This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിക് ഡിക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡിക് ഡിക് ഉശസ ഉശസ ആഫിക്കന്‍ മാന്‍ ഇനം. ബോവിഡെ (ആീ്ശറമല)സസ്തനി കുടുംബത്...) |
|||
വരി 1: | വരി 1: | ||
- | ഡിക് ഡിക് | + | =ഡിക് ഡിക് = |
- | + | Dik Dik | |
+ | ആഫിക്കന്‍ മാന്‍ ഇനം. ബോവിഡെ (Bovidae)സസ്തനി കുടുംബത്തില്‍പ്പെടുന്നു. ശാ. നാ. ''മഡോക്വ സാള്ട്ടിയാന (Madoqua saltiana).'' ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളിലെ മുള്‍ച്ചെടികള്‍ക്കും കുറ്റിച്ചെടികള്‍ക്കുമിടയില്‍ വസിക്കുന്ന ഇതിന് മുയലിനോളം വലുപ്പമേയുള്ളൂ. ഡിക് ഡിക്ക്കള്ക്ക് ചാരനിറമോ തവിട്ടു നിറമോ ആയിരിക്കും. വയറിന്റെ അടിഭാഗത്തിന് വെളുത്ത നിറമാണ്. 35-40 സെ.മീ. ഉയരമുളള ഇവയ്ക്ക് 3-4 കി. ഗ്രാം തൂക്കമുണ്ടാകും. പെണ്‍മൃഗത്തിന് ആണ്മൃഗത്തെക്കാള് വലുപ്പക്കൂടുതലുണ്ട്. പെണ്‍മൃഗത്തിന് കൊമ്പുകളില്ല. ആണ്‍മൃഗത്തിന് രണ്ടു ചെറിയ കൊമ്പുകളുണ്ട്. കൊമ്പുകളുടെ ചുവടുഭാഗം തടിച്ചതും വലയിതവുമാണ്. ഇവയില്‍ നെടുകെ ചാലുകള്‍ (grooves) ഉണ്ട്. കൊമ്പുകള്‍ പുറപ്പെടുന്ന ഭാഗത്ത് നിറയെ രോമങ്ങളുണ്ടായിരിക്കും. കണ്ണുകള്‍ വലുപ്പം കൂടിയവയാണ്. കാലുകള്‍ക്ക് വണ്ണം കുറവാണ്. | ||
+ | [[Image:Dik Dik.png|left|150px|thumb|ഡിക് ഡിക് ]] | ||
- | + | ഡിക് ഡിക്കുകള് ഭക്ഷിക്കുന്ന ഇലകളിലുള്ള തുഷാരകണങ്ങളിലെ ജലാംശവും സസ്യങ്ങളിലടങ്ങിയിട്ടുളള ജലാംശവും കൊണ്ട് ജീവിക്കത്തക്ക വിധത്തില്‍ പൊരുത്തപ്പെട്ടു പോകുന്നവയാണ്. ആണ്‍മൃഗങ്ങള്‍ കണ്ണിനു മുമ്പിലുളള ഗ്രന്ഥികളില്‍ നിന്നും പുറപ്പെടുവിക്കുന്ന ദ്രവം കൊണ്ട് അടയാളമിട്ടു വേര്തിരിച്ചിട്ടുളള പ്രത്യേകസ്ഥലത്തു മാത്രമേ ഇവ വിസര്ജിക്കാറുള്ളൂ. രണ്ടോ മൂന്നോ അടങ്ങിയ കൂട്ടമായിട്ടാണിവ കാണപ്പെടുന്നത്. സ്വയം തിരഞ്ഞെടുക്കുന്ന പ്രത്യേക പാതകളിലാണ് ഇവ നിത്യവും സഞ്ചരിക്കുക. ഗര്‍ഭകാലം ആറുമാസമാണ്. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രമേയുണ്ടാകൂ. ആറു മാസമാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയിലെത്തും. | |
- | + | ||
- | + |
06:11, 22 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡിക് ഡിക്
Dik Dik ആഫിക്കന്‍ മാന്‍ ഇനം. ബോവിഡെ (Bovidae)സസ്തനി കുടുംബത്തില്‍പ്പെടുന്നു. ശാ. നാ. മഡോക്വ സാള്ട്ടിയാന (Madoqua saltiana). ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളിലെ മുള്‍ച്ചെടികള്‍ക്കും കുറ്റിച്ചെടികള്‍ക്കുമിടയില്‍ വസിക്കുന്ന ഇതിന് മുയലിനോളം വലുപ്പമേയുള്ളൂ. ഡിക് ഡിക്ക്കള്ക്ക് ചാരനിറമോ തവിട്ടു നിറമോ ആയിരിക്കും. വയറിന്റെ അടിഭാഗത്തിന് വെളുത്ത നിറമാണ്. 35-40 സെ.മീ. ഉയരമുളള ഇവയ്ക്ക് 3-4 കി. ഗ്രാം തൂക്കമുണ്ടാകും. പെണ്‍മൃഗത്തിന് ആണ്മൃഗത്തെക്കാള് വലുപ്പക്കൂടുതലുണ്ട്. പെണ്‍മൃഗത്തിന് കൊമ്പുകളില്ല. ആണ്‍മൃഗത്തിന് രണ്ടു ചെറിയ കൊമ്പുകളുണ്ട്. കൊമ്പുകളുടെ ചുവടുഭാഗം തടിച്ചതും വലയിതവുമാണ്. ഇവയില്‍ നെടുകെ ചാലുകള്‍ (grooves) ഉണ്ട്. കൊമ്പുകള്‍ പുറപ്പെടുന്ന ഭാഗത്ത് നിറയെ രോമങ്ങളുണ്ടായിരിക്കും. കണ്ണുകള്‍ വലുപ്പം കൂടിയവയാണ്. കാലുകള്‍ക്ക് വണ്ണം കുറവാണ്.
ഡിക് ഡിക്കുകള് ഭക്ഷിക്കുന്ന ഇലകളിലുള്ള തുഷാരകണങ്ങളിലെ ജലാംശവും സസ്യങ്ങളിലടങ്ങിയിട്ടുളള ജലാംശവും കൊണ്ട് ജീവിക്കത്തക്ക വിധത്തില്‍ പൊരുത്തപ്പെട്ടു പോകുന്നവയാണ്. ആണ്‍മൃഗങ്ങള്‍ കണ്ണിനു മുമ്പിലുളള ഗ്രന്ഥികളില്‍ നിന്നും പുറപ്പെടുവിക്കുന്ന ദ്രവം കൊണ്ട് അടയാളമിട്ടു വേര്തിരിച്ചിട്ടുളള പ്രത്യേകസ്ഥലത്തു മാത്രമേ ഇവ വിസര്ജിക്കാറുള്ളൂ. രണ്ടോ മൂന്നോ അടങ്ങിയ കൂട്ടമായിട്ടാണിവ കാണപ്പെടുന്നത്. സ്വയം തിരഞ്ഞെടുക്കുന്ന പ്രത്യേക പാതകളിലാണ് ഇവ നിത്യവും സഞ്ചരിക്കുക. ഗര്‍ഭകാലം ആറുമാസമാണ്. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രമേയുണ്ടാകൂ. ആറു മാസമാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയിലെത്തും.