This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിന്‍കാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിന്‍കാ ഉശിസമ തെക്കന്‍ സുഡാനിലെ ഒരു ജനവിഭാഗം. എ.ഡി.10-ാം ശ.-ത്തോടെ സുഡാനി...)
 
വരി 1: വരി 1:
-
ഡിന്‍കാ
+
=ഡിന്‍കാ=
-
ഉശിസമ
+
Dinka
-
തെക്കന്‍ സുഡാനിലെ ഒരു ജനവിഭാഗം. എ.ഡി.10-ാം ശ.-ത്തോടെ സുഡാനിലെ വെള്ള നൈല്‍നദിയുടെ പ. ഭാഗത്ത് ഇവര്‍ കുടിയേറിപ്പാര്‍ത്തതായി കരുതപ്പെടുന്നു. നൈലോറ്റിക് വംശജരായ ഇവര്‍ കൃശഗാത്രരും ഉയരം കൂടിയവരുമാണ്. ഇന്ന് ഇവരുടെ എണ്ണം ഏകദേശം 5,00,000-ത്തിലേറെ വരും. ഷില്ലുക് (ടവശഹഹൌസ), അനുവക് (അിൌമസ), മെബാന്‍ (ങലയമി), നുവര്‍ (ചൌലൃ) എന്നീ ജനവിഭാഗങ്ങളുമായി ഇവര്‍ സാംസ്കാരിക സാദൃശ്യം പ്രകടിപ്പിക്കുന്ന്ു. നൈലോ-സഹാറന്‍ ഭാഷാവിഭാഗത്തില്‍പ്പെടുന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.  
+
 
-
അര്‍ധനാടോടിജീവിതം നയിക്കുന്ന ഡിന്‍കാകള്‍ പ്രധാനമായും ഒരു ഇടയസമൂഹമാണ്. നിരവധി ഗോത്രസഞ്ചയങ്ങള്‍ ചേര്‍ന്നതാണ് ഡിന്‍ക സമൂഹം. അഗര്‍ (അഴമൃ), അലിയബ് (അഹശമയ), ബോര്‍ (ആീൃ), റെക് (ഞലസ), മലുവാല്‍ (ങമഹൌമഹ) തുടങ്ങിയവയാണ് ഡിന്‍കാ സമൂഹത്തിലെ പ്രധാന ഗോത്രവിഭാഗങ്ങള്‍. വേനല്‍ ക്കാലത്ത് ഇവര്‍ കന്നുകാലികളുമായി നദീതീരങ്ങളിലെ പുല്‍ത്തകിടികളിലേക്ക് നീങ്ങുന്നു. മഴക്കാലത്ത് സാവന്നാ പ്രദേശങ്ങളിലെ തങ്ങളുടെ സ്ഥിരം താവളങ്ങളില്‍ തിരിച്ചെത്തുകയാണ് പതിവ്. ഇക്കാലത്ത് ഇവര്‍ ഭക്ഷ്യധാന്യക്കൃഷിയിലേര്‍പ്പെടുന്നു. പ്രധാനമായും ചാമ (ങശഹഹല) വര്‍ഗത്തില്‍പ്പെടുന്ന വിളകളാണ് കൃഷിചെയ്യുന്നത്. ഇവരുടെ സാമൂഹികവ്യവസ്ഥിതി താരതമ്യേന സമത്വാധിഷ്ഠിതമാണ്. പുരോഹിതന്മാര്‍ക്ക് ഇവരുടെ സമൂഹം പ്രത്യേക പ്രാധാന്യം നല്‍കുന്നു. അനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും കലഹങ്ങള്‍ സന്ധിയാക്കുവാനും ഡിന്‍കാകള്‍ പുരോഹിതന്മാരെയാണ് ആശ്രയിക്കുന്നത്. കൃത്യമായി മഴ ലഭിക്കുവാന്‍ പുരോഹിതന്മാരുടെ സഹായം വേണമെന്ന് വിശ്വസിക്കുന്നവരാണിവര്‍. ഈയിടെ ആധുനിക വിദ്യാഭ്യാസത്തോട് ഇവര്‍ പൊതുവേ അനുകൂലമനോഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ട്ു.  
+
തെക്കന്‍ സുഡാനിലെ ഒരു ജനവിഭാഗം. എ.ഡി.10-ാം ശ.-ത്തോടെ സുഡാനിലെ വെള്ള നൈല്‍നദിയുടെ പ. ഭാഗത്ത് ഇവര്‍ കുടിയേറിപ്പാര്‍ത്തതായി കരുതപ്പെടുന്നു. നൈലോറ്റിക് വംശജരായ ഇവര്‍ കൃശഗാത്രരും ഉയരം കൂടിയവരുമാണ്. ഇന്ന് ഇവരുടെ എണ്ണം ഏകദേശം 5,00,000-ത്തിലേറെ വരും. ഷില്ലുക് (Shilluk), അനുവക് (Anuak), മെബാന്‍ (Meban), നുവര്‍ (Nuer) എന്നീ ജനവിഭാഗങ്ങളുമായി ഇവര്‍ സാംസ്കാരിക സാദൃശ്യം പ്രകടിപ്പിക്കുന്നുണ്ട്. നൈലോ-സഹാറന്‍ ഭാഷാവിഭാഗത്തില്‍പ്പെടുന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.  
-
19-ാം ശ.-ത്തില്‍ വിവിധ അറബ്-ഈജിപ്ഷ്യന്‍ വംശജര്‍ ഇവരെ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നു. 1960-കളില്‍ ഡിന്‍കാകളുടെ അധിവാസമേഖലകളെ ഇസ്ളാമിക ഭൂരിപക്ഷമുള്ള വടക്കന്‍ സുഡാനുമായി ലയിപ്പിക്കാന്‍ നടത്തിയ നീക്കം വ്യാപകമായ അക്രമങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു.
+
 
