This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനവഗുപ്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഭിനവഗുപ്തന്‍ = മധ്യകാല ഭാരതത്തിലെ താന്ത്രികന്‍, കവി, ആലങ്കാരികന്‍, ...)
വരി 11: വരി 11:
-
  'തജ്ജന്‍മദേഹപദഭാക് പദവാക്യമാന-
+
'തജ്ജന്‍മദേഹപദഭാക് പദവാക്യമാന-
-
സംസ്കാരസംസ്കൃതമതിഃ പരമേശശക്തിഃ
+
സംസ്കാരസംസ്കൃതമതിഃ പരമേശശക്തിഃ
-
സാമര്‍ഥ്യതഃ ശിവപദാംബുജഭക്തിഭാഗീ
+
സാമര്‍ഥ്യതഃ ശിവപദാംബുജഭക്തിഭാഗീ
-
ദാരാത്മജപ്രകൃതിബന്ധുകഥാമനാപ്തഃ
+
ദാരാത്മജപ്രകൃതിബന്ധുകഥാമനാപ്തഃ
-
നാനാഗുരുപ്രവരപാദനിപാതജാത-
+
നാനാഗുരുപ്രവരപാദനിപാതജാത-
-
സംവിത്സരോരുഹവികാസനിവേശിതശ്രീഃ'
+
സംവിത്സരോരുഹവികാസനിവേശിതശ്രീഃ'
എന്ന പ്രസ്താവന നോക്കുക. തനിക്ക് വിജ്ഞാനദാനം ചെയ്ത ഇരുപതോളം ആചാര്യന്മാരെ ഇദ്ദേഹം സ്മരിച്ചിട്ടുണ്ട്. അവരില്‍ നരസിംഹഗുപ്തന്‍ വ്യാകരണവും വ്യോമനാഥര്‍ ദ്വൈതാദ്വൈതവേദാന്തവും ഭൂതിരാജന്‍ ബ്രഹ്മവിദ്യയും ഭൂതിരാജതനയന്‍ ദ്വൈതവേദാന്തവും ലക്ഷ്മണഗുപ്തന്‍ പ്രത്യഭിജ്ഞാദര്‍ശനവും, ഇന്ദുരാജന്‍ ധ്വനിസിദ്ധാന്തവും ഭട്ടതൌതന്‍ നാട്യശാസ്ത്രവും പഠിപ്പിച്ചവരാണ്.

വരി 29: വരി 29:
   
-
1. തന്ത്രം. തന്ത്രാലോകം ആണ് ഈ വിഭാഗത്തിലെ ഏറ്റവും ബൃഹത്തായ കൃതി. മാലിനീവിജയവാര്‍ത്തികം, പരാത്രിംശികാവിവരണം, തന്ത്രാലോകസാരം എന്നിവയാണ് എണ്ണപ്പെട്ട മറ്റു സംഭാവനകള്‍.
+
'''1. തന്ത്രം'''. തന്ത്രാലോകം ആണ് ഈ വിഭാഗത്തിലെ ഏറ്റവും ബൃഹത്തായ കൃതി. മാലിനീവിജയവാര്‍ത്തികം, പരാത്രിംശികാവിവരണം, തന്ത്രാലോകസാരം എന്നിവയാണ് എണ്ണപ്പെട്ട മറ്റു സംഭാവനകള്‍.
   
-
2. സ്തോത്രം. ഭൈരവസ്തവം, ക്രമസ്തോത്രം, ബോധപഞ്ചദശിക എന്നിവ ഈ വകുപ്പില്‍ പ്രത്യേകം പ്രസ്താവം അര്‍ഹിക്കുന്നു.
+
'''2. സ്തോത്രം'''. ഭൈരവസ്തവം, ക്രമസ്തോത്രം, ബോധപഞ്ചദശിക എന്നിവ ഈ വകുപ്പില്‍ പ്രത്യേകം പ്രസ്താവം അര്‍ഹിക്കുന്നു.
   
