This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്ചുതണ്ടുശക്തികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്ത ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍. നാസി ജര്‍മനിയും ഫാസിസ്റ്റ് ഇറ്റലിയും ചേര്‍ന്നു രൂപവത്ക്കരിച്ച സഖ്യത്തില്‍ ജപ്പാന്‍കൂടി ചേര്‍ന്നപ്പോള്‍ ഈ മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിക്കുകയും ഈ രാഷ്ട്രങ്ങള്‍ 'അച്ചുതണ്ടുശക്തികള്‍' എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇറ്റലിയിലെ സര്‍വാധിപതിയായിരുന്ന മുസ്സോളിനിയാണ് (1883-1945) അച്ചുതണ്ടുശക്തികള്‍ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. 1936 ന. 1-ന് മിലാനില്‍വച്ച് ചെയ്ത ഒരു പ്രസംഗത്തില്‍ മുസ്സോളിനി ഇപ്രകാരം പ്രസ്താവിച്ചു. 'ബര്‍ളിനും റോമും തമ്മിലുള്ള ഈ രേഖ വിഭാജക ചര്‍മമല്ല; പ്രത്യുത, ഒരു അച്ചുതണ്ടാണ്' (This Berlin Rome line is not a diaphragm but rather than axis). തുടര്‍ന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രിയായിരുന്ന കൌണ്ട്ചാനോ (1903-1940) ഹിറ്റ്ലറെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനം ഇറ്റലിയും ജര്‍മനിയും തമ്മിലുളള സഹകരണത്തിന് വഴിതെളിക്കുകയും ചെയ്തു. 1939 മേയ് 22-ന് ഈ രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ഔപചാരികസഖ്യം രൂപംകൊണ്ടു. 1936-ല്‍ ജപ്പാനും ജര്‍മനിയും ഒരു സന്ധിയില്‍ ഒപ്പുവച്ചു. ഒരു കൊല്ലത്തിനുശേഷം ഇറ്റലിയും ആ സഖ്യത്തില്‍ ചേരുകയുണ്ടായി. 1940-ല്‍ ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ മൂന്നു ശക്തികളും ചേര്‍ന്നു സുദൃഢമായ ത്രികക്ഷിസഖ്യം രൂപവത്കരിച്ചു. ഇതിനെത്തുടര്‍ന്ന് 'ടോക്കിയോ-ബര്‍ളിന്‍-റോം അച്ചുതണ്ട്' എന്ന പ്രയോഗം സാര്‍വത്രികമായി പ്രചരിച്ചു. രണ്ടാംലോകയുദ്ധത്തിന്റെ അന്ത്യംവരെ ഈ മൂന്നു രാജ്യങ്ങളും ഒറ്റക്കെട്ടായിനിന്ന് സഖ്യകക്ഷികളോടു യുദ്ധം ചെയ്തു. ഒടുവില്‍ അച്ചുതണ്ടുശക്തികള്‍ ഒന്നൊന്നായി സഖ്യകക്ഷികള്‍ക്കു കീഴടങ്ങി. നോ: സഖ്യകക്ഷികള്‍ | രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്ത ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍. നാസി ജര്‍മനിയും ഫാസിസ്റ്റ് ഇറ്റലിയും ചേര്‍ന്നു രൂപവത്ക്കരിച്ച സഖ്യത്തില്‍ ജപ്പാന്‍കൂടി ചേര്‍ന്നപ്പോള്‍ ഈ മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിക്കുകയും ഈ രാഷ്ട്രങ്ങള്‍ 'അച്ചുതണ്ടുശക്തികള്‍' എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇറ്റലിയിലെ സര്‍വാധിപതിയായിരുന്ന മുസ്സോളിനിയാണ് (1883-1945) അച്ചുതണ്ടുശക്തികള്‍ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. 1936 ന. 1-ന് മിലാനില്‍വച്ച് ചെയ്ത ഒരു പ്രസംഗത്തില്‍ മുസ്സോളിനി ഇപ്രകാരം പ്രസ്താവിച്ചു. 'ബര്‍ളിനും റോമും തമ്മിലുള്ള ഈ രേഖ വിഭാജക ചര്‍മമല്ല; പ്രത്യുത, ഒരു അച്ചുതണ്ടാണ്' (This Berlin Rome line is not a diaphragm but rather than axis). തുടര്‍ന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രിയായിരുന്ന കൌണ്ട്ചാനോ (1903-1940) ഹിറ്റ്ലറെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനം ഇറ്റലിയും ജര്‍മനിയും തമ്മിലുളള സഹകരണത്തിന് വഴിതെളിക്കുകയും ചെയ്തു. 