This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെല്‍ഫെഡ്, തോമസ് (1757 - 1834)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഠലഹളീൃറ, ഠവീാമ സ്കോട്ടിഷ് ഗതാഗത എന്‍ജിനീയര്‍. 1757 ആഗ. 9-ന് സ്കോട്ട്ലന്ഡ...) |
|||
വരി 1: | വരി 1: | ||
- | + | =ടെല്‍ഫെഡ്, തോമസ് (1757 - 1834)= | |
+ | Telford,Thomas | ||
- | സ്കോട്ടിഷ് ഗതാഗത എന്‍ജിനീയര്‍. 1757 ആഗ. 9-ന് സ്കോട്ട്ലന്‍ഡിലെ ഡംഫ്രയിഷ്രെയെറിലെ എസ്ക്ഡേലില് ജനിച്ചു. സ്വയം പഠനം നടത്തിയശേഷം ഒരു കല്പ്പണിക്കാരന്റെ കീഴില്‍ പരിശീലകനായി പ്രവര്‍ത്തിച്ചു. 1782-ല്‍ ലണ്ടനില്‍ എത്തിയ ടെല്‍ഫെഡ് താമസിയാതെ | + | സ്കോട്ടിഷ് ഗതാഗത എന്‍ജിനീയര്‍. 1757 ആഗ. 9-ന് സ്കോട്ട്ലന്‍ഡിലെ ഡംഫ്രയിഷ്രെയെറിലെ എസ്ക്ഡേലില് ജനിച്ചു. സ്വയം പഠനം നടത്തിയശേഷം ഒരു കല്പ്പണിക്കാരന്റെ കീഴില്‍ പരിശീലകനായി പ്രവര്‍ത്തിച്ചു. 1782-ല്‍ ലണ്ടനില്‍ എത്തിയ ടെല്‍ഫെഡ് താമസിയാതെ ഷ്രോപ്പ്ഷ്രെയെറിലെ സര്വേയെര് ഒഫ് പബ്ലിക് വര്‍ക്സ്' എന്ന തസ്തികയില്‍ നിയമിതനായി. 1793-ല്‍ എല്ലിസ്മെര് കനാല്‍ നിര്‍മാണ പദ്ധതിയുടെ ചീഫ് എന്‍ജിനീയറായി ഉയര്‍ത്തപ്പെട്ടു. |
+ | [[Image:Telfed Thomas.png|200px|left|thumb|തോമസ് ടെല്‍ഫെഡ്]] | ||
+ | ഗതാഗത എന്‍ജിനീയറിങ്ങിന് നിരവധി സംഭാവനകള്‍ നല്കിയ ഇദ്ദേഹം വെട്ടുകല്ലു പാകി റോഡു നിര്‍മിക്കുന്ന ഒരു രീതി കണ്ടുപിടിച്ചു. ആദ്യം വലിയ കല്ലുകള്‍ പാകി റോഡുറപ്പിച്ചശേഷം അതിനു മുകളില്‍ ചെറിയ കല്ലുകളും മറ്റു ബന്ധപ്പെട്ട സാമഗ്രികളും വിതറി രണ്ടാമതൊരു പ്രതലം കൂടി തീര്‍ക്കുന്ന രീതിയാണ് ഇദ്ദേഹം അവലംബിച്ചത്. ഇത് വളരെ ചെലവേറിയതാണെങ്കിലും നല്ല കെട്ടുറപ്പും ഈടും റോഡിനു നല്കുവാന് പര്യാപ്തമായിരുന്നു. | ||
- | + | വെയില്‍സിലെ മെനയി തൂക്കുപാലം (suspension bridge) നിര്‍മ്മിച്ചതും ലണ്ടനില്‍ നിന്ന് ഹോളിഹെഡിലേക്കുള്ള പ്രധാന റോഡിന്റെ പദ്ധതി ആവിഷ്കരിച്ചതും ടെല്ഫെഡായിരുന്നു. ഇതോടൊപ്പം നിരവധി കനാലുകള്‍, റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ലണ്ടനില്‍ 1834 സെപ്. 2-ന് ഇദ്ദേഹം അന്തരിച്ചു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
06:39, 11 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെല്‍ഫെഡ്, തോമസ് (1757 - 1834)
Telford,Thomas
സ്കോട്ടിഷ് ഗതാഗത എന്‍ജിനീയര്‍. 1757 ആഗ. 9-ന് സ്കോട്ട്ലന്‍ഡിലെ ഡംഫ്രയിഷ്രെയെറിലെ എസ്ക്ഡേലില് ജനിച്ചു. സ്വയം പഠനം നടത്തിയശേഷം ഒരു കല്പ്പണിക്കാരന്റെ കീഴില്‍ പരിശീലകനായി പ്രവര്‍ത്തിച്ചു. 1782-ല്‍ ലണ്ടനില്‍ എത്തിയ ടെല്‍ഫെഡ് താമസിയാതെ ഷ്രോപ്പ്ഷ്രെയെറിലെ സര്വേയെര് ഒഫ് പബ്ലിക് വര്‍ക്സ്' എന്ന തസ്തികയില്‍ നിയമിതനായി. 1793-ല്‍ എല്ലിസ്മെര് കനാല്‍ നിര്‍മാണ പദ്ധതിയുടെ ചീഫ് എന്‍ജിനീയറായി ഉയര്‍ത്തപ്പെട്ടു.
ഗതാഗത എന്‍ജിനീയറിങ്ങിന് നിരവധി സംഭാവനകള്‍ നല്കിയ ഇദ്ദേഹം വെട്ടുകല്ലു പാകി റോഡു നിര്‍മിക്കുന്ന ഒരു രീതി കണ്ടുപിടിച്ചു. ആദ്യം വലിയ കല്ലുകള്‍ പാകി റോഡുറപ്പിച്ചശേഷം അതിനു മുകളില്‍ ചെറിയ കല്ലുകളും മറ്റു ബന്ധപ്പെട്ട സാമഗ്രികളും വിതറി രണ്ടാമതൊരു പ്രതലം കൂടി തീര്‍ക്കുന്ന രീതിയാണ് ഇദ്ദേഹം അവലംബിച്ചത്. ഇത് വളരെ ചെലവേറിയതാണെങ്കിലും നല്ല കെട്ടുറപ്പും ഈടും റോഡിനു നല്കുവാന് പര്യാപ്തമായിരുന്നു.
വെയില്‍സിലെ മെനയി തൂക്കുപാലം (suspension bridge) നിര്‍മ്മിച്ചതും ലണ്ടനില്‍ നിന്ന് ഹോളിഹെഡിലേക്കുള്ള പ്രധാന റോഡിന്റെ പദ്ധതി ആവിഷ്കരിച്ചതും ടെല്ഫെഡായിരുന്നു. ഇതോടൊപ്പം നിരവധി കനാലുകള്‍, റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ലണ്ടനില്‍ 1834 സെപ്. 2-ന് ഇദ്ദേഹം അന്തരിച്ചു.