This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീല്‍സ്, ഓട്ടോ പോള്‍ ഹെര്‍മെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡീല്‍സ്, ഓട്ടോ പോള്‍ ഹെര്‍മെന്‍ (1876 - 1954))
 
വരി 3: വരി 3:
നോബല്‍ സമ്മാനം നേടിയ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഡീല്‍സ്- ആല്‍ഡര്‍ അഭിക്രിയയുടെ കുപിടിത്തത്തിനാണ് 1950-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കര്‍ട്ട് ആല്‍ഡറു(Kurt Alder)മായി ഇദ്ദേഹം പങ്കിട്ടത്.
നോബല്‍ സമ്മാനം നേടിയ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഡീല്‍സ്- ആല്‍ഡര്‍ അഭിക്രിയയുടെ കുപിടിത്തത്തിനാണ് 1950-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കര്‍ട്ട് ആല്‍ഡറു(Kurt Alder)മായി ഇദ്ദേഹം പങ്കിട്ടത്.
-
[[Image:Diells Otto.png|200px|left|thumb|ഓട്ടോ പോള്‍ ഹെര്‍മെന്‍ ഡീല്‍സ്]]
+
[[Image:Diells Otto.png|100px|left|thumb|ഓട്ടോ പോള്‍ ഹെര്‍മെന്‍ ഡീല്‍സ്]]
1876 ജനു. 23-ന് ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനിച്ചു. 1895-1899 വരെ ബര്‍ലിന്‍ സര്‍വകലാശാലയില്‍ രസതന്ത്ര പഠനം നടത്തി. 1899-ല്‍ പിഎച്ച്. ഡി ബിരുദം നേടിയതിനുശേഷം എമില്‍ ഫിഷറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1904-ല്‍ ലക്ചററായി നിയമിതനായ ഡീല്‍സ് 1913-ല്‍ രസതന്ത്ര വിഭാഗം തലവനായി. 1914-ല്‍ റോയല്‍ ഫ്രെഡറിക് വില്‍ഹെം (Royal Fredrich Wilhelm) സര്‍വകലാശാലയിലെ രസതന്ത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ നിയുക്തനായി. 1916-ല്‍ കീലിലെ ക്രിസ്റ്റ്യന്‍ അല്‍ ബ്രക്റ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച ഡീല്‍സ്, 1948-ല്‍ അവിടുത്തെ ഡയറക്ടര്‍ സ്ഥാനത്തിരിക്കവേ, ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.

1906-ല്‍ മലോണിക് അമ്ളത്തിന്റെ നിര്‍ജലീകരണം വഴി കാര്‍ബണിന്റെ ഒരു പുതിയ ഓക്സൈഡ് ഇദ്ദേഹം കുപിടിച്ചു. കാര്‍ബണ്‍ സബ് ഓക്സൈഡ് എന്നാണ് C<sub>2</sub>O<sub>3</sub> എന്ന ഈ ഓക്സൈഡിനെ ഇദ്ദേഹം നാമകരണം ചെയ്തത്. ഇതേ വര്‍ഷം തന്നെ ഡീല്‍സ് കൊളസ്റ്റിറോളിനെ കുറിച്ച് പഠനം ആരംഭിക്കുകയും ഗാള്‍സ്റ്റോണുകളില്‍ നിന്ന് ശുദ്ധമായ കൊളസ്റ്റിറോള്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തു. സെലിനിയം (Se) ഉപയോഗിച്ച് കൊളസ്റ്റിറോള്‍ അപചയനം ചെയ്യുന്നതിലും ഡീല്‍സിനു വിജയം വരിക്കുവാന്‍ സാധിച്ചു.

Current revision as of 07:22, 27 നവംബര്‍ 2008

ഡീല്‍സ്, ഓട്ടോ പോള്‍ ഹെര്‍മെന്‍ (1876 - 1954)

Diels,Otto Paul Hermann

നോബല്‍ സമ്മാനം നേടിയ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഡീല്‍സ്- ആല്‍ഡര്‍ അഭിക്രിയയുടെ കുപിടിത്തത്തിനാണ് 1950-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കര്‍ട്ട് ആല്‍ഡറു(Kurt Alder)മായി ഇദ്ദേഹം പങ്കിട്ടത്.