-
3. അലങ്കാരശാസ്ത്രവും നാട്യശാസ്ത്രവും. ഇവയില്‍ ആദ്യത്തെ ശാഖയില്‍ ലോചനവും രണ്ടാമത്തെ ശാഖയില്‍ അഭിനവഭാരതിയും പ്രാതഃസ്മരണീയങ്ങളായ കൃതികളാണ്. നിരൂപണപരമായ അന്തര്‍ദൃഷ്ടിയുടെയും സാഹിത്യചാരുതയുടെയും ശൈലീസൌഭാഗ്യത്തിന്റെയും ശാശ്വതസ്മാരകങ്ങളാണ് ഇവ. മഹിമഭട്ടനൊഴികെ ഈ വിഷയങ്ങളെ അധികരിച്ച് പില്ക്കാലം എഴുതിയ ആലങ്കാരികന്മാരെല്ലാം അഭിനവഗുപ്തന്റെ ചുവടുപിടിച്ചുപോയിട്ടേ ഉള്ളൂ.
+
'''3. അലങ്കാരശാസ്ത്രവും നാട്യശാസ്ത്രവും'''. ഇവയില്‍ ആദ്യത്തെ ശാഖയില്‍ ലോചനവും രണ്ടാമത്തെ ശാഖയില്‍ അഭിനവഭാരതിയും പ്രാതഃസ്മരണീയങ്ങളായ കൃതികളാണ്. നിരൂപണപരമായ അന്തര്‍ദൃഷ്ടിയുടെയും സാഹിത്യചാരുതയുടെയും ശൈലീസൌഭാഗ്യത്തിന്റെയും ശാശ്വതസ്മാരകങ്ങളാണ് ഇവ. മഹിമഭട്ടനൊഴികെ ഈ വിഷയങ്ങളെ അധികരിച്ച് പില്ക്കാലം എഴുതിയ ആലങ്കാരികന്മാരെല്ലാം അഭിനവഗുപ്തന്റെ ചുവടുപിടിച്ചുപോയിട്ടേ ഉള്ളൂ.
വരി 41: വരി 41:
-
4. പ്രത്യഭിജ്ഞാശാസ്ത്രം. കാശ്മീരത്തെ അദ്വൈതമതദര്‍ശനത്തെ സംബന്ധിക്കുന്ന ഈ വിഭാഗത്തില്‍ ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനി (ലഘുവൃത്തി), ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നിവ ഇദ്ദേഹത്തിന്റെ അനശ്വരങ്ങളായ സംഭാവനകളാണ്. ഉല്പലദേവന്റെ പ്രത്യഭിജ്ഞാകാരികയുടെ വിമര്‍ശനമാണ് ആദ്യത്തേത്; രണ്ടാമത്തേത് ഇദ്ദേഹം തന്നെ പ്രത്യഭിജ്ഞാകാരികയ്ക്കെഴുതിയ ടീകയുടെ വിമര്‍ശനവും. ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനിയില്‍ തന്റെ ദാര്‍ശനിക ഗുരുപരമ്പരയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു: ത്യ്രംബകനാണ്, ഈ ദര്‍ശനത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ വംശജനായ സോമാനന്ദനാഥന്‍, തന്റെ ദര്‍ശനപദ്ധതിയെ ശിവദൃഷ്ടി എന്ന പേരില്‍ പ്രകാശിപ്പിച്ചു. സോമാനന്ദശിഷ്യനായ ഉല്പലന്‍ പ്രത്യഭിജ്ഞാസൂത്രം 190 കാരികകളില്‍ നിര്‍മിച്ചു; ഇദ്ദേഹം തന്നെ അതിന് വൃത്തിയും ടീകയും എഴുതി. ഉല്പലന്റെ ശിഷ്യനായ ലക്ഷ്മണഗുപ്തനാണ് അഭിനവഗുപ്തന്റെ ഗുരു. മാലിനീവിജയവാര്‍ത്തികത്തില്‍ അഭിനവഗുപ്തന്‍ തന്റെ ഗുരുവിനെ,
+
'''4. പ്രത്യഭിജ്ഞാശാസ്ത്രം'''. കാശ്മീരത്തെ അദ്വൈതമതദര്‍ശനത്തെ സംബന്ധിക്കുന്ന ഈ വിഭാഗത്തില്‍ ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനി (ലഘുവൃത്തി), ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നിവ ഇദ്ദേഹത്തിന്റെ അനശ്വരങ്ങളായ സംഭാവനകളാണ്. ഉല്പലദേവന്റെ പ്രത്യഭിജ്ഞാകാരികയുടെ വിമര്‍ശനമാണ് ആദ്യത്തേത്; രണ്ടാമത്തേത് ഇദ്ദേഹം തന്നെ പ്രത്യഭിജ്ഞാകാരികയ്ക്കെഴുതിയ ടീകയുടെ വിമര്‍ശനവും. ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനിയില്‍ തന്റെ ദാര്‍ശനിക ഗുരുപരമ്പരയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു: ത്യ്രംബകനാണ്, ഈ ദര്‍ശനത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ വംശജനായ സോമാനന്ദനാഥന്‍, തന്റെ ദര്‍ശനപദ്ധതിയെ ശിവദൃഷ്ടി എന്ന പേരില്‍ പ്രകാശിപ്പിച്ചു. സോമാനന്ദശിഷ്യനായ ഉല്പലന്‍ പ്രത്യഭിജ്ഞാസൂത്രം 190 കാരികകളില്‍ നിര്‍മിച്ചു; ഇദ്ദേഹം തന്നെ അതിന് വൃത്തിയും ടീകയും എഴുതി. ഉല്പലന്റെ ശിഷ്യനായ ലക്ഷ്മണഗുപ്തനാണ് അഭിനവഗുപ്തന്റെ ഗുരു. മാലിനീവിജയവാര്‍ത്തികത്തില്‍ അഭിനവഗുപ്തന്‍ തന്റെ ഗുരുവിനെ,
-
  'യദ്ദൃഷ്ടിഃസംസൃതിച്ഛേദി
+
'യദ്ദൃഷ്ടിഃസംസൃതിച്ഛേദി
-
പ്രത്യഭിജ്ഞോപദര്‍ശിനഃ
+
പ്രത്യഭിജ്ഞോപദര്‍ശിനഃ
-
ശ്രീമല്ലക്ഷ്മണഗുപ്തസ്യ
+
\ശ്രീമല്ലക്ഷ്മണഗുപ്തസ്യ
-
ഗുരോര്‍വിജയതേ വചഃ'
+
ഗുരോര്‍വിജയതേ വചഃ'
-
എന്നിങ്ങനെ ശ്ളാഘിച്ചിരിക്കുന്നു.
+
എന്നിങ്ങനെ ശ്ളാഘിച്ചിരിക്കുന്നു.
തന്റെ അതിവ്യഗ്രമായ ജ്ഞാനാന്വേഷണത്തില്‍ താര്‍ക്കികന്‍മാരെയും ശ്രൌതന്മാരെയും ആര്‍ഹതന്മാരെയും ബൌദ്ധന്മാരെയും വൈഷ്ണവന്‍മാരെയും ഇദ്ദേഹം ആശ്രയിക്കുകയുണ്ടായി.
തന്റെ അതിവ്യഗ്രമായ ജ്ഞാനാന്വേഷണത്തില്‍ താര്‍ക്കികന്‍മാരെയും ശ്രൌതന്മാരെയും ആര്‍ഹതന്മാരെയും ബൌദ്ധന്മാരെയും വൈഷ്ണവന്‍മാരെയും ഇദ്ദേഹം ആശ്രയിക്കുകയുണ്ടായി.
-
  'അഹമപ്യത ഏവാധഃ
+
'അഹമപ്യത ഏവാധഃ
-
ശാസ്ത്രദൃഷ്ടികുതൂഹലാത്
+
ശാസ്ത്രദൃഷ്ടികുതൂഹലാത്
-
താര്‍ക്കികശ്രൌതബൌദ്ധാര്‍ഹ-
+
താര്‍ക്കികശ്രൌതബൌദ്ധാര്‍ഹ-
-
ദ്വൈഷ്ണവാദീനസേവിഷി.'
+
ദ്വൈഷ്ണവാദീനസേവിഷി.'
എന്ന തന്ത്രാലോകപ്രസ്താവം നോക്കുക. യോഗാനുഷ്ഠാനംകൊണ്ട് ഇദ്ദേഹം ശിവനെ സാക്ഷാത്കരിച്ചിരിക്കുന്നുവത്രേ. ശിവസ്മൃതികൃതാര്‍ഥനായശേഷവും തന്റെ ദര്‍ശനത്തെ പ്രകാശിപ്പിക്കാന്‍ ഒരുങ്ങിയത് പരോപകാരാര്‍ഥമാണ്. സുഗമവും നവീനവുമായ തന്റെ മാര്‍ഗത്തില്‍ കാലൂന്നുന്നവന്‍ ദോഷനിര്‍മുക്തനായി ശിവൈക്യം പ്രാപിക്കുമെന്ന് പ്രത്യഭിജ്ഞാവിവൃതിവിമര്‍ശനിയില്‍ പറഞ്ഞിരിക്കുന്നു:

