This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടോഗ്രൂള്‍ (സു. 990-1063)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടോഗ്രൂള്‍ (സു. 990-1063) ഠീഴൃൌഹ പേര്‍ഷ്യയിലെ സെല്‍ജൂക് സാമ്രാജ്യ സ്ഥാപകനായ...) |
|||
വരി 1: | വരി 1: | ||
- | ടോഗ്രൂള്‍ (സു. 990-1063) | + | =ടോഗ്രൂള്‍ (സു. 990-1063)= |
+ | Togrul | ||
- | + | പേര്‍ഷ്യയിലെ സെല്‍ജൂക് സാമ്രാജ്യ സ്ഥാപകനായ തുര്‍ക്കി ഗോത്രത്തലവന്‍. ഇറാന്‍, സിറിയ, ഏഷ്യാമൈനര്‍ എന്നിവിടങ്ങളില്‍ 11 മുതല്‍ 14 വരെ ശ.ങ്ങളില്‍ സെല്‍ജൂക് വംശം ഭരണം നടത്തിയിരുന്നു. സഹോദരന്‍ ചഹ്രി ബേഗിന്റെ സഹായത്തോടെയാണ് ടോഗ്രൂള്‍ സെല്‍ജൂക് ഭരണം സ്ഥാപിച്ചത്. സെല്‍ജൂക് എന്ന ഇദ്ദേഹത്തിന്റെ പിതാമഹന്‍ പശ്ചിമ തുര്‍ക്കിയിലെ ഓഹുസ് ഗോത്രവര്‍ഗക്കാരുടെ സൈന്യാധിപനും നേതാവുമായിരുന്നു. ഇവര്‍ ഇസ്ളാമിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട 10-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് ടോഗ്രൂള്‍ ജനിച്ചത്. ടോഗ്രൂള്‍ ബേഗ് മുഹമ്മദ് എന്ന് ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കാലക്രമേണ ഓഹുസ് ഗോത്രത്തിന്റെ നേതൃത്വം ടോഗ്രൂളും സഹോദരന്‍ ചഹ്രി ബേഗും ഏറ്റെടുത്തു. മറ്റു ഗോത്രവര്‍ഗവിഭാഗത്തില്‍നിന്നുണ്ടായ നിരന്തര പീഢനം മൂലം ഇവര്‍ എ.ഡി. 1035-ഓടുകൂടി പുതിയ സുരക്ഷിത താവളം തേടി ഓക്സസ് നദി കടന്ന് തെക്കോട്ടു സഞ്ചരിച്ച് | |
+ | ഖുറാസാനിലെത്തി. എതിര്‍പ്പ് തീരെ ദുര്‍ബലമായിരുന്നതിനാല്‍ ഈ കുടിയേറ്റം വളരെ വേഗം ശക്തി നേടി. പേര്‍ഷ്യന്‍ കുലീനവര്‍ഗങ്ങളുടെയും മത മേധാവികളുടെയും സഹായത്തോടെ ഇവര്‍ ഖുറാസാനിനെ ഗസ്നി ഭരണത്തില്‍ നിന്നും മോചിപ്പിച്ച് സെല്‍ജൂക് നേതൃത്വത്തിലുള്ള രാജ്യം സ്ഥാപിച്ചു. രാജ്യം വിസ്തൃതമാവുകയും കിഴക്കുഭാഗം ചഹ്രിയുടെ ഭരണത്തിലും പടിഞ്ഞാറുഭാഗം ടോഗ്രൂളിന്റെ ഭരണത്തിലും ആയിത്തീരുകയും ചെയ്തു. 1040-ല്‍ ടോഗ്രൂള്‍ സുല്‍ത്താനായി സ്വയം പ്രഖ്യാപിച്ചു. ആഭ്യന്തരമായി ഉയര്‍ന്നുവന്ന എതിര്‍പ്പുകളെ ഇദ്ദേഹം 1060-ഓടെ പരാജയപ്പെടുത്തി. മധ്യ-പശ്ചിമ ഇറാനും മെസപ്പൊട്ടേമിയയും ഉള്‍പ്പെടുന്ന വിശാല സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു. യാഥാസ്ഥിതിക ഇസ്ലാമിക ആദര്‍ശങ്ങള്‍ ഇദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. 1062-ല്‍ ഖലീഫയുടെ മകളെ വിവാഹം ചെയ്തു. അതോടുകൂടി സ്വന്തം ഔന്നത്യം പ്രഖ്യാപിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം കിട്ടി. തലസ്ഥാനമായ റേയില്‍ (Ray) 1063 സെപ്. 4-ന് ഇദ്ദേഹം മരണമടഞ്ഞു. അനന്തരവനായ ആല്‍പ് അര്‍സ്ലന്‍ (Alp Arslan) ആയിരുന്നു ഇദ്ദേഹത്തിന്റെ പിന്‍ഗാമി. | ||
