This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബലേറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടര്‍ബലേറിയ)
വരി 5: വരി 5:
പ്ലാറ്റിഹെല്‍മിന്തസ് (Platyheminthes) ജന്തുഫൈലത്തിലെ ഒരു വര്‍ഗം. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങള്‍ പരപ്പന്‍പുഴുക്കള്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവ സ്വതന്ത്രജീവികളാണ്. അപൂര്‍വം പരജീവികളുമുണ്ട്. പ്രോട്ടോസോവകള്‍ക്കും നെമറ്റോഡുകള്‍ക്കും ആതിഥ്യം വഹിക്കുന്നവയും വിരളമല്ല. ഈ വിഭാഗത്തില്‍പ്പെട്ട 3400-ലധികം സ്പീഷീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെ മൊത്തത്തില്‍ എസീല (Acoela), റാബ്ഡൊസീല (Rhabdocoela), അല്ലോയിയോസീല (Alloeocoela), ട്രൈക്ലാഡിഡ (Tricladida), പോളിക്ലാഡിഡ (Polycladida) എന്നീ അഞ്ചു ഗോത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  

-
[[Image:pno27.png]]
+
[[Image:pno27.png|200px|left]]
ടര്‍ബലേറിയകളുടെ ശരീരം അണ്ഡാകാരമോ ദീര്‍ഘാകാരമോ വര്‍ത്തുളമോ ആവാം. ഇവയ്ക്ക് ഒരു മി.മീ. മുതല്‍ 50 സെ. മീ. വരെ നീളമുണ്ടാകും. വലുപ്പം കൂടിയ സ്പീഷീസ് വര്‍ണശബളമാണ്. ചെറിയ ഇനങ്ങളധികവും കറുപ്പോ, തവിട്ടോ ചാരനിറമോ ഉള്ളവയായിരിക്കും. വര്‍ണരഹിത ഇനങ്ങള്‍ സുതാര്യമായതിനാല്‍ ഉള്ളിലെ ആഹാരത്തിന്റെ നിറം വ്യക്തമായി കാണാനാകും.  

07:12, 11 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടര്‍ബലേറിയ

Turbellaria

പ്ലാറ്റിഹെല്‍മിന്തസ് (Platyheminthes) ജന്തുഫൈലത്തിലെ ഒരു വര്‍ഗം. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങള്‍ പരപ്പന്‍പുഴുക്കള്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവ സ്വതന്ത്രജീവികളാണ്. അപൂര്‍വം പരജീവികളുമുണ്ട്. പ്രോട്ടോസോവകള്‍ക്കും നെമറ്റോഡുകള്‍ക്കും ആതിഥ്യം വഹിക്കുന്നവയും വിരളമല്ല. ഈ വിഭാഗത്തില്‍പ്പെട്ട 3400-ലധികം സ്പീഷീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെ മൊത്തത്തില്‍ എസീല (Acoela), റാബ്ഡൊസീല (Rhabdocoela), അല്ലോയിയോസീല (Alloeocoela), ട്രൈക്ലാഡിഡ (Tricladida), പോളിക്ലാഡിഡ (Polycladida) എന്നീ അഞ്ചു ഗോത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ടര്‍ബലേറിയകളുടെ ശരീരം അണ്ഡാകാരമോ ദീര്‍ഘാകാരമോ വര്‍ത്തുളമോ ആവാം. ഇവയ്ക്ക് ഒരു മി.മീ. മുതല്‍ 50 സെ. മീ. വരെ നീളമുണ്ടാകും. വലുപ്പം കൂടിയ സ്പീഷീസ് വര്‍ണശബളമാണ്. ചെറിയ ഇനങ്ങളധികവും കറുപ്പോ, തവിട്ടോ ചാരനിറമോ ഉള്ളവയായിരിക്കും. വര്‍ണരഹിത ഇനങ്ങള്‍ സുതാര്യമായതിനാല്‍ ഉള്ളിലെ ആഹാരത്തിന്റെ നിറം വ്യക്തമായി കാണാനാകും.

