This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാപ്പിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 5: വരി 5:
റബ്ബര്‍ തൈകള്‍ പറിച്ചുനട്ട് ഏഴു വര്‍ഷം കഴിഞ്ഞശേഷമേ മരങ്ങള്‍ ടാപ്പു ചെയ്യാന്‍ പ്രായമാവുകയുള്ളു. സാധാരണ തൈമര (seeding tree)ത്തിന്റെ ചുവട്ടില്‍ നിന്ന് 50 സെ.മീ. ഉയരത്തില്‍ 55 സെ.മീ. ചുറ്റളവ് (വണ്ണം) എത്തുമ്പോഴാണ് ടാപ്പു ചെയ്യാന്‍ തുടങ്ങുന്നത്. എന്നാല്‍ ബഡ്ഡുമരങ്ങള്‍ 50 സെ. മീ. ഉയരത്തില്‍ 50 സെ. മീ. വണ്ണം എത്തുമ്പോള്‍ തന്നെ ടാപ്പിങ് ആരംഭിക്കുന്നു. തോട്ടത്തിലെ 70 ശ. മാ. മരങ്ങള്‍ക്കും ഏതാണ്ട് ഒരേവണ്ണം എത്തിയശേഷം ടാപ്പിങ് ആരംഭിച്ചാല്‍ മാത്രമേ വിളവെടുപ്പ് ലാഭകരമായിരിക്കുകയുള്ളു.

-
[[Image:Tapping.png|200px|left|thumb|റബ്ബര് ടാപ്പിങ്]]
+
[[Image:Tapping.png|200px|left|thumb|റബ്ബര്‍ ടാപ്പിങ്]]
മരത്തൊലിയിലെ റബ്ബര്‍ പാല്‍ക്കുഴലുകളില്‍ നല്ലൊരുഭാഗം മുറിഞ്ഞാല്‍ മാത്രമേ കറ കൂടുതല്‍ ലഭിക്കുകയുള്ളു. ഇതിനായി ഇടതുവശം ഉയര്‍ന്ന് വലതുവശം താഴ്ന്നിരിക്കത്തക്കവിധത്തിലാണ് മരങ്ങളില്‍ വെട്ടുചാല്‍ ഇടുന്നത്. പാല്‍ വഹിക്കുന്ന കുഴലുകള്‍ 3 1/2° വലത്തേക്കു ചരിഞ്ഞസ്ഥിതിയിലാണ് മരത്തൊലിയില്‍ വിന്യസിക്കാറുള്ളത്. ഇതിനാലാണ് ഇപ്രകാരം വെട്ടുചാലിടുന്നത്. ബഡ്ഡു മരങ്ങളുടെ പട്ടയ്ക്ക് കനം കുറവായതിനാല്‍ 30°ചരിഞ്ഞാണ് വെട്ടുചാല്‍ ഇടുക. തൈമരങ്ങളുടെ പട്ടയ്ക്ക് കനം കൂടുതലുള്ളതിനാല്‍ 25° ചരിച്ച് ഇട്ടാല്‍ മതിയാകും. വെട്ടു ചാല്‍ മരത്തിന്റെ ചുറ്റളവിന്റെ പകുതിയോളം എത്തേണ്ടതുണ്ട്. തൊലിച്ചീളുകള്‍ മുറിക്കുന്നത് 20 മി. മീ. -ല്‍ കൂടുതല്‍ വീതിയിലാകാതെ ശ്രദ്ധിക്കുകയും വേണം. പാല്‍ വാഹിക്കുഴലുകള്‍ കടന്ന് ആഴത്തിലേക്ക് മുറിക്കുന്ന കത്തി ഇറങ്ങാനും പാടില്ല. കൂടുതല്‍ ആഴത്തില്‍ പട്ട മുറിച്ചാല്‍ തൊലിയും തന്മൂലം കറയും നഷ്ടമാകുന്നു എന്നു മാത്രമല്ല ഇത് തടിയെയും പ്രതികൂലമായി ബാധിക്കും. കേമ്പിയകലകള്‍ക്ക് കേടുവരാതിരിക്കത്തക്കവിധത്തില്‍ ടാപ്പുചെയ്താല്‍ മാത്രമേ ഫലപ്രദമായി വിളവെടുക്കാന്‍ സാധിക്കുകയുള്ളു. വിദഗ്ധരായ ടാപ്പര്‍മാരും മൂര്‍ച്ചയും വൃത്തിയും ഉള്ള പ്രത്യേകതരം കത്തികളും ഇതിനാവശ്യമാണ്. ഇന്ത്യയില്‍ 'മിഷീ ഗോലെജ്' എന്നയിനം കത്തിയാണ് ഇതിനുവേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ഇതുകൂടാതെ 'ജബോങ്ങ്', 'ഗോജ്' തുടങ്ങിയ പലതരം കത്തികളും ഉപയോഗിച്ചുവരുന്നുണ്ട്. റബ്ബര്‍ പട്ടയിലെ പാല്‍ക്കുഴലുകളില്‍ ഏറ്റവുമധികം പാല്‍ സമ്മര്‍ദമുള്ള സമയം പുലര്‍വേള ആയതിനാല്‍ കഴിവതും ആ സമയത്തു തന്നെ ടാപ്പു ചെയ്യുന്നത് കൂടുതല്‍ വിളവ് ലഭിക്കാന്‍ സഹായിക്കും. ഇന്ത്യയില്‍ ടാപ്പിങ് ആരംഭിക്കുന്നതിനു പറ്റിയത് മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളാണ്.

