This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെലിബെസ്, ലിയോ (1836 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡെലിബെസ്, ലിയോ (1836 - 91) ഉലഹശയല, ഘലീ ഫ്രഞ്ചു സംഗീതജ്ഞന്‍. 1836 ഫെ. 21-ന് സെന്റ് ജര...)
 
വരി 1: വരി 1:
-
ഡെലിബെസ്, ലിയോ (1836 - 91)
+
=ഡെലിബെസ്, ലിയോ (1836 - 91)=
-
ഉലഹശയല, ഘലീ
+
Delibes, Leo
-
ഫ്രഞ്ചു സംഗീതജ്ഞന്‍. 1836 ഫെ. 21-ന് സെന്റ് ജര്‍മെയ്ന്‍ ഡ്യൂവലില്‍ ജനിച്ചു. പാരിസ് കണ്‍സര്‍വെറ്റോയറിലായിരുന്നു ആദ്യകാല സംഗീതപഠനം. 1855 മുതല്‍ 69 വരെ ഫ്രഞ്ച് കമേഴ്സ്യല്‍ തിയെറ്ററിനു വിേ ലഘു ഓപ്പറകള്‍ രചിച്ചു. 'കോമഡി ഓപ്പറ'കളിലൂടെയാണ് ഇദ്ദേഹം ആദ്യം ശ്രദ്ധേയനായത്. ക്രമേണ ബാലെ സംഗീതത്തില്‍ നിരവധി നൂതന പരീക്ഷ ണങ്ങള്‍ നടത്തിക്ക്ൊ, ഇദ്ദേഹം ആ രംഗത്തെ കുലപതികളിലൊരാളായി വളര്‍ന്നു. ബാലെ സംഗീതത്തില്‍ ലിയോ ചുവടുറപ്പിച്ചത് 1866-ലാണ്. അന്ന് വിഖ്യാത റഷ്യന്‍ സംഗീതജ്ഞനായ ലിയോണ്‍ മിങ്ക്സു (1827-1917)മായി ചേര്‍ന്നു തയ്യാറാക്കിയ ലാ സോഴ്സെ ആണ് അതിനു കളമൊരുക്കിയത്. 1865-ല്‍ പാരിസ് ഓപ്പറയില്‍ സെക്കന്‍ഡ് കോറസ് മാസ്റ്ററായിരുന്നു ഇദ്ദേഹം. പില്ക്കാലത്ത് ലിയോ അവിസ്മരണീയമായ ഒരു ഓപ്പറ തയ്യാറാക്കി. 1883-ല്‍ അവതരിപ്പിക്കപ്പെട്ട ലാക്മെ എന്ന ആ ഓപ്പറയില്‍ അഞ്ച് അങ്കങ്ങളാണുള്ളത്. 66 മുതല്‍ 80 വരെ ഇദ്ദേഹം ബാലെ സംഗീതരംഗത്തു തന്നെ ഉറച്ചുനിന്നിരുന്നു. 1870-ലാണ് ഇദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ബാലെ സംഗീതമായ കോപ്പെലിയ ജന്മമെടുത്തത്. 76-ലെ സില്‍വിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാര്‍ന്ന ഗാനസഞ്ചയങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് ബുക്ക് ഒഫ് സോംഗ്സ് (1872). 1891 ജനു. 16-ന് ലിയോ അന്തരിച്ചു.
+
 