  'ഇതി പ്രകടിതോ മയാ സുഘട ഏഷ മാര്‍ഗോ നവോ
+
'ഇതി പ്രകടിതോ മയാ സുഘട ഏഷ മാര്‍ഗോ നവോ
-
മഹാഗുരുഭിരുച്യതേ സ്മ ശിവദൃഷ്ടിശാസ്ത്രേ യഥാ
+
മഹാഗുരുഭിരുച്യതേ സ്മ ശിവദൃഷ്ടിശാസ്ത്രേ യഥാ
-
തദത്ര നിദധത്പദം ഭൂവനകര്‍ത്തൃതാമാത്മനോ
+
തദത്ര നിദധത്പദം ഭൂവനകര്‍ത്തൃതാമാത്മനോ
-
വിഭാവ്യ ശിവതാമയീമനിശമാവിശന്‍ സിദ്ധ്യതി.'
+
വിഭാവ്യ ശിവതാമയീമനിശമാവിശന്‍ സിദ്ധ്യതി.'
-
ആധ്യാത്മികമായ ഔന്നത്യത്തില്‍ എത്തിയ ഒരാള്‍ക്ക് അഭിനവഗുപ്തന്റെ അഭിപ്രായത്തില്‍ അഞ്ചു ലക്ഷണങ്ങളുണ്ട്: () സുനിശ്ചലമായ രുദ്രഭക്തി, (ശശ) മന്ത്രസിദ്ധി, (ശശശ) സര്‍വതത്ത്വവശിത്വം, (ശ്) കൃത്യസമ്പത്ത് (അതായത് പ്രാരബ്ധകാര്യ നിഷ്പത്തി), () കവിത്വവും സര്‍വശാസ്ത്രാര്‍ഥവേത്തൃത്വവും. ഈ അഞ്ചു ലക്ഷണങ്ങളും ഇദ്ദേഹത്തില്‍തന്നെ സമഞ്ജസമായി സമ്മേളിച്ചിരുന്നു. താന്‍ വെളിപ്പെടുത്തിയ പ്രത്യഭിജ്ഞാദര്‍ശനം ജാതിയുടെയോ അതുപോലെ മറ്റെന്തിന്റെയെങ്കിലുമോ അപേക്ഷ കൂടാതെ സകല മനുഷ്യരുടെയും നന്മയെ ഉദ്ദേശിച്ചുള്ളതാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. 'യസ്യകസ്യചിജ്ജന്തോരിതിനാത്ര ജാത്യാദ്യപേക്ഷാ കാചില്‍ ഇതി സര്‍വോപകാരിത്വമുക്തം'  
+
ആധ്യാത്മികമായ ഔന്നത്യത്തില്‍ എത്തിയ ഒരാള്‍ക്ക് അഭിനവഗുപ്തന്റെ അഭിപ്രായത്തില്‍ അഞ്ചു ലക്ഷണങ്ങളുണ്ട്: (i) സുനിശ്ചലമായ രുദ്രഭക്തി, (ii) മന്ത്രസിദ്ധി, (iii) സര്‍വതത്ത്വവശിത്വം, (iv) കൃത്യസമ്പത്ത് (അതായത് പ്രാരബ്ധകാര്യ നിഷ്പത്തി), (v) കവിത്വവും സര്‍വശാസ്ത്രാര്‍ഥവേത്തൃത്വവും. ഈ അഞ്ചു ലക്ഷണങ്ങളും ഇദ്ദേഹത്തില്‍തന്നെ സമഞ്ജസമായി സമ്മേളിച്ചിരുന്നു. താന്‍ വെളിപ്പെടുത്തിയ പ്രത്യഭിജ്ഞാദര്‍ശനം ജാതിയുടെയോ അതുപോലെ മറ്റെന്തിന്റെയെങ്കിലുമോ അപേക്ഷ കൂടാതെ സകല മനുഷ്യരുടെയും നന്മയെ ഉദ്ദേശിച്ചുള്ളതാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. 'യസ്യകസ്യചിജ്ജന്തോരിതിനാത്ര ജാത്യാദ്യപേക്ഷാ കാചില്‍ ഇതി സര്‍വോപകാരിത്വമുക്തം'  
(ഈശ്വരപ്രത്യഭിജ്ഞാവിവൃതി).
(ഈശ്വരപ്രത്യഭിജ്ഞാവിവൃതി).
വരി 94: വരി 94:
-
  'ശ്രുത്വാഭിനവഗുപ്താഖ്യാത്
+
'ശ്രുത്വാഭിനവഗുപ്താഖ്യാത്
-
സാഹിത്യം ബോധവാരിധേഃ
+
സാഹിത്യം ബോധവാരിധേഃ
-
ആചാര്യശേഖരമണേര്‍-
+
ആചാര്യശേഖരമണേര്‍-
-
വിദ്യാവിവൃതികാരിണഃ.'
+
വിദ്യാവിവൃതികാരിണഃ.'
ക്ഷേമേന്ദ്രന്റെ സാഹിത്യപ്രവര്‍ത്തനം എ.ഡി. 1030-നും 1070-നും ഇടയ്ക്കാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇദ്ദേഹം അഭിനവഗുപ്തനുമായി സമ്പര്‍ക്കത്തില്‍ വരുന്നത് അഭിനവഗുപ്തന്റെ അന്ത്യകാലത്തോടടുപ്പിച്ചാവണം. ആകെക്കൂടി നോക്കിയാല്‍ അഭിനവഗുപ്തന്റെ ജീവിതകാലം സാമാന്യമായി എ.ഡി. 950-നും 1020-നും ഇടയ്ക്കാണെന്ന് അനുമാനിക്കുന്നതില്‍ അപാകതയില്ല.