Current revision as of 09:51, 18 ഡിസംബര്‍ 2008

ടാപ്പിങ്

Tapping

റബ്ബര്‍ മരങ്ങളില്‍ നിന്ന് കറയെടുക്കുന്ന പ്രക്രിയ. ഇതിനെ കറയെടുപ്പ് എന്നും പറയാറുണ്ട്. റബ്ബര്‍ മരത്തൊലിയില്‍ മുറിവുണ്ടാക്കിയാണ് റബ്ബര്‍കറ ശേഖരിക്കുന്നത്. ഇതിനായി ആദ്യം തൊലിയുടെ നേരിയ ചീളുകള്‍ അരിഞ്ഞെടുക്കുന്നു (shaving of bark). പുറംതൊലിക്ക് മൃദുവായ അന്തര്‍സ്തരവും കടുപ്പമുള്ള മധ്യസ്തരവും ഇവയെ പരിരക്ഷിക്കുന്ന ആച്ഛാദനസ്തരവും ഉണ്ട്. ആച്ഛാദനസ്തരത്തില്‍ ധാരാളം കോര്‍ക്കു കോശങ്ങളുണ്ടായിരിക്കും. മൃദുവായ അന്തര്‍സ്തരത്തിലെ കോശങ്ങളിലാണ് റബ്ബര്‍ മരക്കറ അഥവാ റബ്ബര്‍ പാല്‍ അടങ്ങിയിട്ടുള്ളത്. ഈ കോശങ്ങള്‍ പരസ്പരബന്ധമുള്ള വാഹികളുടെ നിരവധി സംകേന്ദ്ര വലയങ്ങളായിരിക്കും. മരക്കറവാഹികളുടെ (latex vessels) എണ്ണവും വിതരണവും, മരത്തൊലിയുടെ കടുപ്പവും വിവിധ മരങ്ങളില്‍ വ്യത്യസ്ത മായിരിക്കും. എന്നാല്‍ ഒരേ ക്ലോണില്‍ നിന്നു ബഡ്ഡുചെയ്തെടുത്ത മരങ്ങളില്‍ ഇത്തരം വ്യത്യാസങ്ങള്‍ താരതമ്യേന വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്.

റബ്ബര്‍ തൈകള്‍ പറിച്ചുനട്ട് ഏഴു വര്‍ഷം കഴിഞ്ഞശേഷമേ മരങ്ങള്‍ ടാപ്പു ചെയ്യാന്‍ പ്രായമാവുകയുള്ളു. സാധാരണ തൈമര (seeding tree)ത്തിന്റെ ചുവട്ടില്‍ നിന്ന് 50 സെ.മീ. ഉയരത്തില്‍ 55 സെ.മീ. ചുറ്റളവ് (വണ്ണം) എത്തുമ്പോഴാണ് ടാപ്പു ചെയ്യാന്‍ തുടങ്ങുന്നത്. എന്നാല്‍ ബഡ്ഡുമരങ്ങള്‍ 50 സെ. മീ. ഉയരത്തില്‍ 50 സെ. മീ. വണ്ണം എത്തുമ്പോള്‍ തന്നെ ടാപ്പിങ് ആരംഭിക്കുന്നു. തോട്ടത്തിലെ 70 ശ. മാ. മരങ്ങള്‍ക്കും ഏതാണ്ട് ഒരേവണ്ണം എത്തിയശേഷം ടാപ്പിങ് ആരംഭിച്ചാല്‍ മാത്രമേ വിളവെടുപ്പ് ലാഭകരമായിരിക്കുകയുള്ളു.

