This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമരില്ലിഡേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമരില്ലിഡേസീ = അാമ്യൃഹഹശറമരലമല തൊണ്ണൂറിലേറെ ജീനസുകളും 1200 സ്പീഷീസും ...) |
|||
വരി 1: | വരി 1: | ||
= അമരില്ലിഡേസീ = | = അമരില്ലിഡേസീ = | ||
- | + | Amaryllidaceae | |
തൊണ്ണൂറിലേറെ ജീനസുകളും 1200 സ്പീഷീസും ഉള്‍ക്കൊള്ളുന്ന അവൃത ബീജികളില്‍പ്പെടുന്ന കുടുംബം. മിതോഷ്ണമേഖലയിലും ഉഷ്ണമേഖലയിലും (ദക്ഷിണാഫ്രിക്ക, തെ. അമേരിക്ക, മെഡിറ്ററേനിയന്‍ പ്രദേശം) ഇവ ധാരാളം വളരുന്നു. | തൊണ്ണൂറിലേറെ ജീനസുകളും 1200 സ്പീഷീസും ഉള്‍ക്കൊള്ളുന്ന അവൃത ബീജികളില്‍പ്പെടുന്ന കുടുംബം. മിതോഷ്ണമേഖലയിലും ഉഷ്ണമേഖലയിലും (ദക്ഷിണാഫ്രിക്ക, തെ. അമേരിക്ക, മെഡിറ്ററേനിയന്‍ പ്രദേശം) ഇവ ധാരാളം വളരുന്നു. | ||
- | പച്ച ഇലകളും വെളുത്ത സംഭരണ ഇലകളുമുള്ള ശല്ക്കകന്ദ( | + | പച്ച ഇലകളും വെളുത്ത സംഭരണ ഇലകളുമുള്ള ശല്ക്കകന്ദ(bulbous)ങ്ങളോടുകൂടിയവയാണ് ഇവയില്‍ പലതും. ഇലകളില്ലാത്ത തണ്ടുകളിലാണ് പൂക്കള്‍ കാണുക. ആറുഭാഗങ്ങളുള്ള പൂക്കളില്‍ ബാഹ്യദളമോ, ദളമോ (sepals & petals) പ്രത്യേകമായി കാണാറില്ല. ലിലിയേസീ (Lillaceae) കുടുംബത്തോട് വളരെ അടുത്ത ബന്ധമുള്ള ഇവയുടെ പൂക്കളില്‍ അണ്ഡാശയം താഴെയാണ് സ്ഥിതി ചെയ്യുന്നത് (ലിലിയേസീയില്‍ പെരിയാന്തിനു മുകളിലാണ് അണ്ഡാശയം). പുഷ്പവിന്യാസത്തിലും ഇവ ലിലിയേസീ സസ്യങ്ങളില്‍ നിന്നും വ്യത്യസ്തം തന്നെ. |
- | മുണ്ടക്കൈത ( | + | മുണ്ടക്കൈത (Agave) പോലുള്ള അപൂര്‍വം ചില ചെടികള്‍ മാത്രമേ രണ്ടിലധികം വര്‍ഷം ജീവിക്കുന്നവയായുള്ളു. ഭൂരിഭാഗം ചെടികളുടെയും ജീവിതകാലം വളരെ ഹ്രസ്വമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്നവ മഴക്കാലം കഴിയുമ്പോള്‍ പൂക്കുന്നതായി കാണാം. വരള്‍ച്ചയുള്ള കാലഘട്ടത്തില്‍, മണ്ണിനടിയില്‍ കാണുന്ന ശല്ക്കകന്ദങ്ങളാല് ഇവ നശിക്കാതിരിക്കുന്നു. ശല്ക്കകന്ദങ്ങളില് സ്വാപകവസ്തുക്കളോ (narcotics), വമനകാരികളോ (emetic), വിഷവസ്തുക്കളോ ഉള്ളതിനാല്‍ ഇവ മൃഗങ്ങള്‍ ഭക്ഷിക്കാറില്ല. |
ഡാഫൊഡില്‍, ഗാലാന്തസ് ട്യൂബ്റോസ് എന്നിവ ഈ കുടുംബത്തില്‍ പെട്ടവയാണ്. | ഡാഫൊഡില്‍, ഗാലാന്തസ് ട്യൂബ്റോസ് എന്നിവ ഈ കുടുംബത്തില്‍ പെട്ടവയാണ്. |
10:24, 23 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമരില്ലിഡേസീ
Amaryllidaceae
തൊണ്ണൂറിലേറെ ജീനസുകളും 1200 സ്പീഷീസും ഉള്‍ക്കൊള്ളുന്ന അവൃത ബീജികളില്‍പ്പെടുന്ന കുടുംബം. മിതോഷ്ണമേഖലയിലും ഉഷ്ണമേഖലയിലും (ദക്ഷിണാഫ്രിക്ക, തെ. അമേരിക്ക, മെഡിറ്ററേനിയന്‍ പ്രദേശം) ഇവ ധാരാളം വളരുന്നു.
പച്ച ഇലകളും വെളുത്ത സംഭരണ ഇലകളുമുള്ള ശല്ക്കകന്ദ(bulbous)ങ്ങളോടുകൂടിയവയാണ് ഇവയില്‍ പലതും. ഇലകളില്ലാത്ത തണ്ടുകളിലാണ് പൂക്കള്‍ കാണുക. ആറുഭാഗങ്ങളുള്ള പൂക്കളില്‍ ബാഹ്യദളമോ, ദളമോ (sepals & petals) പ്രത്യേകമായി കാണാറില്ല. ലിലിയേസീ (Lillaceae) കുടുംബത്തോട് വളരെ അടുത്ത ബന്ധമുള്ള ഇവയുടെ പൂക്കളില്‍ അണ്ഡാശയം താഴെയാണ് സ്ഥിതി ചെയ്യുന്നത് (ലിലിയേസീയില്‍ പെരിയാന്തിനു മുകളിലാണ് അണ്ഡാശയം). പുഷ്പവിന്യാസത്തിലും ഇവ ലിലിയേസീ സസ്യങ്ങളില്‍ നിന്നും വ്യത്യസ്തം തന്നെ.
മുണ്ടക്കൈത (Agave) പോലുള്ള അപൂര്‍വം ചില ചെടികള്‍ മാത്രമേ രണ്ടിലധികം വര്‍ഷം ജീവിക്കുന്നവയായുള്ളു. ഭൂരിഭാഗം ചെടികളുടെയും ജീവിതകാലം വളരെ ഹ്രസ്വമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്നവ മഴക്കാലം കഴിയുമ്പോള്‍ പൂക്കുന്നതായി കാണാം. വരള്‍ച്ചയുള്ള കാലഘട്ടത്തില്‍, മണ്ണിനടിയില്‍ കാണുന്ന ശല്ക്കകന്ദങ്ങളാല് ഇവ നശിക്കാതിരിക്കുന്നു. ശല്ക്കകന്ദങ്ങളില് സ്വാപകവസ്തുക്കളോ (narcotics), വമനകാരികളോ (emetic), വിഷവസ്തുക്കളോ ഉള്ളതിനാല്‍ ഇവ മൃഗങ്ങള്‍ ഭക്ഷിക്കാറില്ല.
ഡാഫൊഡില്‍, ഗാലാന്തസ് ട്യൂബ്റോസ് എന്നിവ ഈ കുടുംബത്തില്‍ പെട്ടവയാണ്.