1939 മേയ് 22-ന് ഈ രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ഔപചാരികസഖ്യം രൂപംകൊണ്ടു. 1936-ല്‍ ജപ്പാനും ജര്‍മനിയും ഒരു സന്ധിയില്‍ ഒപ്പുവച്ചു. ഒരു കൊല്ലത്തിനുശേഷം ഇറ്റലിയും ആ സഖ്യത്തില്‍ ചേരുകയുണ്ടായി. 1940-ല്‍ ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ മൂന്നു ശക്തികളും ചേര്‍ന്നു സുദൃഢമായ ത്രികക്ഷിസഖ്യം രൂപവത്കരിച്ചു. ഇതിനെത്തുടര്‍ന്ന് 'ടോക്കിയോ-ബര്‍ളിന്‍-റോം അച്ചുതണ്ട്' എന്ന പ്രയോഗം സാര്‍വത്രികമായി പ്രചരിച്ചു. രണ്ടാംലോകയുദ്ധത്തിന്റെ അന്ത്യംവരെ ഈ മൂന്നു രാജ്യങ്ങളും ഒറ്റക്കെട്ടായിനിന്ന് സഖ്യകക്ഷികളോടു യുദ്ധം ചെയ്തു. ഒടുവില്‍ അച്ചുതണ്ടുശക്തികള്‍ ഒന്നൊന്നായി സഖ്യകക്ഷികള്‍ക്കു കീഴടങ്ങി. നോ: സഖ്യകക്ഷികള്‍ | ||
+ | [[Category:ചരിത്രം]] |
Current revision as of 05:12, 8 ഏപ്രില്‍ 2008
അച്ചുതണ്ടുശക്തികള്‍
Axis Powers
രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്ത ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍. നാസി ജര്‍മനിയും ഫാസിസ്റ്റ് ഇറ്റലിയും ചേര്‍ന്നു രൂപവത്ക്കരിച്ച സഖ്യത്തില്‍ ജപ്പാന്‍കൂടി ചേര്‍ന്നപ്പോള്‍ ഈ മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിക്കുകയും ഈ രാഷ്ട്രങ്ങള്‍ 'അച്ചുതണ്ടുശക്തികള്‍' എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇറ്റലിയിലെ സര്‍വാധിപതിയായിരുന്ന മുസ്സോളിനിയാണ് (1883-1945) അച്ചുതണ്ടുശക്തികള്‍ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. 1936 ന. 1-ന് മിലാനില്‍വച്ച് ചെയ്ത ഒരു പ്രസംഗത്തില്‍ മുസ്സോളിനി ഇപ്രകാരം പ്രസ്താവിച്ചു. 'ബര്‍ളിനും റോമും തമ്മിലുള്ള ഈ രേഖ വിഭാജക ചര്‍മമല്ല; പ്രത്യുത, ഒരു അച്ചുതണ്ടാണ്' (This Berlin Rome line is not a diaphragm but rather than axis). തുടര്‍ന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രിയായിരുന്ന കൌണ്ട്ചാനോ (1903-1940) ഹിറ്റ്ലറെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനം ഇറ്റലിയും ജര്‍മനിയും തമ്മിലുളള സഹകരണത്തിന് വഴിതെളിക്കുകയും ചെയ്തു. 1939 മേയ് 22-ന് ഈ രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ഔപചാരികസഖ്യം രൂപംകൊണ്ടു. 1936-ല്‍ ജപ്പാനും ജര്‍മനിയും ഒരു സന്ധിയില്‍ ഒപ്പുവച്ചു. ഒരു കൊല്ലത്തിനുശേഷം ഇറ്റലിയും ആ സഖ്യത്തില്‍ ചേരുകയുണ്ടായി. 1940-ല്‍ ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ മൂന്നു ശക്തികളും ചേര്‍ന്നു സുദൃഢമായ ത്രികക്ഷിസഖ്യം രൂപവത്കരിച്ചു. ഇതിനെത്തുടര്‍ന്ന് 'ടോക്കിയോ-ബര്‍ളിന്‍-റോം അച്ചുതണ്ട്' എന്ന പ്രയോഗം സാര്‍വത്രികമായി പ്രചരിച്ചു. രണ്ടാംലോകയുദ്ധത്തിന്റെ അന്ത്യംവരെ ഈ മൂന്നു രാജ്യങ്ങളും ഒറ്റക്കെട്ടായിനിന്ന് സഖ്യകക്ഷികളോടു യുദ്ധം ചെയ്തു. ഒടുവില്‍ അച്ചുതണ്ടുശക്തികള്‍ ഒന്നൊന്നായി സഖ്യകക്ഷികള്‍ക്കു കീഴടങ്ങി. നോ: സഖ്യകക്ഷികള്‍