റബ്ബര്‍ ടാപ്പിങ്

മരത്തൊലിയിലെ റബ്ബര്‍ പാല്‍ക്കുഴലുകളില്‍ നല്ലൊരുഭാഗം മുറിഞ്ഞാല്‍ മാത്രമേ കറ കൂടുതല്‍ ലഭിക്കുകയുള്ളു. ഇതിനായി ഇടതുവശം ഉയര്‍ന്ന് വലതുവശം താഴ്ന്നിരിക്കത്തക്കവിധത്തിലാണ് മരങ്ങളില്‍ വെട്ടുചാല്‍ ഇടുന്നത്. പാല്‍ വഹിക്കുന്ന കുഴലുകള്‍ 3 1/2° വലത്തേക്കു ചരിഞ്ഞസ്ഥിതിയിലാണ് മരത്തൊലിയില്‍ വിന്യസിക്കാറുള്ളത്. ഇതിനാലാണ് ഇപ്രകാരം വെട്ടുചാലിടുന്നത്. ബഡ്ഡു മരങ്ങളുടെ പട്ടയ്ക്ക് കനം കുറവായതിനാല്‍ 30°ചരിഞ്ഞാണ് വെട്ടുചാല്‍ ഇടുക. തൈമരങ്ങളുടെ പട്ടയ്ക്ക് കനം കൂടുതലുള്ളതിനാല്‍ 25° ചരിച്ച് ഇട്ടാല്‍ മതിയാകും. വെട്ടു ചാല്‍ മരത്തിന്റെ ചുറ്റളവിന്റെ പകുതിയോളം എത്തേണ്ടതുണ്ട്. തൊലിച്ചീളുകള്‍ മുറിക്കുന്നത് 20 മി. മീ. -ല്‍ കൂടുതല്‍ വീതിയിലാകാതെ ശ്രദ്ധിക്കുകയും വേണം. പാല്‍ വാഹിക്കുഴലുകള്‍ കടന്ന് ആഴത്തിലേക്ക് മുറിക്കുന്ന കത്തി ഇറങ്ങാനും പാടില്ല. കൂടുതല്‍ ആഴത്തില്‍ പട്ട മുറിച്ചാല്‍ തൊലിയും തന്മൂലം കറയും നഷ്ടമാകുന്നു എന്നു മാത്രമല്ല ഇത് തടിയെയും പ്രതികൂലമായി ബാധിക്കും. കേമ്പിയകലകള്‍ക്ക് കേടുവരാതിരിക്കത്തക്കവിധത്തില്‍ ടാപ്പുചെയ്താല്‍ മാത്രമേ ഫലപ്രദമായി വിളവെടുക്കാന്‍ സാധിക്കുകയുള്ളു. വിദഗ്ധരായ ടാപ്പര്‍മാരും മൂര്‍ച്ചയും വൃത്തിയും ഉള്ള പ്രത്യേകതരം കത്തികളും ഇതിനാവശ്യമാണ്. ഇന്ത്യയില്‍ 'മിഷീ ഗോലെജ്' എന്നയിനം കത്തിയാണ് ഇതിനുവേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ഇതുകൂടാതെ 'ജബോങ്ങ്', 'ഗോജ്' തുടങ്ങിയ പലതരം കത്തികളും ഉപയോഗിച്ചുവരുന്നുണ്ട്. റബ്ബര്‍ പട്ടയിലെ പാല്‍ക്കുഴലുകളില്‍ ഏറ്റവുമധികം പാല്‍ സമ്മര്‍ദമുള്ള സമയം പുലര്‍വേള ആയതിനാല്‍ കഴിവതും ആ സമയത്തു തന്നെ ടാപ്പു ചെയ്യുന്നത് കൂടുതല്‍ വിളവ് ലഭിക്കാന്‍ സഹായിക്കും. ഇന്ത്യയില്‍ ടാപ്പിങ് ആരംഭിക്കുന്നതിനു പറ്റിയത് മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളാണ്.

റബ്ബര്‍പട്ടയുടെ വെട്ടുചാല്‍ അവസാനിക്കുന്ന താഴ്ന്ന ഭാഗത്തുനിന്ന് (വലതുവശത്തു നിന്ന്) മേലുകീഴായി 20 സെ. മീറ്ററോളം നീളത്തില്‍ ചെറിയ പൊഴിയുണ്ടാക്കി കറ ത്വരിതഗതിയില്‍ ഒഴുകിയെത്തത്തക്കവിധത്തില്‍ ചില്ലും ചിരട്ടയും (കപ്പും) ഉറപ്പിച്ചാണ് പാല്‍ ശേഖരിക്കുന്നത്.

