This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാറിം തടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
=ടാറിം തടം= | =ടാറിം തടം= | ||
- | |||
Tarim Basin | Tarim Basin | ||
വരി 7: | വരി 6: | ||
1400 മുതല്‍ 790 മീ. വരെ ഉയരവ്യത്യാസത്തില്‍ വ.പടിഞ്ഞാറേയ്ക്കു ചരിഞ്ഞിറങ്ങുന്ന രീതിയിലാണ് ടാറിം തടത്തിന്റെ ഭൂപ്രകൃതി. ഇതിന്റെ ഭൂരിഭാഗം പ്രദേശത്തും ടക്ലമകാന്‍ മരുഭൂമി വ്യാപിച്ചുകിടക്കുന്നു. വിശാലമായ ഒരു മണലാരണ്യമാണ് ടക്ലമകാന്‍. ഭൂമുഖത്തെ ഏറ്റവും കൂടുതല്‍ ഊഷരത അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നുമാണിത്. മണല്‍ക്കൂനകളാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇടയ്ക്ക് കളിമണ്‍ പ്രദേശങ്ങളും കാണപ്പെടുന്നു. കടുത്ത ചൂടും കൊടുംതണുപ്പും ടാറിം തടത്തിലെ കാലാവസ്ഥാ പ്രത്യേകതകളാണ്. നീണ്ട വേനല്‍മാസങ്ങളില്‍ കൊടും ചൂടും മഞ്ഞുമാസങ്ങളില്‍ കൊടും തണുപ്പും ഇവിടെയനുഭവപ്പെടുന്നു. കാഷ്ഗാര്‍ (Kashgar), യാര്‍ഖണ്ഡ് (Yarkand), ഖോട്ടാന്‍ (Khotan) എന്നിവയാണ് ടാറിം തടത്തിലെ മുഖ്യ നഗരങ്ങള്‍. | 1400 മുതല്‍ 790 മീ. വരെ ഉയരവ്യത്യാസത്തില്‍ വ.പടിഞ്ഞാറേയ്ക്കു ചരിഞ്ഞിറങ്ങുന്ന രീതിയിലാണ് ടാറിം തടത്തിന്റെ ഭൂപ്രകൃതി. ഇതിന്റെ ഭൂരിഭാഗം പ്രദേശത്തും ടക്ലമകാന്‍ മരുഭൂമി വ്യാപിച്ചുകിടക്കുന്നു. വിശാലമായ ഒരു മണലാരണ്യമാണ് ടക്ലമകാന്‍. ഭൂമുഖത്തെ ഏറ്റവും കൂടുതല്‍ ഊഷരത അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നുമാണിത്. മണല്‍ക്കൂനകളാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇടയ്ക്ക് കളിമണ്‍ പ്രദേശങ്ങളും കാണപ്പെടുന്നു. കടുത്ത ചൂടും കൊടുംതണുപ്പും ടാറിം തടത്തിലെ കാലാവസ്ഥാ പ്രത്യേകതകളാണ്. നീണ്ട വേനല്‍മാസങ്ങളില്‍ കൊടും ചൂടും മഞ്ഞുമാസങ്ങളില്‍ കൊടും തണുപ്പും ഇവിടെയനുഭവപ്പെടുന്നു. കാഷ്ഗാര്‍ (Kashgar), യാര്‍ഖണ്ഡ് (Yarkand), ഖോട്ടാന്‍ (Khotan) എന്നിവയാണ് ടാറിം തടത്തിലെ മുഖ്യ നഗരങ്ങള്‍. | ||
