This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയോ കാഷ്യസ് (സു.150-235)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയോ കാഷ്യസ് (സു.150-235) ഉശീ ഇമശൌൈ റോമന്‍ ഭരണാധികാരിയും ചരിത്രകാരനും. കാഷ്യ...)
 
വരി 1: വരി 1:
-
ഡയോ കാഷ്യസ് (സു.150-235)
+
=ഡയോ കാഷ്യസ് (സു.150-235)=
-
ഉശീ ഇമശൌൈ
+
Dio Cassius
-
റോമന്‍ ഭരണാധികാരിയും ചരിത്രകാരനും. കാഷ്യസ് ഡയോ കോഷിയാനസ് (ഇമശൌൈ ഉശീ ഇീരരലശമിൌ) എന്നായിരുന്നു ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്. ഡാല്‍മേഷ്യ, സിലിഷ്യ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായിരുന്ന കാഷ്യസ് അപ്രോണിയാനസിന്റെ പുത്രനായി സു. 150-ല്‍ ബിഥിനിയ (ആശവ്യിേശമ) പ്രവിശ്യയിലുള്ള (ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗം) നിസിയയില്‍ (ചശരമലമ) ഇദ്ദേഹം ജനിച്ചു. പിതാവിന്റെ മരണശേഷം ഇദ്ദേഹം റോമിലേക്ക് പോവുകയുായി (180). അവിടെ റോമന്‍ സെനറ്റില്‍ അംഗമാകുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രെയ്റ്റര്‍ എന്ന ഉദ്യോഗസ്ഥപദവിയിലേക്ക് ഇദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. പെര്‍ഗാനം, സ്മിര്‍ണ തുടങ്ങിയ പ്രദേശങ്ങളിലെ ഭരണച്ചുമതലയും കോണ്‍സല്‍ പദവിയും വഹിച്ചിട്ട്ു. അലക്സാര്‍ സെവറസിന്റെ ഭരണകാലത്ത് 229-ല്‍ കോണ്‍സല്‍ പദവിയില്‍ നിന്നും വിരമിച്ച് നിസിയയിലേക്കു പോയി. പിന്നീട് അവിടെ വച്ചാണ് 235-ല്‍ ഇദ്ദേഹം നിര്യാതനായത്.  
+
 
