This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്സാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 6: വരി 6:
യു.എസ്സിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സാസ്. 1285 കി.മീ. പരമാവധി നീളവും (തെ.വ.) 1245 കി.മീ. പരമാവധി വീതിയും (കി.പ.) ഈ സംസ്ഥാനത്തിനുണ്ട്. 518 മീ. ആണ് ശ. ശ. ഉയരം. 595 കി. മീ. ദൈര്‍ഘ്യമുള്ള തീരപ്രദേശം മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്തായി വ്യാപിച്ചിരിക്കുന്നു. അതിരുകള്‍: വ. ഒക്ലഹാമ, വ. കി. അര്‍ക്കന്‍സാസ്, കി. ലൂയിസിയാന, തെ. കി. മെക്സിക്കന്‍ ഉള്‍ക്കടല്‍, തെ. മെക്സിക്കോ, പടി. ന്യൂമെക്സിക്കോ. ഹൂസ്റ്റണ്‍ [ജനസംഖ്യ: 1700672 (1993)], ഡാലസ് (1036309), സാന്‍ ആന്റോണിയോ (991861), എല്‍ പാസോ (55496), ആസ്റ്റിന്‍ [തലസ്ഥാനം (501632)] എന്നിവയാണ് ടെക്സാസിലെ മുഖ്യ നഗരങ്ങള്‍.

-
[[Image:pno224map.png|150px]]
+
 
 +
[[Image:pno224map.png|left|150px|thumb|ടെക്സാസ്]]
യു.എസ്സിലെ ഒരു നൈസര്‍ഗിക ഭൂവിഭാഗമായ മധ്യ സമതല പ്രദേശത്തിലാണ് ടെക്സാസിന്റെ സ്ഥാനം. നാലു പ്രധാന ഭൂഭാഗങ്ങള്‍ ടെക്സാസില്‍പ്പെടുന്നു. തടങ്ങളും മലനിരകളുമടങ്ങിയ പ്രദേശം, മഹാസമതല പ്രദേശം, ഒസാജ് സമതലപ്രദേശം (Osage Plains), പടിഞ്ഞാറന്‍ ഗള്‍ഫ് തീരസമതലം (West Gulf coastal plain) എന്നിവയാണ് ഈ ഭൂവിഭാഗങ്ങള്‍.

റിയോഗ്രാന്‍ഡി ടെക്സാസിലെ മുഖ്യനദിയാണ്. നൂസെസ്, കൊളറാഡോ, ബ്രാസോസ്, ട്രിനിറ്റി, നീഷസ് എന്നീ നദികള്‍ ടെക്സാസ് സമതലങ്ങളിലൂടെ തെക്കോട്ടൊഴുകി മെക്സിക്കന്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. കിഴക്കന്‍ ദിശയിലൊഴുകുന്ന കനേഡിയന്‍ നദി അര്‍ക്കന്‍സാസിലും, റെഡ് നദി മിസിസ്സിപ്പിയിലും ചെന്നു ചേരുന്നു. ഇവിടത്തെ പല നദികളിലും കൃത്രിമ തടാകങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

[[Image:Teksas-1.png|200px|left|thumb|ആസ്റ്റനിലെ കാപ്പിറ്റോള്‍ മന്ദിരം]]
പൊതുവേ മിതോഷ്ണ വന്‍കര കാലാവസ്ഥയാണ് ടെക്സാസിലേത്. ചൂടുള്ള വേനല്‍ക്കാലവും തണുപ്പുള്ള മഞ്ഞു കാലവും ഈ കാലാവസ്ഥയുടെ സവിശേഷതകളാണ്. ഭൂഭാഗങ്ങളുടെ കിടപ്പും ഭൂപ്രകൃതിയുമാണ് കാലാവസ്ഥയെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങള്‍. ഇതുമൂലം ലോയര്‍ റിയോഗ്രാന്‍ഡി താഴ്വരയില്‍ ഉഷ്ണമേഖലാ കാലാവസ്ഥയനുഭവപ്പെടുമ്പോള്‍ തെ.  പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഭാഗികമായി വരണ്ട കാലാവസ്ഥയാണുള്ളത്. കൂടുതല്‍ ഭാഗങ്ങളും ഈര്‍പ്പമുളള ഉപോഷ്ണ മേഖലാ വിഭാഗത്തിലായി വരുന്നു. ടെക്സാസില്‍ വേനല്‍ക്കാലത്തിന് പൊതുവേ ചൂടു കൂടുതലാണ്. കിഴക്കന്‍ ടെക്സാസില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയനുഭവപ്പെടുന്നു. സംസ്ഥാനത്തിലെ മിക്കപ്രദേശങ്ങളും ഇടയ്ക്കിടെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് ഇരയാകാറുണ്ട്. ഗള്‍ഫ് തീരപ്രദേശത്ത് ഇടയ്ക്കിടെ വീശുന്ന ഹരിക്കേനുകള്‍ (Hurricanes) വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് വിഭിന്നമായ കാലാവസ്ഥാ പ്രത്യേകതകള്‍ അനുഭവപ്പെടുന്നു. മിക്ക പ്രദേശങ്ങളിലും വര്‍ഷപാതം സമൃദ്ധമായി ലഭിക്കുന്നുണ്ട്.

