This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രാന്‍സ് കി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഠൃമിസെലശ ഒരു ദക്ഷിണാഫ്രിക്കന്‍ പ്രദേശം. മുന്‍പ് ഒരു സ്വതന്ത്ര റിപ്പബ...) |
|||
വരി 1: | വരി 1: | ||
- | + | =ട്രാന്‍സ് കി= | |
- | ഒരു ദക്ഷിണാഫ്രിക്കന്‍ പ്രദേശം. മുന്‍പ് ഒരു സ്വതന്ത്ര | + | Transkei |
- | ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് ട്രാന്‍സ്കീ. നിരവധി ചെറുകുന്നുകളും ഒറ്റപ്പെട്ട മലനിരകളുമുള്‍പ്പെടുന്നതാണ് ട്രാന്‍സ്കീയുടെ ഭൂപ്രകൃതി. 'ഈസ്റ്റേണ്‍ കേപ്' പ്രവിശ്യയിലെ ഗ്രേറ്റ് കീ നദി ( | + | |
- | ട്രാന്‍സ്കീയുടെ തീരപ്രദേശത്ത് ഉഷ്ണമേഖലാ കാലാവസ്ഥയും ഉയരം കൂടിയ ഭാഗങ്ങളില്‍ ശിതോഷ്ണ കാലാവസ്ഥയും അനുഭവപ്പെടുന്നു. ട്രാന്‍സ്കീയുടെ മുക്കാല്‍ ഭാഗത്തോളം പ്രദേശങ്ങളിലും വര്‍ഷത്തില്‍ 760 മി. മീ. -ല്‍ കൂടുതല്‍ മഴ ലഭിക്കുന്നു. വിഭിന്നങ്ങളായ കാര്‍ഷികവിളകളാണ് സമ്പദ്ഘടനയുടെ അടിത്തറ. ആഭ്യന്തരാവശ്യത്തിനു | + | ഒരു ദക്ഷിണാഫ്രിക്കന്‍ പ്രദേശം. മുന്‍പ് ഒരു സ്വതന്ത്ര റിപ്പബ്ലിക്കായിരുന്നു. സ്വയംഭരണാവകാശ ഹോംലാന്‍ഡ് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട (1963) ആദ്യത്തെ ആഫ്രിക്കന്‍ പ്രദേശമാണ് ട്രാന്‍സ്കീ. ഉമാത (umata) ആയിരുന്നു സ്വതന്ത്ര ട്രാന്‍സ് കീയുടെ തലസ്ഥാനം. വിസ്തീര്‍ണം: 43797 ച. കി. മീ.; ജനസംഖ്യ: 34,60,000 (1991). അതിരുകള്‍: വ. ബാസുതോലാന്‍ഡ് (Basutoland), തെ., തെ. കി. ഇന്ത്യന്‍സമുദ്രം. |
- | ജനങ്ങളില്‍ ഭൂരിഭാഗവും തദ്ദേശീയരും 'ക്സോസ' ( | + | |
- | ധാരാളം ജലസേചനപദ്ധതികള്‍ | + | ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് ട്രാന്‍സ്കീ. നിരവധി ചെറുകുന്നുകളും ഒറ്റപ്പെട്ട മലനിരകളുമുള്‍പ്പെടുന്നതാണ് ട്രാന്‍സ്കീയുടെ ഭൂപ്രകൃതി. 'ഈസ്റ്റേണ്‍ കേപ്' പ്രവിശ്യയിലെ ഗ്രേറ്റ് കീ നദി (Great kei river) മുതല്‍ നേറ്റാള്‍ വരെയായിരുന്നു ട്രാന്‍സ്കീയുടെ വിസ്തൃതി. നിമ്നോന്നതം എന്നതാണ് ട്രാന്‍സ്കീയന്‍ ഭൂപ്രകൃതിയുടെ സവിശേഷത. 1800 മീ. ആണ് ഈ ഭൂപ്രദേശത്തിന്റെ പരമാവധി ഉയരം. വര്‍ഷം മുഴുവന്‍ നീരൊഴുക്കുള്ള നിരവധി നദികള്‍ ട്രാന്‍സ്കീയിലുണ്ട്. |
- | 1894-ല്‍ പ്രാതിനിധ്യ സ്വഭാവാടിസ്ഥാനത്തിലുള്ള ഒരു ഭരണസംവിധാനം ട്രാന്‍സ്കീയില്‍ നിലവില്‍വന്നു. ഇത് പിന്നീട് ട്രാന്‍സ്കീയന്‍ ടെറിറ്ററീസ് ജനറല്‍ | + | |
