This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാന്റുലോകാരിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടാന്റുലോകാരിഡ)
 
വരി 5: വരി 5:
ക്രസ്റ്റേഷ്യ വര്‍ഗത്തില്‍പ്പെടുന്ന മാക്സിലോപോഡ(Maxillopoda) യുടെ ഒരു ഉപവര്‍ഗം. മുമ്പ് കോപിപോഡയിലും (Copepoda) സിറിപീഡിയയിലും (Cirripedia) പെടുത്തിയിരുന്ന രണ്ടു സ്പീഷീസ് ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ നാലു പുതിയ ജീനസ്സുകള്‍കൂടി കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് ക്രസ്റ്റേഷ്യ വര്‍ഗത്തിലെ മാക്സിലോപോഡയുടെ ഉപവര്‍ഗമായി ടാന്റുലോകാരിഡ പരിഗണിക്കപ്പെട്ടത്. ഡിയോടെര്‍ത്രോണ്‍, ബാസിപ്പോഡെല്ല, മൈക്രോഡാജസ് എന്നിവയാണ് ഈ ഉപവര്‍ഗത്തിലെ പ്രധാന ജീനസ്സുകള്‍.

-
[[Image:pno73.png]]
+
[[Image:pno73.png|left]]
0.3 മി.മീ. നീളമുള്ള സൂക്ഷ്മപരജീവികളാണ് ടാന്റുലോകാരിഡ ഉപവര്‍ഗത്തിലുള്ളത്. കോപ്പിപോഡുകള്‍, ഐസോപോഡുകള്‍, ഓസ്ട്രാകോഡുകള്‍ തുടങ്ങിയവയാണ് ഇവയുടെ ആതിഥേയര്‍. പരജീവനസ്വഭാവം കാരണം പെണ്‍ജീവികള്‍ക്കു ക്രസ്റ്റേഷ്യന്‍ ഘടനയോടുണ്ടായിരുന്ന സാദൃശ്യം പാടേ നഷ്ടമായിരിക്കുന്നു. ആണ്‍ജീവികള്‍ക്കു ഇത്രയും തന്നെ ഘടനാപരിവര്‍ത്തനം സംഭവിച്ചിട്ടില്ല. ഒരളവുവരെ ഇവ സ്വതന്ത്രജീവികളാണ് എന്നതാണ് ഇതിനു കാരണം. മുട്ടയില്‍ നിന്നു വിരിഞ്ഞ് ഏറെത്താമസിയാതെ ടാന്റുലേറിയന്‍ ലാര്‍വ ആതിഥേയ ശരീരത്തില്‍ പ്രവേശിക്കുന്നു. ലാര്‍വയുടെ ശീര്‍ഷത്തിന്റെ (cephalon) ഉപരിഭാഗത്തായി കൂര്‍ത്ത മുനപോലുള്ള ഒരവയവം (rostrum) മുന്നിലേക്കു തള്ളിനില്‍ക്കുന്നു. ആതിഥേയ ശരീരത്തില്‍ തുളച്ചുകയറുന്നതിന് ഈ അവയവം സഹായമേകുന്നു. റോസ്ട്രത്തിനു കീഴ്ഭാഗത്ത് ആതിഥേയ ശരീരത്തില്‍ ബന്ധിക്കാനുള്ള മുഖനാളം സ്ഥിതിചെയ്യുന്നു. ഇതിനു ചുറ്റും ചക്രരൂപത്തിലുള്ള ഡിസ്ക്കും മുഖനാളത്തിലേക്ക് തള്ളിനില്‍ക്കുന്ന ദീര്‍ഘക്കുഴലും ആതിഥേയ ബന്ധം ദൃഢമാക്കാനുപകരിക്കുന്നു. മുഖഭാഗത്തു മുന്നോട്ടു തള്ളിനില്‍ക്കുന്ന ശിരോശൂലവും ശ്രദ്ധേയമാണ്.  