05:49, 1 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെക്സാസ്

Texas

യു.എസ്സിലെ തെ. പടിഞ്ഞാറന്‍ - മധ്യ സംസ്ഥാനങ്ങളില്‍ ഒന്ന്. 1845-ല്‍ 28-ാമത്തെ സംസ്ഥാനമായി ടെക്സാസ് യു.എസ്സില്‍ അംഗമായി. സുഹൃത്തുക്കള്‍ എന്നര്‍ഥം വരുന്ന 'ടേജസ്' (Tejas) എന്ന പദത്തില്‍നിന്നാണ് 'ടെക്സാസി'ന്റെ ഉത്പത്തി. 'ലോണ്‍ സ്റ്റാര്‍ സ്റ്റേറ്റ്' (Lone Star State) എന്നും ടെക്സാസ് അറിയപ്പെടുന്നുണ്ട്. വിസ്തീര്‍ണം: 680976 ച.കീ.മീ.; ജനസംഖ്യ: 16986510 (1990), 18734047 (1995 ല.); ജനസാന്ദ്രത: 64.9/ച.മൈല്‍ (1990); തലസ്ഥാനം: ആസ്റ്റിന്‍.

യു.എസ്സിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സാസ്. 1285 കി.മീ. പരമാവധി നീളവും (തെ.വ.) 1245 കി.മീ. പരമാവധി വീതിയും (കി.പ.) ഈ സംസ്ഥാനത്തിനുണ്ട്. 518 മീ. ആണ് ശ. ശ. ഉയരം. 595 കി. മീ. ദൈര്‍ഘ്യമുള്ള തീരപ്രദേശം മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്തായി വ്യാപിച്ചിരിക്കുന്നു. അതിരുകള്‍: വ. ഒക്ലഹാമ, വ. കി. അര്‍ക്കന്‍സാസ്, കി. ലൂയിസിയാന, തെ. കി. മെക്സിക്കന്‍ ഉള്‍ക്കടല്‍, തെ. മെക്സിക്കോ, പടി. ന്യൂമെക്സിക്കോ. ഹൂസ്റ്റണ്‍ [ജനസംഖ്യ: 1700672 (1993)], ഡാലസ് (1036309), സാന്‍ ആന്റോണിയോ (991861), എല്‍ പാസോ (55496), ആസ്റ്റിന്‍ [തലസ്ഥാനം (501632)] എന്നിവയാണ് ടെക്സാസിലെ മുഖ്യ നഗരങ്ങള്‍.

ടെക്സാസ്

യു.എസ്സിലെ ഒരു നൈസര്‍ഗിക ഭൂവിഭാഗമായ മധ്യ സമതല പ്രദേശത്തിലാണ് ടെക്സാസിന്റെ സ്ഥാനം. നാലു പ്രധാന ഭൂഭാഗങ്ങള്‍ ടെക്സാസില്‍പ്പെടുന്നു. തടങ്ങളും മലനിരകളുമടങ്ങിയ പ്രദേശം, മഹാസമതല പ്രദേശം, ഒസാജ് സമതലപ്രദേശം (Osage Plains), പടിഞ്ഞാറന്‍ ഗള്‍ഫ് തീരസമതലം (West Gulf coastal plain) എന്നിവയാണ് ഈ ഭൂവിഭാഗങ്ങള്‍.