- | ഇവിടത്തെ മുഖ്യ നദിയുടെ പേരും ടാറിം എന്നുതന്നെയാണ്. ടക്ലമകാന്‍ മരുഭൂമിയുടെ വടക്കനതിര്‍ത്തിയിലൂടെ ഇത് പ്രവഹിക്കുന്നു. കാശ്മീര്‍ അതിര്‍ത്തിയിലെ കാറക്കോറം നിരകളില്‍ നിന്നുമാണ് ടാറിം നദി ഉത്ഭവിക്കുന്നത്. കിസില്‍ (Kizil), യാര്‍ഖണ്ഡ് (Yarkand) നദികളുടെ സംഗമഫലമായാണ് ഇത് ജന്മംകൊള്ളുന്നത്. തുടക്കത്തില്‍ യാര്‍ഖണ്ഡ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ നദി ഉത്തര പൂര്‍വ ദിശയില്‍ ഏതാണ്ട് 360 കി. മീറ്ററോളം സഞ്ചരിക്കുമ്പോള്‍ ഖോട്ടന്‍-ആക്സു നദികള്‍ ഇതിലേക്ക് വന്നു ചേരുന്നു. തുടര്‍ന്ന് കിഴക്കന്‍ ദിശ സ്വീകരിക്കുന്ന നദി ടക്ലമകാന്‍ മരുഭൂമിയിലൂടെ ഒഴുകി ലോപ് നോര്‍ (Lop Nor) പ്രദേശത്തെത്തിച്ചേരുന്നു. ഉദ്ദേശം 2100 കി.മീറ്ററാണ് ടാറിം നദിയുടെ നീളം. തടാകങ്ങളും ചതുപ്പു നിലങ്ങളും നിറഞ്ഞ ലോപ് നോര്‍ പ്രദേശം ചൈനയുടെ അണ്വായുധ പരീക്ഷണങ്ങളുടെ വേദികൂടിയാണ്. 1964 മുതല്‍ ചൈനയിലെ എല്ലാ അണ്വായുധ-താപ അണ്വായുധ ( | + | ഇവിടത്തെ മുഖ്യ നദിയുടെ പേരും ടാറിം എന്നുതന്നെയാണ്. ടക്ലമകാന്‍ മരുഭൂമിയുടെ വടക്കനതിര്‍ത്തിയിലൂടെ ഇത് പ്രവഹിക്കുന്നു. കാശ്മീര്‍ അതിര്‍ത്തിയിലെ കാറക്കോറം നിരകളില്‍ നിന്നുമാണ് ടാറിം നദി ഉത്ഭവിക്കുന്നത്. കിസില്‍ (Kizil), യാര്‍ഖണ്ഡ് (Yarkand) നദികളുടെ സംഗമഫലമായാണ് ഇത് ജന്മംകൊള്ളുന്നത്. തുടക്കത്തില്‍ യാര്‍ഖണ്ഡ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ നദി ഉത്തര പൂര്‍വ ദിശയില്‍ ഏതാണ്ട് 360 കി. മീറ്ററോളം സഞ്ചരിക്കുമ്പോള്‍ ഖോട്ടന്‍-ആക്സു നദികള്‍ ഇതിലേക്ക് വന്നു ചേരുന്നു. തുടര്‍ന്ന് കിഴക്കന്‍ ദിശ സ്വീകരിക്കുന്ന നദി ടക്ലമകാന്‍ മരുഭൂമിയിലൂടെ ഒഴുകി ലോപ് നോര്‍ (Lop Nor) പ്രദേശത്തെത്തിച്ചേരുന്നു. ഉദ്ദേശം 2100 കി.മീറ്ററാണ് ടാറിം നദിയുടെ നീളം. തടാകങ്ങളും ചതുപ്പു നിലങ്ങളും നിറഞ്ഞ ലോപ് നോര്‍ പ്രദേശം ചൈനയുടെ അണ്വായുധ പരീക്ഷണങ്ങളുടെ വേദികൂടിയാണ്. 1964 മുതല്‍ ചൈനയിലെ എല്ലാ അണ്വായുധ-താപ അണ്വായുധ (Nuclear and thermo nuclear) പരീക്ഷണങ്ങളും നടക്കുന്നത് ലോപ്നോറില്‍ വച്ചാണ്. |
Current revision as of 05:59, 19 ഡിസംബര്‍ 2008
ടാറിം തടം
Tarim Basin
ഉത്തര-പശ്ചിമ ചൈനയിലെ ഒരു നിമ്നതട പ്രദേശം. സിങ്കിയാങ്-വ്വൈഗര്‍ (Sinkiang-Uigur) സ്വയം ഭരണ പ്രദേശത്തിന്റെ പകുതിയിലധികം ഭാഗത്തുവ്യാപിച്ചുകിടക്കുന്ന ടാറിം തടത്തിന് 1500 കി.മീറ്ററോളം നീളവും 480 കി.മീറ്ററോളം വീതിയുമുണ്ട്. ടിയെന്‍ഷാന്‍, കുണ്‍ലൂണ്‍, പാമിര്‍ മലനിരകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്ന ഈ സമതലത്തിന്റെ വിസ്തീര്‍ണം സു. 906,000 ച.കി.മീറ്ററാണ്.