Current revision as of 09:19, 20 ഒക്ടോബര്‍ 2008

ടാന്റുലോകാരിഡ

Tantulocarida

മുട്ടയില്‍ നിന്നു വിരിയുന്ന ലാര്‍വ ആണ്‍ജീവിയോ പെണ്‍ജീവിയോ ആയി രൂപപ്പെടാം. ക്രസ്റ്റേഷ്യന്‍ ശരീരഘടനയോടുകൂടിയ ആണ്‍ജീവികള്‍ക്ക് വ്യക്തമായി രൂപപ്പെട്ട തലയും തലയ്ക്കു പിന്നിലായി ആറു ഖണ്ഡങ്ങള്‍ ചേര്‍ന്ന വക്ഷഭാഗവുമുണ്ട്. ഓരോ ഖണ്ഡത്തിലും വികാസം പ്രാപിച്ച കവചവും ഒരു ജോടി വക്ഷാംഗംവീതവുമുണ്ടായിരിക്കും. ഇതില്‍ ആദ്യത്തെ അഞ്ചു ജോടിയിലും ആധാരഘടകവും ഒരു ജോടി റാമസുകളും (rami) കാണപ്പെടുന്നു. ആറാമത്തെ ജോടി ചെറുതും അവികസിതവുമാണ്. വക്ഷത്തിനു പുറകിലുള്ള ഉദരത്തില്‍ ഖണ്ഡങ്ങളുടെ എണ്ണം ഇനഭേദമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഡിയൊടെര്‍ത്രോണ്‍ (Deoterthron), മൈക്രോഡാജസ് (Microdajus) എന്നിവയില്‍ രണ്ടും സ്റ്റെഗോടാന്റുലസില്‍ (Stygotantulus) ഏഴും ഖണ്ഡങ്ങള്‍ കാണാം. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ അഞ്ചും ആറും വക്ഷഖണ്ഡങ്ങള്‍ക്കിടയിലുള്ള ഭാഗം വീര്‍ത്തു വികസിക്കുന്നു. ചിലപ്പോള്‍ ഈ വികാസം ആറാം ഖണ്ഡത്തിനു പുറകിലുമാവാം. ഉദരം ഖണ്ഡിതമോ അഖണ്ഡിതമോ ആയിരിക്കും. അഖണ്ഡിതമായ ഉദരത്തിന്റെ അഗ്രഭാഗം നീളംകൂടിയ ഒരു ജോടി പുച്ഛീയസീറ്റയില്‍ അവസാനിക്കുന്നു.

പെണ്‍ ജീവികള്‍ രൂപപ്പെടുമ്പോള്‍ ശിരോകവചം ആതിഥേയ ശരീരത്തില്‍ തുളച്ചുകയറുകയും തലയ്ക്കു പിന്നിലായി ടാന്റുലസ് വീര്‍ത്തുവികസിക്കുകയും ചെയ്യുന്നു. അതിനു പിന്നിലെ ശരീരഭാഗം വെറും സഞ്ചിപോലുള്ള അവശിഷ്ടഘടകമായി ചുരുങ്ങിപ്പോവുകയും ചെയ്യും.

ക്രസ്റ്റേഷ്യനുകളുടെ സാര്‍വത്രിക ലക്ഷണമായ ശൃംഗികകളും (antenna) ലഘുശൃംഗികകളും (antennule) ടാന്റുലോകാരിഡുകളില്‍ കാണുന്നില്ലെങ്കിലും ആണ്‍ജീവിയുടെ ശരീരാഗ്രത്തില്‍ കാണുന്ന സംവേദക രോമങ്ങള്‍ ഇതേ അവയവങ്ങളുടെ പരിശിഷ്ടമായിരിക്കാമെന്നു കരുതപ്പെടുന്നു. ജനിരന്ധ്ര (gonopore)ത്തിന്റെ സ്ഥാനം തുടങ്ങിയ ചില സവിശേഷതകള്‍ ടാന്റുലോകാരിഡുകളും സിറിപീഡുകളും തമ്മിലുള്ള ബന്ധുത്വത്തെ സൂചിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും ടാന്റുലോകാരിഡുകളുടെ പരിണാമപരമായ സ്ഥാനം ഇന്നും ഒരു തര്‍ക്കവിഷയമായി തുടരുന്നു.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