റിയോഗ്രാന്‍ഡി ടെക്സാസിലെ മുഖ്യനദിയാണ്. നൂസെസ്, കൊളറാഡോ, ബ്രാസോസ്, ട്രിനിറ്റി, നീഷസ് എന്നീ നദികള്‍ ടെക്സാസ് സമതലങ്ങളിലൂടെ തെക്കോട്ടൊഴുകി മെക്സിക്കന്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. കിഴക്കന്‍ ദിശയിലൊഴുകുന്ന കനേഡിയന്‍ നദി അര്‍ക്കന്‍സാസിലും, റെഡ് നദി മിസിസ്സിപ്പിയിലും ചെന്നു ചേരുന്നു. ഇവിടത്തെ പല നദികളിലും കൃത്രിമ തടാകങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

ആസ്റ്റനിലെ കാപ്പിറ്റോള്‍ മന്ദിരം

പൊതുവേ മിതോഷ്ണ വന്‍കര കാലാവസ്ഥയാണ് ടെക്സാസിലേത്. ചൂടുള്ള വേനല്‍ക്കാലവും തണുപ്പുള്ള മഞ്ഞു കാലവും ഈ കാലാവസ്ഥയുടെ സവിശേഷതകളാണ്. ഭൂഭാഗങ്ങളുടെ കിടപ്പും ഭൂപ്രകൃതിയുമാണ് കാലാവസ്ഥയെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങള്‍. ഇതുമൂലം ലോയര്‍ റിയോഗ്രാന്‍ഡി താഴ്വരയില്‍ ഉഷ്ണമേഖലാ കാലാവസ്ഥയനുഭവപ്പെടുമ്പോള്‍ തെ. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഭാഗികമായി വരണ്ട കാലാവസ്ഥയാണുള്ളത്. കൂടുതല്‍ ഭാഗങ്ങളും ഈര്‍പ്പമുളള ഉപോഷ്ണ മേഖലാ വിഭാഗത്തിലായി വരുന്നു. ടെക്സാസില്‍ വേനല്‍ക്കാലത്തിന് പൊതുവേ ചൂടു കൂടുതലാണ്. കിഴക്കന്‍ ടെക്സാസില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയനുഭവപ്പെടുന്നു. സംസ്ഥാനത്തിലെ മിക്കപ്രദേശങ്ങളും ഇടയ്ക്കിടെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് ഇരയാകാറുണ്ട്. ഗള്‍ഫ് തീരപ്രദേശത്ത് ഇടയ്ക്കിടെ വീശുന്ന ഹരിക്കേനുകള്‍ (Hurricanes) വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് വിഭിന്നമായ കാലാവസ്ഥാ പ്രത്യേകതകള്‍ അനുഭവപ്പെടുന്നു. മിക്ക പ്രദേശങ്ങളിലും വര്‍ഷപാതം സമൃദ്ധമായി ലഭിക്കുന്നുണ്ട്.

വൈവിധ്യമാര്‍ന്നതാണ് ടെക്സാസിലെ സസ്യജാലം. കിഴക്കന്‍ പ്രദേശങ്ങളിലെ ഇടതൂര്‍ന്ന വനങ്ങള്‍ മുതല്‍ തെ. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ മരുപ്രദേശം വരെയുള്ള വിവിധ സസ്യയിനങ്ങള്‍ സംസ്ഥാനത്തെ സമ്പന്നമാക്കുന്നു. 4000 ത്തിലധികം ഇനത്തിലുള്ള കാട്ടുപൂക്കള്‍ ടെക്സാസിലുണ്ട്. സമ്പന്നമായ ജന്തുജാലത്താലും മത്സ്യസമ്പത്തിനാലും അനുഗൃഹീതമാണ് ഈ സംസ്ഥാനം. കക്കകള്‍ക്കും കൊഞ്ചിനും ഏറെ പ്രശസ്തമാണ് ടെക്സാസിന്റെ ഗള്‍ഫ് തീരം.

യു.എസ്സിലെ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഖനിജ ധാതുക്കളുടെ ഉത്പാദനത്തില്‍ ടെക്സാസ് മുന്നിട്ടു നില്‍ക്കുന്നു. ലവണങ്ങള്‍, ഗന്ധകം, കല്‍ക്കരി എന്നിവയും ഇവിടത്തെ മുഖ്യ ധാതുക്കള്‍ തന്നെ. സിമന്റ്, കല്ല്, മണ്ണും ചരലും, കളിമണ്ണ്, പൊട്ടാഷ്, ലെഡ്, അഭ്രം, മോളിബ്ഡിനം, ടിന്‍, ടങ്സ്റ്റണ്‍, സിങ്ക് എന്നിവയും ടെക്സാസിലെ ധാതു ഉത്പന്നങ്ങളില്‍പ്പെടുന്നു.