-
ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ റോമന്‍ ചരിത്രഗ്രന്ഥമാണ് റൊമെയ്ക (ഞീാമശസമ). ഗ്രീക്കു ഭാഷയിലെഴുതപ്പെട്ട ഈ ഗ്രന്ഥം ഏനിയാസ് ഇറ്റലിയില്‍ എത്തിയതു മുതല്‍ അലക്സാര്‍ സെവറസിന്റെ ഭരണകാലം (222-235) വരെയുള്ള റോമിന്റെ ചരിത്രം വിവരിക്കുന്നതാണ്. റോമന്‍ റിപ്പബ്ളിക്കിന്റെ അവസാനകാലങ്ങളെക്കുറിച്ചും റോമാ സാമ്രാജ്യത്തിന്റെ ആദ്യനാളുകളെക്കുറിച്ചും ഈ ഗ്രന്ഥം ആധികാരിക വിവരം നല്‍കുന്നു. ഇത് 80 ചെറു ഗ്രന്ഥങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ 36 മുതല്‍ 60 വരെയുള്ള ഗ്രന്ഥഭാഗങ്ങള്‍ ലഭ്യമാണ്. കോണ്‍സ്റ്റന്റൈന്‍ ഢകക പോര്‍ഫിറോജനിറ്റസ് (ഇീിമിെേശിേല ഢകക ജീൃുവ്യൃീഴലിശൌ), ജോണ്‍ സിഫിലിനസ് (ഖീവി തശുവശഹശിൌ), ജോണ്‍ സൊനാറസ് (ഖീവി ദീിമൃമ) എന്നിവര്‍ പില്‍ക്കാലത്ത് ഡയോ കാഷ്യസിന്റെ ഗ്രന്ഥഭാഗങ്ങളെ ചരിത്രരചനയ്ക്കായി ഉപയോഗിച്ചിട്ട്ു. ഒരു മഹത്തായ സംരംഭമായി ഡയോ കാഷ്യസിന്റെ ചരിത്ര ഗ്രന്ഥത്തെ വിശേഷിപ്പിക്കാറ്ു. പരിചയസമ്പന്നനായ ഒരു സൈനികനും രാഷ്ട്രീയക്കാരനും മാത്രം അവതരിപ്പിക്കാനാവുന്ന വിവരണങ്ങളാണ് ഇദ്ദേഹം ഈ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നത്.  
+
റോമന്‍ ഭരണാധികാരിയും ചരിത്രകാരനും. കാഷ്യസ് ഡയോ കോഷിയാനസ് (Cassius Dio Cocceianus) എന്നായിരുന്നു ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്. ഡാല്‍മേഷ്യ, സിലിഷ്യ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായിരുന്ന കാഷ്യസ് അപ്രോണിയാനസിന്റെ പുത്രനായി സു. 150-ല്‍ ബിഥിനിയ (Bithynia) പ്രവിശ്യയിലുള്ള (ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗം) നിസിയയില്‍ (Nicaea) ഇദ്ദേഹം ജനിച്ചു. പിതാവിന്റെ മരണശേഷം ഇദ്ദേഹം റോമിലേക്ക് പോവുകയുണ്ടായി (180). അവിടെ റോമന്‍ സെനറ്റില്‍ അംഗമാകുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രെയ്റ്റര്‍ എന്ന ഉദ്യോഗസ്ഥപദവിയിലേക്ക് ഇദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. പെര്‍ഗാനം, സ്മിര്‍ണ തുടങ്ങിയ പ്രദേശങ്ങളിലെ ഭരണച്ചുമതലയും കോണ്‍സല്‍ പദവിയും വഹിച്ചിട്ടുണ്ട്. അലക്സാണ്ടര്‍ സെവറസിന്റെ ഭരണകാലത്ത് 229-ല്‍ കോണ്‍സല്‍ പദവിയില്‍ നിന്നും വിരമിച്ച് നിസിയയിലേക്കു പോയി. പിന്നീട് അവിടെ വച്ചാണ് 235-ല്‍ ഇദ്ദേഹം നിര്യാതനായത്.  
 +
 
 +
ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ റോമന്‍ ചരിത്രഗ്രന്ഥമാണ് ''റൊമെയ്ക (Romaika)''. ഗ്രീക്കു ഭാഷയിലെഴുതപ്പെട്ട ഈ ഗ്രന്ഥം ഏനിയാസ് ഇറ്റലിയില്‍ എത്തിയതു മുതല്‍ അലക്സാണ്ടര്‍ സെവറസിന്റെ ഭരണകാലം (222-235) വരെയുള്ള റോമിന്റെ ചരിത്രം വിവരിക്കുന്നതാണ്. റോമന്‍ റിപ്പബ്ലിക്കിന്റെ അവസാനകാലങ്ങളെക്കുറിച്ചും റോമാ സാമ്രാജ്യത്തിന്റെ ആദ്യനാളുകളെക്കുറിച്ചും ഈ ഗ്രന്ഥം ആധികാരിക വിവരം നല്‍കുന്നു. ഇത് 80 ചെറു ഗ്രന്ഥങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ 36 മുതല്‍ 60 വരെയുള്ള ഗ്രന്ഥഭാഗങ്ങള്‍ ലഭ്യമാണ്. കോണ്‍സ്റ്റന്റൈന്‍ VII പോര്‍ഫിറോജനിറ്റസ് (Constantine VII Porphyrogenitus), ജോണ്‍ സിഫിലിനസ് (John Xiphilinus), ജോണ്‍ സൊനാറസ് (John Zonaras) എന്നിവര്‍ പില്‍ക്കാലത്ത് ഡയോ കാഷ്യസിന്റെ ഗ്രന്ഥഭാഗങ്ങളെ ചരിത്രരചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഒരു മഹത്തായ സംരംഭമായി ഡയോ കാഷ്യസിന്റെ ചരിത്ര ഗ്രന്ഥത്തെ വിശേഷിപ്പിക്കാറുണ്ട്. പരിചയസമ്പന്നനായ ഒരു സൈനികനും രാഷ്ട്രീയക്കാരനും മാത്രം അവതരിപ്പിക്കാനാവുന്ന വിവരണങ്ങളാണ് ഇദ്ദേഹം ഈ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നത്.  
 +
 
(ഡോ. എസ്. ശിവദാസന്‍, സ. പ.)
(ഡോ. എസ്. ശിവദാസന്‍, സ. പ.)

