This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോണലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടോണലൈറ്റ്= Tonolite അന്തര്‍വേധ ശില. പ്ലാജിയോക്ളെയ്സിന്റെയും ക്വാര്‍ട്സി...)
(New page: =ടോണലൈറ്റ്= Tonolite അന്തര്‍വേധ ശില. പ്ലാജിയോക്ളെയ്സിന്റെയും ക്വാര്‍ട്സി...)
 

Current revision as of 06:43, 17 നവംബര്‍ 2008

ടോണലൈറ്റ്

Tonolite


അന്തര്‍വേധ ശില. പ്ലാജിയോക്ളെയ്സിന്റെയും ക്വാര്‍ട്സിന്റെയും വന്‍തരികള്‍ അടങ്ങിയ ടോണലൈറ്റില്‍ കറുത്ത നിറമുള്ള ബയൊടൈറ്റ്, ആംഭിബോള്‍, പൈറോക്സീന്‍ എന്നീ ധാതവങ്ങളും അടങ്ങിയിട്ടുണ്ട്. ക്വാര്‍ട്സ്ഡയൊറൈറ്റിന് ഏകദേശം സമാനമാണ് ടോണലൈറ്റ്. ക്ഷാരീയ ഫെല്‍സ്പാറിന്റെ നേരിയ

അംശവും ഇതില്‍ ഉള്‍പ്പെടാം. എന്നാല്‍ ഇതിന്റെ പരിമാണം മൊത്തം ഫെല്‍സ്പാറിനെക്കാള്‍ 5 ശ.മാ. വര്‍ധിപ്പിച്ചാല്‍ ശില ഗ്രാനൊഡയൊറൈറ്റ് ആയി മാറും. ക്വാര്‍ട്സിന്റെ അനുപാതം കുറയുന്നതിനനുസൃതമായി ശില ക്വാര്‍ട്സ്ഡയൊറൈറ്റില്‍നിന്ന് ഡയൊറൈറ്റായി പരിവര്‍ത്തനം ചെയ്യുന്നു. ഗ്രാനൊഡയൊറൈറ്റിനും ഡയൊറൈറ്റിനും ഇടയ്ക്കുള്ള മധ്യശിലയായി ടോണലൈറ്റ് അഥവാ ക്വാര്‍ട്സ് ഡയൊറൈറ്റിനെ വിവക്ഷിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