This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡമോക്ളീസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡമോക്ളീസ് ഉമാീരഹല സിറാക്യൂസിലെ (ഗ്രീസ്) ഡയണീഷസ് രാജാവിന്റെ കൊട്ടാരസ...) |
|||
വരി 1: | വരി 1: | ||
- | + | =ഡമോക്ലീസ്= | |
+ | Democles | ||
- | + | സിറാക്യൂസിലെ (ഗ്രീസ്) ഡയണീഷസ് രാജാവിന്റെ കൊട്ടാരസദസ്സിലെ അംഗം. രാജാവ് സര്‍വദാ ഐശ്വര്യത്തിലും സമ്പത്തിലും അധികാരത്തിലും മുഴുകി സുഖജീവിതം നയിക്കുകയാണെന്ന് ഡമോക്ലീസ് ഒരിക്കല്‍ വിമര്‍ശനരൂപത്തില്‍ അഭിപ്രായപ്പെട്ടു. തന്നെ അനുമോദിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ഡമോക്ളീസിനെ, ഒരു രാജാവിന്റെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്ന് ഡയണീഷസ് തീരുമാനിച്ചു. ഒരിക്കല്‍ വിഭവസമൃദ്ധമായ രാജകീയ വിരുന്നിന് രാജാവ് ഡമോക്ലീസിനെ ക്ഷണിച്ചു. വിരുന്ന് കഴിഞ്ഞ് സന്തുഷ്ടനായിത്തീര്‍ന്ന ഡമോക്ലീസിനെ തന്റെ രാജസിംഹാസനത്തില്‍ കുറച്ചുസമയം ഉപവിഷ്ടനാകുവാന്‍ രാജാവു നിര്‍ദേശിച്ചു. ഇതനുസരിച്ച് ഡമോക്ലീസ് രാജാവിന്റെ സിംഹാസനത്തില്‍ കയറിയിരുന്നു. ഇരുന്നതിനുശേഷം മുകളിലേക്കു നോക്കിയപ്പോള്‍ ഒരു തലനാരിഴയില്‍ തൂക്കിയിട്ടിരിക്കുന്ന വാള് ഇദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. ഏതുനിമിഷവും തലനാരിഴ പൊട്ടി ആ വാള് തന്റെ ശിരസ്സില്‍ പതിക്കാമെന്ന സാഹചര്യമോര്‍ത്ത് ഡമോക്ലീസ് അത്യധികം അസ്വസ്ഥനായിത്തീര്‍ന്നു. | |
- | + | നേര്‍ത്ത ഒരു മുടിയില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന വാളിന്റെ ചുവട്ടിലിരിക്കുന്നതുപോലെ ഭീതിജനകമാണ് ഒരു മഹാരാജാവിന്റെ ഓരോ നിമിഷവും കടന്നുപോകുന്നതെന്ന് തന്റെ സദസ്യനെ ബോധ്യപ്പെടുത്തുവാന്‍ ഈ തന്ത്രം സഹായകമായി. അതിനുശേഷം രാജാവ് ഡമോക്ലീസിനെ പോകാനനുവദിച്ചു. ഉന്നതസ്ഥാനങ്ങളും സൗഭാഗ്യങ്ങളും ക്ഷണഭംഗുരമാണെന്നും എക്കാലവും അവ ദുഃഖദായകമാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു. തികച്ചും ആകസ്മികമായി കടന്നുവരാവുന്ന വിപത്തിനെ സൂചിപ്പിക്കുന്ന പ്രതീകമായും ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശൈലി തന്നെ 'ഡമോക്ളീസിന്റെ ഖഡ്ഗം' എന്ന പേരില്‍ വിശ്വസാഹിത്യത്തില്‍ പ്രചാരം നേടിയിട്ടുണ്ട്. സിസറൊയുടെ തസ്ക്കുലാനി ദിസ്പുത്താത്തി യോനെസ് (Tusculanae disputations-"Discussions at Tusculum" ') എന്ന ലത്തീന്‍കൃതിയില്‍ ഈ ഐതിഹ്യത്തിന്റെ പൂര്‍ണരൂപം കാണാവുന്നതാണ്. | |