ശുദ്ധജലത്തിലും സമുദ്രജലത്തിലും നനവുള്ള മണ്ണിലും സാര്‍വത്രികമാണെങ്കിലും പരപ്പന്‍പുഴുക്കള്‍ക്കു സാമ്പത്തിക പ്രാധാന്യമൊന്നും തന്നെയില്ല. ജീവിതചക്രവും വളരെ ലളിതമാണ്. ആദിമജന്തു ഇനങ്ങളുടെ സ്വഭാവസവിശേഷതകളായ ദ്വിപാര്‍ശ്വസമമിത ശരീരം, ശീര്‍ഷപ്രാധാന്യത (cephalization), മധ്യനാഡീവ്യൂഹം, അന്തര്‍മിസോഡേം (endomesoderm), വിസര്‍ജനവ്യൂഹം, ദ്രവസ്ഥിതിക വ്യവസ്ഥ (hydrostatic system), അവയവപേശികള്‍, ഉപാംഗങ്ങളോടു കൂടിയ പ്രത്യുത്്പ്പാദനവ്യൂഹം തുടങ്ങിയവ ഇവയ്ക്കുള്ളതിനാല്‍ ജന്തുശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ബഹുകോശ ജീവികളില്‍ ഏറ്റവും ലളിതമായ ശരീരഘടനയുള്ളതിനാല്‍ ഇവയെ വിവിധ ഗവേഷണങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.

ടര്‍ബലേറിയകള്‍ക്ക് പ്രത്യേകചലനാവയവങ്ങളില്ല. ഇവ നീന്തിയോ, ഇഴഞ്ഞോ ശരീരപേശികളുടെ വികാസസങ്കോചം മൂലം ശരീരഭിത്തി ചലിപ്പിച്ചോ സഞ്ചരിക്കുന്നു. ശ്വസനാവയവങ്ങളില്ലാത്തതിനാല്‍ ഇവ ബാഹ്യചര്‍മതലത്തിലൂടെയാണ് ഓക്സിജന്‍ വിനിമയം നടത്തുന്നത്.

ബാഹ്യചര്‍മം കോശീയമോ ബഹുകേന്ദ്രകയുതമോ (syncytial) ആയിരിക്കും. അവിടവിടെയായി സീലിയകളും കാണപ്പെടുന്നു. ബാഹ്യചര്‍മത്തില്‍ ഇവ ആഹരിച്ച സീലന്ററേറ്റുകളുടെ തന്തുശര ങ്ങള്‍ കാണാന്‍ കഴിയും. ബാഹ്യചര്‍മത്തിലെ ശ്ളേഷ്മസ്രവങ്ങള്‍ പശപോലുള്ളതാണ്. ഇതില്‍നിന്ന് നീളം കൂടിയതും കുറഞ്ഞതു മായ റാബ്സോയിഡുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ബാഹ്യചര്‍മത്തിനടിയിലാണ് ആധാരസ്തരം സ്ഥിതി ചെയ്യുന്നത്. ആധാരസ്തര ത്തിനുള്ളില്‍ വൃത്താകാരത്തിലുള്ള പാരന്‍കൈമ പേശീസ്തരവും കാണുന്നു. അസീലഗോത്രത്തിലെ സ്പീഷീസില്‍ ഇത്തരം പേശികള്‍ കാണാറില്ല. ഇത്തരത്തിലുള്ള രണ്ടു പേശീസ്തരങ്ങള്‍ ക്കുള്ളിലായി കുടല്‍ഭിത്തിയുണ്ട്. ശരീരഭിത്തിക്കും ആന്തരാവയ വങ്ങള്‍ക്കും ഇടയിലായി പാരന്‍കൈമ കോശങ്ങളാണുള്ളത്. ഇവയ്ക്കിടയിലുള്ള പ്ലാസ്മ, പര്യയനദ്രവ(circulatory fluid)കര്‍മം നിര്‍വഹിക്കുന്നു.