ഒരു വ്യാവസായിക പ്രദേശമാണ് ടെക്സാസ്. ഗതാഗതോപകരണങ്ങള്‍, വ്യാവസായിക യന്ത്രസാമഗ്രികള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ലോഹ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ശുദ്ധീകരിച്ച പെട്രോളിയം, കല്‍ക്കരിയുത്പന്നങ്ങള്‍, സംസ്ക്കരിച്ച ഭക്ഷണസാമഗ്രികള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങളില്‍പ്പെടുന്നു. ടൂറിസവും ടെക്സാസിലെ ഒരു പ്രധാന വ്യവസായമാണ്.

1970 മുതല്‍ 90 വരെയുള്ള കാലയളവിലാണ് ടെക്സാസില്‍ വന്‍തോതില്‍ ജനസംഖ്യാവര്‍ധനയുണ്ടായത്. ജനങ്ങളില്‍ 75.2 ശ. മാ. വെള്ളക്കാരും 11.9 ശ. മാ. കറുത്തവരുമാണ്. ജനങ്ങളിലധികവും ക്രിസ്തുമത വിശ്വാസികളാകുന്നു. 1990-ലെ കണക്കനുസരിച്ച് ജനസംഖ്യയില്‍ 80 ശ. മാ. -ത്തിലധികംപേരും നഗരങ്ങളില്‍ വസിക്കുന്നു. യു.എസ്. പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ബുഷ്, ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ തുടങ്ങിയവരും വൈസ് പ്രസിഡന്റായിരുന്ന ജോണ്‍ ഗാര്‍നറും ടെക്സാസില്‍ നിന്നുള്ളവരാണ്. ഇപ്പോഴത്തെ (2003) യു. എസ്. പ്രസിഡന്റ് ബുഷും ടെക്സാസ്കാരനാണ്.

ടെക്സാസിലെ പ്രധാന സാംസ്ക്കാരിക മന്ദിരങ്ങളില്‍ ഡാലസ് തിയെറ്റര്‍ സെന്റര്‍, ജോണ്‍ എഫ്. കെന്നഡി സ്മാരകം, ഡാലസ് മ്യൂസിയം ഒഫ് ആര്‍ട്ട്, കിംബെല്‍ ആര്‍ട്ട് മ്യൂസിയം, ഇമാ ഹോഗ് കളക്ഷന്‍ ഒഫ് സൌത്ത് വെസ്റ്റേണ്‍ ഇന്‍ഡ്യന്‍ ആര്‍ട്ട്, ടെക്സാസ് ഓപെറ തിയെറ്റര്‍, വിറ്റി മെമ്മോറിയല്‍ മ്യൂസിയം, ടെക്സാസ് മെമ്മോറിയല്‍ മ്യൂസിയം എന്നിവ ഉള്‍പ്പെടുന്നു.

1993-ല്‍ 137 -ഓളം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ടെക്സാസിലുണ്ടായിരുന്നു. 6 മുതല്‍ 17 വയസ്സുവരെ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബെയ്ലര്‍ സര്‍വകലാശാല (1845) ,ടെക്സാസ് എ ആന്റ് എം സര്‍വകലാശാല (1876), യൂണിവേഴ്സിറ്റി ഒഫ് നോര്‍ത് ടെക്സാസ് (1890), സൌത്ത് വെസ്റ്റ് ടെക്സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി (1899), സ്റ്റീഫന്‍ എഫ്. ആസ്റ്റിന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (1923), ടെക്സാസ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി (1923), ഹൂസ്റ്റണ്‍ സര്‍വകലാശാല (1927) മുതലായവയാണ് ടെക്സാസിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

പ്രധാനമായി ഒരു കാര്‍ഷിക സംസ്ഥാനമാണ് ടെക്സാസ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസൃതമായിട്ടുള്ള കാര്‍ഷികോത്പാദനമാണ് ഇവിടത്തേത്. പരുത്തി, കരിമ്പ്, തണ്ണിമത്തന്‍, കാബേജ്, ചോളം, ഗോതമ്പ്, നെല്ല്, ഓട്സ്, നിലക്കടല, സോയാ ബീന്‍ തുടങ്ങിയവയാണ് മുഖ്യവിളകള്‍. പരുത്തിക്കാണ് കൂടുതല്‍ പ്രാമുഖ്യം. പഴം-പച്ചക്കറി ഉത്പാദനത്തിനും തുല്യ പ്രാധാന്യമുണ്ട്. കോഴി-കന്നുകാലി-പന്നി വളര്‍ത്തലും മുഖ്യ ഉപജീവനമാര്‍ഗങ്ങളില്‍പ്പെടുന്നു. ഗള്‍ഫ് തീരത്തെ മത്സ്യബന്ധനവും സമ്പദ്ഘടനയില്‍ ഏറെ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്.