ഓട്ടോ പോള്‍ ഹെര്‍മെന്‍ ഡീല്‍സ്

1876 ജനു. 23-ന് ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനിച്ചു. 1895-1899 വരെ ബര്‍ലിന്‍ സര്‍വകലാശാലയില്‍ രസതന്ത്ര പഠനം നടത്തി. 1899-ല്‍ പിഎച്ച്. ഡി ബിരുദം നേടിയതിനുശേഷം എമില്‍ ഫിഷറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1904-ല്‍ ലക്ചററായി നിയമിതനായ ഡീല്‍സ് 1913-ല്‍ രസതന്ത്ര വിഭാഗം തലവനായി. 1914-ല്‍ റോയല്‍ ഫ്രെഡറിക് വില്‍ഹെം (Royal Fredrich Wilhelm) സര്‍വകലാശാലയിലെ രസതന്ത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ നിയുക്തനായി. 1916-ല്‍ കീലിലെ ക്രിസ്റ്റ്യന്‍ അല്‍ ബ്രക്റ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച ഡീല്‍സ്, 1948-ല്‍ അവിടുത്തെ ഡയറക്ടര്‍ സ്ഥാനത്തിരിക്കവേ, ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. 1906-ല്‍ മലോണിക് അമ്ളത്തിന്റെ നിര്‍ജലീകരണം വഴി കാര്‍ബണിന്റെ ഒരു പുതിയ ഓക്സൈഡ് ഇദ്ദേഹം കുപിടിച്ചു. കാര്‍ബണ്‍ സബ് ഓക്സൈഡ് എന്നാണ് C2O3 എന്ന ഈ ഓക്സൈഡിനെ ഇദ്ദേഹം നാമകരണം ചെയ്തത്. ഇതേ വര്‍ഷം തന്നെ ഡീല്‍സ് കൊളസ്റ്റിറോളിനെ കുറിച്ച് പഠനം ആരംഭിക്കുകയും ഗാള്‍സ്റ്റോണുകളില്‍ നിന്ന് ശുദ്ധമായ കൊളസ്റ്റിറോള്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തു. സെലിനിയം (Se) ഉപയോഗിച്ച് കൊളസ്റ്റിറോള്‍ അപചയനം ചെയ്യുന്നതിലും ഡീല്‍സിനു വിജയം വരിക്കുവാന്‍ സാധിച്ചു.

Image:755a3.png

കൊളസ്റ്റിറോളിന്റെ അടിസ്ഥാന ഘടന നിര്‍ണയിക്കാനും ഡീല്‍സിനു കഴിഞ്ഞു. കൊളസ്റ്റിറോള്‍ പോലെയുള്ള അനവധി പ്രകൃതിജന്യ പദാര്‍ഥങ്ങളുടെ അടിസ്ഥാന ഘടന ഹൈഡ്രോ കാര്‍ബണിന്റെതാണെന്ന് 1935-ല്‍ ഡീല്‍സ് തെളിയിച്ചു. കാര്‍ബണിക രസതന്ത്രത്തില്‍ ബെന്‍സിന്‍ ഘടനയുടെ കുപിടിത്തത്തിന് തുല്യമായ പ്രാധാന്യമാണ് ഇതിനും നല്‍കി വരുന്നത്. ലൈംഗിക ഹോര്‍മോണുകള്‍, സാപോണിനുകള്‍, കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍, ജീവകം ഡി, പിത്തരസവര്‍ണകങ്ങള്‍, കോര്‍ട്ടിസോണ്‍ തുടങ്ങിയ പല പദാര്‍ഥങ്ങളുടെയും ഘടന വ്യക്തമാക്കാന്‍ ഈ കുപിടിത്തം വളരെയധികം സഹായകമായി.

കാര്‍ബണിക രസതന്ത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഡീല്‍സ്-ആല്‍ഡര്‍ അഭിക്രിയ അഥവാ ഡൈഈന്‍ സംശ്ലേഷണം ഡീല്‍സിന്റെയും, കര്‍ട്ട് ആല്‍ഡറിന്റെയും ഇരുപത്തിര് വര്‍ഷത്തെ നിരന്തര പ്രവര്‍ത്തന ഫലമായാണ് പൂര്‍ണതയിലെത്തിയത്. നോ: ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയ

സൊസൈറ്റി ഒഫ് ജര്‍മന്‍ കെമിസ്റ്റ് നല്‍കുന്ന അഡോള്‍ഫ് വോണ്‍ ബേയര്‍ മെമ്മോറിയല്‍ മെഡല്‍ (1931), ക്രിസ്റ്റ്യന്‍ അല്‍ബ്രക്റ്റ് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് എന്നിവയാണ് നോബല്‍ സമ്മാനത്തിന് പുറമേ ഇദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍. ഗോട്ടിന്‍ഗെന്‍, ഹാലി, ബാവറി എന്നീ ശാസ്ത്ര അക്കാദമികളില്‍ ഡീല്‍സ് അംഗമായിരുന്നു. 1954 മാ. 7-ന് ജര്‍മനിയിലെ കീലില്‍ ഡീല്‍സ് മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