This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയബേസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(=ഡയബേസ്)
 
വരി 1: വരി 1:
-
==ഡയബേസ്=
+
=ഡയബേസ്=
Diabase
Diabase

Current revision as of 08:27, 6 ജനുവരി 2009

ഡയബേസ്

Diabase

ഒരു ആഗ്നേയശില. മുഖ്യധാതവങ്ങള്‍ : പ്ലാജിയോക്ലെയ്സ് ഫെല്‍സ്പാര്‍, പൈറോക്സീന്‍; നിറം: കറുപ്പ് അഥവാ കറുപ്പു കലര്‍ന്ന ചാരം. ധാതുസംയോഗത്തിലെ ഒഫിറ്റിക്ക് (Ophitic) മാതൃക ഡയബേസിനെ മറ്റ് ആഗ്നേയ ശിലകളില്‍ നിന്നു വ്യതിരിക്തമാക്കുന്നു. അപക്ഷയത്തെ പ്രതിരോധിക്കാനുള്ള കാഠിന്യവും രൂപഭംഗിയും ഡയബേസിന് സ്മാരകശിലകളുടെ ഗണത്തില്‍ മുഖ്യസ്ഥാനം നേടിക്കൊടുത്തിരിക്കുന്നു.

ഒഫിറ്റിക്ക് ധാതുസംയോഗ ഘടനയാണ് ഡയബേസിന്റെ മുഖ്യസവിശേഷത. ചതുരാകൃതിയിലുള്ള പ്ളാജിയോക്ളെയ്സിന്റെ ചെറു പരലുകള്‍ താരതമേന്യ വലുപ്പം കൂടിയ പൈറോക്സീന്‍ പരലുകളാല്‍ പൂര്‍ണമായോ ഭാഗികമായോ വലയം ചെയ്യപ്പെട്ടിരിക്കുന്നു. രാസികവും ധാതുവിജ്ഞാനീയപരവുമായി ഗാബ്റോയ്ക്കും ബസാള്‍ട്ടിനും മധ്യേയാണ് ഡയബേസിന്റെ സ്ഥാനം. പരലുകളുടെ വലുപ്പവ്യത്യാസമാണ് പ്രധാനം. വലുപ്പം കൂടിയ പരലുകള്‍ അടങ്ങിയ ഡയബേസാണ് ഗാബ്റോ; വലുപ്പം കുറഞ്ഞ പരലുകള്‍ അടങ്ങിയവ ബസാള്‍ട്ടും.

വ്യാപകമായി കാണപ്പെടുന്ന ആഗ്നേയ ശിലയാണ് ഡയബേസ്. ബസാള്‍ട്ടിക്ക് മാഗ്മയുടെ ദ്രുതഗതിയിലുള്ള ക്രിസ്റ്റലീകരണമാണ് ഡയബേസ് രൂപീകരണത്തിന്റെ അടിസ്ഥാനം. ഡൈക്ക്, സില്‍ തുടങ്ങിയ അന്തര്‍വേധ ആഗ്നേയ ശിലാരൂപങ്ങളിലും ഡയബേസ് കാണപ്പെടുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B4%AC%E0%B5%87%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