യു.എസ്സിലെ പ്രധാന കാര്‍ഷിക-കന്നുകാലി വളര്‍ത്തല്‍ മേഖലകളില്‍ ഒന്നാണ് ടെക്സാസ്. 1940 കളിലും 60 കളിലും 70 കളിലും വ്യോമ-ഇലക്ട്രോണിക്സ് വ്യവസായങ്ങളും സ്പേസ് വ്യവസായങ്ങളും (Space industries) ഇവിടെ വികസിതമായി.

വിലുപമായ റോഡ് ഗതാഗതസൌകര്യങ്ങള്‍ ടെക്സാസിലുണ്ട്. ഉപരിതല ഗതാഗതത്തിനൊപ്പം ഇവിടത്തെ വ്യോമ-ജല ഗതാഗതവും വളരെയധികം വികസിതമായിരിക്കുന്നു. 1993-ല്‍ ടെക്സാസില്‍ 307 പൊതുവിമാനത്താവളങ്ങളും 1308 സ്വകാര്യ വിമാനത്താവളങ്ങളുമുണ്ടായിരുന്നു. ഇവിടത്തെ ഡാലസ്-ഫോര്‍ട് വര്‍ത് (Dallas Fort Worth) അന്താരാഷ്ട്ര വിമാനത്താവളം യു.എസ്സിലെ തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നാണ്. 80. കി.മീ. ഓളം ദൈര്‍ഘ്യമുള്ള ഹൂസ്റ്റണ്‍ കപ്പല്‍ചാല്‍ മുഖേന മെക്സിക്കന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹൂസ്റ്റണ്‍ തുറമുഖം ഒരു പ്രധാന പരുത്തിക്കമ്പോളമാണ്. ബ്രൗണ്‍സ് വീല്‍ മുതല്‍ ലൂയിസിയാന വരെ ഏകദേശം 680 കി.മീ. നീളത്തില്‍ അന്തര്‍തീര ജലപാത (Intra coastal water way) തീരപ്രദേശത്തിനു സമാന്തരമായി കടന്നുപോകുന്നു. അന്തര്‍ സംസ്ഥാന ഗതാഗതത്തില്‍ ഈ ജലപാതയ്ക്ക് സുപ്രധാനമായൊരു പങ്കാണുള്ളത്.

ചരിത്രം. ബി.സി. 10,000 മുതല്‍ ടെക്സാസില്‍ മനുഷ്യവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. 16-ാം ശ. -ത്തില്‍ യൂറോപ്യന്മാരുടെ വരവിനുമുമ്പ് അപ്പാച്ചി, കൊമാഞ്ചി തുടങ്ങിയ അമേരിന്ത്യര്‍ ആയിരുന്നു ഇവിടത്തെ താമസക്കാര്‍. ഈ സ്ഥലത്തെപ്പറ്റി അറിവുണ്ടായിരുന്ന സ്പെയിന്‍കാര്‍ സാവകാശം ഇവിടെ കുടിയേറ്റത്തിനൊരുങ്ങി. കാബിസ ദെ വാകാ, കൊറനാഡോ, ഹെര്‍നാന്‍ഡോ ദെ സോട്ടോ എന്നിവരാണ് ആദ്യമെത്തിയ (16-ാം ശ.) സ്പെയിന്‍കാര്‍. ഇന്നത്തെ ന്യൂമെക്സിക്കോയില്‍ 1680-ല്‍ നടന്ന പ്യൂബ്ളോ കലാപത്തില്‍ അഭയാര്‍ഥികളായവര്‍ യെസ്ളെറ്റയിലും സൊകോറോയിലും 1682-ല്‍ നടത്തിയതാണ് ഇവിടത്തെ ആദ്യ സ്പാനിഷ് കുടിയേറ്റം. അവര്‍ ഇവിടെ പല മിഷനുകളും സ്ഥാപിക്കാന്‍ ശ്രമിച്ചുവെങ്കിലും കൊമാഞ്ചി, അപ്പാച്ചി തുടങ്ങിയ ഗോത്രവര്‍ഗക്കാര്‍ സൌഹൃദപരമായ നിലപാട് എടുക്കാതിരുന്നതിനാല്‍ ഇവയൊന്നും പുരോഗമിച്ചില്ല. എന്നാല്‍ ലാ സാലിയുടെ നേതൃത്വത്തിലുള്ള ഒരു ഫ്രഞ്ചുസംഘം 1685-ല്‍ പൂര്‍വ ടെക്സാസില്‍ (ഫോര്‍ട്ട് സെന്റ് ലൂയി) കടന്നതോടെ ഈ മേഖല നിലനിര്‍ത്താനായി ഇവിടെ പല മിഷനുകളും സ്ഥാപിക്കാന്‍ സ്പെയിന്‍കാര്‍ നിര്‍ബന്ധിതരായി. ഇവര്‍ 1690-ല്‍ നെച്ചെസിനു സമീപം ആദ്യ മിഷന്‍ സ്ഥാപിച്ചു. തേജസ് ഇന്ത്യരുടെ പേരിനെ ആസ്പദമാക്കി ഈ മിഷന് ഫ്രാന്‍സിസ്കോ ദെ ലോസ് തേജസ് എന്നു പേരു നല്‍കി. ഇവിടത്തെ ഗോത്രവര്‍ഗക്കാര്‍ എതിരായിരുന്നതുകൊണ്ട് 1693-ല്‍ ഈ മിഷനറികള്‍ പിന്‍വാങ്ങി. ഫ്രാന്‍സിന്റെ പക്കല്‍നിന്നും സ്പെയിനിന്റെ കൈവശത്തിലേക്ക് 1762-ല്‍ ലൂയിസിയാന പ്രദേശത്തിന്റെ കൈമാറ്റം നടന്നത് സ്പെയിനിന് ടെക്സാസില്‍ ഫ്രഞ്ചു ഭീഷണി ഒഴിവാക്കാന്‍ സഹായകമായെങ്കിലും സമ്പത്തുണ്ടാക്കാനും ഇന്ത്യരെ പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള സ്പെയിനിന്റെ ശ്രമം പൂര്‍ണമായി ഫലവത്തായില്ല.