- | + | (ഡോ. എസ്. ഷറഫുദീന്‍) | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
09:27, 15 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടോഗ്രൂള്‍ (സു. 990-1063)
Togrul
പേര്‍ഷ്യയിലെ സെല്‍ജൂക് സാമ്രാജ്യ സ്ഥാപകനായ തുര്‍ക്കി ഗോത്രത്തലവന്‍. ഇറാന്‍, സിറിയ, ഏഷ്യാമൈനര്‍ എന്നിവിടങ്ങളില്‍ 11 മുതല്‍ 14 വരെ ശ.ങ്ങളില്‍ സെല്‍ജൂക് വംശം ഭരണം നടത്തിയിരുന്നു. സഹോദരന്‍ ചഹ്രി ബേഗിന്റെ സഹായത്തോടെയാണ് ടോഗ്രൂള്‍ സെല്‍ജൂക് ഭരണം സ്ഥാപിച്ചത്. സെല്‍ജൂക് എന്ന ഇദ്ദേഹത്തിന്റെ പിതാമഹന്‍ പശ്ചിമ തുര്‍ക്കിയിലെ ഓഹുസ് ഗോത്രവര്‍ഗക്കാരുടെ സൈന്യാധിപനും നേതാവുമായിരുന്നു. ഇവര്‍ ഇസ്ളാമിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട 10-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് ടോഗ്രൂള്‍ ജനിച്ചത്. ടോഗ്രൂള്‍ ബേഗ് മുഹമ്മദ് എന്ന് ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കാലക്രമേണ ഓഹുസ് ഗോത്രത്തിന്റെ നേതൃത്വം ടോഗ്രൂളും സഹോദരന്‍ ചഹ്രി ബേഗും ഏറ്റെടുത്തു. മറ്റു ഗോത്രവര്‍ഗവിഭാഗത്തില്‍നിന്നുണ്ടായ നിരന്തര പീഢനം മൂലം ഇവര്‍ എ.ഡി. 1035-ഓടുകൂടി പുതിയ സുരക്ഷിത താവളം തേടി ഓക്സസ് നദി കടന്ന് തെക്കോട്ടു സഞ്ചരിച്ച് ഖുറാസാനിലെത്തി. എതിര്‍പ്പ് തീരെ ദുര്‍ബലമായിരുന്നതിനാല്‍ ഈ കുടിയേറ്റം വളരെ വേഗം ശക്തി നേടി. പേര്‍ഷ്യന്‍ കുലീനവര്‍ഗങ്ങളുടെയും മത മേധാവികളുടെയും സഹായത്തോടെ ഇവര്‍ ഖുറാസാനിനെ ഗസ്നി ഭരണത്തില്‍ നിന്നും മോചിപ്പിച്ച് സെല്‍ജൂക് നേതൃത്വത്തിലുള്ള രാജ്യം സ്ഥാപിച്ചു. രാജ്യം വിസ്തൃതമാവുകയും കിഴക്കുഭാഗം ചഹ്രിയുടെ ഭരണത്തിലും പടിഞ്ഞാറുഭാഗം ടോഗ്രൂളിന്റെ ഭരണത്തിലും ആയിത്തീരുകയും ചെയ്തു. 1040-ല്‍ ടോഗ്രൂള്‍ സുല്‍ത്താനായി സ്വയം പ്രഖ്യാപിച്ചു. ആഭ്യന്തരമായി ഉയര്‍ന്നുവന്ന എതിര്‍പ്പുകളെ ഇദ്ദേഹം 1060-ഓടെ പരാജയപ്പെടുത്തി. മധ്യ-പശ്ചിമ ഇറാനും മെസപ്പൊട്ടേമിയയും ഉള്‍പ്പെടുന്ന വിശാല സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു. യാഥാസ്ഥിതിക ഇസ്ലാമിക ആദര്‍ശങ്ങള്‍ ഇദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. 1062-ല്‍ ഖലീഫയുടെ മകളെ വിവാഹം ചെയ്തു. അതോടുകൂടി സ്വന്തം ഔന്നത്യം പ്രഖ്യാപിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം കിട്ടി. തലസ്ഥാനമായ റേയില്‍ (Ray) 1063 സെപ്. 4-ന് ഇദ്ദേഹം മരണമടഞ്ഞു. അനന്തരവനായ ആല്‍പ് അര്‍സ്ലന്‍ (Alp Arslan) ആയിരുന്നു ഇദ്ദേഹത്തിന്റെ പിന്‍ഗാമി.
(ഡോ. എസ്. ഷറഫുദീന്‍)