06:08, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഭിനവഗുപ്തന്‍

മധ്യകാല ഭാരതത്തിലെ താന്ത്രികന്‍, കവി, ആലങ്കാരികന്‍, ദാര്‍ശനികന്‍. ഇദ്ദേഹത്തെ അഭിനവഗുപ്തപാദാചാര്യര്‍ എന്ന് മമ്മടഭട്ടനും അഭിനവഗുപ്താചാര്യപാദര്‍ എന്ന് ജഗന്നാഥനും സ്മരിച്ചിട്ടുണ്ട്. അന്യാദൃശമായ ശൈവമതാവഗാഹത്താല്‍ മഹാമഹേശ്വരാചാര്യാഭിനവഗുപ്തന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. അഭിനവഗുപ്തന്‍ എന്നത് ഗുരുക്കന്മാര്‍ നല്കിയ പേരാണ്; യഥാര്‍ഥനാമം എന്തെന്ന് നിശ്ചയമില്ല. 'ബാലവലഭീഭുജംഗം' എന്നൊരു ബിരുദം ആചാര്യന്മാര്‍ ഇദ്ദേഹത്തിനു നല്കിയിരുന്നുവെന്നും 'അഭിനവഗുപ്തപാദന്‍' എന്നത് അതിന്റെ ഒരു പര്യായമാണെന്നുമുള്ള ഐതിഹ്യം ക്ഷോദക്ഷമമായി തോന്നുന്നില്ല.

