This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കീയന്‍ ലീഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
പുരാതന ഗ്രീസിലെ പന്ത്രണ്ടു അക്കിയ നഗരരാഷ്ട്രങ്ങളുടെ  ഒരു രാഷ്ട്രീയസഖ്യം. അക്കിയ, ഹെലൈക്ക്, ഒലിനോസ്, പാറ്റ്റായി, ഡൈം, ഫറായ്, ലിയോന്‍ഷന്‍, അയഗീര, പെല്ലനെ, അയ്ഗിയോണ്‍ ബ്യൂറ, കെറിനിയ, ട്രിറ്റിയ എന്നിവയായിരുന്നു ലീഗിലെ അംഗരാഷ്ട്രങ്ങള്‍. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിര്‍ത്തു തങ്ങളുടെ നഗര രാഷ്ട്രങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ രാഷ്ട്രീയസംഖ്യത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് അതു നഗരരാഷ്ട്രങ്ങളുടെ ഒരു വിശാല സഖ്യം (Confede-ration) ആയി പരിണമിച്ചു. ബി.സി. 280-നോടുകൂടി രാജ്യതന്ത്രജ്ഞനും സൈന്യാധിപനുമായ അരത്തൂസിന്റെ ശ്രമഫലമായി ഈ രാഷ്ട്രീയസഖ്യം പ്രബലമായിത്തീര്‍ന്നു. മറ്റു പല നഗരരാഷ്ട്രങ്ങളും അക്കീയന്‍ ലീഗിലെ അംഗരാഷ്ട്രങ്ങളായി. ഫെഡറല്‍ ഭരണകൂടത്തിന്റെ സ്വഭാവം ഈ രാഷ്ട്രസംഘടനയ്ക്കു നല്കുന്നതിലും അരത്തൂസ് നിര്‍ണായകമായ പങ്കു വഹിച്ചിരുന്നു. ആഭ്യന്തരകാര്യങ്ങളില്‍ സ്വതന്ത്രമായിരുന്ന ഓരോ അംഗരാഷ്ട്രത്തിനും വിദേശനയം, യുദ്ധം എന്നിവയില്‍ ചില പരിമിതികള്‍ ഉണ്ടായിരുന്നു. കേന്ദ്രഭരണകൂടം ജനകീയഭരണസമ്പ്രദായത്തെ അംഗീകരിച്ചിരുന്നു. അംഗരാഷ്ട്രപ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സഭയും മന്ത്രിസഭയും ഈ രാഷ്ട്രീയ സഖ്യത്തിന്റെ പ്രത്യേകതകളായിരുന്നു. പ്രതിനിധി സഭ ഓരോ നഗരരാഷ്ട്രത്തിലും ക്രമത്തില്‍ മാറിമാറി സമ്മേളിക്കുന്ന പതിവും നിലവില്‍ വന്നു. ഏകീകൃത നാണ്യവ്യവസ്ഥിതി തുടങ്ങിയ ഫെഡറല്‍ ഭരണസംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഈ സഖ്യത്തിനുണ്ടായിരുന്നു. മാസിഡോണിയന്‍ ആക്രമണങ്ങളെ ഒരു നൂറ്റാണ്ടു കാലത്തോളം ചെറുത്തുനില്ക്കാന്‍ ഇതിന് കഴിഞ്ഞതു സംഘടിതമായി ഉറച്ചുനിന്നതുകൊണ്ടാണ്. ഏതാണ്ട് 2 ശ.-കാലം ഈ സഖ്യം പ്രാബല്യത്തില്‍ ഇരുന്നു. റോമാക്കാരുടെ ഹിതത്തിനു വിപരീതമായി സ്പാര്‍ട്ടയുമായി നടന്ന യുദ്ധത്തില്‍ (ബി.സി. 150) ഈ രാഷ്ട്രീയസഖ്യത്തിലെ സേനകള്‍ പരാജയമടയുകയും കാലാന്തരത്തില്‍ ഈ രാഷ്ട്രങ്ങള്‍ മുഴുവന്‍ റോമാസാമ്രാജ്യത്തില്‍ ലയിക്കുകയും ചെയ്തു. ബി.സി. 146-ല്‍ റോമന്‍ സൈന്യാധിപനായ ലൂഷിയസ് മമ്മിയസ് കോറിന്തിനു സമീപംവച്ചു സഖ്യസേനയെ നിശ്ശേഷം പരാജയപ്പെടുത്തിയതോടെ അക്കീയന്‍ ലീഗ് നാമാവശേഷമായി.

 +
[[Category:രാഷ്ട്രതന്ത്രം]]

Current revision as of 08:17, 7 ഏപ്രില്‍ 2008

അക്കീയന്‍ ലീഗ്

Achaean League

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