- | + | ||
- | + |
Current revision as of 10:24, 9 ഡിസംബര്‍ 2008
ഡമോക്ലീസ്
Democles
സിറാക്യൂസിലെ (ഗ്രീസ്) ഡയണീഷസ് രാജാവിന്റെ കൊട്ടാരസദസ്സിലെ അംഗം. രാജാവ് സര്‍വദാ ഐശ്വര്യത്തിലും സമ്പത്തിലും അധികാരത്തിലും മുഴുകി സുഖജീവിതം നയിക്കുകയാണെന്ന് ഡമോക്ലീസ് ഒരിക്കല്‍ വിമര്‍ശനരൂപത്തില്‍ അഭിപ്രായപ്പെട്ടു. തന്നെ അനുമോദിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ഡമോക്ളീസിനെ, ഒരു രാജാവിന്റെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്ന് ഡയണീഷസ് തീരുമാനിച്ചു. ഒരിക്കല്‍ വിഭവസമൃദ്ധമായ രാജകീയ വിരുന്നിന് രാജാവ് ഡമോക്ലീസിനെ ക്ഷണിച്ചു. വിരുന്ന് കഴിഞ്ഞ് സന്തുഷ്ടനായിത്തീര്‍ന്ന ഡമോക്ലീസിനെ തന്റെ രാജസിംഹാസനത്തില്‍ കുറച്ചുസമയം ഉപവിഷ്ടനാകുവാന്‍ രാജാവു നിര്‍ദേശിച്ചു. ഇതനുസരിച്ച് ഡമോക്ലീസ് രാജാവിന്റെ സിംഹാസനത്തില്‍ കയറിയിരുന്നു. ഇരുന്നതിനുശേഷം മുകളിലേക്കു നോക്കിയപ്പോള്‍ ഒരു തലനാരിഴയില്‍ തൂക്കിയിട്ടിരിക്കുന്ന വാള് ഇദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. ഏതുനിമിഷവും തലനാരിഴ പൊട്ടി ആ വാള് തന്റെ ശിരസ്സില്‍ പതിക്കാമെന്ന സാഹചര്യമോര്‍ത്ത് ഡമോക്ലീസ് അത്യധികം അസ്വസ്ഥനായിത്തീര്‍ന്നു.
നേര്‍ത്ത ഒരു മുടിയില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന വാളിന്റെ ചുവട്ടിലിരിക്കുന്നതുപോലെ ഭീതിജനകമാണ് ഒരു മഹാരാജാവിന്റെ ഓരോ നിമിഷവും കടന്നുപോകുന്നതെന്ന് തന്റെ സദസ്യനെ ബോധ്യപ്പെടുത്തുവാന്‍ ഈ തന്ത്രം സഹായകമായി. അതിനുശേഷം രാജാവ് ഡമോക്ലീസിനെ പോകാനനുവദിച്ചു. ഉന്നതസ്ഥാനങ്ങളും സൗഭാഗ്യങ്ങളും ക്ഷണഭംഗുരമാണെന്നും എക്കാലവും അവ ദുഃഖദായകമാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു. തികച്ചും ആകസ്മികമായി കടന്നുവരാവുന്ന വിപത്തിനെ സൂചിപ്പിക്കുന്ന പ്രതീകമായും ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശൈലി തന്നെ 'ഡമോക്ളീസിന്റെ ഖഡ്ഗം' എന്ന പേരില്‍ വിശ്വസാഹിത്യത്തില്‍ പ്രചാരം നേടിയിട്ടുണ്ട്. സിസറൊയുടെ തസ്ക്കുലാനി ദിസ്പുത്താത്തി യോനെസ് (Tusculanae disputations-"Discussions at Tusculum" ') എന്ന ലത്തീന്‍കൃതിയില്‍ ഈ ഐതിഹ്യത്തിന്റെ പൂര്‍ണരൂപം കാണാവുന്നതാണ്.