 +
ഫ്രഞ്ചു സംഗീതജ്ഞന്‍. 1836 ഫെ. 21-ന് സെന്റ് ജര്‍മെയ് ന്‍ ഡ്യൂവലില്‍ ജനിച്ചു. പാരിസ് കണ്‍സര്‍വെറ്റോയറിലായിരുന്നു ആദ്യകാല സംഗീതപഠനം. 1855 മുതല്‍ 69 വരെ ഫ്രഞ്ച് കമേഴ്സ്യല്‍ തിയെറ്ററിനു വേണ്ടി ലഘു ഓപ്പറകള്‍ രചിച്ചു. 'കോമഡി ഓപ്പറ'കളിലൂടെയാണ് ഇദ്ദേഹം ആദ്യം ശ്രദ്ധേയനായത്. ക്രമേണ ബാലെ സംഗീതത്തില്‍ നിരവധി നൂതന പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ട്, ഇദ്ദേഹം ആ രംഗത്തെ കുലപതികളിലൊരാളായി വളര്‍ന്നു. ബാലെ സംഗീതത്തില്‍ ലിയോ ചുവടുറപ്പിച്ചത് 1866-ലാണ്. അന്ന് വിഖ്യാത റഷ്യന്‍ സംഗീതജ്ഞനായ ലിയോണ്‍ മിങ്ക്സു (1827-1917)മായി ചേര്‍ന്നു തയ്യാറാക്കിയ ''ലാ സോഴ്സെ'' ആണ് അതിനു കളമൊരുക്കിയത്. 1865-ല്‍ പാരിസ് ഓപ്പറയില്‍ സെക്കന്‍ഡ് കോറസ് മാസ്റ്ററായിരുന്നു ഇദ്ദേഹം. പില്ക്കാലത്ത് ലിയോ അവിസ്മരണീയമായ ഒരു ഓപ്പറ തയ്യാറാക്കി. 1883-ല്‍ അവതരിപ്പിക്കപ്പെട്ട ''ലാക് മെ'' എന്ന ആ ഓപ്പറയില്‍ അഞ്ച് അങ്കങ്ങളാണുള്ളത്. 66 മുതല്‍ 80 വരെ ഇദ്ദേഹം ബാലെ സംഗീതരംഗത്തു തന്നെ ഉറച്ചുനിന്നിരുന്നു. 1870-ലാണ് ഇദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ബാലെ സംഗീതമായ ''കോപ്പെലിയ'' ജന്മമെടുത്തത്. 76-ലെ സില്‍വിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാര്‍ന്ന ഗാനസഞ്ചയങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് ''ബുക്ക് ഒഫ് സോംഗ്സ്'' (1872). 1891 ജനു. 16-ന് ലിയോ അന്തരിച്ചു.

Current revision as of 09:28, 2 ഡിസംബര്‍ 2008

ഡെലിബെസ്, ലിയോ (1836 - 91)

Delibes, Leo

ഫ്രഞ്ചു സംഗീതജ്ഞന്‍. 1836 ഫെ. 21-ന് സെന്റ് ജര്‍മെയ് ന്‍ ഡ്യൂവലില്‍ ജനിച്ചു. പാരിസ് കണ്‍സര്‍വെറ്റോയറിലായിരുന്നു ആദ്യകാല സംഗീതപഠനം. 1855 മുതല്‍ 69 വരെ ഫ്രഞ്ച് കമേഴ്സ്യല്‍ തിയെറ്ററിനു വേണ്ടി ലഘു ഓപ്പറകള്‍ രചിച്ചു. 'കോമഡി ഓപ്പറ'കളിലൂടെയാണ് ഇദ്ദേഹം ആദ്യം ശ്രദ്ധേയനായത്. ക്രമേണ ബാലെ സംഗീതത്തില്‍ നിരവധി നൂതന പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ട്, ഇദ്ദേഹം ആ രംഗത്തെ കുലപതികളിലൊരാളായി വളര്‍ന്നു. ബാലെ സംഗീതത്തില്‍ ലിയോ ചുവടുറപ്പിച്ചത് 1866-ലാണ്. അന്ന് വിഖ്യാത റഷ്യന്‍ സംഗീതജ്ഞനായ ലിയോണ്‍ മിങ്ക്സു (1827-1917)മായി ചേര്‍ന്നു തയ്യാറാക്കിയ ലാ സോഴ്സെ ആണ് അതിനു കളമൊരുക്കിയത്. 1865-ല്‍ പാരിസ് ഓപ്പറയില്‍ സെക്കന്‍ഡ് കോറസ് മാസ്റ്ററായിരുന്നു ഇദ്ദേഹം. പില്ക്കാലത്ത് ലിയോ അവിസ്മരണീയമായ ഒരു ഓപ്പറ തയ്യാറാക്കി. 1883-ല്‍ അവതരിപ്പിക്കപ്പെട്ട ലാക് മെ എന്ന ആ ഓപ്പറയില്‍ അഞ്ച് അങ്കങ്ങളാണുള്ളത്. 66 മുതല്‍ 80 വരെ ഇദ്ദേഹം ബാലെ സംഗീതരംഗത്തു തന്നെ ഉറച്ചുനിന്നിരുന്നു. 1870-ലാണ് ഇദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ബാലെ സംഗീതമായ കോപ്പെലിയ ജന്മമെടുത്തത്. 76-ലെ സില്‍വിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാര്‍ന്ന ഗാനസഞ്ചയങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് ബുക്ക് ഒഫ് സോംഗ്സ് (1872). 1891 ജനു. 16-ന് ലിയോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