 +
[[Image:Dinka.png|200px|left|thumb|മത്സ്യബന്ധന ആഘോഷത്തില്‍ പങ്കെടുക്കുന്ന ഡിന്‍കോ ജനവിഭാഗം]]
 +
 
 +
അര്‍ധനാടോടിജീവിതം നയിക്കുന്ന ഡിന്‍കാകള്‍ പ്രധാനമായും ഒരു ഇടയസമൂഹമാണ്. നിരവധി ഗോത്രസഞ്ചയങ്ങള്‍ ചേര്‍ന്നതാണ് ഡിന്‍ക സമൂഹം. അഗര്‍ (Agar), അലിയബ് (Aliab), ബോര്‍ (Bor), റെക് (Rek), മലുവാല്‍ (Malual) തുടങ്ങിയവയാണ് ഡിന്‍കാ സമൂഹത്തിലെ പ്രധാന ഗോത്രവിഭാഗങ്ങള്‍. വേനല്‍ ക്കാലത്ത് ഇവര്‍ കന്നുകാലികളുമായി നദീതീരങ്ങളിലെ പുല്‍ത്തകിടികളിലേക്ക് നീങ്ങുന്നു. മഴക്കാലത്ത് സാവന്നാ പ്രദേശങ്ങളിലെ തങ്ങളുടെ സ്ഥിരം താവളങ്ങളില്‍ തിരിച്ചെത്തുകയാണ് പതിവ്. ഇക്കാലത്ത് ഇവര്‍ ഭക്ഷ്യധാന്യക്കൃഷിയിലേര്‍പ്പെടുന്നു. പ്രധാനമായും ചാമ (Millet) വര്‍ഗത്തില്‍പ്പെടുന്ന വിളകളാണ് കൃഷിചെയ്യുന്നത്. ഇവരുടെ സാമൂഹികവ്യവസ്ഥിതി താരതമ്യേന സമത്വാധിഷ്ഠിതമാണ്. പുരോഹിതന്മാര്‍ക്ക് ഇവരുടെ സമൂഹം പ്രത്യേക പ്രാധാന്യം നല്‍കുന്നു. അനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും കലഹങ്ങള്‍ സന്ധിയാക്കുവാനും ഡിന്‍കാകള്‍ പുരോഹിതന്മാരെയാണ് ആശ്രയിക്കുന്നത്. കൃത്യമായി മഴ ലഭിക്കുവാന്‍ പുരോഹിതന്മാരുടെ സഹായം വേണമെന്ന് വിശ്വസിക്കുന്നവരാണിവര്‍. ഈയിടെ ആധുനിക വിദ്യാഭ്യാസത്തോട് ഇവര്‍ പൊതുവേ അനുകൂലമനോഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.  
 +
 
 +
19-ാം ശ.-ത്തില്‍ വിവിധ അറബ്-ഈജിപ്ഷ്യന്‍ വംശജര്‍ ഇവരെ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നു. 1960-കളില്‍ ഡിന്‍കാകളുടെ അധിവാസമേഖലകളെ ഇസ്ലാമിക ഭൂരിപക്ഷമുള്ള വടക്കന്‍ സുഡാനുമായി ലയിപ്പിക്കാന്‍ നടത്തിയ നീക്കം വ്യാപകമായ അക്രമങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു.