അഭിനവഗുപ്തന്‍ തന്റെ പൂര്‍വികരെയും മാതാപിതാക്കളെയും ബന്ധുക്കളെയും ഗുരുക്കന്മാരെയും സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ പല ഗ്രന്ഥങ്ങളിലായി നല്കിയിട്ടുണ്ട്. പരാത്രിംശികാവ്യാഖ്യയുടെയും ഈശ്വരപ്രത്യഭിജ്ഞാവിവൃതിവിമര്‍ശനിയുടെയും അവസാനത്തില്‍ പൂര്‍വികന്മാരെപ്പറ്റി സംക്ഷിപ്തമായ ഒരു വിവരണം കാണാം. അറിവില്‍പ്പെട്ടിട്ടുള്ള ഏറ്റവും അകന്ന പൂര്‍വികനായ അത്രിഗുപ്തന്‍, ഗംഗയ്ക്കും യമുനയ്ക്കും ഇടയ്ക്കുള്ള 'അന്തര്‍വേദി' എന്ന സ്ഥലത്ത്, കന്യാകുബ്ജരാജാവായ യശോവര്‍മന്റെ കാലത്തു താമസിച്ചിരുന്നു. മഹാപണ്ഡിതനായിരുന്ന അത്രിഗുപ്തന്‍ കാശ്മീരരാജാവായ ലളിതാദിത്യന്റെ ക്ഷണം സ്വീകരിച്ച് കാശ്മിരത്തേക്കു പോകുകയും അവിടെ പാര്‍പ്പുറപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച വരാഹഗുപ്തന്റെ പുത്രനായ ചുഖലനാണ് അഭിനവഗുപ്തന്റെ പിതാവ്. നരസിംഹഗുപ്തന്‍ എന്നായിരുന്നു ചുഖലന്റെ ശരിയായ പേര്. തന്ത്രാലോകത്തിലെ 'വിമലകലാശ്രയാഭിനവസൃഷ്ടി മഹോഭരിതതനുശ്ച ജനനീ പഞ്ചമുഖഗുപ്തരുചിര്‍ ജനകം' എന്ന വാക്യത്തിലെ വിമലകലാജനനീ, പഞ്ചമുഖഗുപ്തജനകഃ എന്നീ വാക്കുകളുടെ ശ്ളിഷ്ടാര്‍ഥത്തെ ആശ്രയിച്ചുകൊണ്ട് തന്ത്രാലോക കര്‍ത്താവായ ജയരഥന്‍ അഭിപ്രായപ്പെടുന്നത് അഭിനവഗുപ്തന്റെ മാതൃനാമം വിമല അഥവാ വിമലകല എന്നും പിതൃനാമം നരസിംഹഗുപ്തന്‍ എന്നും ആയിരുന്നു എന്നാണ്. അഭിനവഗുപ്തന് മനോരഥഗുപ്തന്‍ എന്നു പേരുള്ള ഒരു കനിഷ്ഠസഹോദരന്‍ ഉണ്ടായിരുന്നു. താന്‍ പരാത്രിംശികയ്ക്ക് വ്യാഖ്യാനം എഴുതിയത് ഈ സഹോദരനും കാശ്മീരരാജസചിവനായ വല്ലഭന്റെ പുത്രന്‍ കര്‍ണനും തര്‍ക്കവ്യാകരണമീമാംസാനിഷ്ണാതനായ ഒരു രാമദേവനും വേണ്ടിയാണെന്ന് അഭിനവഗുപ്തന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം കര്‍ണന്‍, മന്ദ്രന്‍ എന്നീ ശിഷ്യന്മാരുടെ നിരന്തരാഭ്യര്‍ഥന നിമിത്തമാണ് മാലിനീവിജയവാര്‍ത്തികം എഴുതിയത്. ഇദ്ദേഹത്തിന്റെ അഭിനവഭാരതി എന്ന കൃതിയില്‍ വാമനഗുപ്തന്‍ എന്നൊരു മാതുലനെയും യശോരാഗന്‍ എന്ന പേരില്‍ പിതാവിന്റെ മാതാമഹനായ ഒരു പണ്ഡിതനെയും പറ്റി പ്രസ്താവിക്കുന്നുണ്ട്.

കുശാഗ്രബുദ്ധിയും സര്‍വജ്ഞനുമായ ഒരു അസാധാരണ വ്യക്തിയായിരുന്നു അഭിനവഗുപ്തന്‍. ഇദ്ദേഹം ആജീവനാന്തം ബ്രഹ്മചാരിയും ശിവഭക്തനും ആയിരുന്നു; അനേകം ഗുരുക്കന്മാരുടെ അടുക്കല്‍നിന്നും നാനാവിഷയങ്ങളില്‍ വിജ്ഞാനം നേടിയിരുന്നു. ഈശ്വരപ്രത്യഭിജ്ഞാവിവൃതി വിമര്‍ശനിയിലെ

'തജ്ജന്‍മദേഹപദഭാക് പദവാക്യമാന-

സംസ്കാരസംസ്കൃതമതിഃ പരമേശശക്തിഃ

സാമര്‍ഥ്യതഃ ശിവപദാംബുജഭക്തിഭാഗീ

ദാരാത്മജപ്രകൃതിബന്ധുകഥാമനാപ്തഃ

നാനാഗുരുപ്രവരപാദനിപാതജാത-

സംവിത്സരോരുഹവികാസനിവേശിതശ്രീഃ'

എന്ന പ്രസ്താവന നോക്കുക. തനിക്ക് വിജ്ഞാനദാനം ചെയ്ത ഇരുപതോളം ആചാര്യന്മാരെ ഇദ്ദേഹം സ്മരിച്ചിട്ടുണ്ട്. അവരില്‍ നരസിംഹഗുപ്തന്‍ വ്യാകരണവും വ്യോമനാഥര്‍ ദ്വൈതാദ്വൈതവേദാന്തവും ഭൂതിരാജന്‍ ബ്രഹ്മവിദ്യയും ഭൂതിരാജതനയന്‍ ദ്വൈതവേദാന്തവും ലക്ഷ്മണഗുപ്തന്‍ പ്രത്യഭിജ്ഞാദര്‍ശനവും, ഇന്ദുരാജന്‍ ധ്വനിസിദ്ധാന്തവും ഭട്ടതൌതന്‍ നാട്യശാസ്ത്രവും പഠിപ്പിച്ചവരാണ്.