- | 1963-ല്‍ നിലവില്‍വന്ന പുതിയ ഭരണഘടന കൂടുതല്‍ | + | ട്രാന്‍സ്കീയുടെ തീരപ്രദേശത്ത് ഉഷ്ണമേഖലാ കാലാവസ്ഥയും ഉയരം കൂടിയ ഭാഗങ്ങളില്‍ ശിതോഷ്ണ കാലാവസ്ഥയും അനുഭവപ്പെടുന്നു. ട്രാന്‍സ്കീയുടെ മുക്കാല്‍ ഭാഗത്തോളം പ്രദേശങ്ങളിലും വര്‍ഷത്തില്‍ 760 മി. മീ. -ല്‍ കൂടുതല്‍ മഴ ലഭിക്കുന്നു. വിഭിന്നങ്ങളായ കാര്‍ഷികവിളകളാണ് സമ്പദ്ഘടനയുടെ അടിത്തറ. ആഭ്യന്തരാവശ്യത്തിനു വേണ്ടിയുള്ള കാര്‍ഷിക വിളകള്‍ മാത്രമേ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. തേയില, കാപ്പി തുടങ്ങിയവയാണ് പ്രധാന വിളകള്‍. |
- | പ്രാദേശിക സ്വയംഭരണാവകാശം ട്രാന്‍സ്കീക്കു നല്‍കി. 1963-ലെ തെരഞ്ഞെടുപ്പില്‍ 109 അംഗങ്ങളുള്ള പുതിയ | + | |
+ | ജനങ്ങളില്‍ ഭൂരിഭാഗവും തദ്ദേശീയരും 'ക്സോസ' (xhosa) ഭാഷ സംസാരിക്കുന്നവരുമാണ്. ക്സോസ, ടെംബ്ല, പോ എന്നിവരാണ് പ്രധാന ആദിവാസി വിഭാഗങ്ങള്‍. തൊഴില്‍ തേടി ഇവിടെ നിന്ന് ധാരാളം പേര്‍ മറ്റു നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ജൊഹാനസ്ബര്‍ഗ് പോലുള്ള വന്‍ നഗരങ്ങളിലാണ് കുടിയേറ്റക്കാര്‍ കൂടുതലും അധിവാസമുറപ്പിച്ചിരിക്കുന്നത്. വര്‍ധിച്ച ജനസംഖ്യയും വളക്കൂറില്ലാത്ത മണ്ണും കുടിയേറ്റത്തിലേക്കു നയിച്ച മുഖ്യഘടകങ്ങളാണ്. തൊഴില്‍ തേടി അന്യദേശങ്ങളി ലേക്ക് പോകുന്നവര്‍ പുരുഷന്മരാകയാല്‍ ഇവിടത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാകുന്നു. | ||
+ | |||
+ | ധാരാളം ജലസേചനപദ്ധതികള്‍ ട്രാന്‍സ്കീയിലുണ്ട്. ടൈറ്റാനിയത്തിന്റെ വന്‍നിക്ഷേപങ്ങള്‍ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ചെമ്പ്, നിക്കല്‍, കല്‍ക്കരി, മാര്‍ബിള്‍ തുടങ്ങിയവയുടെ ചെറുനിക്ഷേപങ്ങളും ഇവിടെയുണ്ട്. എന്നാല്‍ പൊതുവേ വ്യവസായങ്ങള്‍ ഇവിടെ കുറവാണ്. മഗ്വ (Magwa), മജോള (Majola) എന്നിവിടങ്ങളില്‍ രണ്ടു വിശാലമായ തേയില തോട്ടങ്ങള്‍ ഉണ്ട്. ട്രാന്‍സ്കീയിലെ സോളോ (Tsolo) യില്‍ ഒരു കാര്‍ഷികകോളജ് പ്രവര്‍ത്തിക്കുന്നു. | ||
+ | |||
+ | 1894-ല്‍ പ്രാതിനിധ്യ സ്വഭാവാടിസ്ഥാനത്തിലുള്ള ഒരു ഭരണസംവിധാനം ട്രാന്‍സ്കീയില്‍ നിലവില്‍വന്നു. ഇത് പിന്നീട് ട്രാന്‍സ്കീയന്‍ ടെറിറ്ററീസ് ജനറല്‍ കൗണ്‍സില്‍ ആയി വികസിച്ചു. എന്നാല്‍ 1951-ലെ ബന്ദു അതോറിട്ടീസ് ആക്റ്റ് പ്രകാരം ട്രാന്‍സ്കീയന്‍ ടെറിറ്റോറിയല്‍ അതോറിറ്റി 1955-ല്‍ ജനറല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. | ||
+ | |||
