്നത് ഇത്തരം കുരങ്ങുകളെയാണ്. ഇവയുടെ ഇണങ്ങുന്ന സ്വഭാവ സവിശേഷതയാണ് ഇതിനു കാരണം.