വിവിധ വിഷയകമായി നാല്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അഭിനവഗുപ്തന്‍. പ്രധാനമായി നാലു വിഭാഗത്തില്‍ അവയെ ഉള്‍പ്പെടുത്താം.

1. തന്ത്രം. തന്ത്രാലോകം ആണ് ഈ വിഭാഗത്തിലെ ഏറ്റവും ബൃഹത്തായ കൃതി. മാലിനീവിജയവാര്‍ത്തികം, പരാത്രിംശികാവിവരണം, തന്ത്രാലോകസാരം എന്നിവയാണ് എണ്ണപ്പെട്ട മറ്റു സംഭാവനകള്‍.

2. സ്തോത്രം. ഭൈരവസ്തവം, ക്രമസ്തോത്രം, ബോധപഞ്ചദശിക എന്നിവ ഈ വകുപ്പില്‍ പ്രത്യേകം പ്രസ്താവം അര്‍ഹിക്കുന്നു.

3. അലങ്കാരശാസ്ത്രവും നാട്യശാസ്ത്രവും. ഇവയില്‍ ആദ്യത്തെ ശാഖയില്‍ ലോചനവും രണ്ടാമത്തെ ശാഖയില്‍ അഭിനവഭാരതിയും പ്രാതഃസ്മരണീയങ്ങളായ കൃതികളാണ്. നിരൂപണപരമായ അന്തര്‍ദൃഷ്ടിയുടെയും സാഹിത്യചാരുതയുടെയും ശൈലീസൌഭാഗ്യത്തിന്റെയും ശാശ്വതസ്മാരകങ്ങളാണ് ഇവ. മഹിമഭട്ടനൊഴികെ ഈ വിഷയങ്ങളെ അധികരിച്ച് പില്ക്കാലം എഴുതിയ ആലങ്കാരികന്മാരെല്ലാം അഭിനവഗുപ്തന്റെ ചുവടുപിടിച്ചുപോയിട്ടേ ഉള്ളൂ.

രസാസ്വാദനത്തിലെ മാനസികപ്രക്രിയകളെ സസൂക്ഷ്മം വിശകലനം ചെയ്ത്, രസധ്വനികളെ യഥോചിതം ഉദ്ഗ്രഥിച്ച് ഔചിത്യസിദ്ധാന്തവുമായി സംയോജിപ്പിച്ചു എന്നതാണ് സംസ്കൃത നിരൂപണരംഗത്ത് ഇദ്ദേഹം ചെയ്ത പ്രധാന സംഭാവന. കാവ്യനാടകാദികളുടെ ധ്വനന ശക്തിയാണ് ഇദ്ദേഹത്തിന്റെ രസസിദ്ധാന്തത്തിനാധാരം. നാട്യശാസ്ത്രം അഭിനവഗുപ്തന്‍ വ്യാഖ്യാനിച്ചിരുന്നില്ലെങ്കില്‍ പ്രസ്തുത കലയെ സംബന്ധിച്ചുള്ള ഭാരതീയ സിദ്ധാന്തങ്ങള്‍ അപ്രചരിതങ്ങളായി അവശേഷിച്ചേനേ.

4. പ്രത്യഭിജ്ഞാശാസ്ത്രം. കാശ്മീരത്തെ അദ്വൈതമതദര്‍ശനത്തെ സംബന്ധിക്കുന്ന ഈ വിഭാഗത്തില്‍ ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനി (ലഘുവൃത്തി), ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നിവ ഇദ്ദേഹത്തിന്റെ അനശ്വരങ്ങളായ സംഭാവനകളാണ്. ഉല്പലദേവന്റെ പ്രത്യഭിജ്ഞാകാരികയുടെ വിമര്‍ശനമാണ് ആദ്യത്തേത്; രണ്ടാമത്തേത് ഇദ്ദേഹം തന്നെ പ്രത്യഭിജ്ഞാകാരികയ്ക്കെഴുതിയ ടീകയുടെ വിമര്‍ശനവും. ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനിയില്‍ തന്റെ ദാര്‍ശനിക ഗുരുപരമ്പരയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു: ത്യ്രംബകനാണ്, ഈ ദര്‍ശനത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ വംശജനായ സോമാനന്ദനാഥന്‍, തന്റെ ദര്‍ശനപദ്ധതിയെ ശിവദൃഷ്ടി എന്ന പേരില്‍ പ്രകാശിപ്പിച്ചു. സോമാനന്ദശിഷ്യനായ ഉല്പലന്‍ പ്രത്യഭിജ്ഞാസൂത്രം 190 കാരികകളില്‍ നിര്‍മിച്ചു; ഇദ്ദേഹം തന്നെ അതിന് വൃത്തിയും ടീകയും എഴുതി. ഉല്പലന്റെ ശിഷ്യനായ ലക്ഷ്മണഗുപ്തനാണ് അഭിനവഗുപ്തന്റെ ഗുരു. മാലിനീവിജയവാര്‍ത്തികത്തില്‍ അഭിനവഗുപ്തന്‍ തന്റെ ഗുരുവിനെ,

'യദ്ദൃഷ്ടിഃസംസൃതിച്ഛേദി

പ്രത്യഭിജ്ഞോപദര്‍ശിനഃ

\ശ്രീമല്ലക്ഷ്മണഗുപ്തസ്യ

ഗുരോര്‍വിജയതേ വചഃ'

എന്നിങ്ങനെ ശ്ളാഘിച്ചിരിക്കുന്നു.