+ | 1963-ല്‍ നിലവില്‍വന്ന പുതിയ ഭരണഘടന കൂടുതല്‍ പ്രാദേശിക സ്വയംഭരണാവകാശം ട്രാന്‍സ്കീക്കു നല്‍കി. 1963-ലെ തെരഞ്ഞെടുപ്പില്‍ 109 അംഗങ്ങളുള്ള പുതിയ ലെജിസ്ലേറ്റീവ് അസംബ്ലി നിലവില്‍വന്നു. അസംബ്ലിയിലെ അംഗസംഖ്യ പിന്നീട് 150 ആയി ഉയര്‍ത്തി. 1976-ല്‍ ദക്ഷിണാഫ്രിക്ക ട്രാന്‍സ്കീയെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. എന്നാല്‍ നാമമാത്ര അധികാരങ്ങളേ ഈ റിപ്പബ്ലിക്കിന് അനുവദിച്ചിരുന്നുള്ളു. ഇത്തരം സ്വതന്ത്രാധികാര പദവി നേടിയെടുത്ത ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഹോംലാന്‍ഡാണ് ട്രാന്‍സ്കീ. 1990-കളിലെ വര്‍ണവിവേചന നിരോധനത്തെ തുടര്‍ന്ന് 1994-ല്‍ ട്രാന്‍സ്കീ ദക്ഷിണാഫ്രിക്കയില്‍ ലയിച്ചു. |
07:08, 5 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ട്രാന്‍സ് കി
Transkei
ഒരു ദക്ഷിണാഫ്രിക്കന്‍ പ്രദേശം. മുന്‍പ് ഒരു സ്വതന്ത്ര റിപ്പബ്ലിക്കായിരുന്നു. സ്വയംഭരണാവകാശ ഹോംലാന്‍ഡ് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട (1963) ആദ്യത്തെ ആഫ്രിക്കന്‍ പ്രദേശമാണ് ട്രാന്‍സ്കീ. ഉമാത (umata) ആയിരുന്നു സ്വതന്ത്ര ട്രാന്‍സ് കീയുടെ തലസ്ഥാനം. വിസ്തീര്‍ണം: 43797 ച. കി. മീ.; ജനസംഖ്യ: 34,60,000 (1991). അതിരുകള്‍: വ. ബാസുതോലാന്‍ഡ് (Basutoland), തെ., തെ. കി. ഇന്ത്യന്‍സമുദ്രം.
ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് ട്രാന്‍സ്കീ. നിരവധി ചെറുകുന്നുകളും ഒറ്റപ്പെട്ട മലനിരകളുമുള്‍പ്പെടുന്നതാണ് ട്രാന്‍സ്കീയുടെ ഭൂപ്രകൃതി. 'ഈസ്റ്റേണ്‍ കേപ്' പ്രവിശ്യയിലെ ഗ്രേറ്റ് കീ നദി (Great kei river) മുതല്‍ നേറ്റാള്‍ വരെയായിരുന്നു ട്രാന്‍സ്കീയുടെ വിസ്തൃതി. നിമ്നോന്നതം എന്നതാണ് ട്രാന്‍സ്കീയന്‍ ഭൂപ്രകൃതിയുടെ സവിശേഷത. 1800 മീ. ആണ് ഈ ഭൂപ്രദേശത്തിന്റെ പരമാവധി ഉയരം. വര്‍ഷം മുഴുവന്‍ നീരൊഴുക്കുള്ള നിരവധി നദികള്‍ ട്രാന്‍സ്കീയിലുണ്ട്.
ട്രാന്‍സ്കീയുടെ തീരപ്രദേശത്ത് ഉഷ്ണമേഖലാ കാലാവസ്ഥയും ഉയരം കൂടിയ ഭാഗങ്ങളില്‍ ശിതോഷ്ണ കാലാവസ്ഥയും അനുഭവപ്പെടുന്നു. ട്രാന്‍സ്കീയുടെ മുക്കാല്‍ ഭാഗത്തോളം പ്രദേശങ്ങളിലും വര്‍ഷത്തില്‍ 760 മി. മീ. -ല്‍ കൂടുതല്‍ മഴ ലഭിക്കുന്നു. വിഭിന്നങ്ങളായ കാര്‍ഷികവിളകളാണ് സമ്പദ്ഘടനയുടെ അടിത്തറ. ആഭ്യന്തരാവശ്യത്തിനു വേണ്ടിയുള്ള കാര്‍ഷിക വിളകള്‍ മാത്രമേ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. തേയില, കാപ്പി തുടങ്ങിയവയാണ് പ്രധാന വിളകള്‍.