1800-കളായപ്പോഴേക്കും ആംഗ്ലോ-അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇവിടെ എത്തിത്തുടങ്ങി. 19-ാം ശ. -ത്തിന്റെ തുടക്കം മുതല്‍, പ്രത്യേകിച്ചും 1803-ല്‍ യു.എസ്. ലൂയിസിയാന വാങ്ങിയതോടെ, അമേരിക്കക്കാര്‍ ടെക്സാസില്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാനാരംഭിച്ചു. സ്പെയിനും യു.എസ്സും തമ്മില്‍ അതിര്‍ത്തി നിര്‍ണയത്തില്‍ വ്യക്തത ഇല്ലായിരുന്നുതാനും. ഇത് സ്പെയിന്‍കാരും യു.എസ്സില്‍നിന്നുള്ള പുതിയ കുടിയേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കി. എന്നാല്‍ യു.എസ്സില്‍നിന്നുള്ള കുറെ കുടുംബങ്ങള്‍ക്ക് ടെക്സാസില്‍ കുടിയേറ്റത്തിനു സൌകര്യം കൊടുക്കാനുള്ള അനുവാദം മോസസ് ആസ്റ്റിന് സ്പെയിന്‍കാര്‍ 1821-ല്‍ നല്‍കി. ഇതിനിടയ്ക്ക്, സ്പെയിനില്‍ നിന്നും സ്വാതന്ത്യ്രം നേടിയ മെക്സിക്കോയുടെ അനുമതിയോടെ മോസസ് ആസ്റ്റിന്റെ മരണാനന്തരം പുത്രന്‍ സ്റ്റീഫന്‍ എഫ്. ആസ്റ്റിന്‍ 1821-ന്റെ ഒടുവില്‍ 300 -ഓളം അമേരിക്കന്‍ കുടുംബങ്ങളുടെ ഒരു അധിവാസ കേന്ദ്രം ടെക്സാസില്‍ സ്ഥാപിച്ചു. സ്റ്റീഫന്‍ ആസ്റ്റിന്‍ 'ടെക്സാസിന്റെ പിതാവ്' എന്നറിയപ്പെടുന്നു. മെക്സിക്കന്‍ ഭരണത്തിലാണ് ടെക്സാസ് ദ്രുതവികാസം നേടുവാനാരംഭിച്ചത്. തുടര്‍ന്ന് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ധാരാളം പേര്‍ ടെക്സാസിലേക്ക് കുടിയേറി. ഒരു ദശാബ്ദത്തിനുള്ളില്‍ നിരവധി സെറ്റില്‍മെന്റുകള്‍ രൂപപ്പെടുകയും 1830 ആയപ്പോഴേക്കും അമേരിക്കക്കാര്‍ മെക്സിക്കോക്കാരേക്കാള്‍ എണ്ണത്തില്‍ കൂടുതലാവുകയും ചെയ്തു. സ്വയംഭരണത്തിനും പ്രത്യേക സംസ്ഥാനപദവിക്കുമായി ടെക്സാസുകാര്‍ ആവശ്യമുന്നയിച്ചു (1832). അന്ന് മെക്സിക്കോയില്‍ സൈനിക ഭരണാധിപനായിരുന്ന അന്റോണിയോ ലോപ്പസ് ദെ സാന്റാ ആന്നാ ആയിരുന്നു അധികാരത്തിലിരുന്നത്. ടെക്സാസുകാര്‍ മെക്സിക്കോയ്ക്കെതിരെ കലാപമുണ്ടാക്കി. ഇവര്‍ 1835 ഒ. -ല്‍ ഗോണ്‍സാലസില്‍ വച്ച് മെക്സിക്കന്‍ സേനയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇത് 'ടെക്സാസ് വിപ്ളവം' എന്ന പേരിലറിയപ്പെടുന്നു. മെക്സിക്കോയുടെ ഇവിടത്തെ ഭരണകേന്ദ്രമായിരുന്ന സാന്‍ അന്റോണിയോ നഗരം ടെക്സാസുകാര്‍ ഡിസം. -ല്‍ പിടിച്ചെടുത്തു. ഒരു കണ്‍വെന്‍ഷനിലൂടെ 1836 മാ. 2 -ന് ടെക്സാസ് സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും താത്ക്കാലിക ഗവണ്‍മെന്റുണ്ടാക്കി സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് യു.എസ്സിന്റെ മാതൃകയിലുള്ള ഒരു ഭരണഘടന പുതിയ ടെക്സാസ് റിപ്പബ്ളിക്കിനുണ്ടായി. ഡേവിഡ് ബര്‍നറ്റിനെ ഇടക്കാല പ്രസിഡന്റാക്കുകയും ചെയ്തു. വന്‍ സേനയുമായി സാന്റാ ആന്നാ ടെക്സാസുകാരെ അടിച്ചമര്‍ത്താന്‍ വീണ്ടുമെത്തി. തുടക്കത്തില്‍ ടെക്സാസുകാര്‍ക്ക് പരാജയമുണ്ടായെങ്കിലും ടെക്സാസ് സേന 1836 ഏ. 21-ന് മെക്സിക്കന്‍ സൈന്യത്തെ ഇപ്പോഴത്തെ ഹൂസ്റ്റണു സമീപമുള്ള സാന്‍ ജാസിന്റോയില്‍ വച്ച് പരാജയപ്പെടുത്തി. തുടര്‍ന്ന് സ്വതന്ത്ര റിപ്പബ്ളിക്ക് എന്നനിലയിലായിരുന്നു അടുത്ത 9 വര്‍ഷം ടെക്സാസിന്റെ പ്രവര്‍ത്തനം. ഒ. -ല്‍ സാം ഹൂസ്റ്റണ്‍ ടെക്സാസ് റിപ്പബ്ളിക്കിന്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു.