പുതിയ മരപ്പട്ടയില്‍ ടാപ്പു ചെയ്യുന്നത് ആദായകരമല്ലാത്ത അവസരത്തില്‍ അതിനും മുകളില്‍ പുതിയ വെട്ടുചാല്‍ തുറന്ന് ഏണിയുടെ സഹായത്തോടെ ടാപ്പു ചെയ്യുന്ന രീതിയും നിലവിലുണ്ട്. ഇതിനെ ലാഡ്ഡര്‍ ടാപ്പിങ് എന്നു പറയുന്നു. വേനല്‍ക്കാലത്തു ടാപ്പു ചെയ്യുമ്പോള്‍ ഉത്പാദനക്കുറവുണ്ടാകുമെന്നല്ലാതെ മരങ്ങള്‍ക്ക് കേടു സംഭവിക്കുന്നില്ല. മഴക്കാലത്ത് ടാപ്പു ചെയ്യുമ്പോള്‍ വെട്ടുചാലിലും കറയൊഴുകി വീഴുന്ന ചിരട്ടയിലും മഴവെള്ളം വീഴാതെയിരിക്കാനായി പ്രത്യേകതരം മറകള്‍ ഉപയോഗിക്കാറുണ്ട്.

ആവര്‍ത്തന കൃഷിക്കുവേണ്ടി റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനുമുമ്പ് കടുംവെട്ട് (കടുംടാപ്പിങ്) നടത്തി കറ ശേഖരിക്കാറുണ്ട്. വെട്ടുചാലുകളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ധിപ്പിച്ചു തുടരെത്തുടരെ ടാപ്പു ചെയ്യുക, സസ്യഹോര്‍മോണുകള്‍ പുരട്ടി ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയ രീതികളാണ് കടുംവെട്ടില്‍ അനുവര്‍ത്തിക്കുന്നത്.

ടാപ്പിങിന് പൊതുവായി അന്തര്‍ദേശീയതലത്തില്‍ ഉപയോഗിച്ചു വരുന്ന ചില സംജ്ഞകളുണ്ട്. റബ്ബര്‍ മരത്തിന്റെ ചുറ്റളവിന്റെ പകുതി നീളത്തില്‍ ഒന്നിടവിട്ടദിവസം ടാപ്പു ചെയ്യു ന്നതും, ചുറ്റളവിന്റെ നാലിലൊന്നു നീളത്തില്‍ ദിവസവും ടാപ്പു ചെയ്യുന്നതും ഫലത്തില്‍ തുല്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 100 ശ. മാ. കടുപ്പമുള്ള രീതി (100% intensity) എന്നറിയപ്പെടുന്നു. s/2 d/2 100% എന്ന ഫോര്‍മുലയിലാണ് ഇതു രേഖപ്പെടുത്തുന്നത്.

(s/2 = 1/2 spiral = ചുറ്റളവിന്റെ പകുതിനീളത്തില്‍; d/2 = Once in two days = ഒന്നിടവിട്ട ദിവസങ്ങളില്‍)

റബ്ബര്‍ മരങ്ങളുടെ 'ചുറ്റളവിന്റെ പകുതി നീളത്തില്‍ ടാപ്പു' ചെയ്യുക എന്നതാണ് സാധാരണരീതി. എന്നാല്‍ സാധാരണ തൈമരങ്ങള്‍ മൂന്നു ദിവസത്തിലൊരിക്കലും (s/2 d/3 67%); ബഡ്ഡു മരങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലും (s/2 d/2 100%) ടാപ്പു ചെയ്യുന്നതാണ് ഗുണകരം. ദിവസേന ടാപ്പു ചെയ്യുന്ന (s/2 d/1, 200%) രീതിയാണെങ്കില്‍ പട്ടമരപ്പുരോഗം ബാധിച്ച് മരങ്ങള്‍ക്ക് നാശം സംഭവിക്കാനും സാധ്യതയുണ്ട്.

റബ്ബര്‍ മരത്തെ കൂടാതെ മറ്റു ചില മരങ്ങളില്‍ നിന്നും ടാപ്പിങ്ങിലൂടെ കറ ശേഖരിക്കാറുണ്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണം ബോസ് വെല്ലിയ (Boswellia) മരത്തിലെ ടാപ്പിങ്ങാണ്. ഈ മരങ്ങളുടെ തായ്ത്തടി ടാപ്പു ചെയ്താണ് കുന്തിരിക്കം ലഭ്യമാക്കുന്നത്. നോ: റബ്ബര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