തന്റെ അതിവ്യഗ്രമായ ജ്ഞാനാന്വേഷണത്തില്‍ താര്‍ക്കികന്‍മാരെയും ശ്രൌതന്മാരെയും ആര്‍ഹതന്മാരെയും ബൌദ്ധന്മാരെയും വൈഷ്ണവന്‍മാരെയും ഇദ്ദേഹം ആശ്രയിക്കുകയുണ്ടായി.

'അഹമപ്യത ഏവാധഃ

ശാസ്ത്രദൃഷ്ടികുതൂഹലാത്

താര്‍ക്കികശ്രൌതബൌദ്ധാര്‍ഹ-

ദ്വൈഷ്ണവാദീനസേവിഷി.'

എന്ന തന്ത്രാലോകപ്രസ്താവം നോക്കുക. യോഗാനുഷ്ഠാനംകൊണ്ട് ഇദ്ദേഹം ശിവനെ സാക്ഷാത്കരിച്ചിരിക്കുന്നുവത്രേ. ശിവസ്മൃതികൃതാര്‍ഥനായശേഷവും തന്റെ ദര്‍ശനത്തെ പ്രകാശിപ്പിക്കാന്‍ ഒരുങ്ങിയത് പരോപകാരാര്‍ഥമാണ്. സുഗമവും നവീനവുമായ തന്റെ മാര്‍ഗത്തില്‍ കാലൂന്നുന്നവന്‍ ദോഷനിര്‍മുക്തനായി ശിവൈക്യം പ്രാപിക്കുമെന്ന് പ്രത്യഭിജ്ഞാവിവൃതിവിമര്‍ശനിയില്‍ പറഞ്ഞിരിക്കുന്നു:

'ഇതി പ്രകടിതോ മയാ സുഘട ഏഷ മാര്‍ഗോ നവോ

മഹാഗുരുഭിരുച്യതേ സ്മ ശിവദൃഷ്ടിശാസ്ത്രേ യഥാ

തദത്ര നിദധത്പദം ഭൂവനകര്‍ത്തൃതാമാത്മനോ

വിഭാവ്യ ശിവതാമയീമനിശമാവിശന്‍ സിദ്ധ്യതി.'

ആധ്യാത്മികമായ ഔന്നത്യത്തില്‍ എത്തിയ ഒരാള്‍ക്ക് അഭിനവഗുപ്തന്റെ അഭിപ്രായത്തില്‍ അഞ്ചു ലക്ഷണങ്ങളുണ്ട്: (i) സുനിശ്ചലമായ രുദ്രഭക്തി, (ii) മന്ത്രസിദ്ധി, (iii) സര്‍വതത്ത്വവശിത്വം, (iv) കൃത്യസമ്പത്ത് (അതായത് പ്രാരബ്ധകാര്യ നിഷ്പത്തി), (v) കവിത്വവും സര്‍വശാസ്ത്രാര്‍ഥവേത്തൃത്വവും. ഈ അഞ്ചു ലക്ഷണങ്ങളും ഇദ്ദേഹത്തില്‍തന്നെ സമഞ്ജസമായി സമ്മേളിച്ചിരുന്നു. താന്‍ വെളിപ്പെടുത്തിയ പ്രത്യഭിജ്ഞാദര്‍ശനം ജാതിയുടെയോ അതുപോലെ മറ്റെന്തിന്റെയെങ്കിലുമോ അപേക്ഷ കൂടാതെ സകല മനുഷ്യരുടെയും നന്മയെ ഉദ്ദേശിച്ചുള്ളതാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. 'യസ്യകസ്യചിജ്ജന്തോരിതിനാത്ര ജാത്യാദ്യപേക്ഷാ കാചില്‍ ഇതി സര്‍വോപകാരിത്വമുക്തം'

(ഈശ്വരപ്രത്യഭിജ്ഞാവിവൃതി).

അഭിനവഗുപ്തന്റെ പ്രധാനപ്പെട്ട കൃതികളിലധികവും വ്യാഖ്യാനരൂപത്തിലുള്ളവയാണ്. നാട്യശാസ്ത്രം, ധ്വന്യാലോകം, ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നീ പ്രൌഢഗ്രന്ഥങ്ങളുടെ അന്തസ്സാരം ശരിക്കു മനസ്സിലാക്കാന്‍ അഭിനവഗുപ്തന്റെ വ്യാഖ്യാനങ്ങളെ ശരണം പ്രാപിക്കാതെ നിവൃത്തിയില്ല. ഘടകര്‍പ്പരകാവ്യത്തിന് ഘടകര്‍പ്പരകളകവിവൃതി എന്നൊരു വ്യാഖ്യാനവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

അഭിനവഗുപ്തന്റെ ചരമഗീതിയെപ്പറ്റി കാശ്മീരത്തില്‍ പ്രചാരമുള്ള ഒരു ഐതിഹ്യം, ഇദ്ദേഹം 1200 ശിഷ്യന്മാരോടൊന്നിച്ച് ശ്രീനഗറിനു 13 മൈല്‍ തെ.പടിഞ്ഞാറുള്ള ഒരു ഭൈരവഗുഹയില്‍ ഭൈരവസ്തോത്രം ചൊല്ലിക്കൊണ്ടു പ്രവേശിക്കയും അവിടെ സമാധിയടയുകയും ചെയ്തു എന്നാണ്.