ടര്‍ബലേറിയകളുടെ അധരഭാഗത്ത് മുന്നറ്റത്തായി വായ് കാണപ്പെടുന്നു. വായ് ഗ്രസനിയിലേക്കാണ് തുറക്കുന്നത്. സരളം, ബള്‍ബ് സദൃശം, വലിതം (plicate) എന്നിങ്ങനെ മൂന്നുതരം ഗ്രസനികളുണ്ട്. ടര്‍ബലേറിയനുകളില്‍ കുറിയ അന്നനാളവും ബഹുഗ്രസനിതാവസ്ഥ (polypharyngy)യും കാണാറുണ്ട്. കുടല്‍ ശാഖിതമോ അശാഖിതമോ ആയിരിക്കും. കുടലിനകവശത്ത് നീളംകൂടിയ എപ്പിത്തീലിയ കോശങ്ങളുണ്ട്. ടര്‍ബലേറിയകള്‍ക്ക് ഗുദം കാണാറില്ല. ഇവ മാംസാഹാരികളാണ്. സാധാരണ അന്തഃകോശദഹനമാണിവയില്‍ നടക്കാറുള്ളത്.

വിസര്‍ജനാവയവങ്ങള്‍ പ്രോട്ടോനെഫ്രീഡിയകളാണ്. ഇവ നീളം കൂടിയ ജോടികളായി കാണപ്പെടുന്നു. പ്രോട്ടോനെഫ്രീഡിയകളുടെ പാര്‍ശ്വശാഖകളില്‍ ബള്‍ബുപോലുള്ള ജ്വാലാകോശങ്ങളുണ്ട്. ഇവയ്ക്ക് ഒന്നോ അതിലധികമോ ബാഹ്യസുഷിരങ്ങളുമുണ്ടായിരിക്കും.

നാഡീവ്യൂഹം ബാഹ്യചര്‍മത്തില്‍ വ്യാപിച്ചിരിക്കുന്നു. അഞ്ചുജോടി അനുദൈര്‍ഘ്യനാഡികള്‍ ഒരു നാഡീവലയത്തോടു സംയോജിച്ചിരിക്കും. നാഡികളിലും നാഡീവലയത്തിലുമുള്ള ചെറുമുഴകള്‍ ഉയര്‍ന്ന ജീവികളിലെ മസ്തിഷ്കത്തിന്റെ പൂര്‍വരൂപമായി കരുതപ്പെടുന്നു. ഇത്തരം ചെറുമുഴകള്‍ സംയോജിച്ച് നാഡീഗുച്ഛികകള്‍ (ganglia) രൂപപ്പെട്ട് പാരന്‍കൈമയിലേക്ക് വിലയിക്കുന്നു. പിന്നറ്റത്തുള്ള അനുദൈര്‍ഘ്യനാഡികള്‍ രൂപഭേദം സംഭവിച്ച് ഒരു അധരജോടിയും ഒരു ചെറിയ അപാക്ഷ ജോടിയും ആയി മാറിയിരിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഇടനിലയിലും നാഡികള്‍ കാണാറുണ്ട്. സന്തുലനാവയവമായ സംവേദകഗ്രാഹികള്‍ (sensory receptors) പ്രധാനമായും തലയിലാണ് കാണുക. സംവേദക കോശങ്ങളില്‍നിന്ന് സ്പര്‍ശരോമങ്ങളുണ്ടാകാറുണ്ട്. സംവേദക തലങ്ങളില്‍ ജലപരിസഞ്ചരണത്തിനു സഹായിക്കുന്ന ബാഹ്യചര്‍മത്തിന്റെ നിമ്നഭാഗങ്ങളില്‍ സീലിയാമയഗ്രാഹികള്‍ കാണപ്പെടുന്നു. ഇവ രാസസംവേദഗ്രാഹികള്‍ എന്ന പേരിലറിയപ്പെടുന്നു. ആദിമ സമുദ്ര ഇനങ്ങളില്‍ സംതുലനപുടികള്‍ (statocysts) കാണപ്പെട്ടിരുന്നു. കാഴ്ചയ്ക്കുതകുന്ന രണ്ടുജോടി പ്രകാശഗ്രാഹികള്‍ (photo receptors) പല സ്പീഷീസിലുമുണ്ട്. ഇഴയുന്ന സ്പീഷീസില്‍ ഇവയുടെ എണ്ണം കൂടുതലായിരിക്കും,

