This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജന്‍ഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അജന്‍ഡ) |
|||
വരി 4: | വരി 4: | ||
ഒരു സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുവാനുദ്ദേശിക്കുന്ന കാര്യപരിപാടികളുടെ വിവരണം. കമ്പനികളുടെ സമ്മേളനങ്ങളിലും ഇത്തരം അജന്‍ഡ തയ്യാറാക്കാറുണ്ട്. കൂട്ടു മുതല്‍ കമ്പനികളെ (Joint Stock Companies) സംബന്ധിച്ചിടത്തോളം അതതു സമ്മേളനങ്ങളുടെ അറിയിപ്പിനോടൊന്നിച്ച് സാധാരണയായി അജന്‍ഡയും അയയ്ക്കുന്നു. കമ്പനിയുടെ കാര്യദര്‍ശി അധ്യക്ഷനുമായി ആലോചിച്ചാണ് അജന്‍ഡ തയ്യാറാക്കുന്നത്. അജന്‍ഡ സംക്ഷിപ്തമോ വിശദമോ ആകാം. മുറപ്രകാരമുള്ള ഇനങ്ങള്‍ (routine items) ആദ്യവും വിവാദപരമായവ അവസാനവും ചേര്‍ക്കുകയാണ് പതിവ്. | ഒരു സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുവാനുദ്ദേശിക്കുന്ന കാര്യപരിപാടികളുടെ വിവരണം. കമ്പനികളുടെ സമ്മേളനങ്ങളിലും ഇത്തരം അജന്‍ഡ തയ്യാറാക്കാറുണ്ട്. കൂട്ടു മുതല്‍ കമ്പനികളെ (Joint Stock Companies) സംബന്ധിച്ചിടത്തോളം അതതു സമ്മേളനങ്ങളുടെ അറിയിപ്പിനോടൊന്നിച്ച് സാധാരണയായി അജന്‍ഡയും അയയ്ക്കുന്നു. കമ്പനിയുടെ കാര്യദര്‍ശി അധ്യക്ഷനുമായി ആലോചിച്ചാണ് അജന്‍ഡ തയ്യാറാക്കുന്നത്. അജന്‍ഡ സംക്ഷിപ്തമോ വിശദമോ ആകാം. മുറപ്രകാരമുള്ള ഇനങ്ങള്‍ (routine items) ആദ്യവും വിവാദപരമായവ അവസാനവും ചേര്‍ക്കുകയാണ് പതിവ്. | ||
- | സമ്മേളന സമയത്ത് കുറിപ്പുകള്‍ എഴുതിയെടുക്കാന്‍ | + | സമ്മേളന സമയത്ത് കുറിപ്പുകള്‍ എഴുതിയെടുക്കാന്‍ സൗകര്യം നല്കത്തക്കരീതിയില്‍ കടലാസിന്റെ വലതുഭാഗത്ത് സാമാന്യം വീതിയില്‍ ഒരുവശം ശൂന്യമായി വിട്ടുകൊണ്ട് ഇടതുഭാഗത്താണ് അജന്‍ഡ രേഖപ്പെടുത്തുന്നത്. ചിലപ്പോള്‍ അധ്യക്ഷന്റെ ഉപയോഗത്തിനായി ഒരു 'അജന്‍ഡാപുസ്തകം' സൂക്ഷിക്കാറുണ്ട്. ഈ പുസ്തകത്തിന്റെ ഇടത്തേതാളില്‍ അജന്‍ഡ ഏറെക്കുറെ വിശദമായി രേഖപ്പെടുത്തുന്നു. വലത്തേതാള്‍ കുറിപ്പുകള്‍ എഴുതുവാന്‍ ശൂന്യമായി വിടുകയും ചെയ്യുന്നു. കാര്യദര്‍ശിയും