ഈ മഹാപുരുഷന്റെ കാലനിര്‍ണയനത്തില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. ഈശ്വരപ്രത്യഭിജ്ഞാവിവൃതിവിമര്‍ശനിയില്‍ അതു നിര്‍മിച്ച ആണ്ട് ലൌകികവര്‍ഷം 90 (എ.ഡി. 1014-15) എന്നു സൂചനയുണ്ട്. ഇതുപോലെ ഭൈരവസ്തവത്തിന്റെ നിര്‍മിതി ലൌകികവര്‍ഷം 68-ല്‍ (എ.ഡി. 992-3) ആണെന്നും ക്രമസ്തോത്രത്തിന്റെ നിര്‍മിതി ലൌകികവര്‍ഷം 66-ല്‍ (എ.ഡി. 990-91) ആണെന്നും അതതു ഗ്രന്ഥങ്ങളില്‍ സൂചനകാണാം. ഈ മൂന്നു തീയതികളും എ.ഡി. 990-91 മുതല്‍ 1014-15 വരെ വ്യാപിച്ചുകിടക്കുന്നു. ലോചനത്തിനുമുന്‍പും പിന്‍പുമായി ബൃഹത്പരിമാണങ്ങളായ തന്ത്രാലോകം, അഭിനവഭാരതി എന്നീ ഗ്രന്ഥങ്ങള്‍ക്കു പുറമേ വേറെയും പല ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാഹിത്യശ്രമങ്ങള്‍ 35 മുതല്‍ 40 വരെ വര്‍ഷങ്ങള്‍ നീണ്ടുനിന്നിരുന്നുവെന്നു വിചാരിക്കാം; അതായത് 980 മുതല്‍ 1020 വരെ. ആദ്യകൃതികള്‍ (തന്ത്രാലോകം ഉള്‍പ്പെടെ) 30 വയസ്സായശേഷം നിര്‍മിച്ചവയാണെന്നു സങ്കല്പിക്കാമെങ്കില്‍ ഇദ്ദേഹത്തിന്റെ ജനനം എ.ഡി. 950-നോടടുപ്പിച്ചാവണം. ഈ അനുമാനത്തെ സ്ഥിരീകരിക്കുന്ന തെളിവുകള്‍ വേറെയുണ്ട്. എ.ഡി. 948-ല്‍ മരിച്ച യശസ്കരന്റെ മന്ത്രിയുടെ പുത്രനായ കര്‍ണനുവേണ്ടിയാണ് അഭിനവഗുപ്തന്‍ പരാത്രിംശികയ്ക്ക് വ്യാഖ്യാനം എഴുതിയത്. തന്ത്രസിദ്ധാന്തം ഗ്രഹിക്കുവാന്‍ കര്‍ണന് അക്കാലത്തു 25-30 വയസ്സ് പ്രായം കാണണം.

കര്‍ണന്റെ ജനനം 960-നോടടുപ്പിച്ചാണെന്നു ന്യായമായി അനുമാനിക്കാം. അപ്പോള്‍ പരാത്രിംശികാവിവരണത്തിന്റെ നിര്‍മിതി എ.ഡി. 980-നോടടുപ്പിച്ചാണെന്ന് സിദ്ധിക്കും. ക്ഷേമേന്ദ്രന്‍ തന്റെ ബൃഹത്കഥാമഞ്ജരിയുടെ അവസാനം പറയുന്നുണ്ട്, താന്‍ സാഹിത്യം പഠിച്ചത് അഭിനവഗുപ്തനില്‍ നിന്നാണെന്ന്:

'ശ്രുത്വാഭിനവഗുപ്താഖ്യാത്

സാഹിത്യം ബോധവാരിധേഃ

ആചാര്യശേഖരമണേര്‍-

വിദ്യാവിവൃതികാരിണഃ.'

ക്ഷേമേന്ദ്രന്റെ സാഹിത്യപ്രവര്‍ത്തനം എ.ഡി. 1030-നും 1070-നും ഇടയ്ക്കാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇദ്ദേഹം അഭിനവഗുപ്തനുമായി സമ്പര്‍ക്കത്തില്‍ വരുന്നത് അഭിനവഗുപ്തന്റെ അന്ത്യകാലത്തോടടുപ്പിച്ചാവണം. ആകെക്കൂടി നോക്കിയാല്‍ അഭിനവഗുപ്തന്റെ ജീവിതകാലം സാമാന്യമായി എ.ഡി. 950-നും 1020-നും ഇടയ്ക്കാണെന്ന് അനുമാനിക്കുന്നതില്‍ അപാകതയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