1400 മുതല്‍ 790 മീ. വരെ ഉയരവ്യത്യാസത്തില്‍ വ.പടിഞ്ഞാറേയ്ക്കു ചരിഞ്ഞിറങ്ങുന്ന രീതിയിലാണ് ടാറിം തടത്തിന്റെ ഭൂപ്രകൃതി. ഇതിന്റെ ഭൂരിഭാഗം പ്രദേശത്തും ടക്ലമകാന്‍ മരുഭൂമി വ്യാപിച്ചുകിടക്കുന്നു. വിശാലമായ ഒരു മണലാരണ്യമാണ് ടക്ലമകാന്‍. ഭൂമുഖത്തെ ഏറ്റവും കൂടുതല്‍ ഊഷരത അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നുമാണിത്. മണല്‍ക്കൂനകളാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇടയ്ക്ക് കളിമണ്‍ പ്രദേശങ്ങളും കാണപ്പെടുന്നു. കടുത്ത ചൂടും കൊടുംതണുപ്പും ടാറിം തടത്തിലെ കാലാവസ്ഥാ പ്രത്യേകതകളാണ്. നീണ്ട വേനല്‍മാസങ്ങളില്‍ കൊടും ചൂടും മഞ്ഞുമാസങ്ങളില്‍ കൊടും തണുപ്പും ഇവിടെയനുഭവപ്പെടുന്നു. കാഷ്ഗാര്‍ (Kashgar), യാര്‍ഖണ്ഡ് (Yarkand), ഖോട്ടാന്‍ (Khotan) എന്നിവയാണ് ടാറിം തടത്തിലെ മുഖ്യ നഗരങ്ങള്‍.
ഇവിടത്തെ മുഖ്യ നദിയുടെ പേരും ടാറിം എന്നുതന്നെയാണ്. ടക്ലമകാന്‍ മരുഭൂമിയുടെ വടക്കനതിര്‍ത്തിയിലൂടെ ഇത് പ്രവഹിക്കുന്നു. കാശ്മീര്‍ അതിര്‍ത്തിയിലെ കാറക്കോറം നിരകളില്‍ നിന്നുമാണ് ടാറിം നദി ഉത്ഭവിക്കുന്നത്. കിസില്‍ (Kizil), യാര്‍ഖണ്ഡ് (Yarkand) നദികളുടെ സംഗമഫലമായാണ് ഇത് ജന്മംകൊള്ളുന്നത്. തുടക്കത്തില്‍ യാര്‍ഖണ്ഡ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ നദി ഉത്തര പൂര്‍വ ദിശയില്‍ ഏതാണ്ട് 360 കി. മീറ്ററോളം സഞ്ചരിക്കുമ്പോള്‍ ഖോട്ടന്‍-ആക്സു നദികള്‍ ഇതിലേക്ക് വന്നു ചേരുന്നു. തുടര്‍ന്ന് കിഴക്കന്‍ ദിശ സ്വീകരിക്കുന്ന നദി ടക്ലമകാന്‍ മരുഭൂമിയിലൂടെ ഒഴുകി ലോപ് നോര്‍ (Lop Nor) പ്രദേശത്തെത്തിച്ചേരുന്നു. ഉദ്ദേശം 2100 കി.മീറ്ററാണ് ടാറിം നദിയുടെ നീളം. തടാകങ്ങളും ചതുപ്പു നിലങ്ങളും നിറഞ്ഞ ലോപ് നോര്‍ പ്രദേശം ചൈനയുടെ അണ്വായുധ പരീക്ഷണങ്ങളുടെ വേദികൂടിയാണ്. 1964 മുതല്‍ ചൈനയിലെ എല്ലാ അണ്വായുധ-താപ അണ്വായുധ (Nuclear and thermo nuclear) പരീക്ഷണങ്ങളും നടക്കുന്നത് ലോപ്നോറില്‍ വച്ചാണ്.