ഇതുപോലെ ഒരു പുസ്തകം സൂക്ഷിക്കാറുണ്ട്. ഈ കുറിപ്പുകളില്‍ നിന്നാണ് പിന്നീട് സമ്മേളനത്തിന്റെ നടപടിക്കുറിപ്പുകള്‍ (minutes) എഴുതിയുണ്ടാക്കുന്നത്. അധ്യക്ഷനും കാര്യദര്‍ശിയും ഉപയോഗിക്കുന്ന അജന്‍ഡയില്‍ സാധാരണ അംഗങ്ങള്‍ക്കു നല്കുന്ന അജന്‍ഡയെ അപേക്ഷിച്ച് വിശദമായ വിവരങ്ങള്‍ കാണും. നടപടിക്കുറിപ്പുകള്‍ എഴുതുന്നതിന് ഇത് കൂടുതല്‍ സഹായകമാണ്. |
11:35, 1 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അജന്‍ഡ
ഒരു സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുവാനുദ്ദേശിക്കുന്ന കാര്യപരിപാടികളുടെ വിവരണം. കമ്പനികളുടെ സമ്മേളനങ്ങളിലും ഇത്തരം അജന്‍ഡ തയ്യാറാക്കാറുണ്ട്. കൂട്ടു മുതല്‍ കമ്പനികളെ (Joint Stock Companies) സംബന്ധിച്ചിടത്തോളം അതതു സമ്മേളനങ്ങളുടെ അറിയിപ്പിനോടൊന്നിച്ച് സാധാരണയായി അജന്‍ഡയും അയയ്ക്കുന്നു. കമ്പനിയുടെ കാര്യദര്‍ശി അധ്യക്ഷനുമായി ആലോചിച്ചാണ് അജന്‍ഡ തയ്യാറാക്കുന്നത്. അജന്‍ഡ സംക്ഷിപ്തമോ വിശദമോ ആകാം. മുറപ്രകാരമുള്ള ഇനങ്ങള്‍ (routine items) ആദ്യവും വിവാദപരമായവ അവസാനവും ചേര്‍ക്കുകയാണ് പതിവ്.
സമ്മേളന സമയത്ത് കുറിപ്പുകള്‍ എഴുതിയെടുക്കാന്‍ സൗകര്യം നല്കത്തക്കരീതിയില്‍ കടലാസിന്റെ വലതുഭാഗത്ത് സാമാന്യം വീതിയില്‍ ഒരുവശം ശൂന്യമായി വിട്ടുകൊണ്ട് ഇടതുഭാഗത്താണ് അജന്‍ഡ രേഖപ്പെടുത്തുന്നത്. ചിലപ്പോള്‍ അധ്യക്ഷന്റെ ഉപയോഗത്തിനായി ഒരു 'അജന്‍ഡാപുസ്തകം' സൂക്ഷിക്കാറുണ്ട്. ഈ പുസ്തകത്തിന്റെ ഇടത്തേതാളില്‍ അജന്‍ഡ ഏറെക്കുറെ വിശദമായി രേഖപ്പെടുത്തുന്നു. വലത്തേതാള്‍ കുറിപ്പുകള്‍ എഴുതുവാന്‍ ശൂന്യമായി വിടുകയും ചെയ്യുന്നു. കാര്യദര്‍ശിയും ഇതുപോലെ ഒരു പുസ്തകം സൂക്ഷിക്കാറുണ്ട്. ഈ കുറിപ്പുകളില്‍ നിന്നാണ് പിന്നീട് സമ്മേളനത്തിന്റെ നടപടിക്കുറിപ്പുകള്‍ (minutes) എഴുതിയുണ്ടാക്കുന്നത്. അധ്യക്ഷനും കാര്യദര്‍ശിയും ഉപയോഗിക്കുന്ന അജന്‍ഡയില്‍ സാധാരണ അംഗങ്ങള്‍ക്കു നല്കുന്ന അജന്‍ഡയെ അപേക്ഷിച്ച് വിശദമായ വിവരങ്ങള്‍ കാണും. നടപടിക്കുറിപ്പുകള്‍ എഴുതുന്നതിന് ഇത് കൂടുതല്‍ സഹായകമാണ്.