യു.എസ്സിനോടു ചേരാന്‍ ടെക്സാസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ടെക്സാസ് റിപ്പബ്ളിക്കിന്റെ തലസ്ഥാനം ഹൂസ്റ്റണില്‍നിന്നും ആസ്റ്റിനിലേക്കു മാറ്റി. ടെക്സാസിന്റെ സ്വാതന്ത്ര്യം അംഗീകരിക്കാതിരുന്ന മെക്സിക്കോ 1842-ല്‍ രണ്ടു തവണ ടെക്സാസിനെതിരെ ആക്രമണം നടത്തി. ജോണ്‍ ടെയ്ലര്‍ യു.എസ്. പ്രസിഡന്റ് (1841 - 45) ആയിരിക്കെ 1845 ഡി.29 -ന് ടെക്സാസിനെ 28-ാമതു സംസ്ഥാനമായി യു.എസ്സിനോടു ചേര്‍ത്തു. ഇതിനെത്തുടര്‍ന്ന് യു.എസ്സും മെക്സിക്കോയും തമ്മില്‍ യുദ്ധമുണ്ടായി (മെക്സിക്കന്‍ യുദ്ധം). അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനുമുമ്പുള്ള കാലത്ത് ടെക്സാസിലെ ജനസംഖ്യയില്‍ വര്‍ധനവുണ്ടായി. പല യു.എസ്. സംസ്ഥാനങ്ങളില്‍നിന്നും, പ്രത്യേകിച്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും, കുടിയേറ്റക്കാര്‍ ഇവിടെയെത്തി. ഇതോടെയാണ് സംസ്ഥാനത്ത് ബഹുമുഖ വികസനമാരംഭിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് 1861-ല്‍ യൂണിയനില്‍നിന്നും വേര്‍പെട്ട് ടെക്സാസ് കോണ്‍ഫെഡറേറ്റ് പക്ഷത്തു ചേര്‍ന്നു. എങ്കിലും യുദ്ധാനന്തരം 1870 മാ. -ല്‍ ടെക്സാസിനെ യൂണിയനില്‍ പുനഃപ്രവേശിപ്പിച്ചു. കു ക്ളക്സ് ക്ളാനിന്റെ പ്രവര്‍ത്തനം ടെക്സാസില്‍ കുറെയൊക്കെ നടന്നിരുന്നു. 1876-ല്‍ ടെക്സാസിന്റെ ഭരണഘടന നിലവില്‍വന്നു. 1900 -നു ശേഷം പല മാറ്റങ്ങള്‍ക്കും ടെക്സാസ് വിധേയമായി. ധാരാളം എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ 20-ാം ശ. -ത്തിന്റെ ആദ്യ ദശകങ്ങളില്‍ത്തന്നെ ടെക്സാസ് വ്യാവസായികമായി പുരോഗമിച്ചുതുടങ്ങി. ഒന്നാം ലോകയുദ്ധകാലത്ത് ടെക്സാസില്‍ നീഗ്രോ വിമോചനം കുറെയൊക്കെ നടന്നു. തുടര്‍ന്നുള്ള കാലത്തും രണ്ടാം ലോകയുദ്ധ ശേഷവും ടെക്സാസ് വ്യാവസായികമായി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. വിമാന നിര്‍മാണവും ഇലക്ട്രോണിക്സ് വ്യവസായവും വികസിതമായി. 1950-കളില്‍ ഭീകരമായ വരള്‍ച്ചയും പ്രകൃതിക്ഷോഭങ്ങളും അനുഭവപ്പെട്ടിരുന്നു. യു.എസ്സിന്റെ 35-ാമതു പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡി 1963 ന. 22-ന് ടെക്സാസിലെ ഡാലസില്‍ കൊലചെയ്യപ്പെട്ടു. ടെക്സാസില്‍നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന, അന്നു വൈസ് പ്രസിഡന്റായിരുന്ന, ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ ഇതിനെത്തുടര്‍ന്ന് പ്രസിഡന്റായി.