ജനങ്ങളില്‍ ഭൂരിഭാഗവും തദ്ദേശീയരും 'ക്സോസ' (xhosa) ഭാഷ സംസാരിക്കുന്നവരുമാണ്. ക്സോസ, ടെംബ്ല, പോ എന്നിവരാണ് പ്രധാന ആദിവാസി വിഭാഗങ്ങള്‍. തൊഴില്‍ തേടി ഇവിടെ നിന്ന് ധാരാളം പേര്‍ മറ്റു നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ജൊഹാനസ്ബര്‍ഗ് പോലുള്ള വന്‍ നഗരങ്ങളിലാണ് കുടിയേറ്റക്കാര്‍ കൂടുതലും അധിവാസമുറപ്പിച്ചിരിക്കുന്നത്. വര്‍ധിച്ച ജനസംഖ്യയും വളക്കൂറില്ലാത്ത മണ്ണും കുടിയേറ്റത്തിലേക്കു നയിച്ച മുഖ്യഘടകങ്ങളാണ്. തൊഴില്‍ തേടി അന്യദേശങ്ങളി ലേക്ക് പോകുന്നവര്‍ പുരുഷന്മരാകയാല്‍ ഇവിടത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാകുന്നു.
ധാരാളം ജലസേചനപദ്ധതികള്‍ ട്രാന്‍സ്കീയിലുണ്ട്. ടൈറ്റാനിയത്തിന്റെ വന്‍നിക്ഷേപങ്ങള്‍ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ചെമ്പ്, നിക്കല്‍, കല്‍ക്കരി, മാര്‍ബിള്‍ തുടങ്ങിയവയുടെ ചെറുനിക്ഷേപങ്ങളും ഇവിടെയുണ്ട്. എന്നാല്‍ പൊതുവേ വ്യവസായങ്ങള്‍ ഇവിടെ കുറവാണ്. മഗ്വ (Magwa), മജോള (Majola) എന്നിവിടങ്ങളില്‍ രണ്ടു വിശാലമായ തേയില തോട്ടങ്ങള്‍ ഉണ്ട്. ട്രാന്‍സ്കീയിലെ സോളോ (Tsolo) യില്‍ ഒരു കാര്‍ഷികകോളജ് പ്രവര്‍ത്തിക്കുന്നു.
1894-ല്‍ പ്രാതിനിധ്യ സ്വഭാവാടിസ്ഥാനത്തിലുള്ള ഒരു ഭരണസംവിധാനം ട്രാന്‍സ്കീയില്‍ നിലവില്‍വന്നു. ഇത് പിന്നീട് ട്രാന്‍സ്കീയന്‍ ടെറിറ്ററീസ് ജനറല്‍ കൗണ്‍സില്‍ ആയി വികസിച്ചു. എന്നാല്‍ 1951-ലെ ബന്ദു അതോറിട്ടീസ് ആക്റ്റ് പ്രകാരം ട്രാന്‍സ്കീയന്‍ ടെറിറ്റോറിയല്‍ അതോറിറ്റി 1955-ല്‍ ജനറല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.
1963-ല്‍ നിലവില്‍വന്ന പുതിയ ഭരണഘടന കൂടുതല്‍ പ്രാദേശിക സ്വയംഭരണാവകാശം ട്രാന്‍സ്കീക്കു നല്‍കി. 1963-ലെ തെരഞ്ഞെടുപ്പില്‍ 109 അംഗങ്ങളുള്ള പുതിയ ലെജിസ്ലേറ്റീവ് അസംബ്ലി നിലവില്‍വന്നു. അസംബ്ലിയിലെ അംഗസംഖ്യ പിന്നീട് 150 ആയി ഉയര്‍ത്തി. 1976-ല്‍ ദക്ഷിണാഫ്രിക്ക ട്രാന്‍സ്കീയെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. എന്നാല്‍ നാമമാത്ര അധികാരങ്ങളേ ഈ റിപ്പബ്ലിക്കിന് അനുവദിച്ചിരുന്നുള്ളു. ഇത്തരം സ്വതന്ത്രാധികാര പദവി നേടിയെടുത്ത ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഹോംലാന്‍ഡാണ് ട്രാന്‍സ്കീ. 1990-കളിലെ വര്‍ണവിവേചന നിരോധനത്തെ തുടര്‍ന്ന് 1994-ല്‍ ട്രാന്‍സ്കീ ദക്ഷിണാഫ്രിക്കയില്‍ ലയിച്ചു.