Current revision as of 11:17, 10 ഡിസംബര്‍ 2008

ഡയോ കാഷ്യസ് (സു.150-235)

Dio Cassius

റോമന്‍ ഭരണാധികാരിയും ചരിത്രകാരനും. കാഷ്യസ് ഡയോ കോഷിയാനസ് (Cassius Dio Cocceianus) എന്നായിരുന്നു ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്. ഡാല്‍മേഷ്യ, സിലിഷ്യ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായിരുന്ന കാഷ്യസ് അപ്രോണിയാനസിന്റെ പുത്രനായി സു. 150-ല്‍ ബിഥിനിയ (Bithynia) പ്രവിശ്യയിലുള്ള (ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗം) നിസിയയില്‍ (Nicaea) ഇദ്ദേഹം ജനിച്ചു. പിതാവിന്റെ മരണശേഷം ഇദ്ദേഹം റോമിലേക്ക് പോവുകയുണ്ടായി (180). അവിടെ റോമന്‍ സെനറ്റില്‍ അംഗമാകുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രെയ്റ്റര്‍ എന്ന ഉദ്യോഗസ്ഥപദവിയിലേക്ക് ഇദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. പെര്‍ഗാനം, സ്മിര്‍ണ തുടങ്ങിയ പ്രദേശങ്ങളിലെ ഭരണച്ചുമതലയും കോണ്‍സല്‍ പദവിയും വഹിച്ചിട്ടുണ്ട്. അലക്സാണ്ടര്‍ സെവറസിന്റെ ഭരണകാലത്ത് 229-ല്‍ കോണ്‍സല്‍ പദവിയില്‍ നിന്നും വിരമിച്ച് നിസിയയിലേക്കു പോയി. പിന്നീട് അവിടെ വച്ചാണ് 235-ല്‍ ഇദ്ദേഹം നിര്യാതനായത്.

ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ റോമന്‍ ചരിത്രഗ്രന്ഥമാണ് റൊമെയ്ക (Romaika). ഗ്രീക്കു ഭാഷയിലെഴുതപ്പെട്ട ഈ ഗ്രന്ഥം ഏനിയാസ് ഇറ്റലിയില്‍ എത്തിയതു മുതല്‍ അലക്സാണ്ടര്‍ സെവറസിന്റെ ഭരണകാലം (222-235) വരെയുള്ള റോമിന്റെ ചരിത്രം വിവരിക്കുന്നതാണ്. റോമന്‍ റിപ്പബ്ലിക്കിന്റെ അവസാനകാലങ്ങളെക്കുറിച്ചും റോമാ സാമ്രാജ്യത്തിന്റെ ആദ്യനാളുകളെക്കുറിച്ചും ഈ ഗ്രന്ഥം ആധികാരിക വിവരം നല്‍കുന്നു. ഇത് 80 ചെറു ഗ്രന്ഥങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ 36 മുതല്‍ 60 വരെയുള്ള ഗ്രന്ഥഭാഗങ്ങള്‍ ലഭ്യമാണ്. കോണ്‍സ്റ്റന്റൈന്‍ VII പോര്‍ഫിറോജനിറ്റസ് (Constantine VII Porphyrogenitus), ജോണ്‍ സിഫിലിനസ് (John Xiphilinus), ജോണ്‍ സൊനാറസ് (John Zonaras) എന്നിവര്‍ പില്‍ക്കാലത്ത് ഡയോ കാഷ്യസിന്റെ ഗ്രന്ഥഭാഗങ്ങളെ ചരിത്രരചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഒരു മഹത്തായ സംരംഭമായി ഡയോ കാഷ്യസിന്റെ ചരിത്ര ഗ്രന്ഥത്തെ വിശേഷിപ്പിക്കാറുണ്ട്. പരിചയസമ്പന്നനായ ഒരു സൈനികനും രാഷ്ട്രീയക്കാരനും മാത്രം അവതരിപ്പിക്കാനാവുന്ന വിവരണങ്ങളാണ് ഇദ്ദേഹം ഈ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നത്.

(ഡോ. എസ്. ശിവദാസന്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