ഗവണ്‍മെന്റ്. 1876-ല്‍ നിലവില്‍ വന്ന അഞ്ചാമത്തെ ഭരണഘടനയനുസരിച്ചാണ് ഇപ്പോള്‍ ടെക്സാസില്‍ ഭരണം നടക്കുന്നത്. അതിനുമുന്‍പ് 1845-ലും 61-ലും 66-ലും 69-ലുമാണ് ആദ്യത്തെ നാലു ഭരണഘടനകളുമുണ്ടായത്. ഇപ്പോഴത്തെ ഭരണഘടനയ്ക്ക് 300-ല്‍പ്പരം ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഗവര്‍ണറാണ് സ്റ്റേറ്റിന്റെ മുഖ്യ ഭരണാധികാരി. ഗവര്‍ണറെ നാലു വര്‍ഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെടാനും വ്യവസ്ഥയുണ്ട്. സെനറ്റ്, ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എന്നീ രണ്ടു മണ്ഡലങ്ങള്‍ സംസ്ഥാന നിയമസഭയ്ക്കുണ്ട്. സെനറ്റില്‍ 31 അംഗങ്ങളും ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സില്‍ 150 അംഗങ്ങളുമാണുള്ളത്. സെനറ്റിന്റെ കാലാവധി 4 വര്‍ഷവും ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിന്റേത് 2 വര്‍ഷവുമാണ്. നിയമപരിപാലനത്തിന്റെ അന്തിമാധികാരം 9 അംഗങ്ങളുള്ള സുപ്രീം കോടതിയിലും 5 അംഗങ്ങളുള്ള ക്രിമിനല്‍ അപ്പീല്‍ കോടതിയിലും നിക്ഷിപ്തമായിരിക്കുന്നു. ഇതിനു താഴെ ജില്ലാ കോടതികളും കൌണ്ടി കോടതികളുമുണ്ട്. പ്രാദേശിക ഭരണ നടത്തിപ്പിനായി മുനിസിപ്പാലിറ്റികളായും കൗണ്ടികളായും സ്പെഷ്യല്‍ ഡിസ്ട്രിക്റ്റുകളായും സംസ്ഥാനത്തെ വിഭജിച്ചിട്ടുണ്ട്.

(ഡോ. എ. പസ് ലിത്തില്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