ടര്‍ബലേറിയവര്‍ഗത്തിലെ ജീവികളെല്ലാം തന്നെ ഉഭയലിംഗികളാണ്. ആണ്‍-പെണ്‍ പ്രത്യുത്പാദനവ്യൂഹങ്ങള്‍ വേര്‍തിരിഞ്ഞ് സ്വതന്ത്ര വ്യവസ്ഥകളായോ പൊതുഗഹ്വരവും രന്ധ്രവും പങ്കിടുന്ന വ്യവസ്ഥകളായോ കാണപ്പെടുന്നു. പ്രജനന രന്ധ്രങ്ങള്‍ മധ്യ-അധരതലത്തിലായി സ്ഥിതിചെയ്യുന്നു. ചിലപ്പോള്‍ ഇവ വായ്ദ്വാരവുമായി ബന്ധപ്പെട്ടും കാണാറുണ്ട്. സഞ്ചിരൂപത്തിലുള്ള ജനനഗ്രന്ഥികള്‍ പുടകങ്ങളായോ ഞെരുങ്ങിച്ചേര്‍ന്ന വിധത്തിലോ കാണപ്പെടുന്നു. ആണ്‍പ്രജനനവ്യൂഹത്തിന് ഒരു ജോടി ബീജാണുവാഹികളുണ്ട്. ഇവ തമ്മില്‍ സംയോജിച്ച് ഒരു ശുക്ലനാളിയായി മാറുന്നു. പേശീമയ മൈഥുനാവയത്തിനോടു ബന്ധപ്പെട്ട് ഒരു സ്ഖലനനാളിയും കാണപ്പെടാറുണ്ട്. എല്ലാ പുഴുക്കളിലും ബാഹ്യലൈംഗികാവയവം കാണുന്നു. പീതകസഞ്ചിയുള്ളതോ ഇല്ലാത്തതോ ആയ അണ്ഡാശയവും പാരന്‍കൈമയില്‍ത്തന്നെ സ്ഥിതിചെയ്യുന്നു. ബീജസങ്കലനം നടന്ന അണ്ഡം ശരീരഭിത്തിയിലുണ്ടാകുന്ന വിള്ളലിലൂടെയോ ദഹനേന്ദ്രിയവ്യവസ്ഥയിലൂടെയോ വായയിലൂടെയോ പുറത്തേക്കു വരുന്നു. ഉഭയലിംഗികളാണെങ്കിലും പരബീജസങ്കലനം സാര്‍വത്രികമാണ്. അപൂര്‍വം സ്പീഷീസില്‍ അലൈംഗിക പ്രജനനം നടക്കാറുണ്ട്. ശരീരം ഖണ്ഡങ്ങളായി മുറിഞ്ഞോ, ദ്വിഭേദനം (fragmentation) മൂലമോ വേര്‍പെട്ട് ഓരോ ഭാഗവും മുഴുജീവികളായി വികസിക്കുന്ന തരത്തിലുള്ള പുനരുദ്ഭവ പ്രജനന രീതിയും ചില സ്പീഷീസില്‍ കണ്ടുവരുന്നു.

(ഡോ. എ. എന്‍. പി. ഉമ്മര്‍കുട്ടി, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