Current revision as of 06:43, 15 ഡിസംബര്‍ 2008

ഡിന്‍കാ

Dinka

തെക്കന്‍ സുഡാനിലെ ഒരു ജനവിഭാഗം. എ.ഡി.10-ാം ശ.-ത്തോടെ സുഡാനിലെ വെള്ള നൈല്‍നദിയുടെ പ. ഭാഗത്ത് ഇവര്‍ കുടിയേറിപ്പാര്‍ത്തതായി കരുതപ്പെടുന്നു. നൈലോറ്റിക് വംശജരായ ഇവര്‍ കൃശഗാത്രരും ഉയരം കൂടിയവരുമാണ്. ഇന്ന് ഇവരുടെ എണ്ണം ഏകദേശം 5,00,000-ത്തിലേറെ വരും. ഷില്ലുക് (Shilluk), അനുവക് (Anuak), മെബാന്‍ (Meban), നുവര്‍ (Nuer) എന്നീ ജനവിഭാഗങ്ങളുമായി ഇവര്‍ സാംസ്കാരിക സാദൃശ്യം പ്രകടിപ്പിക്കുന്നുണ്ട്. നൈലോ-സഹാറന്‍ ഭാഷാവിഭാഗത്തില്‍പ്പെടുന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

മത്സ്യബന്ധന ആഘോഷത്തില്‍ പങ്കെടുക്കുന്ന ഡിന്‍കോ ജനവിഭാഗം

അര്‍ധനാടോടിജീവിതം നയിക്കുന്ന ഡിന്‍കാകള്‍ പ്രധാനമായും ഒരു ഇടയസമൂഹമാണ്. നിരവധി ഗോത്രസഞ്ചയങ്ങള്‍ ചേര്‍ന്നതാണ് ഡിന്‍ക സമൂഹം. അഗര്‍ (Agar), അലിയബ് (Aliab), ബോര്‍ (Bor), റെക് (Rek), മലുവാല്‍ (Malual) തുടങ്ങിയവയാണ് ഡിന്‍കാ സമൂഹത്തിലെ പ്രധാന ഗോത്രവിഭാഗങ്ങള്‍. വേനല്‍ ക്കാലത്ത് ഇവര്‍ കന്നുകാലികളുമായി നദീതീരങ്ങളിലെ പുല്‍ത്തകിടികളിലേക്ക് നീങ്ങുന്നു. മഴക്കാലത്ത് സാവന്നാ പ്രദേശങ്ങളിലെ തങ്ങളുടെ സ്ഥിരം താവളങ്ങളില്‍ തിരിച്ചെത്തുകയാണ് പതിവ്. ഇക്കാലത്ത് ഇവര്‍ ഭക്ഷ്യധാന്യക്കൃഷിയിലേര്‍പ്പെടുന്നു. പ്രധാനമായും ചാമ (Millet) വര്‍ഗത്തില്‍പ്പെടുന്ന വിളകളാണ് കൃഷിചെയ്യുന്നത്. ഇവരുടെ സാമൂഹികവ്യവസ്ഥിതി താരതമ്യേന സമത്വാധിഷ്ഠിതമാണ്. പുരോഹിതന്മാര്‍ക്ക് ഇവരുടെ സമൂഹം പ്രത്യേക പ്രാധാന്യം നല്‍കുന്നു. അനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും കലഹങ്ങള്‍ സന്ധിയാക്കുവാനും ഡിന്‍കാകള്‍ പുരോഹിതന്മാരെയാണ് ആശ്രയിക്കുന്നത്. കൃത്യമായി മഴ ലഭിക്കുവാന്‍ പുരോഹിതന്മാരുടെ സഹായം വേണമെന്ന് വിശ്വസിക്കുന്നവരാണിവര്‍. ഈയിടെ ആധുനിക വിദ്യാഭ്യാസത്തോട് ഇവര്‍ പൊതുവേ അനുകൂലമനോഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

19-ാം ശ.-ത്തില്‍ വിവിധ അറബ്-ഈജിപ്ഷ്യന്‍ വംശജര്‍ ഇവരെ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നു. 1960-കളില്‍ ഡിന്‍കാകളുടെ അധിവാസമേഖലകളെ ഇസ്ലാമിക ഭൂരിപക്ഷമുള്ള വടക്കന്‍ സുഡാനുമായി ലയിപ്പിക്കാന്‍ നടത്തിയ നീക്കം വ്യാപകമായ അക്രമങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